Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...


കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...


ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

വനശാസ്ത്ര മേഖലയില്‍ രാജ്യത്തെ മികച്ച ഗവേഷകനുള്ള ഇത്തവണത്തെ പുരസ്‌കാരത്തിന് അര്‍ഹനായത് മലയാളിയായ ഡോ. കണ്ണന്‍ വാരിയര്‍

18 JULY 2020 01:05 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

വനശാസ്ത്ര മേഖലയില്‍ ഇന്ത്യയിലെ പരമോന്നത സമിതിയായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫോറസ്റ്ററി റിസര്‍ച്ച് ആന്‍ഡ് എജ്യുക്കേഷന്‍് (ICFRE) വനശാസ്ത്ര മേഖലയിലെ രാജ്യത്തെ മികച്ച ഗവേഷകനുള്ള ഇത്തവണത്തെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത് ആലപ്പുഴ ഹരിപ്പാട് സ്വദേശിയും കോയമ്പത്തൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്സ് ആന്‍ഡ് ട്രീ ബ്രീഡിങ് (വന ജനിതക പ്രജനന പര്യവേക്ഷണം) സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റുമായ ഡോ. കണ്ണന്‍ സി.എസ്. വാരിയറെയാണ്. കാവേരി നദിയുടെ പുനരുജ്ജീവന ദേശീയ പദ്ധതിയുടെ കേരളഘടകം മുഖ്യ ആസൂത്രകനുമാണ്.

ഉപ്പുരസമേറിയ മണ്ണിനു യോജിച്ച കാറ്റാടിമരങ്ങളുടെ മൂന്നു ക്ലോണുകളെ രാജ്യത്താദ്യമായി വികസിപ്പിച്ചു ശ്രദ്ധേയനായിരുന്നു കണ്ണന്‍. ഭൂമി നശീകരണവുമായി (Land Degradation) ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മികവിന്റെ കേന്ദ്രമായി അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഐസിഎഫ്ആര്‍ഇയുടെ ഈ ശ്രമങ്ങള്‍ക്കു പിന്തുണയാകുന്നതു കണ്ണന്‍ കണ്ടെത്തിയ കാറ്റാടി ക്ലോണുകളാണ്.

സ്വദേശം ഓസ്‌ട്രേലിയ ആണെങ്കിലും ഏറ്റവുമധികം കാറ്റാടി മരങ്ങളുള്ളത് ഇന്ത്യയിലാണ്. തീരമേഖലയിലല്ലാതെ ഉപ്പിന്റെ അംശം കൂടുതലുള്ള മണ്ണില്‍ അത്യുത്പാദന ശേഷിയോടെ വളരുന്ന കാറ്റാടി മരങ്ങളാണു കണ്ണന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചത്. ഓസ്ട്രേലിയയിലെ കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനും ഗവേഷണത്തില്‍ പങ്കാളികളായി. രാജ്യത്ത് എട്ടു ലക്ഷത്തിലധികം ഹെക്ടറിലാണു കാറ്റാടി കൃഷി. ഏകദേശം 6.73 ദശലക്ഷം ഹെക്ടര്‍ ഭൂമി അമിതമായ ഉപ്പിന്റെ സാന്നിധ്യം കാരണം കാറ്റാടികൃഷിക്ക് യോഗ്യമല്ല. പയറു വര്‍ഗത്തിനു പുറമെ മണ്ണില്‍ നൈട്രജന്‍ സമ്പുഷ്ടമാക്കാന്‍ സാധിക്കുന്ന അപൂര്‍വം മരങ്ങളിലൊന്നാണു കാറ്റാടി.

ആലപ്പുഴ, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലായി കേരളത്തില്‍ ഇത്തരത്തില്‍ 20,000 ഹെക്ടര്‍ സ്ഥലമുണ്ട്. കടല്‍ക്കാറ്റ് തടയുന്നതിനും സൂനാമി ഉള്‍പ്പെടെയുള്ള കടല്‍ക്ഷോഭങ്ങളെ പ്രതിരോധിക്കാനും കാറ്റാടിക്കു സാധിക്കും. വിറകിനും വേലികെട്ടാനും താങ്ങ് നല്‍കാനും വേലിയായും മറ്റും കാറ്റാടി ഉപയോഗിക്കാറുണ്ട്. തമിഴ്നാട്ടില്‍ കാര്‍ഷിക ഉല്‍പന്നം കൂടിയാണ് കാറ്റാടിമരം.

കടലാസ് നിര്‍മാണത്തിന്റെ അടിസ്ഥാന ചേരുവയായ പള്‍പ്പുണ്ടാക്കാന്‍ കാറ്റാടി ധാരാളം വേണം. കണ്ണനും സംഘവും 1998-ല്‍ തുടങ്ങിയ ഗവേഷണമാണു കഴിഞ്ഞ വര്‍ഷം ഫലപ്രാപ്തിയിലെത്തിയത്. 5 പേപ്പര്‍ മില്ലുകളുമായി സഹകരിച്ച് പരീക്ഷണം നടത്തി വിജയമാണെന്നുറപ്പിക്കുകയും ചെയ്തു. തീരദേശ വനവല്‍ക്കരണത്തിനു കാറ്റാടി മരം അനുയോജ്യമാണ്. സാധാരണ നടീല്‍ വസ്തുക്കളുപയോഗിച്ച് കൃഷി ചെയ്യുമ്പോള്‍ ഏകദേശം 100 ടണ്‍ തടിയാണ് ഒരു ഹെക്ടറില്‍ നിന്നു ലഭിക്കുക. പുതിയ കാറ്റാടി ക്ലോണുകളുപയോഗിച്ചാല്‍ 140-150 ടണ്‍ വരെ വിളവ് ലഭിക്കുമെന്നു കണ്ണന്‍ പറയുന്നു. തീവണ്ടിക്കുള്ള ഇന്ധനക്ഷമതയേറിയ കല്‍ക്കരിക്കായി ഇറക്കുമതി ചെയ്ത കാറ്റാടിമരം പതുക്കെ ഇവിടെ വേരുറയ്ക്കുകയായിരുന്നു.

ഐസിഎഫ്ആര്‍ഇയുടെ കീഴിലുള്ള രാജ്യത്തെ 12 സ്ഥാപനങ്ങളിലൊന്നാണു കോയമ്പത്തൂരിലേത്. കേരളം, തമിഴ്‌നാട്, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, പുതുച്ചേരി പ്രദേശങ്ങള്‍ക്കായുള്ള ഗവേഷണ സ്ഥാപനമാണിത്. വനവിജ്ഞാന കേന്ദ്രം ഉള്‍പ്പെടെ കേരളത്തില്‍ കാടുമായി ബന്ധപ്പെട്ട നിരവധി പ്രവര്‍ത്തനങ്ങളില്‍ സ്ഥാപനം പങ്കാളിയാണ്. ഈ കര്‍മ മേഖലയില്‍ കേരളത്തിലെ നോഡല്‍ ഓഫിസറായ കണ്ണന്‍ കുടുംബത്തോടൊപ്പം 21 വര്‍ഷമായി കോയമ്പത്തൂരിലാണു താമസം. സ്ഥാപനം കര്‍ഷക മേളകളും സംഘടിപ്പിക്കാറുണ്ട്. കാവേരി നദീസംരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയവയിലും സജീവമാണ്.

പ്ലൈവുഡിന് ഉപയോഗിക്കുന്ന മലവേമ്പിലും പെന്‍സില്‍ തയാറാക്കുന്നതിനുള്ള കടമ്പിലും പരീക്ഷണങ്ങള്‍ മുന്നോട്ടു പോകുന്നു. പൂവരശ് (ചീലാന്തി) മരത്തിലെ ഗവേഷണത്തിനു കണ്ണനാണു ചുക്കാന്‍ പിടിക്കുന്നത്. ചതുപ്പുകളിലും നീര്‍ത്തടങ്ങളിലും ധാരാളമായി കാണുന്ന മരമാണിത്. കേരളത്തില്‍ എല്ലായിടത്തുമുണ്ട്. ചിതലുകളുടെ ആക്രമണത്തെ തടുക്കാനാവും എന്നതാണു തടിയുടെ പ്രത്യേകത. വെള്ളനിറത്തിലുള്ള തടിയുടെ പുറംഭാഗം പോലും മരത്തെ നശിപ്പിക്കുന്ന ചെറുജീവികളെ ചെറുക്കും. വെള്ളത്തില്‍ പെട്ടെന്ന് അഴുകാത്തതിനാല്‍ ബോട്ടുണ്ടാക്കാനും കൊള്ളാം. മണ്ണൊലിപ്പ് തടയും. വേര്, തൊലി, ഇല, പൂവ്, വിത്ത് എന്നിവ ഔഷധമായി ഉപയോഗിക്കാറുണ്ട്.

എട്ടുപത്തു വര്‍ഷം കൊണ്ട് തടിക്ക് കാതലുണ്ടാകും. പൂവരശ് വളഞ്ഞുപുളഞ്ഞ് വളരുന്ന മരമാണ് എന്നതാണു പ്രധാനപ്രശ്‌നം. ഇതിനൊരു പരിഹാരമായി നീളത്തില്‍ വളരുന്ന പൂവരശ് ക്ലോണുകള്‍ സൃഷ്ടിക്കാനുള്ള പരീക്ഷണത്തിലാണു കണ്ണന്‍. കൂടുതല്‍ ഉപകാരപ്രദമായ തടി കിട്ടും എന്നതാണു ഗവേഷണം വിജയിച്ചാലുള്ള ഗുണം.

ബ്രിട്ടിഷ് ഭരണകാലത്ത് ചതുപ്പ് നിലങ്ങളെ കൃഷിയോഗ്യമാക്കി മാറ്റുന്നതിനാണു യൂക്കാലിപ്സ് പലയിടത്തും നട്ടിരുന്നത്. ഇവിടങ്ങളിലെ ജലാംശം യൂക്കാലി വലിച്ചെടുക്കുമ്പോള്‍ മണ്ണ് കൃഷിയോഗ്യമാകും. തുടര്‍ന്നാണു തേയിലയും ഏലവുമെല്ലാം ബ്രിട്ടിഷുകാര്‍ കൃഷി ചെയ്തിരുന്നത്. ശരാശരി 50 വര്‍ഷം പഴക്കമുള്ള ഒരു യൂക്കാലി മരം ആയിരക്കണക്കിനു ലീറ്റര്‍ വെള്ളം വലിച്ചെടുക്കുമെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദത്തെ കണ്ണന്‍ നിഷേധിക്കുന്നില്ല.എന്നാല്‍ തന്റെ സ്ഥാപനത്തില്‍നിന്നു വിതരണം ചെയ്യുന്ന നൂതന യൂക്കാലിത്തൈകള്‍ ആന്ധ്രപ്രദേശ്, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളില്‍ ധാരാളമായി കൃഷി ചെയ്യുന്നതായി ഇദ്ദേഹം ചൂണ്ടിക്കാട്ടി. യൂക്കാലിമരം നട്ടുവളര്‍ത്തുന്നതിനു മുതല്‍മുടക്കില്ലെന്നതാണു യാഥാര്‍ഥ്യം.

ജലദൗര്‍ലഭ്യമുള്ളതിനാല്‍ മറ്റു കൃഷികള്‍ പ്രയാസമായ സ്ഥലത്താണു യൂക്കാലി അനുഗ്രഹമാകുന്നത്. യാതൊരു പരിചരണവും വേണ്ട. നാലഞ്ചു വര്‍ഷം കൂടുമ്പോള്‍ വെട്ടിവില്‍ക്കാമെന്നതും ഒരേക്കറില്‍നിന്നു വലിയ ലാഭം കിട്ടുമെന്നതും തോട്ടമുടമകളെയും ചെറുകിട കര്‍ഷകരെയും ആകര്‍ഷിക്കുന്നു. പള്‍പ്പുണ്ടാക്കുന്നതിനും മികച്ചതാണു യൂക്കാലിപ്‌സ്. കേരളം പോലെ ഫലഭൂയിഷ്ട സ്ഥലത്തു യൂക്കാലി വച്ചുപിടിപ്പിക്കേണ്ടതില്ല.

കേരളത്തില്‍ കാടില്ലാത്ത ഏക ജില്ലയായ ആലപ്പുഴയിലെ കാവുകളെ പറ്റിയുള്ള സമഗ്രപഠനത്തിനു ജൈവവൈവിധ്യ മേഖലയിലെ ഇന്ത്യയിലെ മികച്ച ഗവേഷകനുള്ള, റോള എസ്.റാവു ദേശീയ പുരസ്‌കാരവും ഇദ്ദേഹം നേടിയിട്ടുണ്ട്. ഹരിപ്പാട്ടെ വീട്ടില്‍ മൂന്നു കാവുള്ള കണ്ണന്‍, വീട്ടുപരിസരമാകെ കാവാക്കി മാറ്റാനുള്ള ശ്രമത്തിലാണ്. യുനൈറ്റഡ് സ്റ്റേറ്റ്‌സ് ഫോറസ്റ്റ് സര്‍വീസ് യുഎസില്‍ നടത്തിയ വന ജനിതക പ്രജനന പര്യവേക്ഷണ പരിപാടിയില്‍ പങ്കെടുത്ത ഏക മലയാളിയാണ്. എഫ്എഒ ഏകോപിപ്പിച്ച ആഗോള വന ജനിതക വിഭവ സംരക്ഷണ പരിപാടിയിലും അംഗമായിരുന്നു. യുനെസ്‌കോ രാജ്യാന്തര തലത്തില്‍ വികസിപ്പിച്ച ഡേറ്റാ അനാലിസിസ് ആന്‍ഡ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ പരിശീലനം നേടിയിട്ടുണ്ട്.

ഡിജിറ്റല്‍ ചിത്രം ഉപയോഗിച്ചു വനത്തോട്ടങ്ങളുടെ വിളവ് നിര്‍ണയിക്കുന്ന സാങ്കേതിക വിദ്യയില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം പേറ്റന്റ് നേടി. ഇന്ത്യയില്‍ 17 പേറ്റന്റുകള്‍ മാത്രമാണു വനശാസ്ത്ര മേഖലയിലുള്ളത് എന്നോര്‍ക്കണം. ഉയര്‍ന്ന വിളവ് ലഭിക്കുന്ന ക്ലോണല്‍ തോട്ടങ്ങള്‍ വളര്‍ത്തുന്നതിനായി വിവിധ വന വികസന കോര്‍പറേഷനുകളുടെ കണ്‍സള്‍ട്ടന്റ് അംഗമായി. 27 വര്‍ഷത്തെ ഗവേഷണ പരിചയമുള്ള ഡോ. കണ്ണന്‍ വാരിയര്‍ 232 പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. ഫോറസ്ട്രിയില്‍ ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാം റാങ്കോടെയാണു പാസ്സായത്. അഞ്ചു തവണ കേരള കാര്‍ഷിക സര്‍വകലാശാലയിലെ കലാപ്രതിഭയായിരുന്നു.

ഗിറ്റാര്‍, മൃദംഗം, ഹാര്‍മോണിയം, ഹാര്‍മോണിക്ക, ഇടയ്ക്ക എന്നീ വാദ്യങ്ങള്‍ വായിക്കും. എന്‍സിസി കേഡറ്റായിരുന്നപ്പോള്‍ ഡല്‍ഹിയിലെ റിപ്പബ്ലിക് പരിപാടിയില്‍ കലാപരിപാടി അവതരിപ്പിച്ചു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനു വേണ്ടി പരിസ്ഥിതിദിനത്തില്‍ യജുര്‍വേദത്തെ ആസ്പദമാക്കി പ്രകൃതിവന്ദനം എന്ന ഗാനം സംഗീതം നല്‍കി ആലപിച്ചു. വനമഹോത്സവത്തില്‍ റിലീസ് ചെയ്ത സംസ്ഥാന വനംവകുപ്പിന്റെ തീം സോങ്, പി.ജയചന്ദ്രന്‍ ആലപിച്ച കാടറിവിന്റെ സംഗീത സംവിധായകനും ഇദ്ദേഹമാണ്. ദശപുഷ്പം, ലളിതം എന്നീ ആല്‍ബങ്ങളും സ്വന്തമായി ഈണമിട്ടു പാടിയതാണ്. ഭാര്യ ഡോ. രേഖ വാരിയര്‍ ഐസിഎഫ്ആര്‍ഇയില്‍ സഹപ്രവര്‍ത്തകയാണ്. ഇരട്ടക്കുട്ടികളായ അമൃതിനും അനിരുദ്ധിനും അച്ഛന്റെ വഴിയേ പാട്ടും വാദ്യവുമാണു കൂട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സീസണുകള്‍ വ്യത്യാസമില്ലാതെ സന്ദര്‍ശകരെ കുത്തിനിറച്ച വാഹനങ്ങളുടെ കുത്തിയൊഴുക്ക്‌ ....  (3 minutes ago)

പ്രമേഹം, ഹൃദ്രോഗം ഉള്‍പ്പെടെയുള്ളവയ്ക്ക് ഉപയോഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും...  (21 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 640 രൂപയുടെ വര്‍ദ്ധനവ്  (44 minutes ago)

ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...  (1 hour ago)

കേരളത്തിൽ 12 ജില്ലകളിൽ അതിശക്തമായ മഴക്ക് സാധ്യത:- മലയോര മേഖലകളിൽ ഉച്ചക്കയ്ക്ക് ശേഷം മലവെള്ളപ്പാച്ചിലിന് സാധ്യത; കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...  (1 hour ago)

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോയ കപ്പലിന് സ്പാനിഷ് തുറമുഖത്ത് നങ്കൂരമിടുന്നതില്‍ അനുമതി നിഷേധിച്ച് സ്‌പെയിൻ...  (1 hour ago)

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (2 hours ago)

പരാതി നല്‍കി പി.എ.യും... ആം ആദ്മി പാര്‍ട്ടിക്ക് വലിയ വെല്ലുവിളിയായി സ്വാതി മലിവാള്‍; സ്വാതിയുടെ പരാതി കാട്ടുതീയായി; 7 തവണ മുഖ്യമന്ത്രിയുടെ പിഎ കരണത്തടിച്ചു വലിച്ചിഴച്ചു; പകരം വീട്ടി പിഎ; മുഖ്യമന്ത്രിയ  (3 hours ago)

അതിനിടെ ബ്രിട്ടാസും... വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്; മണത്തറിഞ്ഞ മാധ്യമങ്ങള്‍ കാത്  (3 hours ago)

പെട്ടെന്ന് മാറി മറിഞ്ഞു... കൊടും ചൂടില്‍ നിന്നും ആശ്വാസമായി എത്തിയ വേനല്‍മഴ കനത്തു; സംസ്ഥാനത്ത് ഇന്നും മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളില്‍ സം  (3 hours ago)

വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയി  (3 hours ago)

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ  (3 hours ago)

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്... സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം, ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയ  (4 hours ago)

ആര്യയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെയാണ് കന്റോണ്‍മെന്റ് പോലീസ് ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 164 പ്രകാരം  (4 hours ago)

പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് ബന്ധുക്കള്‍  (4 hours ago)

Malayali Vartha Recommends