Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

ഗെലോട്ടിന് ഗെറ്റ്ഔട്ട് അടിച്ച് ഗവര്‍ണര്‍; ഗവര്‍ണര്‍ രാഷ്ട്രീയം കളിച്ചു തുടങ്ങി; മോദിയും അമിത്ഷായും സുക്ഷമതയോടെ കരുക്കള്‍ നീക്കുന്നു; രാജസ്ഥാനിലെ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നു

25 JULY 2020 04:35 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ഹൈകമാന്റ്, ഹൈക്കോടതി, സുപ്രീകോടതി വഴി ഇപ്പോള്‍ ഗവര്‍ണറിലേക്ക് എത്തി നില്‍ക്കയാണ് രാജസ്ഥാനിലെ രാഷ്ട്രീയ സാഹചര്യം. സുപ്രീംകോടതി, ഹൈക്കോടതി വിധികള്‍ സച്ചില്‍ പൈലറ്റിന് ആശ്വാസം നല്‍കുന്നതാണെങ്കിലും ഭൂരിപക്ഷം തെളിക്കാന്‍ ഗെലോട്ട് സര്‍ക്കാരിന് സാധിക്കുമെന്നാണ് വിലയിരുത്തല്‍. പക്ഷേ ഇത് എത്രയും വേഗം നടത്തണം. അല്ലങ്കില്‍ പാളയത്തില്‍ നിന്നും എം.എല്‍.എമാരെ അടിച്ചുകൊണ്ടു പോകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെയാണ് എത്രയും വേഗം നിയമസഭാ ചേരാന്‍ അശോക് ഗെലോട്ട് തിരക്ക് കൂട്ടുന്നത്.

ഇതിനിടെ രാജ്ഭവനു മുന്നില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെയും ഭരണകക്ഷി എംഎല്‍എമാരുടെയും സത്യഗ്രഹം, നിയസഭ സമ്മേളിക്കരുതെന്ന് ആവശ്യപ്പെട്ടു ബി.ജെ.പി, കൂറുമാറ്റത്തിനു നോട്ടിസ് ലഭിച്ച എംഎല്‍എമാര്‍ക്കു അനിശ്ചിതമായി സമയം നീട്ടിക്കൊടുത്തു ഹൈക്കോടതി ഭരണം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ രാജസ്ഥാനില്‍ അശോക് ഗെലോട്ടിന്റെ കോണ്‍ഗ്രസ് സര്‍ക്കാര്‍ കടന്നു പോകുന്നതു നാടകീയ സംഭവ വികാസങ്ങളിലൂടെ. സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ഗെലോട്ടിന്റെ തീവ്ര പോരാട്ടത്തിനു പുതിയ പ്രതിബന്ധമുയര്‍ത്തിയത് ഗവര്‍ണര്‍ കല്‍രാജ് മിശ്രയാണ്. നിയമസഭാ സമ്മേളനം വിളിക്കാനുള്ള കാബിനറ്റ് തീരുമാനം നടപ്പാക്കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചതോടെ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ചു കാര്യങ്ങള്‍ തനിക്ക് അനുകൂലമാക്കാനുള്ള ഗെലോട്ടിന്റെ അവസാന ശ്രമത്തിനുമേലാണു കരിനിഴല്‍ വീണത്.

ഇതിനിടെ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് വീണ്ടും ഗവര്‍ണറെ കാണും. ഇതിനു മുന്നോടിയായി നിര്‍ദേശത്തില്‍ ഭേദഗതികള്‍ വരുത്തുന്നതിന് മന്ത്രിസഭാ യോഗം ചേരും. വെള്ളിയാഴ്ച രാത്രി മന്ത്രിസഭാ യോഗം ചേര്‍ന്നു നിയമസഭാ സമ്മേളനം കൂടേണ്ടതിന്റെ വിശദമായ കാരണങ്ങളോടെ ഗവര്‍ണര്‍ക്കു കത്തു നല്‍കിയിരുന്നു. ഇതിലാണ് ഭേദഗതികള്‍ വരുത്തുന്നത്. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന എം.എല്‍.എമാരുടെ ലിസ്റ്റും വെള്ളിയാഴ്ച കൈമാറിയിരുന്നു. എന്നാല്‍ കോവിഡ് മൂലം സഭാ ചേരാനാകില്ലെന്ന ഉറച്ച നിലപാടിലാണ് ഗവര്‍ണര്‍ കല്‍രാജ് മിശ്ര. ഈ കാര്യത്തില്‍ നിയമോപദേശം തേടണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന നിര്‍ദേശം നടപ്പാക്കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച വൈകിട്ട് മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനു മുന്‍പില്‍ ധര്‍ണ നടത്തിയിരുന്നു. രാത്രി 8ന് ധര്‍ണ അവസാനിപ്പിച്ച ശേഷമാണ് മന്ത്രിസഭാ യോഗം ചേര്‍ന്നത്.

കൂറുമാറ്റ നിയമവുമായി ബന്ധപ്പെട്ടു നല്‍കിയ കേസില്‍ കേന്ദ്രസര്‍ക്കാരിനെക്കൂടി കക്ഷി ചേര്‍ക്കണം എന്നാവശ്യപ്പെട്ട് വിമത എംഎല്‍എമാര്‍ വ്യാഴാഴ്ച വൈകി രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി സ്വീകരിക്കപ്പെട്ടാല്‍ വിമതരുടെ അയോഗ്യതക്കേസില്‍ തീരുമാനം വൈകുമെന്ന് ഉറപ്പായതോടെ തിങ്കളാഴ്ച മുതല്‍ നിയമസഭ ചേരണമെന്നു മുഖ്യമന്ത്രി രാത്രി തന്നെ ഗവര്‍ണറോട് ഫോണില്‍ ആവശ്യപ്പെട്ടു. ഇതാണ് ഗവര്‍ണര്‍ അംഗീകരിക്കാതിരുന്നത്. ഇന്നലെ ഹൈക്കോടതി വിമതരുടെ ഹര്‍ജി സ്വീകരിച്ചു. മാത്രമല്ല, അയോഗ്യതക്കേസില്‍ വിധി പറയുന്നത് നീട്ടുകയും ചെയ്തു. സ്പീക്കര്‍ സുപ്രീം കോടതിയില്‍ നല്‍കിയ കേസില്‍ വിധി വന്ന ശേഷമേ കേസ് ഇനി പരിഗണിക്കൂ. അതുവരെ വിമത എംഎല്‍എമാര്‍ക്കെതിരെ നടപടി എടുക്കുന്നതു നിര്‍ത്തിവയ്ക്കാന്‍ സ്പീക്കര്‍ക്ക് കോടതി നിര്‍ദേശം നല്‍കി.

മുകളില്‍നിന്നുള്ള സമ്മര്‍ദം മൂലമാണു നിയമസഭ വിളിക്കാന്‍ ഗവര്‍ണര്‍ തയാറാകാത്തതെന്നു രാജ്ഭവന്‍ പരിസരത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി ആരോപിച്ചു. ഗവര്‍ണര്‍ കത്തു നല്‍കുന്നതുവരെ രാജ്ഭവന്‍ പരിസരത്തെ ധര്‍ണ തുടരുമെന്നു പറഞ്ഞ മുഖ്യമന്ത്രി പ്രതിഷേധം രാജസ്ഥാന്‍ മുഴുവന്‍ വ്യാപിക്കുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിന്റെ പിന്നാലെ ശനിയാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നു പിസിസി പ്രസിഡന്റ് ഗോവിന്ദ് സിങ് ദോത്താസര അറിയിച്ചു. കോടതി വിധി പുറത്തുവന്നയുടന്‍ എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നും നിയമസഭയില്‍ തെളിയിക്കാന്‍ തയാറാണെന്നും ഗെലോട്ട് പ്രതികരിച്ചു. പ്രതിപക്ഷവും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗവര്‍ണര്‍ക്കാണ് ഇക്കാര്യത്തില്‍ ആകുലതയെന്നു തോന്നുന്നു. നിയമസഭയില്‍ അതു തെളിയിക്കാന്‍ അനുവദിക്കാത്തപക്ഷം രാജസ്ഥാനിലെ ജനം രാജ്ഭവന്‍ വളഞ്ഞാല്‍ അതിനു താന്‍ ഉത്തരവാദി ആയിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

200 അംഗ നിയമസഭയില്‍ 103 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണു ഗെലോട്ട് പക്ഷം അവകാശപ്പെടുന്നത്. കോണ്‍ഗ്രസിന്റെ 88 പേര്‍ക്കു പുറമേ ബിടിപി-2, സിപിഎം - 2, ആര്‍എല്‍ഡി-1 വീതം എംഎല്‍എമാരും 10 സ്വതന്ത്രരും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നു. അതിനിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ആറ് ബിഎസ്പി എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടു ബിജെപി വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇക്കാര്യത്തില്‍ സ്പീക്കര്‍ക്കു നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല എന്നു കാണിച്ചാണു കോടതിയെ സമീപിച്ചിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്... പ്രതി രാഹുലിന്റെ അമ്മ ഉഷ കുമാരിയും സഹോദരിയും മുന്‍കൂര്‍ ജാമ്യം തേടി  (8 minutes ago)

വര്‍ക്കലയില്‍ സ്വകാരൃ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്  (18 minutes ago)

കേരളത്തിൽ കാലവർഷം എത്തുന്നു!!! നാളെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേരും; ഈ മാസം 31 ഓടെ കാലവർഷം കേരളതീരം തൊട്ടേക്കും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത  (1 hour ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്!!! കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്  (1 hour ago)

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്!!!  (1 hour ago)

ദീപാ നിശാന്ത് ജി ഇംഗ്ളണ്ടിൽ പോയി ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തപ്പോൾ അടിക്കുറുപ്പായി ഇടാൻ മനസിൽ പെട്ടെന്ന് തോന്നിയത് ഏതെങ്കിലും കമ്മി സാഹിത്യമല്ല , ആർഎസ്എസിൻ്റെ ഗണഗീതമാണ്; മലയാളി മനസിലേക്ക് ആർഎസ്എസ് സോ  (2 hours ago)

പറന്നുയര്‍ന്ന വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് യൂണിറ്റില്‍ തീപ്പിടിത്തം; ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ.-807 വിമാനം അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

തനിക്കെതിരായ അപകീർത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഹർജി; പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 21ലേക്കു മാറ്റി  (2 hours ago)

ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...  (2 hours ago)

ഉപഭോക്താക്കളുടെ പേരിൽ വായ്പ എടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍  (2 hours ago)

യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...  (2 hours ago)

കെഎസ്ആർടിസി ബസ്സിലെ വനിതാ കണ്ടക്ടറുടെ നേരെ അതിക്രമം; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

ഓട്ടോ ഡ്രൈവറായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റിൽ; പ്രതിയെ കോടതിയില്‍ ഹാജരാക്കി  (2 hours ago)

നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടാ  (2 hours ago)

യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!  (3 hours ago)

Malayali Vartha Recommends