Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

കോവിഡിനൊപ്പം ജീവിക്കാം; ലോക്ഡൗണ്‍ പ്രയോഗികമല്ലെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യ; ആശ്വാസമാകുന്ന കണക്കുകള്‍ ഇങ്ങനെ; കോവിഡ് മരണനിരക്ക് വളരെ കുറവ്; രോഗമുക്തി നേടുന്നവരുടെ എണ്ണം വളരെ കൂടുതല്‍; പ്രതിരോധശേഷി കൈവരിച്ചവര്‍ 18 കോടി; ഭയപ്പെടാതെ, സാമൂഹിക അകലം പാലിച്ച്, മുന്‍ കരുതലോടെ

28 JULY 2020 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ലോക്ഡൗണ്‍ ജനജീവിതത്തെ ഇതിനോടകം തന്നെ സാരമായി ബാധിച്ചു കഴിഞ്ഞു. ഇനി ലോക്ഡൗണ്‍ പ്രയോഗികമല്ലെന്ന് സര്‍ക്കാരും ജനതയും തിരിച്ചറിഞ്ഞിരിക്കുകയാണ്. അതുകൊണ്ടു തന്നെയാണ് ഇനിയും ലോക്ഡൗണ്‍ അനുവദിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് കേന്ദ്രസര്‍ക്കാര്‍ എത്തിയത്. ഇതിന് പിന്നാലെ സമ്പൂര്‍ണ ലോക്ഡൗണ്‍ ആവശ്യമില്ലെന്ന നിലപാടിലേക്ക് സംസ്ഥാന സര്‍ക്കാരുമെത്തി. എന്നാല്‍ രോഗവ്യാപനം കൂടിയ പ്രദേശത്ത് ക്ലസ്റ്റര്‍ തിരിച്ചുള്ള നിയന്ത്രണങ്ങള്‍ തുടരുകയും ചെയ്യും. കോവിഡിനൊപ്പം ജീവിക്കണമെന്ന് ലോകാരോഗ്യ സംഘടന നേരത്തെ തന്നെ പറഞ്ഞിരുന്നു. കോവിഡിന്റെ വാക്‌സിന്‍ വിപണിയില്‍ എത്താന്‍ 2021 ആകുമെന്ന് ഏകദേശം ഉറപ്പായ സ്ഥിതിക്ക് ഇത് അത്യാവശ്യവുമാണ്.

കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ നിരക്ക് വളരെ കുറവാണെന്നുള്ളത് നമുക്ക് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇതിന് പുറമേ ഇന്ത്യയിലെ കോവിഡ് മരണനിരക്ക് 2.35 ശതമാനമായി കുത്തനെ കുറഞ്ഞതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നുമുണ്ട്. ലോകത്തിലെ ഏറ്റവും താഴ്ന്ന മരണനിരക്കുകളിലൊന്നാണ് ഇന്ത്യയിലേതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 14.83 ലക്ഷം കവിഞ്ഞു. ഇതില്‍ 9,52,744 പേര്‍ രോഗമുക്തരായി. അതായത് നിലവില്‍ ഇന്ത്യയില്‍ ചികില്‍സയിലുള്ളത് 4,96,988 പേര്‍മാത്രമാണ്. 130 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത് വെറു അഞ്ചു ലക്ഷത്തില്‍ താഴെ മാത്രമാണ് രോഗ ബാധിതര്‍ എന്നത് വളരെയധികം ആശ്വാസം നല്‍ക്കുന്ന വസ്തുതയാണ്. ഇതിനൊടം കൂട്ടിവായിക്കേണ്ട മറ്റൊരു ആശ്വാസ കണക്കുണ്ട്. ഇന്ത്യയില്‍ 15 ശതമാനം ജനങ്ങള്‍ ഇതിനോടകം കോവിഡിനെതിരെ സ്വയം ആര്‍ജിത പ്രതിരോധ ശേഷി കൈവരിച്ചതായി എന്ന പഠന റിപ്പോര്‍ട്ട്. അതായത് ഇതിനോടകം 18 കോടി ഇന്ത്യന്‍ ജനത കോവിഡിനെതിരെ പ്രതിരോധ ശക്തി ആര്‍ജിച്ചു കഴിഞ്ഞു.

എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 47,704 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തിനിടെ 654 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ആകെ മരണം 33,425. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 3,83,723 ആയി. അവിടെ ആകെ 13,883 പേര്‍ രോഗം ബാധിച്ച് മരിച്ചു. തമിഴ്‌നാട്ടില്‍ 2,20,716 കേസുകളും 3,571 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ ഇതുവരെ 1,31,219 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 3,853. അതേസമയം, ആന്ധ്രാപ്രദേശിലും കര്‍ണാടകയിലും രോഗബാധിതര്‍ ഒരു ലക്ഷം കടന്നു. ആന്ധ്രാപ്രദേശില്‍ 1,02,349 പേര്‍ക്കും കര്‍ണാടകയില്‍ 1,01,465 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഉത്തര്‍പ്രദേശില്‍ രോഗികളുടെ എണ്ണം 70,493 ആയി. ബംഗാളില്‍ 60,830 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലും രോഗ ബാധിതരുടെ എണ്ണം വര്‍ധിക്കുണ്ട്. കോവിഡ് ബാധിതരുടെ എണ്ണം 20000 ത്തിലേക്ക് എത്തുകയാണ്. പക്ഷേ ഇതില്‍ ആശങ്കപ്പെടേണ്ട ആവശ്യമില്ല. പരിശോധന വര്‍ധിക്കുന്നതിന് അനുസൃതമായുള്ള വര്‍ധനവാണിത്.

കഴിഞ്ഞ ഞായറാഴ്ചയും തിങ്കളാഴ്ചയും രാജ്യത്ത് അഞ്ചുലക്ഷത്തിലധികം കോവിഡ് ടെസ്റ്റുകള്‍ നടത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ജൂലായ് 26ന് 5,15,000 സാമ്പിളും 27ന് 5,28,000 സാമ്പിളും പരിശോധിച്ചു. നിലവില്‍ രാജ്യത്ത് പ്രതിദിനം അഞ്ചുലക്ഷം കോവിഡ് ടെസ്റ്റുകള്‍ നടത്തുന്നുണ്ടെന്നും വരും ആഴ്ചകളില്‍ ഈ ശേഷി 10 ലക്ഷമായി ഉയര്‍ത്താനുളള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. രാജ്യത്ത് 11,000 കോവിഡ് ചികിത്സാ സൗകര്യങ്ങളും 11 ലക്ഷം ഐസൊലേഷന്‍ കിടക്കകളുണ്ട്. ജനുവരിയില്‍ രാജ്യത്ത് ഒരു കോവിഡ് പരിശോധനാകേന്ദ്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് 1301 ലാബുകളാണ് ഉള്ളത്. ഇതില്‍ 902 എണ്ണം സര്‍ക്കാല്‍ ലാബുകളും 399 എണ്ണം സ്വകാര്യ ലാബുകളുമാണ്.

കോവിഡിനെ നേരിടുന്നതിന് ആവശ്യമായ അടിസ്ഥാന ഘടകങ്ങള്‍ നമ്മള്‍ ആര്‍ജിക്കുന്നുണ്ട്. എന്നിരുന്നാലും ജീവിതം വീണ്ടും തിരിച്ചു പിടിക്കാന്‍ കോവിഡിനൊപ്പം വാക്‌സിന്‍ ലഭിക്കുന്നത് വരെ പോരാടി തന്നെ ജീവിക്കേണ്ടി വരും. ഇതിന് നമുക്ക് ഭയപ്പെടാതെ, സാമൂഹിക അകലം പാലിച്ച്, മുന്‍ കരുതലെടുത്ത് മുന്നോട്ട് പോകണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ കാലവർഷം എത്തുന്നു!!! നാളെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേരും; ഈ മാസം 31 ഓടെ കാലവർഷം കേരളതീരം തൊട്ടേക്കും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത  (5 minutes ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്!!! കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്  (9 minutes ago)

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്!!!  (14 minutes ago)

ദീപാ നിശാന്ത് ജി ഇംഗ്ളണ്ടിൽ പോയി ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തപ്പോൾ അടിക്കുറുപ്പായി ഇടാൻ മനസിൽ പെട്ടെന്ന് തോന്നിയത് ഏതെങ്കിലും കമ്മി സാഹിത്യമല്ല , ആർഎസ്എസിൻ്റെ ഗണഗീതമാണ്; മലയാളി മനസിലേക്ക് ആർഎസ്എസ് സോ  (19 minutes ago)

പറന്നുയര്‍ന്ന വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് യൂണിറ്റില്‍ തീപ്പിടിത്തം; ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ.-807 വിമാനം അടിയന്തരമായി തിരിച്ചിറക്കി  (28 minutes ago)

തനിക്കെതിരായ അപകീർത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഹർജി; പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 21ലേക്കു മാറ്റി  (31 minutes ago)

ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...  (33 minutes ago)

ഉപഭോക്താക്കളുടെ പേരിൽ വായ്പ എടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍  (40 minutes ago)

യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...  (40 minutes ago)

കെഎസ്ആർടിസി ബസ്സിലെ വനിതാ കണ്ടക്ടറുടെ നേരെ അതിക്രമം; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (45 minutes ago)

ഓട്ടോ ഡ്രൈവറായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റിൽ; പ്രതിയെ കോടതിയില്‍ ഹാജരാക്കി  (58 minutes ago)

നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടാ  (59 minutes ago)

യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!  (2 hours ago)

ജാമ്യമില്ലാ വകുപ്പിൽ മേയർ ആര്യയോട് ഒപ്പം ആ പ്രതികളും പക്ഷേ കേസ് തുടങ്ങിയപ്പോഴെ രാജ്യം വിട്ടു..! മജിസ്‌ട്രേറ്റിന്റെ മുന്നിൽ എത്തുമ്പോൾ...  (2 hours ago)

ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഒരു  (3 hours ago)

Malayali Vartha Recommends