പപ്പയുടെ പേര് വിൻസെന്റനാണ്, അമ്മയും പപ്പയും വേർപിരിഞ്ഞിട്ട് വർഷങ്ങളായി! ഒരുസമയത്ത് ആർക്കും എന്നെ പറ്റിക്കാൻ കഴിയുമായിരുന്നു... ലോക് ഡൗൺ മാറിയ ഉടൻ തന്നെ ചെന്നൈയിലേക്ക് വരാൻ ഒരു കാരണമുണ്ട്... ആദ്യമായി ആ തുറന്ന് പറച്ചിൽ നടത്തി മേഘന
മിനിസ്ക്രീനിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തിയ താരമാണ് മേഘ്ന വിൻസെന്റ്. വിവാഹത്തിന് ശേഷം അഭിനയ ജീവിതത്തിൽ നിന്നും വിശ്രമമെടുത്ത താരം വിവാഹ മോചനത്തോട് കൂടി വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ്.
വിവാഹ മോചനത്തിന് ശേഷം താരത്തിന് എതിരെ നിരവധി ആരോപണങ്ങൾ ഉയർന്നെങ്കിലും അതൊന്നും കാര്യമാക്കാതെ യൂട്യൂബ് ചാനൽ തുടങ്ങുകയും അതിൽ സജീവമായിരിക്കുകയുമാണ് മേഘ്ന ഇപ്പോൾ. താരം തന്റെ പപ്പയെ കുറിച്ച് ഇപ്പോൾ മനസ്സ് തുറക്കുകയാണ്. തന്നെയും തന്റെ കുടുംബത്തെ കുറിച്ചും പലരും വ്യാജ പ്രചാരങ്ങൾ നടത്തുന്നുവെന്നും അമ്മയും പപ്പയും വേർപിരിഞ്ഞന്നും ചിലർ പറയുന്നുവെന്നും മേഘ്ന പറയുന്നു.
അമ്മയും പപ്പയും വേർപിരിഞ്ഞിട്ട് വർഷങ്ങളായി പപ്പയുടെ പേര് വിൻസെന്റനാണ്, ചെല്ലാനം സ്വദേശിയായ പപ്പ താമസിക്കുന്ന സ്ഥലത്ത് കടൽക്ഷോഭമുണ്ടായെന്നും എന്നാൽ സുരക്ഷിതനാണെന്നും താരം പറയുന്നു. തനിക്ക് പണ്ട് സംസാരിക്കാൻ അറിയിലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ പ്രതിസന്ധികളെ തരണം ചെയ്യാൻ അറിയാമെന്നും മേഘ്ന പറയുന്നു. പണ്ട് അരുവിക്കരയിൽ വെച്ച് താൻ നടത്തിയ പ്രസംഗം കേട്ടാൽ മനസിലാകും താൻ എത്ര മണ്ടിയാണെന്ന് പക്ഷേ ഇപ്പോൾ അങ്ങനെയല്ല,
ഒരുസമയത്ത് തന്നെ ആർക്കും പറ്റിക്കാൻ കഴിയുമായിരുന്നു പറ്റിക്കാനായി നിന്ന് കൊടുത്താൽ എല്ലാവരും പറ്റിച്ചിട്ട് പോകുമെന്നും, ഒന്നെങ്കിൽ പറ്റിക്കാനായി അവിടെ കിടക്കാം അല്ലെങ്കിൽ എഴുനേറ്റു മുന്നേറി കാണിക്കാമെന്നും താരം പറയുന്നു.
അമ്മുമ്മയ്ക്ക് തന്നെ വളരെയേറെ ഇഷ്ടമാണെന്നും കാണണമെന്ന് വാശി പിടിച്ചതിനാലാണ് ലോക്ക് ഡൌൺ മാറിയ ശേഷം ഉടൻ ചെന്നൈയിലേക്ക് മാറിയതെന്നും മേഘ്ന പങ്കുവെയ്ക്കുന്നു. താൻ അറിയാത്ത പല കാര്യങ്ങളും പ്രചരിക്കുന്നുണ്ടെന്നും അത്തരം കാര്യങ്ങളൊക്കെ കേൾക്കാൻ നിന്നു കൊടുക്കാതെ അവഗണിച്ചു പോവുകയാണെന്നും താരം പറഞ്ഞു.
എന്റെ പപ്പയും മമ്മയും വേർപിരിഞ്ഞിട്ട് വർഷങ്ങളായി തന്റെ വിവാഹ ബന്ധം വേർപെടുത്തിയത് അവരുടെ ജീവിതം കണ്ടല്ല എന്നും താരം പറയുന്നു.
https://www.facebook.com/Malayalivartha