Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'മിസ്റ്റര്‍ നൈസ് ഗൈ' പരിവേഷം താന്‍ അവസാനിപ്പിക്കുന്നു.. സാമ്പത്തിക ഉപരോധം കൂടുതല്‍ കടുപ്പിക്കാനാണ് വൈറ്റ് ഹൗസിന്റെ നീക്കം..പരസ്യ ഭീഷണി വീണ്ടും..


ഭർത്താവിന്റെ സംശയം കാരണം കൊല്ലപ്പെട്ടത് മൂന്നു യുവതികൾ.. മണിക്കൂറോളം മുഹമ്മദ് തന്റെ നാലുമാസം പ്രായമായ കുഞ്ഞിനെയും പിടിച്ച് മൃതദേഹത്തിനടുത്തിരുന്നു...ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ..


മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നുംപരാജയപ്പെടുമെന്ന ഇന്റലിജൻസ് റിപ്പോർട്ട്.. പിന്നാലെ മന്ത്രി സഹമന്ത്രിമാരെ കണ്ട് യാത്രചോദിക്കുകയും സ്റ്റാഫ് അംഗങ്ങൾക്ക് ഒത്ത് ഫോട്ടോയെടുക്കുകയും ചെയ്തു...


തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ..വകുപ്പ് മേധാവിമാര്‍ക്ക് നന്ദി അറിയിച്ച് പിണറായി വിജയന്‍...അപ്രതീക്ഷിത നീക്കങ്ങള്‍..തോൽവി ഉറപ്പിച്ചെന്ന് ജനം..

വീട്ടുകാരെ ഒഴിവാക്കി സ്വത്തുവിറ്റ പണവുമായി മറ്റ് എവിടെയെങ്കിലും പോയി സുഖമായി ജീവിക്കാൻ 22 കാരന്‍ കൊലനടത്താൻ തീരുമാനിച്ചത് ആദ്യം കോഴിക്കറിയില്‍ വിഷം ചേര്‍ത്തു! അന്ന് അളവ് കുറഞ്ഞതിനാൽ ആദ്യ ശ്രമം പാളി... പിന്നെ ഗൂഗിളിലൂടെ എല്ലാം മനസിലാക്കി; സഹോദരിയുടെ മൃതദേഹത്തിനരികെ തെല്ലും കുറ്റബോധവും കൂസലുമില്ലാതെ അവൻ നിന്നു.... കൊല നടത്തിയതിന് പിന്നിലെ കാരണങ്ങള്‍ തുറന്ന് പറഞ്ഞ് ആല്‍ബിന്‍; മൊഴിയിൽ അമ്പരന്ന് നാട്ടുകാർ

13 AUGUST 2020 10:32 PM IST
മലയാളി വാര്‍ത്ത

വീട്ടുകാരെ ഒഴിവാക്കി സ്വത്തുവിറ്റ പണവുമായി മറ്റ് എവിടെയെങ്കിലും പോയി സൈ്വര്യമായി ജീവിക്കാന്‍ വേണ്ടിയാണ് ആല്‍ബിന്‍ ബെന്നിയെന്ന 22 കാരന്‍ കൊലനടത്തിയതെന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി.

കൃത്യമായി ആസൂത്രണം ചെയ്താണ് ആല്‍ബിന്‍ കുടുംബത്തിനു വിഷം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.

ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തുന്നതിന് ഒരാഴ്ച മുമ്ബ് കോഴിക്കറിയില്‍ എലി വിഷം കലര്‍ത്തി കുടുംബത്തെ ഇല്ലായ്മ ചെയ്യാന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായും പൊലീസ് പറഞ്ഞു. അന്ന് വിഷത്തിന്റെ അളവ് കുറഞ്ഞതിനാല്‍ വയറുവേദന മാത്രമായി ഒതുങ്ങി.

ഇവര്‍ മരിക്കാത്തത് വിഷത്തിന്റെ കുറവാണെന്ന് മനസിലാക്കിയതിന് പിന്നാലെ ആല്‍ബിന്‍ എലി വിഷത്തെക്കുറിച്ചു ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്ത് വിവരങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് വീട്ടിലുണ്ടാക്കിയ ഐസ്‌ക്രീമില്‍ കൂടുതല്‍ അളവില്‍ എലിവിഷം ചേര്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഇയാള്‍ കടയില്‍നിന്ന് എലിവിഷം വാങ്ങി കിടയ്ക്കടിയില്‍ സൂക്ഷിച്ചു

30ാം തീയതിയാണു വീട്ടില്‍ ഐസ്‌ക്രീം ഉണ്ടാക്കിയത്. രണ്ട് പാത്രങ്ങളിലാക്കിയാണ് ഫ്രിഡ്ജില്‍ വച്ചത്. ഒരെണ്ണം ഫ്രീസറിലും മറ്റൊന്നു താഴെയുമാണ് വച്ചിരുന്നു. ഫ്രീസറില്‍ വച്ചിരുന്ന ഐസ്‌ക്രീം പിറ്റേന്ന് ആല്‍ബിന്‍ ഉള്‍പ്പെടെ എല്ലാവരും കഴിച്ചു. തൊട്ടടുത്ത ദിവസം തഴെ വച്ചിരുന്ന കട്ടിയാകാത്ത ഐസ്‌ക്രീമില്‍ ആല്‍ബില്‍ വാങ്ങിയ എലിവിഷത്തിന്റെ പകുതിയോളം ചേര്‍ത്തു.

പിന്നീട് തനിക്കു തൊണ്ട വേദനയാണെന്നു പറഞ്ഞ് ഇയാള്‍ ഐസ്‌ക്രീം കഴിച്ചില്ല. അടുത്ത ദിവസം സഹോദരി താഴെയിരുന്ന ഐസ്‌ക്രീമും ഫ്രീസറിലേക്കു മാറ്റി. പിന്നീട് പിതാവും മാതാവും സഹോദരിയും ഈ ഐസ്‌ക്രീം കഴിക്കുകയും ചെയ്തു. മാതാവ് കുറച്ച്‌ ഐസ്‌ക്രീം മാത്രമേ കഴിച്ചുള്ളുവെന്നും പൊലീസ് പറഞ്ഞു.

വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് വയറുവേദന അനുഭവപ്പെട്ടതോടെ ആദ്യദിവസം ഹോമിയോ മരുന്നു കഴിക്കുകയായിരുന്നു.

എന്നാല്‍ പിറ്റേന്ന് സ്ഥിതി വഷളായതോടെ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. ആന്‍മേരിക്ക് മഞ്ഞപ്പിത്തമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു ഒരു ബന്ധുവിന്റെ അടുത്തേക്ക് പോയി ആയുര്‍വേദ മരുന്നുകളാണ് കഴിച്ചത്.

എന്നാല്‍ അഞ്ചാം തീയതി ആന്‍മേരിയുടെ ആരോഗ്യനില ഗുരുതരമായി. ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു.

സഹോദരിയുടെ മൃതദേഹം വീട്ടിലെത്തിച്ചിട്ടും ആല്‍ബിനു യാതൊരു കുലുക്കവുമുണ്ടായിരുന്നില്ലെന്നു പൊലീസ് പറഞ്ഞു.

ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നി പൊലീസ് ഫോണ്‍ രേഖകളും മറ്റും പരിശോധിച്ചപ്പോഴാണ് എലി വിഷത്തെക്കുറിച്ചു ഗൂഗിളില്‍ തിരഞ്ഞതും മറ്റും കണ്ടെത്തിയെതന്ന് പൊലീസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയിലെ തൊഴിൽ മേഖലകളിൽ നിന്നുമുയരുന്ന പ്രതിഷേധത്തിന്റെ ശബ്ദങ്ങൾ ഏറെ പ്രതീക്ഷാനിർഭരമാണ്; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തൊഴിലാളി സമരങ്ങൾ ശക്തിപ്പെടുകയാണ്; മെയ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ  (3 hours ago)

ഇന്ത്യയുടെ രാഷ്ട്ര പുനർനിർമ്മാണ പ്രവർത്തനങ്ങളിൽ തൊഴിലാളികൾ വഹിച്ച പങ്ക് വിസ്മരിക്കാൻ കഴിയില്ല; കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ മുഴുവൻ വൻകിട കോര്പറേറ്റുകൾക്ക് വേണ്ടി അടിയറ വെച്ച  (3 hours ago)

വിവാഹമോചിതയായ യുവതിയുമായി കടുത്ത പ്രണയം; അന്യമതത്തിൽപ്പെട്ട യുവതിയുമായുള്ള വിവാഹത്തെ കുടുംബക്കാർ എതിർത്തു; പിന്നാലെ പിതൃസഹോദരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് യുവാവ്; അപകടം എന്ന് വരുത്തി തീ  (3 hours ago)

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങിയെന്നു കേട്ടു.... നമുക്കു പണിയാകുമോ ? ഷാജി കൈലാസിൻ്റെ വരവ് ട്രയിലർ പുറത്ത്!!!  (3 hours ago)

ശിവപ്രസാദിന്റെയും ഉണ്ണിമായയുടെയും പ്രണയവിവാഹമായിരുന്നു; ശിവപ്രസാദ് ഇടയ്ക്കിടെ മൊബൈൽ പരിശോധിക്കും; കുറച്ചുനാൾമുമ്പ് ഉണ്ണിമായയുടെ മൊബൈൽ വാങ്ങിവെച്ചു; പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവമാണ്; ഇത്രയും ക്രൂരനെ  (3 hours ago)

മലയാളത്തിൽ ആദ്യമായി എ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം; 'മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ'  (4 hours ago)

ബാത്റൂമിന് സമീപം നിന്ന് ഫിറോസ് ഖാനും അവിടെയുണ്ടായിരുന്ന മറ്റൊരു നടിയും കൂടി സിഗരറ്റ് പരസ്പരം കൈമാറി ചുംബിച്ചു; എ കണ്ണാടിയിലൂടെ കണ്ടത് ഒരു ഭാര്യയും സഹിക്കാത്ത കാഴ്ച; പെട്ടെന്നു തന്നെ ഞാൻ പ്രശ്നമുണ്ടാക്  (4 hours ago)

ഋതുചന്ദ്രയ്ക്ക് പാമ്പ് കടിയേറ്റത് വീട് മുറ്റത്തെ 'ആ വസ്തുവിൽ' നിന്നും..! വീട്ടുപരിസരത്ത് അടുക്കിവെച്ചിരുന്ന മര ഉരുപ്പടികൾക്കിടയിൽ കളിപ്പാട്ടം തിരയുന്നതിനിടെ പത്തി വിടർത്തി മൂർഖൻ; നാലര വയസുകാരിയെ രക്ഷ  (4 hours ago)

'അനിയനെവിടെ അമ്മേ'? നെഞ്ച് പൊള്ളിച്ച് അനോഷിന്റെ ചോദ്യം..! ആശുപത്രിയിൽ നിന്നും ഡിസ്ചാർജായതോടെ ആ സത്യമറിഞ്ഞ് അനോഷ് ; ആ പാമ്പിൻ കൂട്ടിലേക്കിക്ക് ഇനിയില്ലെന്ന് അച്ഛൻ  (4 hours ago)

സംസ്ഥാനവ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട്; 905 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 29 പേരാണ് അറസ്റ്റിലായത്  (4 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ മഴ; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

നീ എന്റെ തലവെട്ടോ..? പരുത്തിക്കാട്ടിൽ തീയിട്ട് അശോക് റിപ്പോർട്ടറിനെ ഓഫിസിൽ നിന്ന് ഇറക്കി വിട്ട് അശോക് IAS .!  (6 hours ago)

അവനെ അയാൾ ചൂഷണം ചെയ്തു, ആദിത്യന്റെ മരണം; അടിമുടി ദുരൂഹത  (6 hours ago)

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...  (7 hours ago)

US- IRAN കയ്യില്‍ വലിയൊരു റൈഫിളുമായി ട്രംപ്  (7 hours ago)

Malayali Vartha Recommends