Widgets Magazine
17
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...


ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ്ങള്‍ക്ക് വന്‍തോതില്‍ നാശം വരുത്തി: നിരവധി സൈനികർക്ക് പരിക്ക്...


ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...


10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും 10 ന്റെയും നോട്ടുകൾ പോലീസ് നായ കണ്ടെത്തി:- കസ്റ്റഡിയിലുള്ള യുവാവിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചു...

കത്തിന് പിന്നിലെ ആസൂത്രകന്‍ ശശി തരൂര്‍? കത്തി പടരുന്ന കത്ത്; കത്തെഴുതുന്നത് ഓഗസ്റ്റ് ഏഴിന്; വിരുന്നിന് പങ്കെടുത്തിട്ടും കത്തില്‍ ഒപ്പ് വയ്ക്കാതെ പി ചിദംബരം, കാര്‍ത്തി ചിദംബരം, സച്ചിന്‍ പൈലറ്റ് തുടങ്ങിയവര്‍; പ്രശ്‌ന പരിഹാരത്തിന് രാഹുല്‍ അധ്യക്ഷനാകും

25 AUGUST 2020 12:01 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

കോണ്‍ഗ്രസില്‍ പൊട്ടിത്തെറിലേക്ക് എത്തിക്കുകയാണ് കത്ത് വിവാദം. ഈ കത്തിന്റെ ആസൂത്രകന്‍ തിരുവനന്തപുരത്തിന്റെ സ്വന്തം എം.പി ശശി തരൂര്‍ ആണെന്ന ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കത്തിന് തുടക്കമിട്ടത് ശശി തരൂരിന്റെ വീട്ടില്‍ വെച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തില്‍ തരൂരിന്റെ വീട്ടില്‍ വെച്ചു നടന്ന വിരുന്നിനിടെയാണ് കത്തിന്റെ പ്രാരംഭരൂപം തയ്യാറാക്കിയത്. എന്നാല്‍ വിരുന്നില്‍ പങ്കെടുത്ത എല്ലാവരും ഇതില്‍ ഒപ്പുവെച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. വിരുന്നില്‍ കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരം, കാര്‍ത്തി ചിദംബരം, സച്ചിന്‍ പൈലറ്റ് തുടങ്ങിയവര്‍ പങ്കെടുത്തെങ്കിലും ഒപ്പിടാന്‍ തയ്യാറായില്ല. അന്നു തയ്യാറാക്കിയ കരടുരൂപമാണ് പിന്നീട് കത്തായി കോണ്‍ഗ്രസ് നേതൃത്വത്തിന് കൈമാറിയതെന്നാണ് പുറത്തുവരുന്ന വിവരം. എന്നാല്‍ കത്തിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് തരൂരിന്റെ ഭാഗത്തു നിന്ന് ഒരു മറുപടിയും ലഭിച്ചിട്ടില്ല.

ഇന്നലത്തെ നിര്‍ണ്ണായകമായ എഐസിസി യോഗത്തിന് വഴിയൊരുക്കിയത് തരൂരും ഗുലാം നബി ആസാദും കബില്‍ സിബലും ഉള്‍പ്പെടെയുള്ള 23 നേതാക്കള്‍ സോണിയയ്‌ക്കെഴുതിയ കത്താണ്. പാര്‍ട്ടിക്ക് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന നേതൃത്വം വേണമെന്നതായിരുന്നു കത്തിലെ മുഖ്യ ആവശ്യം. കോണ്‍ഗ്രസ് ഇന്നു നേരിടുന്ന വെല്ലുവിളിയും ഉണര്‍വും ഉത്സാഹവമുള്ള രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയിലേക്ക് കോണ്‍ഗ്രസ് തിരിച്ചുവരേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടുന്ന കത്തിലെ ആശയങ്ങള്‍ തരൂരിന്റെ വിരുന്നില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് എഴുതപ്പെട്ടതായാണ് കത്തിലുള്ളത്.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ആശുപത്രിയില്‍ ആയിരുന്നപ്പോഴല്ല കത്ത് നല്‍കിയത് എന്ന് കത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നേതാക്കള്‍ പറയുന്നു. സോണിയ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തതിന് ശേഷമാണ് കത്തുനല്‍കിയത്. ഓഗസ്റ്റ് ഏഴിനാണ് കത്തുനല്‍കിയത്. ഇന്ദിരാഗാന്ധിക്കൊപ്പം എല്ലാക്കാലത്തും ഉറച്ചുനിന്നവരാണ് ഞങ്ങള്‍. ഞങ്ങള്‍ പൊളിറ്റിക്കല്‍ ടൂറിസ്റ്റുകളല്ലെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു. കത്തില്‍ ഒപ്പുവെച്ച നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്ന അംബികാ സോണിയുടെ അഭിപ്രായത്തിന് പ്രതികരണമായിട്ടായിരുന്നു ആനന്ദ് ശര്‍മ്മയുടെ അഭിപ്രായപ്രകടനം. കത്തിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യരുത്. അടിയുറച്ച കോണ്‍ഗ്രസുകാരാണ് ഞങ്ങളെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു. അതിനിടെ നേതൃമാറ്റം ആവശ്യപ്പെട്ടുള്ള കത്തില്‍ വിശദീകരണവുമായി കപില്‍ സിബല്‍ വീണ്ടും രംഗത്തെത്തി. സ്ഥാനത്തിന് വേണ്ടിയല്ല, രാജ്യമാണ് പരമപ്രധാനമെന്ന് കപില്‍ സിബല്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ കത്തില്‍ ഒപ്പിട്ട നാലു നേതാക്കളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ, മുകുള്‍ വാസ്‌നിക്ക്, ജിതിന്‍ പ്രസാദ എന്നിവര്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. ഗുലാംനബി ആസാദ് രാജിസന്നദ്ധത അറിയിക്കുകയും ചെയ്തു. പ്രവര്‍ത്തകസമിതിയോഗത്തിന് ശേഷം രാത്രിയില്‍ ഗുലാംനബി ആസാദിന്റെ വസതിയില്‍ നേതാക്കള്‍ യോഗം ചേരുകയും ചെയ്തു. ഈ യോഗത്തില്‍ ആനന്ദ് ശര്‍മ്മ, മുകുള്‍ വാസ്‌നിക്ക്, ശശി തരൂര്‍, മനീഷ് തിവാരി തുടങ്ങിയവര്‍ സംബന്ധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

1999 ല്‍ ശരദ്പവാറും താരിഖ് അന്‍വറും പി എ സങ്മയും സോണിയുടെ നേതൃത്വത്തിനെതിരെ ഉയര്‍ത്തിയ വെല്ലുവിളിക്കു ശേഷം കോണ്‍ഗ്രസിനുള്ളില്‍ ഉയരുന്ന ആദ്യ കലാപമായാണ് ഈ കത്ത് വിശേഷിപ്പിക്കപ്പെടുന്നത്. കോണ്‍ഗ്രസ് വലിയൊരു കുടുംബമാണെന്നും ആര്‍ക്കുമെതിരെ ഒരു വിദ്വേഷവും തനിക്കില്ലെന്നും സോണിയ തിങ്കളാഴ്ച എഐസിസി യോഗത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ സീനിയര്‍ നേതാക്കള്‍ വിമര്‍ശം ഉയര്‍ത്തേണ്ടത് പാര്‍ട്ടി ഫോറത്തില്‍ മാത്രമായിരിക്കണമെന്ന താക്കീതും സോണിയയുടെ ഭാഗത്തു നിന്നുണ്ടായി.

രാഹുല്‍ ഗാന്ധിക്കെതിരെയുള്ള മുതിര്‍ന്ന നേതാക്കളുടെ പടപ്പുറപ്പാടിന്റെ തുടക്കമായാണ് കത്തിനെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. കത്ത് അനവസരത്തിലുള്ളതാണെന്ന് രാഹുല്‍ വിമര്‍ശിച്ചിരുന്നു. കത്ത് എഴുതിയവര്‍ ബിജെപിയെ സഹായിക്കുകയാണെന്ന ധ്വനിയും രാഹുലിന്റെ ഭാഗത്തു നിന്നുണ്ടായതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെ വിമര്‍ശിച്ച് കബില്‍ സിബല്‍ രംഗത്തെത്തുകയും ചെയ്തു. കഴിഞ്ഞ 30 വര്‍ഷമായി ഒരു വാക്കു കൊണ്ടു പോലും ബിജെപിയെ സഹായിച്ചിട്ടില്ലെന്നാണ് സിബല്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ രാഹുല്‍ തന്നെ നേരിട്ട് സിബലിനെ വിളിച്ച് ബിജെപിയെ സഹായിച്ചുവെന്ന പരാമര്‍ശം താന്‍ നടത്തിയിട്ടില്ലെന്ന് പറഞ്ഞു. ഇതോടെ സിബല്‍ ട്വീറ്റ് പിന്‍വലിക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേനൽ മഴയിൽ എസ് എസ് കോവിലിലും തമ്പാനൂരിലും വെള്ളപൊക്കം!!! വരും ദിവസങ്ങളിൽ കാലവർഷത്തിൽ സംഭവിക്കുന്നത്!!!  (8 minutes ago)

ലോകകേരള സഭയ്ക്കായി സംസ്ഥാനസര്‍ക്കാര്‍ രണ്ടുകോടി രൂപ അനുവദിച്ചു; 40 ലക്ഷം രൂപയാണ് അംഗങ്ങളുടെ യാത്രയ്ക്കും ആഹാരത്തിനും താമസത്തിനും വകയിരുത്തിയിരിക്കുന്നത്  (13 minutes ago)

പിണറായിക്കൊരു പുല്ലും ചെയ്യാനായില്ല..കേരളത്തില്‍ നിന്ന് 6 പേര്‍ക്ക് പൗരത്വം.. ബംഗ്ലാദേശികള്‍ ഇനി ഭാരതപുത്രന്മാര്‍  (18 minutes ago)

ഡ്രൈവർ യദുവിനെതിരായ ലൈംഗികാധിഷേപ കേസ്; മേയർ ആര്യാ രാജേന്ദ്രൻ്റെ രഹസ്യ മൊഴി മജിസ്ട്രേറ്റിന് മുന്നിൽ ഇന്ന് രേഖപ്പെടുത്തും  (20 minutes ago)

വീട്ടമ്മയെ കബളിപ്പിച്ച് സ്വർണ്ണമാലയും, പണവും തട്ടിയെടുത്ത കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (32 minutes ago)

പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (37 minutes ago)

യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...  (49 minutes ago)

അപകടത്തില്‍ മരിച്ച സൈനികന്റെ മൃതദേഹം സംസ്‌ക്കരിച്ചു...  (58 minutes ago)

തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...  (1 hour ago)

ലക്ഷ്യം നേടും വരെ റഫയെ ആക്രമിക്കുന്നതിൽ നിന്ന് പിൻവാങ്ങില്ലെന്ന് നെതന്യാഹു:- വടക്കന്‍ ഇസ്രായേല്‍ അതിര്‍ത്തി കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുല്ലയുടെ ആക്രമണം:- നൂറുകണക്കിന് മിസൈലുകള്‍ അയച്ച് സൈനിക കേന്ദ്രങ  (1 hour ago)

ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയെ രാജ്യം കടക്കാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ:- വൈകിട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അമ്മയ്ക്കും, സഹോദരിയ്ക്കും നോട്ടീസ്...  (1 hour ago)

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലുള്ളത് യഥാർത്ഥ പ്രതിയാണോ എന്ന് സ്ഥിരീകരിക്കാനാകാതെ പോലീസ്:- പ്രതിയുടെ പോകറ്റിൽ നിന്നും പീഡനത്തിനിടെ വീണുപോയതെന്ന് കരുതുന്ന 50 ന്റെയും  (1 hour ago)

മഴക്കാലമടുത്തതോടെ തിരുവനന്തപുരം നഗരം വീണ്ടും പ്രളയപ്പേടിയിൽ:- നാളെ മുതൽ തീവ്ര മഴ മുന്നറിയിപ്പ്:- വിവിധ ജില്ലകൾക്ക് മുന്നറിയിപ്പ്...  (1 hour ago)

DPR-ന് അംഗീകാരമായി  (2 hours ago)

ലക്ഷദ്വീപിലേക്ക് ഒരു ന്യൂനമർദ്ദപാത്തി  (2 hours ago)

Malayali Vartha Recommends