Widgets Magazine
05
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...


മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരൻ: നോ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിന് ജോലി നഷ്ടമാക്കി എന്ന് പരാതി...


കലൂരിലെ ഹോസ്റ്റൽ ശുചിമുറിയിൽ കൊല്ലം സ്വദേശി പ്രസവിച്ചു:- കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് യുവതി:- കാമുകന്റെ വീട്ടുകാരെ വിളിപ്പിച്ച് പോലീസ്...


കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി:- വീട്, നോക്കാൻ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി...

തെരഞ്ഞെടുപ്പ് മാറ്റുന്നത് ഉപതെരഞ്ഞെടുപ്പിലെ ചിലവ് ഭയന്ന്; ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് തൊട്ടുമുമ്പ് വരെ സര്‍ക്കാര്‍ പറഞ്ഞത് തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന്; നിലപാട് ഹൈക്കോടതിയെയും അറിയച്ചു; ഇപ്പോള്‍ പറയുന്നത് സാധിക്കില്ലെന്ന്; ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കാന്‍ തദ്ദേശ തെഞ്ഞെടുപ്പ് മാറ്റി

11 SEPTEMBER 2020 03:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റാനും ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കാനും സര്‍ക്കാരും പ്രതിപക്ഷവും കൈകോര്‍ത്തു. എന്നാല്‍ മുമ്പ് തെരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് ഹൈക്കോടതിയെ ദിവസങ്ങള്‍ക്ക് മുമ്പ് അറിയിച്ച സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇത്രയും വേഗം നിലപാട് മാറ്റിയതിന് പിന്നിലുള്ള കാരണം. അതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് പാല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ എന്ന സ്ഥാപനത്തന്റെ ചെയര്‍മാന്‍ ജെയിംസ് വടക്കന്‍ എന്ന വ്യക്തി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ സര്‍ക്കാരിന്റെ മറുപടി തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹൈക്കോടതി ചീഫ് ജഡ്ജി അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളി.

എന്നാല്‍ 22 പേജുള്ള വിധിന്യായത്തില്‍ തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിക്കാത്ത പശ്ചാത്തലത്തില്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് പറഞ്ഞ ഹൈക്കോടതി തിരഞ്ഞെടുപ്പുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്ന അവസരത്തില്‍ ഹര്‍ജി വീണ്ടും നല്‍കാമെന്നും അഭിപ്രായപ്പെട്ടു. അന്ന് കോടതി ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നിവരുടെ വിശദീകരണം തേടിയിരുന്നു. എന്നാല്‍ അന്ന് തെരഞ്ഞെടുപ്പ് നടത്തുന്നതിന് അനുകൂലമായിരുന്നു ഇവരുടെ നിലപാടുകള്‍. ഈ നിലപാടിന് മാറ്റം വരാന്‍ കാരണം പ്രതീക്ഷിക്കാതെയുണ്ടായ ഉപതെരഞ്ഞെടുപ്പിന്റെ പ്രഖ്യാപനമാണ്.

കഴിഞ്ഞ ജൂണില്‍ ചേര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്നായിരുന്നു തീരുമാനമെടുത്ത്. അതുകൊണ്ടു തന്നെ ചവറ, കുട്ടനാട് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകില്ലെന്ന കണക്കുക്കൂട്ടലിലായിരുന്നു സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും. അതിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഉദ്യേശിച്ചാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ മറുപടി നല്‍കിയത്. എന്നാല്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അപ്രതീക്ഷിതമായി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. സത്യത്തില്‍ കോവിഡല്ല തെരഞ്ഞെടുപ്പ് മാറ്റുന്നതിനുള്ള യഥാര്‍ഥ കാരണം. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഓരോ മണ്ഡലത്തിലും മുന്നണികള്‍ക്ക് ഏകദേശം 15 കോടി രൂപ വരെ ചിലവഴിക്കേണ്ടി വരും. സ്ഥാനാര്‍ഥിക്കും ഇതിന് അനുസൃതമായ പണം കണ്ടത്തേണ്ടി വരും. ഇത്രയും പണം ചെലവഴിച്ച് സഭയില്‍ എത്തിയാല്‍ ആ അംഗത്തിന് ലഭിക്കുന്നത് പരമാവധി 5 മാസക്കാലം മാത്രമാണ്. ഇത്രയും വലിയ തുക ചെറിയ കാലത്തേക്ക് ചെലവഴിക്കാന്‍ പാര്‍ട്ടികള്‍ മടിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ സഹായത്തോടെ ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കാനുള്ള നടപടി സര്‍ക്കാര്‍ ആരംഭിക്കുന്നത്.

ഉപതെരഞ്ഞെടുപ്പ് മാത്രം പോര തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന പ്രതിപക്ഷ നിലപാടിനോട് സര്‍ക്കാര്‍ സഹകരിക്കാന്‍ തയ്യാറാകുന്നതും ഇതിന്റെ അടിസ്ഥാനത്തിലാണ്. അതെസമയം ഉപതെരഞ്ഞെടുപ്പ മാറ്റി വയ്ക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ആഗസ്റ്റ് 21 ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് അയച്ചിരുന്നു. അതില്‍ ചീഫ് സെക്രട്ടറി പറയുന്നത് കോവിഡ് സാഹചര്യത്തില്‍ സാമൂഹ്യ അകലം പാലിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് ദുഷ്‌കരമാണെന്നാണ്. പക്ഷേ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ഹര്‍ജിയില്‍ ചീഫ് സെക്രട്ടറി സ്വീകരിച്ചത് മറ്റൊരു നിലപാടാണെന്നും ഓക്കണം. വിധി ന്യായത്തിനും പുതിയ നിലപാടിനും ഇടയിലുള്ള ദൂരം ഒരാഴ്ച്ച മാത്രമാണ്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ലക്ഷ്യം എങ്ങനെയും ഉപതെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുയെന്നതു മാത്രമാണെന്നും വ്യക്തമാണ്.

തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാന്‍ മതിയായ കാരണം വേണമെന്നുള്ളതാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. അതായത് അഞ്ചു മാസം മാത്രം പുതിയ അംഗത്തിന് കാലാവധി ഉണ്ടാകുവെന്ന വാദം തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കില്ലെന്നു സാരം. അതെ സമയം കോവിഡ്, പ്രളയം പോലുള്ള ആവശ്യം പരിഗണിക്കാവുന്ന വിഷയമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നു. ബിഹിര്‍ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ജി.ഡി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. കാരണം ബിഹാറിലെ കോവിഡ് വ്യാപനവും വെള്ളപക്കവുമാണ് അവര്‍ ചൂണ്ടിക്കാട്ടിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചത്. ഈ സാഹചര്യത്തില്‍ കോവിഡ് മുന്‍ നിര്‍ത്തി തദേശ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചാല്‍ മാത്രമേ ഉപതെരഞ്ഞെടുപ്പു മാറ്റി വയ്ക്കാന്‍ സാധ്യതയുള്ളു. ഇതു തന്നെയാകും സര്‍വകക്ഷി യോഗം ചര്‍ച്ച ചെയ്ത്. പുതിയ നിയമസഭാംഗത്തിന് കേവലം മൂന്നര മാസക്കാലമേ ലഭിക്കുള്ളുവെന്ന കാരണമാണ് ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കാന്‍ കാരണമായി മുഖ്യമന്ത്രി ചൂണ്ടികാട്ടിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...  (20 minutes ago)

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം പതിച്ച് ഇതര സംസ്‌ഥാന തൊഴിലാളി മരിച്ചു...  (28 minutes ago)

കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...  (37 minutes ago)

മേയർ ആര്യ രാജേന്ദ്രനും, എംഎൽഎ സച്ചിൻ ദേവിനുമെതിരെ വെളിപ്പെടുത്തലുമായി സെക്യൂരിറ്റി ജീവനക്കാരൻ: നോ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്യരുത് എന്ന് പറഞ്ഞതിന് ജോലി നഷ്ടമാക്കി എന്ന് പരാതി...  (47 minutes ago)

കലൂരിലെ ഹോസ്റ്റൽ ശുചിമുറിയിൽ കൊല്ലം സ്വദേശി പ്രസവിച്ചു:- കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്ന് യുവതി:- കാമുകന്റെ വീട്ടുകാരെ വിളിപ്പിച്ച് പോലീസ്...  (55 minutes ago)

കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി:- വീട്, നോക്കാൻ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവ് കെബികെ ജയകുമാറിന്റെ വാർത്തയ്‌ക്കൊപ്പം സുരേഷ് ഗോപിയുടെ ചിത്രം:- അബദ്ധം പിണഞ്ഞ് ദേശീയ മാധ്യമം...  (3 hours ago)

പനമ്പിള്ളിനഗർ വിദ്യാ നഗറിലെ ഫ്ലാറ്റിൽനിന്നു മാതാവു താഴേക്ക് എറിഞ്ഞു കൊലപ്പെടുത്തിയ നവജാത ശിശുവിന്റെ ഡിഎൻഎ സാംപിൾ ശേഖരിച്ചു പൊലീസ്.... കുഞ്ഞിന്റെ അമ്മയും കേസിലെ പ്രതിയുമായ യുവതി പീഡനത്തിന് ഇരയായാണു ഗർഭ  (3 hours ago)

കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട്: കേരള തീരത്ത് കടലാക്രമണം രൂക്ഷം...  (4 hours ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട  (4 hours ago)

മേയറുമായി തർക്കമുണ്ടായ ദിവസം ബസ് ഓടിക്കുന്നതിനിടെ ഒരു മണിക്കൂറോളം യദു ഫോണില്‍ സംസാരിച്ചെന്നാണു പൊലീസ് റിപ്പോർട്ടിൽ ...ബസ് നിർത്തിയിട്ടു വിശ്രമിച്ചത് 10 മിനിറ്റിൽ താഴെ മാത്രമാണ്... അതുകൊണ്ടു തന്നെ ഫോൺ  (4 hours ago)

കത്തുന്ന ചൂടിന് ആശ്വാസമേകാൻ വേനൽ മഴ... വിവിധ ജില്ലകളിൽ ഇന്ന് മഴ ലഭിച്ചേക്കും. 5 ജില്ലകളിൽ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.. . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്  (4 hours ago)

മേയർക്കും കൂട്ടർക്കും തലവേദനയാകില്ല,മേയർക്കും എംഎ‍ൽഎയ്ക്കുമെതിരേ കേസ് എടുക്കാൻ തിരുവനന്തപുരം വഞ്ചിയൂർ സി.ജെ.എം. കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കേസെടുത്തത്.... ജാമ്യം നൽകാവുന്ന വകുപ്പുകൾ പ്രകാരമാണ്  (4 hours ago)

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമായുള്ള തർക്കത്തിൽ കെഎസ്ആർടിസി കണ്ടക്ടർക്കെതിരെ ആരോപണവുമായി ഡ്രൈവർ യദു.... സച്ചിൻ ദേവ് എംഎൽഎ ബസിൽ കയറിയപ്പോൾ സീറ്റ് നൽകികയത് കണ്ടക്ടർ സുബിനാണ്...  (5 hours ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയറുമായ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു...  (5 hours ago)

Malayali Vartha Recommends