Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...


കൈറോയില്‍ മധ്യസ്ഥ രാജ്യങ്ങളുമായി വെടിനിര്‍ത്തല്‍ കരാര്‍ നിര്‍ദേശത്തില്‍ ചർച്ച തുടരുന്നതായി അറിയിച്ച് ഹമാസ്...

"ലൈംഗീകത ആവശ്യമുള്ള അവസരത്തിൽ ലൈംഗീക പങ്കാളിയുമൊത്ത്, ലൈംഗീകസുഖം നേടാൻ മടിക്കേണ്ടതില്ല. എന്നാൽ ലൈംഗീക ബന്ധത്തിലേർപ്പെട്ടു എന്ന ഒറ്റക്കാരണം കൊണ്ട്, ജീവിതകാലം മുഴുവനും അയാൾ നമ്മളോടൊപ്പം വേണം, നമ്മളെ സംരക്ഷിക്കണം എന്ന ചിന്ത പാടില്ല. പകരം സുരക്ഷിത ലൈംഗീക ബന്ധത്തിന് പ്രാമുഖ്യം നൽകി, ജീവിതം ആസ്വദിച്ച് ജീവിക്കാനുള്ളതാണ് എന്ന ചിന്തയിൽ ജീവിക്കുക..." റംസിയുടെ ആത്മഹത്യ, പെൺകുട്ടികളോടായി ചില കാര്യങ്ങൾ തുറന്ന് പറഞ്ഞ് ജോമോൾ ജോസഫ്

11 SEPTEMBER 2020 02:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

കേരള മനസാക്ഷിയെ നടുക്കുന്ന സംഭവവികാസങ്ങളാണ് ദിനംപ്രതി പുറത്തേക്ക് വരുന്നത്. അത്തരത്തിൽ ഏറെ വേദനായി മാറിയ സംഭവമാണ് കാമുകൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്ന് ആത്മഹത്യചെയ്ത റംസിയുടേത്. പലരും ഇതിനെതിരെ രംഗത്ത് എത്തുകയുണ്ടായി. "രാളുമായി പ്രണയത്തിലായാൽ, ഒരാളുമായി ശരീരിക ബന്ധത്തിലേർപ്പെട്ടാൽ, അയാൾ മാത്രമേ ജീവിത്തതിലുണ്ടാകാവൂ എന്ന കാഴ്ചപ്പാട് റംസിയടക്കം നമ്മുടെ പെൺകുട്ടികളിലേക്ക് സമൂഹം അടിച്ചേൽപ്പിക്കപ്പെടുന്ന ചിന്താഗതിയാണ്"- എന്നും അവർ പറയുകയുണ്ടായി.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;

റംസിയുടെ ആത്മഹത്യ - പെൺകുട്ടികളോടായി ചില കാര്യങ്ങൾ പറയാതെ വയ്യ
ആത്മഹത്യ ചെയ്ത റംസിക്ക് ഇരുപത്തിനാല് വയസ്സ്, പത്ത് വർഷത്തോളം നീണ്ട പ്രണയമായിരുന്നു റംസിയും ഹാരിസും തമ്മിൽ. ഹാരിസ് പലതവണ വിവാഹത്തിൽ നിന്നും ബുദ്ധിപൂർവ്വം ഒഴിഞ്ഞുമാറി, വിവാഹം നീട്ടി നീട്ടി കൊണ്ടുപോയി, അതിനിടയിൽ റംസി ഗർഭിണിയായി, ആ ഗർഭം ഹാരിസിന്റെ വീട്ടുകാർ ഇടപെട്ട് അലസിപ്പിക്കുന്നു. സാമ്പത്തീകമായി റംസിയെ ചൂഷണം ചെയ്ത ഹാരിസ്, ഇതിനിടയിൽ സാമ്പത്തീകമായി നല്ല നിലയിലുള്ള മറ്റൊരു സ്ത്രീയുമായി അടുപ്പത്തിലാകുകയും, അവളെ വിവാഹം കഴിക്കാനായി റംസിയെ തഴയുകയും ചെയ്യുന്നു. ഹാരിസിന്റെ വീട്ടുകാരുടെ കാലുപിടിച്ചും വിവാഹം നടത്താനുള്ള റംസിയുടെ ശ്രമങ്ങൾ വിഫലമായപ്പോൾ റംസി ആത്മഹത്യ ചെയ്യുന്നു- ഇതാണ് റംസിയുടെ പത്തുവർഷത്തെ കഥ ചുരുക്കത്തിൽ..

ഇത് കേവലം ഒരു റംസിയുടെ മാത്രം കഥയല്ല, ആത്മഹത്യ ചെയ്യാതെ, ജീവിതത്തിലെ സകല പ്രതീക്ഷകളും നഷ്ടപ്പെട്ട് മരിച്ചതിന് തുല്യം ജീവിക്കുന്ന, നിരവധി പെൺകുട്ടികളുടെ കഥകൂടിയാണിത്. ഇവിടെ റംസി ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം നമ്മുടെ സാമൂഹ്യ വ്യവസ്ഥ തന്നെയാണ്. ഒരാളുമായി പ്രണയത്തിലായാൽ, ഒരാളുമായി ശരീരിക ബന്ധത്തിലേർപ്പെട്ടാൽ, അയാൾ മാത്രമേ ജീവിത്തതിലുണ്ടാകാവൂ എന്ന കാഴ്ചപ്പാട് റംസിയടക്കം നമ്മുടെ പെൺകുട്ടികളിലേക്ക് സമൂഹം അടിച്ചേൽപ്പിക്കപ്പെടുന്ന ചിന്താഗതിയാണ്.

പ്രണയവും ശാരീരിക ബന്ധവും ആജീവനാന്തകാലത്തേക്കുള്ള കരാറോ ബാധ്യതയോ ആണെന്നുളള ചിന്താഗതി മാറേണ്ടതുണ്ട്. അതോടൊപ്പം തന്നെ, വിവാഹമെന്ന സാമൂഹ്യക്രമത്തിന് പുറത്തുള്ള ബന്ധങ്ങളിൽ കുട്ടികളുണ്ടായാൽ, ആ കുട്ടി അമ്മയുടെ മാത്രം ഉത്തരവാദിത്തവും ബാധ്യതയുമെന്നുള്ള സാമൂഹ്യ ചിന്തകളും മാറേണ്ടതുണ്ട്. അതിനുമപ്പുറം വഴി പിഴച്ചവളോ പഴച്ചവളോ പോക്കുകേസോ വേശ്യയോ ഒക്കെയായി ആയി അവളെ മാത്രം മുദ്രകുത്തുന്ന പൊതുബോധവും മാറിയേ മതിയാകൂ. പെണ്ണിന് മാത്രം വിർജിനിറ്റി ബാധകവും, ആണ് വിർജിനെങ്കിൽ അവനെന്തോ കുഴപ്പമുണ്ട് എന്ന ചിന്താധാരയും മാറിയേ പറ്റൂ. വിവാഹേതര ബന്ധങ്ങളിലും, പ്രണയ ബന്ധങ്ങളിലും കുട്ടികളുണ്ടാകാതെ നോക്കുക, അതിനായി പ്രികോഷൻസ് സ്വീകരിക്കുക എന്ന പ്രാഥമീക പാഠം ലൈംഗീകബന്ധങ്ങളിലേക്ക് കടക്കുന്നവർ ഓർത്തിരിക്കുക. അതിനുമൊക്കെയപ്പുറം ലൈംഗീകത പാപമല്ല മറിച്ച് ശരീരങ്ങളുടെ ജൈവീക ആവശ്യമാണ് എന്ന ചിന്തയും വളരേണ്ടതുണ്ട്.

ഏതൊരു പ്രണയ, വിവാഹ ബന്ധങ്ങളിലും എപ്പോൾ വേണമെങ്കിലും അകൽച്ചകളും പൊരുത്തക്കേടുകളും സംഭവിക്കാം. മനുഷ്യർ തമ്മിലുള്ള ബന്ധങ്ങളെല്ലാം അങ്ങനെതന്നെയാണ്. അങ്ങനെ ബന്ധങ്ങളിൽ സംഭവിക്കുന്ന അകൽച്ചകൾ കാരണം, നമ്മളിൽ നിന്നും അകന്നു മാറി പോകുന്നവരെ ഒരിക്കലും ചേർത്തുനിർത്താനായി പെടാപാട് പെടരുത്. ഒരു വ്യക്തിയേയും പിടിച്ച് കെട്ടിയിട്ട് സ്വന്തമാക്കി വെക്കാൻ ആർക്കും സാധിക്കില്ല. നാളെ ഒറ്റക്കായിപ്പോയാൽ, ഒറ്റക്ക് ജീവിക്കാനുള്ള തയ്യാറെടുപ്പ് മാനസീകമായി നടത്തുന്നതോടൊപ്പം തന്നെ, ഒരാളുടെ തണലിൽ ജീവിക്കുക എന്നതിൽ നിന്നും മാറി സ്വതന്ത്രമായി ജീവിക്കാനും, സ്വന്തം കരുത്തിലും അദ്ധ്വാനത്തിലും ജീവിതം മുന്നോട്ട് കൊണ്ടുപോകാനുള്ള കഴിവും നമ്മൾ സ്വായത്തമാക്കണം. അതിനായി സ്വയം പര്യാപ്തമാകുന്നതിന് പെൺകുട്ടികൾ ശീലിക്കണം.

ആർക്കെങ്കിലും കാഴ്ചവെക്കാനായി കാത്തുസൂക്ഷിക്കേണ്ട ഒന്നാണ് പെൺകുട്ടികളുടെ ശരീരമെന്ന ചിന്താഗതി മാറേണ്ടതുണ്ട്. നമുക്ക് ദാഹിക്കുമ്പോൾ വെള്ളം കുടിക്കുന്നതുപോലെ, വിശക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതുപോലെ തന്നെയുള്ള ജൈവീക പ്രക്രിയ മാത്രമാണ് ലൈംഗീകതയും എന്ന ചിന്തയിലേക്ക് നമ്മൾ നമ്മളെ പറിച്ചുനടണം. ലൈംഗീകത ആവശ്യമുള്ള അവസരത്തിൽ ലൈംഗീക പങ്കാളിയുമൊത്ത്, ലൈംഗീകസുഖം നേടാൻ മടിക്കേണ്ടതില്ല. എന്നാൽ ലൈംഗീക ബന്ധത്തിലേർപ്പെട്ടു എന്ന ഒറ്റക്കാരണം കൊണ്ട്, ജീവിതകാലം മുഴുവനും അയാൾ നമ്മളോടൊപ്പം വേണം, നമ്മളെ സംരക്ഷിക്കണം എന്ന ചിന്ത പാടില്ല. പകരം സുരക്ഷിത ലൈംഗീക ബന്ധത്തിന് പ്രാമുഖ്യം നൽകി, ജീവിതം ആസ്വദിച്ച് ജീവിക്കാനുള്ളതാണ് എന്ന ചിന്തയിൽ ജീവിക്കുക.

ഒരാളെ പ്രണയിച്ചു, ഒരാളുമായി ലൈംഗീക ബന്ധത്തിലേർപ്പെട്ടു, പ്രണയം തകർന്നുപോയി, അയാൾ നിങ്ങളെ വിവാഹം ചെയ്യാൻ തയ്യാറല്ല എന്ന കാരണങ്ങൾ കൊണ്ട് ആത്മഹത്യ ചെയ്യാനാണ് നിങ്ങൾ തീരുമാനിക്കുന്നത് എങ്കിൽ അത് ഏറ്റവും മണ്ടൻ തീരുമാനം മാത്രമായി മാറും. നമ്മുടെ ജീവനേക്കാളും ജീവിതത്തേക്കാളും വലുതായി മറ്റൊന്നുമില്ല എന്ന യാഥാർത്ഥ്യം നമ്മൾ ഉൾക്കൊണ്ടേ മതിയാകൂ. ജീവിക്കാനും ജീവനോടെയിരിക്കാനുമാണ് പാട്. ജീവിതം ആസ്വദിച്ചു ജീവിക്കുക എന്നതാണ് വലിയ വെല്ലുവിളി. ആ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറല്ലാത്തവർ ഒളിച്ചോടുന്ന ഭീരുക്കൾ മാത്രമാണ്. ആത്മഹത്യ ചെയ്യാനിരിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കുക, ജീവിതത്തിൽ പ്രതിസന്ധികൾ വരുമ്പോൾ ആത്മഹത്യ ചെയ്യാനാണ് നിങ്ങളുടെ തീരുമാനമെങ്കിൽ, ഒരു ജീവിതത്തിൽ തന്നെ കുറഞ്ഞത് ആയിരം തവണ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യങ്ങൾ ഉണ്ടായേക്കാം. ആയിരം തവണയൊക്കെ ഒരാൾ ആത്മഹത്യ ചെയ്യുക എന്നത് പ്രായോഗീകമല്ലല്ലോ, ഒരാൾക്ക് ഒരുതവണയല്ലേ ആത്മഹത്യ ചെയ്യാനാകൂ.. സോ ആത്മഹത്യ ഒരു സൊല്യൂഷനേയല്ല..

നഷ്ടങ്ങളെയോ നഷ്ടപ്പെടലുകളേയോ ഓർത്ത് കരഞ്ഞ് കണ്ണീർക്കടലാക്കാനുള്ളതല്ല ജീവിതം. ജീവിച്ചിരിക്കുന്ന ഓരോ നിമിഷങ്ങളിലും സങ്കടപ്പെടാനുള്ള കാരണങ്ങളേക്കാൾ സന്തോഷിക്കാനുള്ള കാരണങ്ങൾ നമുക്ക് ചുറ്റിലുമുണ്ട്. സങ്കടങ്ങളെ അവഗണിച്ച് സന്തോഷിക്കാനുള്ള കാരണങ്ങളെ കണ്ടെത്തി ജീവിച്ചുനോക്കിക്കേ, എന്തൊരു സുന്ദരമായിരിക്കും ജീവിതം..

നിരവധി തവണ ആത്മഹത്യ ചെയ്യാനായി നോക്കിയ ഒരു മണ്ടിയായിരുന്നു ഈ ഞാനും കുറച്ച് വർഷങ്ങൾ മുമ്പ് വരെ എന്നത് തുറന്നുപറയാൻ എനിക്ക് യാതൊരു മടിയുമില്ല. ജീവിത യാഥാർത്ഥ്യങ്ങളോട് പൊരുത്തപ്പെടാനും അവയെ അംഗീകരിക്കാനും തയ്യാറായ നിമിഷം മുതൽ ആത്മഹത്യാ ചിന്ത എന്നിൽ ഇല്ലാതായി, മാത്രമല്ല ഓരോ നിമിഷവും ആസ്വദിച്ച് ജീവിക്കുക എന്ന തീരുമാനത്തിലേക്ക് ഞാൻ വന്നപ്പോൾ എന്റെ ജീവിതവും സുന്ദരമായി..

നബി 1 - റംസിയുടെ ആത്മഹത്യക്ക് കാരണം നമ്മുടെ സമൂഹവും, സമൂഹത്തിലെ കപട സദാചാര ചിന്തകളും തന്നെയാണ്.
നബി 2 - കേവലം ലൈംഗീക സംതൃപ്തിക്ക് വേണ്ടി വിവാഹമെന്നും, ജീവിതകാലം മുഴുവനും കൂടെയുണ്ടാകും എന്നും വാഗ്ദാനം നൽകുന്നതും തെറ്റ് തന്നെയാണ്. ലൈംഗീക സംതൃപ്തിയും വിവാഹ/കുടുംബ ജീവിതവും രണ്ടായി കാണാൻ കഴിയണം .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാട്ടാക്കട നാരുവാമൂടില്‍ വന്‍ തീപിടിത്തം... അമ്മാനൂര്‍കോണത്ത് റിട്ട എസ്‌ഐ നടത്തുന്ന ഫര്‍ണിച്ചര്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു  (1 hour ago)

കേരളത്തില്‍ മൂന്നാം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു... അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന  (1 hour ago)

ബെറ്റിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു...  (2 hours ago)

വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

നേതൃത്വമാറ്റമെങ്കില്‍ വിഡി.സതീശനും പദവി ഒഴിയണം... തന്നെ മാറ്റാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമാണെന്ന് സുധാകരന്‍  (2 hours ago)

ഐസിഎസ്ഇ 10, ഐഎസ്‌സി 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ നാളെ പ്രഖ്യാപിക്കും  (2 hours ago)

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (8 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (8 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (8 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (8 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (8 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (8 hours ago)

വടകരയില്‍ കെ.കെ ശൈലയ്‌ക്കെതിരെ വ്യാജ വീഡിയോയും ചിത്രങ്ങളും യുഡി.എഫ് പ്രചരിപ്പിച്ചെന്ന സി.പി.എം ആരോപണം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള കുതന്ത്രമായിരുന്നെന്ന് ആരോപണം; കെകെ ശൈലജ പരാതി നല്‍കിയിട്ടും തെളിവ  (8 hours ago)

ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഭീകരാക്രമണത്തിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടർന്ന് സൈന്യം. അതിനിടെ പ്രദേശവാസികളായ 6 പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തു....  (8 hours ago)

എസ്എന്‍സി ലാവ്‌ലിന്‍ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള സിബിഐയുടെ ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും....  (9 hours ago)

Malayali Vartha Recommends