30 വര്‍ഷം കൊണ്ട് സ്വയം വെട്ടിത്തെളിച്ചത് 3 കിലോമീറ്റര്‍ കനാല്‍! ലൗങ്കി ഭുയാന്‍ കൊതില്വയുടെ താരം!
ഗയയിലെ ജില്ലാ ആസ്ഥാനത്തു നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള വനമേഖലയിലാണ് കൊതില്‍വ എന്ന ഗ്രാമം. മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശമാണ്.
ഗ്രാമവാസികളെല്ലാം തൊഴില്‍ തേടി നഗരങ്ങളിലേക്ക് പോകുന്ന രീതിയാണ് ഇവിടുള്ളത്.
പക്ഷേ ലൗങ്കി ഭുയാന്‍ ഗ്രാമത്തിന്റെ ആ പതിവ് പിന്തുടര്ന്നില്ല.
ലൗങ്കി തന്റെ കാലികളുമായി കാട്ടിലേക്കാണ് പോയത്. പശുക്കളെ മേയാന്‍ വിട്ടിട്ട് അവ മടങ്ങിവരുന്നതും കാത്ത് വെറുതേ ഇരിക്കയായിരുന്നില്ല ലൗങ്കി.
ആ മലഞ്ചെരുവുകളില്‍ നിന്നൊരു കനാല്‍ വെട്ടി. 30 വര്‍ഷം ഇതുതന്നെയായിരുന്നു പണി. ആ കാലം കൊണ്ട് സ്വയം വെട്ടിത്തെളിച്ചത് 3 കിലോമീറ്റര്‍ കനാല്‍. മഴക്കാലത്തു മലനിരകളില്‍ നിന്നു കുത്തിയൊലിച്ച് വെറുതേ പാഴായി പോകാറുള്ള വെള്ളം ഇന്ന് കനാലിലൂടെ ഒരു കുളത്തിലേക്കു സംഭരിക്കുന്നു.
നാടിനും നാട്ടുകാര്‍ക്കും കാട്ടിലെ മൃഗങ്ങള്‍ക്കും തെളിനീര്‍ച്ചോലയാണ് ലൗങ്കിയുടെ കനാല്‍. വേനലില്‍ ജലസമൃദ്ധിയുള്ള കുളവും.
' ആരും സഹായിച്ചില്ല. ഒറ്റക്കാണ് ചെയ്തത്. എല്ലാവരും നഗരങ്ങളില്‍ തൊഴില്‍ തേടിപ്പോയപ്പോഴും ഞാന്‍ പിന്തിരിഞ്ഞില്ല'-കനാല്‍ക്കരയിലിരുന്നു ലൗങ്കി പറഞ്ഞു.
https://www.facebook.com/Malayalivartha