Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം:- പ്രതികരണവുമായി ചിന്താ ജെറോം...


എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...


മദ്യം ഉള്‍പ്പെടെയുള്ള ലഹരികള്‍ തലയ്ക്ക് പിടിച്ചാല്‍ കുറച്ച് സമയത്തിന് ശേഷം ബോധംവരും..സി.പി.എമ്മിന് രണ്ടാമത് അധികാരം കിട്ടിയത് മുതല്‍, നേതാക്കളിലും ജനപ്രതിനിധികളിലും പലര്‍ക്കും അധികാരം ലഹരിയായി മാറിയിരിക്കുകയാണ്...


ഡ്രൈവർ യദുവിനൊപ്പം മന്ത്രി ഗണേഷ് കുമാർ നിൽക്കുമോ...?കെഎസ്ആർടിസി എംഡിക്ക് നിർദ്ദേശം...പോലീസിൽ പരാതി നൽകി കെ എസ് ആർ ടി സി...തമ്പാനൂർ പൊലീസാണ് മെമ്മറി കാർഡ് കാണാതായതിൽ കേസ് എടുത്തിരിക്കുന്നത്...


ബുധനാഴ്ച മാറ്റിവെച്ച ലാവ് ലിൻ കേസ്, ഇന്ന് പരിഗണിക്കാൻ ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി... പിണറായി ഉൾപ്പെടെ മൂന്ന് പേരെ വീണ്ടും പ്രതികളാക്കണമെന്ന് ആവശ്യം...2017 ഡിസംബറിലാണ് സിബിഐ സുപ്രീംകോടതിയെ സമീപിച്ചത്...

ഏഴു വർഷത്തെ പ്രണയം, 101 പവന്‍ സ്വര്‍ണത്തിനും കാറിനും മുൻപിൽ അവൾ ഒന്നുമല്ലാതായത് നിമിഷങ്ങൾക്കുള്ളിൽ... ഗൾഫിൽ പോയി ശ്യാംലാൽ പുതുപ്പണക്കാരനായപ്പോൾ അർച്ചനയെ വിവാഹം ആലോചിച്ചത് കുറച്ചിലായി... കൂലിപ്പണിക്കാരനായ അർച്ചനയുടെ അച്ഛനോട് സ്ത്രീധനം കൃത്യമായി ചോദിച്ച് വിവാഹത്തിന് വിലപേശിയത് കാമുകന്റെ മാതാപിതാക്കൾ! ഒതളങ്ങ കഴിച്ച് ജീവനൊടുക്കാന്‍ അര്‍ച്ചന തിരഞ്ഞെടുത്തത് യുവാവ് മറ്റൊരു യുവതിയുമായി വിവാഹം നടത്തുന്നതിന് തീരുമാനിച്ച് ഉറപ്പിച്ച ദിവസം; റംസിയ്ക്ക് പിന്നാലെ കണ്ണീരായി അര്‍ച്ചന

14 SEPTEMBER 2020 01:12 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്


കേരളക്കരയെ ഒന്നടങ്കം ഞെട്ടിച്ച റംസിയുടെ ആത്മഹത്യക്ക് പിന്നാലെ ഇപ്പോഴിതാ മറ്റൊരു സമാനമായ സംഭവം കൂടി പുറത്ത് വരുകയാണ്. ഏഴു വർഷം പ്രണയിച്ചതിന് ശേഷം യുവാവ് വിവാഹം കഴിക്കാമെന്ന് ഉറപ്പ് നൽകുകയും ഒടുവിൽ പെൺകുട്ടി അറിയാതെ വഞ്ചിച്ച് മറ്റൊരു വിവാഹം കഴിക്കാൻ ശ്രമിക്കുകയും ചെയ്തതിന്റെ മനോവിഷമത്തിൽ ബി.എസ്.സി നഴ്സിങ് അവസാന വർഷ വിദ്യാർത്ഥിയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വളരെയധികം വിഷമത്തോടെയാണ് മലയാളികൾ ഈ വാർത്ത കേട്ടതും. എന്തിനും ഒരു പരിഹാരമായി മാറുകയാണോ ആത്മഹത്യാ എന്ന ചിന്തയാണോ നമ്മുടെ കുട്ടികളുടെ ഉള്ളിൽ . ഇത് അപകടമാണ് കുഞ്ഞുങ്ങളെ.. ആത്മഹത്യ കൊണ്ട് ഒന്നും നേടാനാകില്ല എന്ന സത്യം മനസിലാക്കേണ്ടതുണ്ട്.

കൊല്ലം വി.എൻ.എസ്.എസ് നഴ്സിങ് കോളേജിലെ വിദ്യാർത്ഥിയും ആറാട്ടുപുഴ പെരുമ്പള്ളിൽ മുരിക്കിൽ ഹൗസിൽ വിശ്വനാഥൻ - ഗീതാ ദമ്പതികളുടെ മകളുമായ അർച്ചന(21)യാണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യക്ക് പിന്നിൽ ശ്യാംലാൽ എന്ന യുവാവാണ് എന്ന് തെളിയിക്കുന്ന ശബ്ദ രേഖകളും പുറത്ത് വന്നിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെരുമ്പള്ളി മുരിക്കിന്‍വീട്ടില്‍ വിശ്വനാഥന്റെ മകളും ബിഎസ്‌സി നഴ്‌സിങ് അവസാന വർഷ വിദ്യാര്‍ഥിനിയുമായ അര്‍ച്ചന(21) ആണ് മരിച്ചത്. യുവാവിന്റെ വീട്ടില്‍ മറ്റൊരു വിവാഹത്തിന്റെ നിശ്ചയ ചടങ്ങ് നടക്കുന്ന സമയത്തായിരുന്നു യുവതി വാട്‌സാപ്പില്‍ മരിക്കുകയാണെന്ന സന്ദേശം അയച്ചശേഷം ആത്മഹത്യ ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇന്നലെ യുവതിയുടെ മൃതദേഹം സംസ്‌കരിച്ചതിനു പിന്നാലെയാണു സംഭവത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. അര്‍ച്ചന സ്‌കൂളില്‍ പഠിക്കുമ്പോഴാണു സ്‌കൂളിനു സമീപത്തു തന്നെ താമസിച്ചിരുന്ന യുവാവുമായി പ്രണയത്തിലാകുന്നത്. പെണ്‍കുട്ടി പ്ലസ്ടു കഴിഞ്ഞപ്പോള്‍ യുവാവ് വിവാഹ അഭ്യര്‍ഥനയുമായി ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിപ്പിച്ചു നല്‍കാനാവില്ലെന്നും പെണ്‍കുട്ടിയെ പഠിപ്പിക്കണമെന്നും പറഞ്ഞു പിതാവ് മടക്കി അയച്ചു.

ബിഎസ്‌സി നഴ്‌സിങ് പഠിക്കുന്ന കാലയളവിലും ഇരുവരും പ്രണയത്തിലായിരുന്നു. ഇതിനിടെ വിദേശത്തു പോയ യുവാവ് സാമ്പത്തികമായി ഉയര്‍ച്ച നേടിയിരുന്നു. ഇതോടെ പെണ്‍കുട്ടിയെ ഒഴിവാക്കാനായി ശ്രമമെന്നു കുടുംബം ആരോപിക്കുന്നു. പെണ്‍കുട്ടി വിവാഹക്കാര്യം പറഞ്ഞപ്പോള്‍ സ്ത്രീധനം എത്ര നല്‍കുമെന്നായിരുന്നു യുവാവിന്റെ ചോദ്യം. പിതാവുമായി സംസാരിച്ചപ്പോള്‍ 30 പവന്‍ സ്വര്‍ണം നല്‍കാമെന്ന് അറിയിച്ചു. കൂലിപ്പണിക്കാരനായ പിതാവിന് അധികം പണം നല്‍കി വിവാഹം കഴിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ യുവാവ് വിവാഹത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു എന്നു ബന്ധുക്കള്‍ പറയുന്നു. യുവാവിന്റെ മാതാപിതാക്കള്‍ കൂടുതല്‍ സ്ത്രീധനം വേണമെന്നു വാശിപിടിച്ചതാണ് യുവാവിന്റെ പിന്‍മാറ്റത്തിനു കാരണമെന്നും ഇവര്‍ പറയുന്നു.

ഇദ്ദേഹത്തിന്റെ സഹോദരിക്ക് 101 പവന്‍ സ്വര്‍ണവും കാറും കൊടുത്താണു വിവാഹം കഴിപ്പിച്ചത്. അത്ര തന്നെ തനിക്കും വേണമെന്നും അല്ലെങ്കില്‍ വേറെ വിവാഹം കഴിക്കുമെന്നും അറിയിച്ചതോടെ പെണ്‍കുട്ടി നിരാശയിലാകുകയായിരുന്നു. ഇതിനിടെ യുവാവ് മറ്റൊരു യുവതിയുമായി വിവാഹം നടത്തുന്നതിന് തീരുമാനിച്ച് ഉറപ്പിച്ച ദിവസമാണ് ജീവനൊടുക്കാന്‍ അര്‍ച്ചന തിരഞ്ഞെടുത്തത്. ഇന്ന് യുവാവിന്റെ വിവാഹ നിശ്ചയ ചടങ്ങ് നടക്കാനിരിക്കെയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വരുന്നത്. താന്‍ മരിക്കാന്‍ പോകുന്നതായി വെള്ളിയാഴ്ച യുവാവിനു പെണ്‍കുട്ടി വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു.

സന്ദേശം യുവാവ് കണ്ടെന്ന് ഉറപ്പു വരുത്തി മെസേജ് ഡലീറ്റ് ചെയ്തു. തുടര്‍ന്ന് ഒതളങ്ങ എന്ന വിഷക്കായ കഴിച്ചു. ഇതിനിടെ യുവാവ് തന്റെ സുഹൃത്തുക്കളില്‍ ഒരാളെ വിവരം അറിയിച്ചു സ്ഥലത്തെത്തിയപ്പോഴേയ്ക്കു പെണ്‍കുട്ടി അവശ നിലയില്‍ ആയിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പെണ്‍കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതോടെ യുവാവ് സ്ഥലത്തുനിന്ന് മുങ്ങിയിരിക്കുകയാണ്. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച യുവാവിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായതിന് പിന്നാലെ അന്വേഷണം കടുപ്പിച്ചിരിക്കുകയാണ് പോലീസ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്.... പവന് 560 രൂപയുടെ വര്‍ദ്ധനവ്  (5 minutes ago)

സംസ്ഥാനത്ത് വീണ്ടും സൂര്യാതപമേറ്റ് മരണം... മലപ്പുറം സ്വദേശി സൂര്യാതപമേറ്റ് കുഴഞ്ഞു വീണ് ചികിത്സയിലിരിക്കെ മരിച്ചു  (11 minutes ago)

ജില്ലകളിൽ യെലോ അലർട്ട്! ഉഷ്ണതരംഗ മുന്നറിയിപ്പ്.. സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു?  (12 minutes ago)

തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രനെതിരെ ആസൂത്രിതവും സംഘടിതവുമായ സൈബർ ആക്രമണം:- പ്രതികരണവുമായി ചിന്താ ജെറോം...  (15 minutes ago)

യാത്രക്കാരോട് ​ഗണേഷ് കാര്യങ്ങൾ ചോദിച്ചു? മറുപടി കേട്ട് മന്ത്രി ഞെട്ടി! നാലാംകിട ​ഗുണ്ടയായി മേയർ?  (18 minutes ago)

മലപ്പുറത്ത് വൻ മാഫിയ! തുറന്നടിച്ച് ​ഗതാ​ഗത മന്ത്രി.. ചെങ്കൊടി കുത്തി സിഐടിയു... കടന്നൽക്കൂട്ടം ഇളകി... മന്ത്രിക്കസേര തെറിപ്പിക്കാൻ സിപിഎം  (26 minutes ago)

എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...  (28 minutes ago)

ജമ്മു കശ്മീരിലെ ബെനി ഹാളില്‍ മലയാളി വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം... 14 പേര്‍ക്ക് പരുക്ക്  (44 minutes ago)

ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യബസില്‍ നിന്ന് കണ്ടക്ടര്‍ തള്ളിയിടുകയും മര്‍ദിക്കുകയും ചെയ്ത 68-കാരന്‍ ചികിത്സയിലിരിക്കെ മരിച്ചു  (52 minutes ago)

തെളിവുണ്ടായിട്ടും പോലീസിന്റെ കൈ കെട്ടിയിട്ടിരിക്കുന്നു  (52 minutes ago)

അരിച്ചു പെറുക്കി പോലീസ്...!  (1 hour ago)

സംസ്ഥാനത്തെങ്ങും കടുത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം നാല് മണി വരെ ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ നടത്തരുതെന്ന് കായിക വകുപ്പ്  (1 hour ago)

ലാവ്‌ലിൻ കേസ് ഇന്ന് പരിഗണിക്കും...  (1 hour ago)

തെക്കേ ചൈനയിലെ ഗുആങ്ഡോങ് പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്ന് ഹൈവെയുടെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്ന നിലയില്‍.. അപകടത്തില്‍ കാറുകള്‍ തകര്‍ന്ന് 36-ഓളം പേര്‍ മരിച്ചതായി അധികൃതര്‍ , നിരവധി പേര്‍ക്ക് പരുക്ക്  (1 hour ago)

ബാങ്കില്‍ നിക്ഷേപിച്ച ചെയ്ത പണം തിരികെ ലഭിച്ചില്ല... തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വിഷം കഴിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു  (1 hour ago)

Malayali Vartha Recommends