സങ്കടം അടക്കാനാവാതെ ...നഴ്സായിരുന്ന മാതാവ് മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പിതാവും മരിച്ചതോടെ തനിച്ചായി മകള്‍.... ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും ബന്ധുക്കളും
സങ്കടം അടക്കാനാവാതെ ...നഴ്സായിരുന്ന മാതാവ് മരിച്ച് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ പിതാവും മരിച്ചതോടെ തനിച്ചായി മകള്‍....
ചിചെസ്റ്ററിലെ മലയാളി ദമ്പതികളായ ജോണിയുടെയും റെജിയുടെയും മകളാണ് അമ്മു. ഞായറാഴ്ച ഉച്ചഭക്ഷണം കഴിച്ച് പതിവുപോലെ ഉറങ്ങാന്‍ പോയ ജോണിയെ ഏറെ വൈകിയും പുറത്തു കാണാതിരുന്നതോടെ അന്വേഷിച്ച മകളാണ് ചലനമറ്റ നിലയില്‍ അച്ഛനെ കണ്ടെത്തിയത്.
കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ജോണിയുടെ ഭാര്യ റെജി മരിച്ചത്. നഴ്സായിരുന്ന റെജി കാന്‍സര്‍ രോഗത്തെത്തുടര്‍ന്നാണ് മരിച്ചത്.
ആ ആഘാതത്തില്‍ നിന്ന് മോചിതയാക്കുന്നിന് മുന്‍പേയാണ് അമ്മുവിന് അച്ഛനെയും നഷ്ടമായിരിക്കുന്നത്. ആശ്വസിപ്പിക്കാനാവാതെ ഉറ്റവരും ബന്ധുക്കളും.
"
https://www.facebook.com/Malayalivartha