Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

റഷ്യന്‍ ഭൂപ്രദേശം തങ്ങളുടേതെന്ന് ചൈന; അതിര്‍ത്തിയില്‍ കുതിച്ചെത്തി റഷ്യന്‍ സേന; അടുത്ത പണി ചോദിച്ചു വാങ്ങി ചൈന; റഷ്യയും ഇന്ത്യയും കൈകോര്‍ക്കുന്നു; മോസ്‌കോയും ന്യൂഡല്‍ഹിയും സഹകരിക്കുമ്പോള്‍ ഇന്ത്യക്ക് പ്രയോജനങ്ങള്‍ വളരെയേറെ

19 SEPTEMBER 2020 03:18 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

റഷ്യയുടെ ചൈന അതിര്‍ത്തിയില്‍ സേനാ വിന്യാസം ശക്തമാക്കിയതായി റഷ്യ. ഭീഷണികള്‍ എന്താണെന്നോ എവിടെയാണെന്നോ കൃത്യമായി വ്യക്തമാക്കാന്‍ തയ്യാറായില്ലെങ്കിലും ചൈനയുമായി നാവിക ഭീഷണി നിലനില്‍ക്കുന്ന സ്ഥലങ്ങളിലാണ് റഷ്യ സൈന്യത്തെ ശക്തിപ്പെടുത്തുന്നതെന്ന്, മോസ്‌കോയിലെ കാര്‍നെഗീ സെന്ററിലെ അനലിസ്റ്റ് അലക്‌സാണ്ടര്‍ ഗാബുവേവിനെ ഉദ്ധരിച്ചു കൊണ്ട് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഒരു പ്രത്യേക തരം ജനവിഭാഗമാണ് ചൈനക്കാര്‍. എത്ര കൊണ്ടാലും പഠിക്കില്ല. അല്‍പം കൂടെ ബാക്കിയുണ്ടെന്ന് പറഞ്ഞു വീണ്ടും പോകും. ഏതെങ്കിലും ഒരു പ്രത്യേക രാജ്യത്തിന്റെ പുറകെ ആയിരിന്നു അവര്‍ എങ്കില്‍ നമുക്ക് മനസ്സിലാക്കായിരിന്നു രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള സ്വാഭാവിക അഭിപ്രായ വ്യത്യാസങ്ങളും ശത്രുതയുമാകാം കാരണം എന്നാല്‍ അങ്ങനെയല്ല. അവര്‍ക്കു എല്ലാ രാജ്യങ്ങളോടും ഒരുപോലെയാണ്. ഇപ്പൊ പുറകെ പോയിരിക്കുന്നത് റഷ്യയുടെയാണ്.

ഈയടുത്താണ് ചൈന-റഷ്യന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന വ്‌ലാഡിവോസ്‌റ്റോക് പ്രദേശം നൂറ്റാണ്ടുകള്‍ക്കു മുന്‍പ് തങ്ങള്‍ കൈവശം വച്ചിരുന്ന ഹൈഷെന്‍വായ് ആണ് എന്ന് പറഞ്ഞു രംഗത്തെത്തിയത്. റഷ്യയുമായുള്ള ചൈനയുടെ പുതിയ പ്രശ്‌നങ്ങളുടെ തുടക്കം റഷ്യന്‍ എംബസി ചൈനീസ് സോഷ്യല്‍ മീഡിയ വെബ്‌സൈറ്റായ വെയ്‌ബോയില്‍ പോസ്റ്റ് ചെയ്ത വ്‌ലാഡിവോസ്‌റ്റോക്കിന്റെ 160ാം വാര്‍ഷികം ആഘോഷിക്കുന്നതിനുള്ള ഒരു വീഡിയോ കാരണമാണ്. അതോടു കൂടി ചൈനയുടെ പോരാളികള്‍ ഉണരുകയും ഈ വീഡിയോ ഒരിക്കലും ചൈനയില്‍ അംഗീകരിക്കുകയില്ല എന്നും, ഇത് പണ്ട് ഞങ്ങളുടെ ഹൈഷെന്‍വായ് ആയിരുന്ന സ്ഥലം ആയിരുന്നു എന്നും 1860 ല്‍ ഓപിയം യുദ്ധങ്ങളില്‍ ചൈന ബ്രിട്ടീഷുകാരോടു പരാജയപ്പെട്ടപ്പോള്‍ റഷ്യ തങ്ങളുടെ കയ്യില്‍ നിന്നും പിടിച്ചെടുത്തതാണെന്നും പറഞ്ഞു രംഗത്തെത്തിയിരിക്കുകയായിരുന്നു.

ചൈനീസ് ഇന്റര്‍നെറ്റ് ഉപയോക്താക്കളും എന്തിനു നയതന്ത്ര ഉദ്യോഗസ്ഥരും വരെ വ്‌ലാഡിവോസ്‌റ്റോക്ക് ചൈനയുടെ ഭാഗമായിരുന്നുവെന്ന് അവകാശപ്പെടുന്നു. ക്വിങ്ങിന്റെ രാജവംശത്തിന്റെ മഞ്ചൂറിയന്‍ മാതൃരാജ്യമായിരുന്നുവെന്നാണ് അവര്‍ അവര്‍ അവകാശപ്പെടുന്നത് , പക്ഷേ രണ്ടാം ഓപിയം യുദ്ധത്തില്‍ ചൈനയെ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും പരാജയപ്പെടുത്തിയതിന് ശേഷം 1860 ല്‍ റഷ്യന്‍ സാമ്രാജ്യം ഇത് പിടിച്ചെടുക്കുകയായിരുന്നു എന്നും ഒന്നോ രണ്ടോ തലമുറകള്‍ കഴിഞ്ഞാലും ഇത് ഞങ്ങള്‍ തിരിച്ചു പിടിക്കുക തന്നെ ചെയ്യുമെന്നും ചിലര്‍ വീരവാദം മുഴക്കുന്നുമുണ്ട്. ഇതോടു കൂടി കാര്യങ്ങള്‍ ഇവന്മാരുടെ കയ്യില്‍ അത്ര പന്തിയല്ല എന്ന് കണ്ടിട്ടാണ് എന്ന് തോന്നുന്നു 'റഷ്യ ചൈന' അതിര്‍ത്തി മേഖലയില്‍ സേന വിന്യാസം ശക്തമാക്കാന്‍ റഷ്യ തീരുമാനിച്ചിട്ടുണ്ട്. തുടര്‍ച്ചയായി സംഘര്‍ഷങ്ങള്‍ നില നില്‍ക്കുന്ന ഒരു മേഖലയാണ് റഷ്യയുടെ ചൈന ബോര്‍ഡര്‍ . അതൊക്കെ അവിടെ സ്വാഭാവികമായി ഉണ്ടാകുന്നതാണോ അതോ ചൈന കുത്തിത്തിരുപ്പില്‍ ഉണ്ടാക്കുന്നതാണോ എന്നൊന്നും അറിയാന്‍ ഒരു നിര്‍വാഹവും ഇല്ല. കാരണം നേരിട്ട് യുദ്ധം ചെയ്തിട്ടല്ലല്ലോ ചൈനക്കാര്‍ക്ക് ശീലം.

റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം 'വിശാലമായ പ്രദേശത്ത് വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്ക് മറുപടിയായി റഷ്യ വിദൂര കിഴക്കന്‍ പ്രദേശങ്ങളില്‍ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയാണെന്ന് പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗ് വ്യാഴാഴ്ച പറഞ്ഞു. പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ ഉദ്ധരിച്ച പരാമര്‍ശത്തില്‍, 'കിഴക്കന്‍ തന്ത്രപരമായ മേഖലയില്‍' പിരിമുറുക്കങ്ങള്‍ കാരണം ശക്തിപ്പെടുത്തലുകള്‍ നടത്തേണ്ടതായി വന്നിരിക്കുന്നു അതിനു വേണ്ടി സൈന്യത്തെ അയച്ചതായി ഷോയിഗ് പറഞ്ഞു, റഷ്യയുടെ ചൈനയുമായുള്ള കിഴക്കന്‍ അതിര്‍ത്തിയും വിശാലമായ ഏഷ്യപസഫിക്കും ഉള്‍ക്കൊള്ളുന്ന ഒരു പ്രദേശത്തെ ആണ് ഇവിടെ പരാമര്‍ശിക്കുന്നത്. പുതിയ ഭീഷണികള്‍ എന്താണെന്നോ അധിക സൈനികര്‍ എവിടേക്കാണ് പോകുന്നതെന്നും ഷോയിഗ് വ്യക്തമാക്കിയിട്ടില്ല. ഈ പ്രദേശത്തിനായി 500 യൂണിറ്റ് പുതിയതും നവീകരിച്ചതുമായ ഉപകരണങ്ങളും നാവികസേനയുടെ നോര്‍ത്തേണ്‍ ഫ്‌ലീറ്റിലെ ചില മെച്ചപ്പെടുത്തലുകളും അദ്ദേഹം വാഗ്ദാനം ചെയ്തു.

ബീജിംഗും മോസ്‌കോയും സഖ്യകക്ഷികളല്ലെന്നും, തന്ത്രപരമായ പങ്കാളികള്‍ മാത്രമാണെന്നും ചൈന നിരവധി തവണ ആവര്‍ത്തിച്ച കാര്യമാണ്. റഷ്യയെ ഒരു സഖ്യകക്ഷിയായി വിളിക്കുന്നത് ചൈനയുടെ അധിനിവേശ സ്വപ്‌നങ്ങള്‍ക്ക് ചേര്‍ന്നതല്ല എന്ന് ചൈനക്ക് അറിയാം . ചൈനക്ക് ആത്യന്തികമായി അധിനിവേശ മോഹങ്ങള്‍ ആണുള്ളതെന്നും അവര്‍ ഒരിക്കലും ഒരു രാജ്യത്തിന്റെയും സുഹൃത്തു അല്ല എന്നും റഷ്യക്ക് വ്യക്തമായി അറിയാം. എന്നാല്‍ ഡോളര്‍ നിയന്ത്രണത്തിലുള്ള സാമ്പത്തിക വ്യവസ്ഥയില്‍ നിന്നും ഏതാണ്ട് പുറന്തള്ളപ്പെട്ടു നില്‍ക്കുന്ന റഷ്യക്ക് ചൈനയെ ആശ്രയിക്കേണ്ട സാഹചര്യം ആണുള്ളത്. അതിനാല്‍ തന്നെ പല കാര്യങ്ങളിലും അവര്‍ മനസ്സില്ലാമനസ്സോടു കൂടെ ചൈനയുടെ കൂടെ നില്‍ക്കുകയാണ്. എന്നാല്‍ കളി മാറുന്നത് ചിത്രത്തില്‍ ഇന്ത്യ കടന്നു വരുമ്പോഴാണ്. നിലവില്‍ റഷ്യയുടെ ഫാര്‍ ഈസ്റ്റില്‍ ഇന്ത്യ ഒരു വലിയ നിക്ഷേപകനാണ്. വിദൂര കിഴക്കന്‍ മേഖലയുടെ വികസനത്തിനായി കഴിഞ്ഞ വര്‍ഷം ന്യൂഡല്‍ഹി റഷ്യയ്ക്ക് ഒരു ബില്യണ്‍ ഡോളര്‍ വായ്പ നല്‍കിയിരുന്നു.

ഇന്ത്യയുടെ ചെന്നൈയെ റഷ്യന്‍ ഫാര്‍ ഈസ്റ്റ് നഗരമായ വ്‌ലാഡിവോസ്‌റ്റോക്കുമായി ബന്ധിപ്പിക്കുന്ന ഒരു കടല്‍ പാത വികസിപ്പിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ട് , അത് തെക്കന്‍ ചൈനാക്കടലിലൂടെ കടന്നുപോകുന്നതും , റഷ്യന്‍ വിദൂര കിഴക്കന്‍ പ്രദേശം കൂടുതല്‍ സുരക്ഷിതമാക്കുന്നതും ആണ്. ഈ വഴി യാഥാര്‍ത്ഥ്യമായാല്‍, മോസ്‌കോയും ബീജിംഗും തമ്മിലുള്ള ബന്ധത്തിനിടയില്‍ നിന്നും റഷ്യയെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാനും ന്യൂഡല്‍ഹിക്ക് കഴിയും. ഈ വര്‍ഷം വ്‌ലാഡിവോസ്‌റ്റോക്കിനെതിരെ ചൈന അവകാശവാദം ഉന്നയിച്ചപ്പോള്‍, ചൈനയെ തിരിച്ചടിക്കാന്‍ വേണ്ടി റഷ്യ ചെയ്തത് കൂടുതല്‍ കൂടുതല്‍ ഇന്ത്യയോട് അടുക്കുക എന്നതായിരുന്നു . ഇന്തോപസഫിക് മേഖലയിലെ തന്ത്രപ്രധാനവും ഇടുങ്ങിയതുമായ മേഖലയായ മലാക്ക കടലിടുക്കിനടുത്ത് ഇന്ത്യയുമായി നാവിക പരിശീലനത്തിനായി മോസ്‌കോ ന്യൂഡല്‍ഹിയുമായി ഈയിടെ കൈ കോര്‍ത്തിരിക്കുന്നു, ഈ മേഖലയില്‍ ഇന്ത്യക്കുള്ള അപ്രമാദിത്യം കാരണം ഇത് ചൈനയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അപകടകരമാണ്. കാരണം ചൈനയുടെ എണ്ണ സപ്ലൈ യുടെ 80 ശതമാനത്തോളം വരുന്നത് മലാക്ക കടലിടുക്കിലൂടെയാണ്.

റഷ്യന്‍ ഫാര്‍ ഈസ്റ്റിലും ആര്‍ട്ടിക് മേഖലയിലും ചൈന അധിനിവേശത്തിനു ശ്രമിക്കുമ്പോള്‍ സ്വന്തം വീട്ടുമുറ്റത്ത് ബീജിംഗിനെ ദുര്‍ബലപ്പെടുത്തുന്നതില്‍ നിന്ന് മോസ്‌കോ പിന്മാറില്ലെന്ന് ഇന്ത്യയുടെ സഹായത്തോടെ റഷ്യ ചൈനയോട് പറയുകയാണ്. വിരളമായ ജനസംഖ്യയോട് കൂടിയതും അവികസിതവുമായ റഷ്യന്‍ ഫാര്‍ ഈസ്റ്റിലെ വര്‍ധിച്ചു വരുന്ന ചൈനീസ് സാന്നിധ്യം പ്രതിരോധിക്കാന്‍ ഇന്ത്യയുടെ നിക്ഷേപവും സഹായവും റഷ്യ തേടുകയാണ്. അടിസ്ഥാന സൗകര്യവികസനത്തിനുപുറമെ, ഏകദേശം 8 ദശലക്ഷം ജനസംഖ്യയുള്ള ഈ പ്രദേശത്തെ ചൈനീസ് ബിസിനസുകള്‍ സൃഷ്ടിച്ച ജനസംഖ്യാപരമായ മാറ്റത്തെ ചെറുക്കാന്‍ ഈ മേഖലയിലെ ഇന്ത്യന്‍ തൊഴില്‍ ശക്തിയും റഷ്യ ആഗ്രഹിക്കുന്നു. മേഖലയിലെ ചൈനീസ് നിക്ഷേപകര്‍ക്ക് സ്ഥിരമായി ഭൂമി കൈമാറ്റം ചെയ്യുന്നത് റഷ്യ നിരോധിക്കുകയും വരാനിരിക്കുന്ന എല്ലാ ചൈനീസ് പദ്ധതികള്‍ക്കും പ്രാദേശിക ജനങ്ങളുടെ ജനസംഖ്യയുടെ 80 ശതമാനം തൊഴില്‍ നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു. ഇന്ത്യ റഷ്യയുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുകയാണെങ്കില്‍, അത് ബീജിംഗിനെ മോസ്‌കോ ആശ്രയിക്കുന്നത് കുറയ്ക്കും, അതാകട്ടെ ഈ മേഖലയില്‍ ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന ഭീഷണി മറികടക്കുവാന്‍ ഇന്ത്യക്കു അത്യധികം പ്രയോജനം ചെയ്യുകയും ചെയ്യും. ഇത്തരം നടപടികള്‍ റഷ്യയും പടിഞ്ഞാറും തമ്മില്‍ മധ്യസ്ഥത വഹിക്കുന്നതിനും തല്‍ഫലമായുണ്ടാകുന്ന ഏതൊരു സന്തുലിതാവസ്ഥയില്‍ നിന്നും നേട്ടമുണ്ടാക്കുന്നതിനും ഇന്ത്യയുടെ കഴിവ് വര്‍ദ്ധിപ്പിക്കുവാനും കഴിയും.

ഈയടുത്ത കാലം വരെ , ചൈനയുമായുള്ള സഹകരണ മേഖലയിലെ അതിരുകടന്നതും ചില ഗുരുതരമായ പിരിമുറുക്കങ്ങളെ കുറച്ചു കാണിക്കുവാന്‍ റഷ്യ നിര്‍ബന്ധിതമായിരിന്നു കാരണം യൂറോപ്പും പടിഞ്ഞാറന്‍ ലോകവും മോസ്‌കോയെ സാമ്പത്തികമായി അത്ര മാത്രം പാര്‍ശ്വ വത്കരിച്ചിട്ടായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍, ഇന്ത്യ ശക്തമായി ചൈനക്കെതിരെ നില്‍ക്കുകയും, ലോക രാജ്യങ്ങള്‍ മുഴുവന്‍ ഇന്ത്യയുടെ കൂടെ ആവുകയും, റഷ്യയെ ഇന്ത്യ തങ്ങളുടെ എക്കാലത്തെയും വലിയ സുഹൃത്തായി കണക്കാക്കുകയും ചെയ്യുന്നത് കൊണ്ട് റഷ്യക്ക് ഇനി അഭിനയിക്കേണ്ടതില്ല. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള ഒറ്റപ്പെടല്‍ കാരണം ചൈന റഷ്യയെ കൊള്ളയടിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം, മോസ്‌കോ ഇപ്പോള്‍ 'ഇന്ത്യ' കാര്‍ഡ് ഇറക്കുകയാണ്. ഈ ഒരു പശ്ചാത്തലത്തില്‍ കൂടെ ആണ് ചൈന റഷ്യ അതിര്‍ത്തിയില്‍ , റഷ്യ തങ്ങളുടെ സേനാ വിന്യാസം ശക്തിപ്പെടുത്തുന്നതിനെ കാണേണ്ടത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്... പ്രതി രാഹുലിന്റെ അമ്മ ഉഷ കുമാരിയും സഹോദരിയും മുന്‍കൂര്‍ ജാമ്യം തേടി  (21 minutes ago)

വര്‍ക്കലയില്‍ സ്വകാരൃ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്  (31 minutes ago)

കേരളത്തിൽ കാലവർഷം എത്തുന്നു!!! നാളെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേരും; ഈ മാസം 31 ഓടെ കാലവർഷം കേരളതീരം തൊട്ടേക്കും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത  (1 hour ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്!!! കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്  (2 hours ago)

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്!!!  (2 hours ago)

ദീപാ നിശാന്ത് ജി ഇംഗ്ളണ്ടിൽ പോയി ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തപ്പോൾ അടിക്കുറുപ്പായി ഇടാൻ മനസിൽ പെട്ടെന്ന് തോന്നിയത് ഏതെങ്കിലും കമ്മി സാഹിത്യമല്ല , ആർഎസ്എസിൻ്റെ ഗണഗീതമാണ്; മലയാളി മനസിലേക്ക് ആർഎസ്എസ് സോ  (2 hours ago)

പറന്നുയര്‍ന്ന വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് യൂണിറ്റില്‍ തീപ്പിടിത്തം; ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ.-807 വിമാനം അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

തനിക്കെതിരായ അപകീർത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഹർജി; പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 21ലേക്കു മാറ്റി  (2 hours ago)

ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...  (2 hours ago)

ഉപഭോക്താക്കളുടെ പേരിൽ വായ്പ എടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍  (2 hours ago)

യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...  (2 hours ago)

കെഎസ്ആർടിസി ബസ്സിലെ വനിതാ കണ്ടക്ടറുടെ നേരെ അതിക്രമം; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (2 hours ago)

ഓട്ടോ ഡ്രൈവറായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റിൽ; പ്രതിയെ കോടതിയില്‍ ഹാജരാക്കി  (2 hours ago)

നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടാ  (2 hours ago)

യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!  (4 hours ago)

Malayali Vartha Recommends