Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും നമ്മുടെ കേരള പോലീസ്.. എയര്‍ഫോഴ്‌സിന്റെ സണ്‍ഗ്ലാസ് മോഷ്ടാവിനെ കേരളാ പോലീസ് പിടികൂടിയത് അതിവേഗം... കേസ് തെളിയിക്കാന്‍ പോലീസിന് വേണ്ടി വന്നത് വെറും 4 മണിക്കൂര്‍..


അന്വേഷണം ആരംഭിച്ച് എന്‍ഐഎ..റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി..ഭീകരർ ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം..


പ്രതിക്കൊപ്പമുള്ള പോലീസുകാർ അതീവ ശ്രദ്ധാലുക്കളാണ്..ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിന്നാലെ ക്യാമറയുമായി നടക്കുകയാണ് സർക്കാർ..


രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..


സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്.. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയിലാണ് വ്യാപാരം നടക്കുന്നത്.. ഗ്രാമിന് 11,505 രൂപയാണ് വില..

തീവ്രവാദ ഭീഷണിയുള്ള ശബരിമലയിലേക്ക് പോലീസിന്റെയും വനപാലകരുടെയും കണ്ണ് വെട്ടിച്ച്‌ സ്‌കൂട്ടറിലെത്തിയ യുവാക്കള്‍ എത്തിയത് നടപ്പന്തല്‍ വരെ... മണ്ഡലകാലം തുടങ്ങാനിരിക്കവേ ശബരിമല സന്നിധാനത്ത് വന്‍ സുരക്ഷാ വീഴ്ച...

01 OCTOBER 2020 01:18 PM IST
മലയാളി വാര്‍ത്ത

മണ്ഡലകാലം തുടങ്ങാനിരിക്കവേ അതിസുരക്ഷാ മേഖലയായ ശബരിമല സന്നിധാനത്തേക്ക് സ്‌കൂട്ടറില്‍ അതിക്രമിച്ചു കടന്ന രണ്ടു യുവാക്കള്‍ നടപ്പന്തല്‍ വരെ എത്തിയതായി സൂചന. യുവാക്കള്‍ മരക്കൂട്ടം വരെ മാത്രമേ എത്തിയിരുന്നുള്ളുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ലഭിക്കുന്ന ചിത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള പരിശോധനയില്‍ യുവാക്കള്‍ നടപ്പന്തലിനടുത്തു വരെ എത്തിയതായാണ് സൂചിപ്പിക്കുന്നത്.

തീവ്രവാദ ഭീഷണിയുള്ള ശബരിമലയിലേക്ക് പോലീസിന്റെയും വനപാലകരുടെയും കണ്ണ് വെട്ടിച്ച്‌ യുവാക്കള്‍ എത്തിയത് ഗുരുതരമായ സുരക്ഷാ വീഴ്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.അതേ സമയം യുവാക്കള്‍ നടപ്പന്തല്‍ വരെ എത്തിയെന്ന വിവരം പോലീസ് നിഷേധിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് രണ്ടു യുവാക്കള്‍ പമ്ബാ ഗണപതി ക്ഷേത്രവും പിന്നിട്ട് സന്നിധാനത്ത് എത്തിയത്. ചിറ്റാര്‍ സ്വദേശികളായ ശ്രീകൃഷ്ണ വിലാസം ശ്രീജിത്ത് (27), നിരവേല്‍ വീട്ടില്‍ വിപിന്‍ വര്‍ഗ്ഗീസ് (23) എന്നിവരാണ് പോലീസിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും കണ്ണ് വെട്ടിച്ച്‌ സന്നിധാനത്തേക്ക് കടന്നത്. സംഭവം നി്‌സാരവത്ക്കരിച്ച പോലീസ് കേസെടുക്കാന്‍ പോലും തയ്യാറായില്ല.

പെരിയാര്‍ സംരക്ഷിത വനത്തില്‍ അതിക്രമിച്ച്‌ കയറിയതിന് മാത്രം വനവകുപ്പ് കേസെടുത്തെങ്കിലും ഇവരെ ജാമ്യത്തില്‍ വിടുകയും ചെയ്തു.ഇതിനിടെ സിപിഎം കാരനായ ചിറ്റാര്‍ പഞ്ചായത്തു അംഗത്തിന്റെ നേതൃത്വത്തില്‍ ചില സംഘങ്ങള്‍ യുവാക്കളെ ന്യായീകരിച്ചു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകളുമായി രംഗത്തു വന്നു.നേരത്തെ ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ഭക്തര്‍ക്കെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിച്ചിരുന്നവരാണ് ഇവര്‍. അതിസുരക്ഷാ മേഖലയായ ശബരിമലയിലേക്ക് കടന്ന യുവാക്കളെ പോലീസിന് കൈമാറുകയോ, പോലീസ് ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെടുകയോ ചെയ്തിരുന്നില്ല. തേക്കടിയിലേക്കു പോകുന്നതിനായി ഗൂഗിള്‍ മാപ്പ് ഉപയോഗിച്ചതില്‍ വന്ന വീഴ്ചയാണ് യുവാക്കള്‍ ശബരിമലയിലെത്തിയതെന്നാണ് പോലീസ് പറയുന്നത്.എന്നാല്‍ പോലീസിന്റെ ഈ വിശദീകരണം മുഖവിലക്കെടുക്കാന്‍ പ്രയാസമാണ്.

ശബരിമല വഴി തേക്കടിയിലേക്ക് റോഡില്ല. തേക്കടിയിലേക്ക് എത്തുന്നതിനായി ഏതു പ്രദേശത്തു നിന്ന് ഗൂഗിള്‍ മാപ്പില്‍ സെര്‍ച്ച്‌ ചെയ്താലും ശബരിമലയിലേക്ക് എത്തില്ല. കാരണം പമ്ബയില്‍ നിന്ന് തേക്കടിയിലേക്ക് വാഹന മാര്‍ഗ്ഗം പോകണമെങ്കില്‍ മുണ്ടക്കയത്തോ, ആങ്ങമൂഴിയിലോ എത്തണം. ശബരിമല ക്ഷേത്രത്തിന് തീവ്രവാദ ഭീഷണിയുണ്ടെന്ന് പല തവണ വിവിധ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും പോലീസ് വിഷയം ഗൗരവമായി എടുക്കാത്തത് അയ്യപ്പ ഭക്ത സമൂഹത്തില്‍ കടുത്ത ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ളാഹ മുതല്‍ സന്നിധാനം വരെ നിരവധി സുരക്ഷാ കവചങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നാണ് പോലീസും വനം വകുപ്പും പറയുന്നത്. ഇത്രയും സുരക്ഷാ സംവിധാനങ്ങളെ കബളിപ്പിച്ചു യുവാക്കള്‍ വാഹനം ഓടിച്ച്‌ മരക്കൂട്ടത്ത് എത്തിയത് ശബരിമലയിലെ സുരക്ഷാ വീഴ്ച വ്യക്തമാക്കുന്നതാണ്. സംഭവം വിവാദമായതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അതേസമയം കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌​ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന്​ അ​നു​മ​തി​യാ​യെ​ങ്കി​ലും ഇ​ത​ര സം​സ്​​ഥാ​ന​ക്കാ​രു​ടെ എ​ണ്ണം എ​ങ്ങ​നെ നി​യ​ന്ത്രി​ക്കു​മെ​ന്ന​ത്​ സം​ബ​ന്ധി​ച്ച്‌​ ആ​ശ​യ​ക്കു​ഴ​പ്പം. ഇ​വ​രെ ആ​രോ​ഗ്യ​പ്രോ​​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ച്‌​ എ​ങ്ങ​നെ അ​തി​ര്‍​ത്തി ക​ട​ത്തു​മെ​ന്ന​ത്​ സ​ര്‍​ക്കാ​റി​നെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കും. പ്രോ​​ട്ടോ​ക്കോ​ള്‍ ത​യാ​റാ​ക്കാ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്​ നി​ര്‍​ദേ​ശം ന​ല്‍​കി. തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ വ്യ​ക്​​ത​മാ​യ റി​പ്പോ​ര്‍​ട്ട്​ ത​യാ​റാ​ക്കാ​ന്‍ ക​​ഴി​ഞ്ഞ ദി​വ​സം ചീ​ഫ് ​സെ​​ക്ര​ട്ട​റി​യെ ചു​മ​ത​ല​െ​പ്പ​ടു​ത്തി​യി​രു​ന്നു. ഇ​തോ​ടൊ​പ്പം ആ​രോ​ഗ്യ പ്രേ​ാ​​ട്ടോ​ക്കോ​ള്‍​കൂ​ടി ത​യാ​റാ​ക്കാ​നാ​ണ്​ നി​ര്‍​ദേ​ശം. ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍​ക്ക്​ ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും. കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്കി​യാ​ലും പ​രി​ശോ​ധ​ന ശ​ക്​​ത​മാ​ക്കും. കോ​വി​ഡ്​ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌​ ഇ​ത​ര സം​സ്​​ഥാ​ന സ​ര്‍​ക്കാ​റു​ക​ളു​മാ​യി അ​ടു​ത്ത​യാ​ഴ്​​ച ച​ര്‍​ച്ച തു​ട​ങ്ങും.

തീ​ര്‍​ഥാ​ട​ക​രു​ടെ എ​ണ്ണം സം​ബ​ന്ധി​ച്ച്‌​ ആ​ദ്യം ഉ​ദ്യോ​ഗ​സ്​​ഥ ത​ല​ത്തി​ലും പി​ന്നീ​ട്​ മ​ന്ത്രി​ത​ല ച​ര്‍​ച്ച​യും ന​ട​ക്കും. അ​തി​ര്‍​ത്തി ചെ​ക്ക്​​പോ​സ്​​റ്റു​ക​ളി​ല്‍​ത​ന്നെ പ​രി​ശോ​ധ​ന സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണ്. ദ​ര്‍​ശ​ന​ത്തി​ന്​ പ്ര​തി​ദി​നം അ​നു​വ​ദി​ക്കാ​വു​ന്ന​വ​രു​ടെ എ​ണ്ണം, ഇ​ത​ര സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന്​ എ​ത്ര​പേ​ര്‍​ക്ക്​ ദ​ര്‍​ശ​ന​ത്തി​ന്​ അ​നു​മ​തി, പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ള്‍, അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​നം എ​ന്നി​വ സം​ബ​ന്ധി​ച്ചും റി​പ്പോ​ര്‍​ട്ട്​ ത​യാ​റാ​ക്കാ​നു​ള്ള ചു​മ​ത​ല​യും ആ​രോ​ഗ്യ​വ​കു​പ്പി​നാ​ണ്.

ചീ​ഫ്​ സെ​ക്ര​ട്ട​റി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തി ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ട​ന്‍ വ്യ​ക്​​ത​ത വ​രു​ത്തും. പ​ര​മ്ബ​രാ​ഗ​ത പാ​ത​ക​ളി​ലൂ​ടെ തീ​ര്‍​ഥാ​ട​നം അ​നു​വ​ദി​ക്കേ​ണ്ട​​തി​െ​ല്ല​ന്നാ​ണ്​ തീ​രു​മാ​നം. പ്ര​തി​ദി​നം 5000 പേ​ര്‍​ക്ക്​ മാ​ത്ര​മാ​കും പ്ര​വേ​ശ​നം. ഇ​ക്കാ​ര്യ​ത്തി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡി​െന്‍റ അ​ഭി​പ്രാ​യം സ​ര്‍​ക്കാ​ര്‍ തേ​ടു​ന്നു​ണ്ട്. നി​യ​​​ന്ത്ര​ണം ക​ടു​പ്പി​ക്കു​ന്ന​തി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്​ അ​തൃ​പ്​​തി​യു​ണ്ട്​. എ​ന്നാ​ല്‍, പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​വ​ര്‍​ക്ക്​ ആ​ന്‍​റി​ജ​ന്‍ ടെ​സ്​​റ്റ്​ ന​ട​ത്താ​ന്‍ ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പ​ര്യാ​പ്​​ത​ത ആ​രോ​ഗ്യ​വ​കു​പ്പ്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സ​മൂ​ഹ അ​ക​ലം പാ​ലി​ച്ച്‌​ നി​ല​ക്ക​ലും പ​മ്ബ​യി​ലും സ​ന്നി​ധാ​ന​ത്തും ഇ​ട​ത്താ​വ​ള​ങ്ങ​ളി​ലും പൊ​ലീ​സ്​-​ആ​രോ​ഗ്യ-​ദേ​വ​സ്വം ജീ​വ​ന​ക്കാ​രെ താ​മ​സി​പ്പി​ക്കു​ന്ന​തും ക​ടു​ത്ത പ്ര​തി​സ​ന്ധി​യാ​കും സൃ​ഷ്​​ടി​ക്കു​ക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൃത്യമായ നിമിഷം  (10 minutes ago)

ബന്ധം ഡോ. ഷഹീൻ സയീദ് വഴി  (41 minutes ago)

തിഹാർ ജയിലിൽ കിടന്നിട്ടുണ്ട്  (1 hour ago)

വിവാഹച്ചടങ്ങിനിടെ വരന് കുത്തേറ്റ സംഭവത്തില്‍ ഡ്രോണ്‍ ദൃശ്യങ്ങള്‍ നിര്‍ണ്ണായക തെളിവ്  (8 hours ago)

ശബരിമല സ്വര്‍ണക്കൊളള കേസില്‍ പ്രക്ഷോഭം തുടരാനൊരുങ്ങി കോണ്‍ഗ്രസ്  (8 hours ago)

എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസം നീട്ടി  (9 hours ago)

മുന്‍ ചെല്‍സി താരം ജിമ്മില്‍ പരിശീലനത്തിനിടെ കുഴഞ്ഞു വീണു  (9 hours ago)

നടന്‍ അമിത് ചക്കാലക്കലിന് ഇ ഡി നോട്ടീസ്  (9 hours ago)

മുട്ടക്കറിയുടെ പേരിലുണ്ടായ തര്‍ക്കം: ഹോട്ടല്‍ ഉടമയെ മര്‍ദ്ദിച്ച യുവാക്കള്‍ അറസ്റ്റില്‍  (10 hours ago)

കെസി വേണുഗോപാലിനെതിരെ സൈബര്‍ ആക്രമണം  (11 hours ago)

ഇനി യുഡിഎഫിന്റെ രാഷ്ട്രീയ കാലമെന്ന് വി ഡി സതീശന്‍  (11 hours ago)

നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി  (11 hours ago)

ഒരേസമയം ആറ് കുട്ടികളെ വരവേല്‍ക്കാന്‍ തയ്യാറായി യുവാവും ആറ് ഭാര്യമാരും  (11 hours ago)

ഭീകരര്‍ വാങ്ങിയ ചുവന്ന ഇക്കോസ്‌പോര്‍ട്ട് കാര്‍ കണ്ടെത്തി  (12 hours ago)

പിഎം ശ്രീ പദ്ധതി തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് കേരളം  (12 hours ago)

Malayali Vartha Recommends