Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

മേടം രാശിക്കാർ സൂക്ഷിക്കുക! നിയമപ്രശ്നങ്ങളും ആശുപത്രിവാസവും; ഈ വാരഫലം അറിയാം.

09 MARCH 2026 10:54 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): വാരത്തിന്റെ തുടക്കത്തിൽ ദമ്പതികൾക്കിടയിലുണ്ടായിരുന്ന പ്രശ്‌നങ്ങൾ സംസാരിച്ച് തീർക്കാൻ അവസരം ലഭിക്കും. യാത്രകൾക്ക് അനുകൂലമായ സമയമാണിത്. പ്രണയബന്ധങ്ങൾ പൂവണിയുകയും ഭാഗ്യാനുഭവങ്ങളും സമ്മാനങ്ങളും ലഭിക്കുവാൻ ഇടയാവുകയും ചെയ്യും. എന്നാൽ വാരമധ്യത്തോടെ പഠനത്തിൽ ചെറിയ ബുദ്ധിമുട്ടുകൾ, ഉറക്കക്കുറവ് എന്നിവ അനുഭവപ്പെടാം. രാത്രി യാത്രകളിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്, ചെറിയ അപകടങ്ങൾക്ക് സാധ്യതയുണ്ട്. അടുത്ത ബന്ധുക്കളിൽ നിന്ന് ചില തിക്താനുഭവങ്ങൾ ഉണ്ടാകാം. നിസ്സാരമായ വാക്കുതർക്കങ്ങൾ നിയമപരമായ പ്രശ്നങ്ങളിലേക്ക് നയിക്കാൻ സാധ്യതയുള്ളതിനാൽ സംസാരത്തിൽ നിയന്ത്രണം വേണം. ചിലപ്പോൾ അപമാനങ്ങൾക്കും ഉദര രോഗങ്ങൾക്കും സാധ്യതയുണ്ട്. ഏറ്റവും വേണ്ടപ്പെട്ടവർക്ക് ആശുപത്രി വാസം അനുഭവത്തിൽ വന്നേക്കാം.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): ഈ വാരത്തിന്റെ തുടക്കം വളരെ ശുഭകരമായിരിക്കും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാനും വാഹന ഭാഗ്യം സിദ്ധിക്കാനും യോഗമുണ്ട്. സ്ത്രീ സുഹൃത്തുക്കളുമായി യാത്രയ്ക്ക് പോകുവാൻ അവസരം ലഭിക്കും. കീർത്തി, തൊഴിൽ വിജയം, സാമ്പത്തിക നേട്ടങ്ങൾ എന്നിവയ്‌ക്കൊപ്പം എല്ലായിടത്തും അംഗീകാരവും പ്രണയകാര്യങ്ങളിൽ പുരോഗതിയും പ്രതീക്ഷിക്കാം. എന്നാൽ വാരം അവസാനത്തോടെ ചില മാനസിക ക്ലേശങ്ങൾക്കും നിയമപരമായ പ്രശ്നങ്ങൾക്കും സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ, ഭൂമി സംബന്ധമായ നഷ്ടങ്ങൾ, അപമാനം, സർക്കാർ സംബന്ധമായ ദോഷഫലങ്ങൾ എന്നിവ ഉണ്ടാകാൻ ഇടയുണ്ട്. പൊതുവായ സുഖക്കുറവ് അനുഭവപ്പെട്ടേക്കാം. ചിലർക്ക് സ്ഥാനനഷ്ടം, അന്യദേശവാസം അല്ലെങ്കിൽ തൊഴിൽ മാറ്റം എന്നിവയും ഈ സമയത്ത് ഉണ്ടായേക്കാം.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): വാരത്തിന്റെ തുടക്കത്തിൽ തൊഴിൽപരമായ ക്ലേശങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ആരോഗ്യപരമായ പ്രയാസങ്ങളും ഉണ്ടാകാം. അന്യസ്ത്രീബന്ധം, അമിതമായ ചെലവുകൾ, കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങൾ എന്നിവയും ഈ സമയത്ത് പ്രതീക്ഷിക്കാം. എന്നാൽ വാരമധ്യത്തോടെ സാഹചര്യങ്ങൾ അനുകൂലമാകും. ദാമ്പത്യ ഐക്യം, തൊഴിൽ വിജയം, രോഗശാന്തി, ധനലാഭം എന്നിവ ഉണ്ടാകും. പുതിയ വീട് വാങ്ങുന്നതിനോ ഭൂമി ലാഭത്തിനോ ഉള്ള അവസരങ്ങൾ തെളിയും. സമൂഹത്തിലെ ഉന്നതരുമായി പരിചയപ്പെടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും ഈ വാരം അവസരം ലഭിക്കും.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ഈ വാരം വെല്ലുവിളികളും അസുലഭ അവസരങ്ങളും ഒരുമിച്ച് കടന്നുവരും. അവിശ്വസനീയമായ ദുർസ്വപ്നസമാനമായ ചില അവസ്ഥകൾ ഈ വാരത്തിൽ ഉണ്ടായേക്കാം. ദാമ്പത്യ ബന്ധങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാതെ പ്രത്യേകം ശ്രദ്ധിക്കണം. ദമ്പതികൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ കുടുംബ പരിധി ലംഘിച്ച് കോടതി നടപടികളിലേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പുലർത്തണം. നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് ഈ വാരം കൂടുതൽ ശ്രദ്ധ ആവശ്യമാണ്. എന്നാൽ, ഈ വെല്ലുവിളികളെല്ലാം അതിജീവിച്ച് വാരത്തിന്റെ അവസാനത്തോടെ ആരോഗ്യം മെച്ചപ്പെടുകയും സാമ്പത്തികമായി നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യും.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ഈ വാരം സമ്മിശ്രമായ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. വാരത്തിന്റെ തുടക്കത്തിൽ സാമ്പത്തിക നേട്ടങ്ങളും തടസ്സങ്ങൾ നീങ്ങുന്നതും പ്രതീക്ഷിക്കാം. സഹോദര സ്ഥാനത്തുള്ളവരിൽ നിന്ന് അനുകൂലമായ നിലപാടുകൾ ഉണ്ടാകും. എന്നാൽ വാരമധ്യത്തിൽ പ്രിയപ്പെട്ടവരുമായുള്ള ചില അഭിപ്രായ വ്യത്യാസങ്ങൾ മാനസിക സമ്മർദ്ദത്തിന് കാരണമായേക്കാം. ഈ സമയത്തും കുടുംബത്തിൽ സന്തോഷകരമായ മുഹൂർത്തങ്ങൾ ഉണ്ടാകുന്നത് ആശ്വാസകരമാണ്. വാരം അവസാനം വാഹനം ഉപയോഗിക്കുന്നവർ വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): ഈ വാരം സാമ്പത്തികമായും മാനസികമായും നിർണ്ണായകമായ ചില പുതിയ അവസരങ്ങൾ നൽകും. അപ്രതീക്ഷിത സമ്മാനങ്ങൾ തേടിയെത്തും. ദാമ്പത്യ ജീവിതത്തിൽ ചില വൈകാരിക നിമിഷങ്ങൾ ഉണ്ടാകുമെങ്കിലും അവ ബന്ധങ്ങളെ കൂടുതൽ ശക്തമാക്കാൻ സഹായിക്കും. ചിന്താശേഷിയും ധൈര്യവും വർദ്ധിക്കുന്നതിനാൽ കാര്യങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യാൻ സാധിക്കും. വിവേകപൂർവ്വമായ പെരുമാറ്റം മറ്റുള്ളവരിൽ നിന്ന് ആദരവ് നേടിത്തരും. വാരം അവസാനം മാതാവിനോ മാതൃ ബന്ധുക്കൾക്കോ ശാരീരികമായ അസ്വസ്ഥതകളോ ആശുപത്രിവാസമോ ഉണ്ടായേക്കാം.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ഈ വാരം ഗുണദോഷ സമ്മിശ്ര ഫലങ്ങളാണ് നൽകുന്നത്. വാരത്തിന്റെ തുടക്കത്തിൽ ഏറെ നാളായി കാണാതിരുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടുമുട്ടാനും അവരുമായി പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനും അവസരം ലഭിക്കും. മംഗളകരമായ ചടങ്ങുകളിൽ നിറസാന്നിധ്യമാകാൻ സാധിക്കും. തൊഴിലിടങ്ങളിൽ സഹപ്രവർത്തകരിൽ നിന്ന് മികച്ച സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ വാരത്തിന്റെ മധ്യത്തിൽ അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നത് അപമാനങ്ങൾക്ക് ഇടയാക്കിയേക്കാം. വാരത്തിന്റെ അവസാനത്തോടെ സാമ്പത്തിക ലാഭം തേടിയെത്തും. സാമൂഹിക ബന്ധങ്ങളെ ദൃഢമാക്കാനുള്ള നല്ലൊരു സമയമാണിത്.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): വാരത്തിന്റെ തുടക്കത്തിൽ ചില അനാവശ്യ വിഷയങ്ങളിൽ, പ്രത്യേകിച്ച് സ്ത്രീ വിഷയങ്ങളിൽ, പേരുദോഷം കേൾക്കാനും സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. വരവിനേക്കാൾ കൂടുതൽ ചെലവുകൾ വരികയും അനാവശ്യമായ ധനനഷ്ടങ്ങൾ സാമ്പത്തിക മാന്ദ്യത്തിന് ഇടയാക്കുകയും ചെയ്യാം. ഏതെങ്കിലും രോഗങ്ങൾ ഉള്ളവർക്ക് അസുഖം വർദ്ധിക്കുവാൻ ഇടയുള്ളതിനാൽ കരുതൽ വേണം. എന്നാൽ വാരമധ്യത്തോടെ രോഗശാന്തി ലഭിക്കും. ജോലിക്കായി ശ്രമിക്കുന്നവർക്ക് അർഹമായ തൊഴിലവസരങ്ങൾ ലഭിക്കുന്ന സമയമാണിത്. കുടുംബത്തിൽ സന്തോഷകരമായ കാര്യങ്ങളും ബന്ധുജന സമാഗമവും ഈ വാരത്തിൽ പ്രതീക്ഷിക്കാം.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): വാരത്തിന്റെ തുടക്കത്തിൽ സാമ്പത്തിക പുരോഗതി, തൊഴിൽ വിജയം, കീർത്തി, സർവ്വകാര്യ വിജയം എന്നിവ അനുഭവത്തിൽ വരും. വളരെ കാലമായി കാണാതിരുന്ന സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കണ്ടുമുട്ടാനും അവരോടൊപ്പം പുണ്യ തീർത്ഥ സ്ഥലങ്ങളിലോ ഉല്ലാസയാത്രയിലോ പോകാനും അവസരം വന്നുചേരും. എന്നാൽ വാരത്തിന്റെ മധ്യത്തിൽ ചില കാര്യങ്ങളിൽ സ്ത്രീകളുമായി ഇടപഴകുമ്പോൾ കേസുകളോ വഴക്കുകളോ ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. വാരം അവസാനിക്കുന്നതോടെ എല്ലാ കാര്യങ്ങളിലും അനുകൂലമായ അവസ്ഥ സംജാതമാകും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): ഈ വാരം പുതിയ തുടക്കങ്ങളും സാമ്പത്തിക നേട്ടങ്ങളും കൊണ്ടുവരും. വിവാഹാദി കാര്യങ്ങൾ നടക്കുവാനോ നടത്തിക്കൊടുക്കുവാനോ ഉള്ള സാഹചര്യങ്ങൾ ഉണ്ടാകും. ധനലാഭവും പ്രതീക്ഷിക്കാം. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് പേരും പ്രശസ്തിയും ലഭിക്കാനുള്ള സാഹചര്യമുണ്ടാകും. കർമ്മ മേഖലയിൽ അത്ഭുതപൂർവ്വമായ വളർച്ച അനുഭവപ്പെടും. എന്നാൽ വാരത്തിന്റെ അവസാനത്തിൽ ശരീരശോഷണം, ആരോഗ്യക്കുറവ്, രോഗാദി ദുരിതങ്ങൾ എന്നിവ അലട്ടിയേക്കാം. മനഃസമാധാനം കുറയാനും തടസ്സങ്ങൾ, അപമാനം, ഉദരരോഗം എന്നിവ ഉണ്ടാകാനും സാധ്യതയുണ്ട്.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): വാരത്തിന്റെ തുടക്കത്തിൽ ശത്രുക്കളെ കൊണ്ട് ഉപദ്രവം കൂടാൻ സാധ്യതയുണ്ട്. ഏതെങ്കിലും കേസ് വഴക്കുകൾ ഉണ്ടാകുവാൻ ഇടയുണ്ട്. വാരമധ്യത്തോടെ തൊഴിൽപരമായ ആവശ്യങ്ങൾക്കായി ദൂരയാത്രകളും വിദേശവാസവും വേണ്ടി വന്നേക്കാം. കച്ചവടക്കാർക്ക് നിലവിലുണ്ടായിരുന്ന മന്ദത മാറി ബിസിനസ്സിൽ വളർച്ചയുണ്ടാകും. വീട്ടിൽ സന്തോഷകരമായ ആഘോഷങ്ങൾ നടക്കും. ധനലാഭം, സർവ്വൈശ്വര്യങ്ങൾ, നല്ല ചിന്തകൾ, പരോപകാര താല്പര്യം, ആരോഗ്യ പുരോഗതി എന്നിവയെല്ലാം ഈ വാരം തേടിയെത്തും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും അവസരം ലഭിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും പ്രതീക്ഷിക്കാം.

മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): ഈ വാരം കോപശീലം നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. പിതാവിനോ തത്തുല്യരായവർക്കോ ചില കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടി വന്നേക്കാം. ഒരുപക്ഷെ ബലികർമ്മം അനുഷ്ഠിക്കേണ്ട അവസരം വന്നുചേരും. അറിയുന്ന കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാൻ അവസരം ലഭിക്കും. ചില തെറ്റായ സൗഹൃദങ്ങൾ അപമാനത്തിന് ഇടയാക്കാതെ ശ്രദ്ധിക്കണം. വാരം അവസാനത്തോടെ ആഗ്രഹസാഫല്യം, പുണ്യപ്രവർത്തികൾ ചെയ്യാനുള്ള അവസരം, വ്യാപാര വിജയം, സന്തോഷം എന്നിവ തേടിയെത്തും.

 ജ്യോതിഷസംബന്ധമായ നിങ്ങളുടെ സംശയങ്ങൾക്കും പരിഹാരങ്ങൾക്കും  ജയറാണി ഇ വി 9746812212

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (1 hour ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (1 hour ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (3 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (3 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (3 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (3 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (3 hours ago)

മുൻസീറ്റിൽ പ്രധാനമന്ത്രി; പിൻസീറ്റിൽ SPGയെ കൂടാതെ ആ സ്ത്രീ..മോഡി ഒളിപ്പിച്ച രഹസ്യം ശത്രുക്കൾ ഭയക്കുന്ന പെൺപുലി...  (3 hours ago)

നടന്‍ സിദ്ധാര്‍ത്ഥിന്റെ വിയോഗത്തില്‍ തീരാവേദനയില്‍ മലയാള സീരിയല്‍ ലോകം  (4 hours ago)

രാഹുല്‍ ഗാന്ധിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചില്‍ മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ കോലം കത്തിച്ചു  (4 hours ago)

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് അധ്യാപകര്‍ കൂട്ടരാജി നല്‍കി  (5 hours ago)

മന്ത്രിയെത്തി വീട് ചുരണ്ടി നേക്കി!! ഊരാളുങ്കലിന്റെ കരണം പുകച്ച് കെ രാജന്റെ ക്യാപ്സ്യൂൾ!!!  (5 hours ago)

മരണപ്പെടും മുമ്പ് അദിനാൻ ആ തെളിവ് ബാക്കിയാക്കി!! അവസാന സന്ദേശം സുഹൃത്തിന് അപ്പുറത്തെ കിണറിൽ അതുണ്ട്!!  (6 hours ago)

മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള അധികാരം ഹൈക്കമാന്‍ഡിനാണ്; ആര് മുഖ്യമന്ത്രിയായാലും തനിക്ക് പരാതിയില്ലെന്ന് പി.ജെ. കുര്യന്‍  (6 hours ago)

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2% ഡിഎ വര്‍ദ്ധനവ് പ്രഖ്യാപിച്ചു  (6 hours ago)

Malayali Vartha Recommends