Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

മുന്‍കാമുകി നവജാതശിശുവിനെ വഴിയില്‍ കളയുന്ന സി.സി. ടിവി ചിത്രം കണ്ടാണ് താന്‍ അച്ഛനായ വിവരം അറിഞ്ഞതെന്ന് യുവാവ്!

06 MAY 2015 03:13 PM IST
മലയാളി വാര്‍ത്ത.

കെട്ടുകഥകളേക്കാള്‍ വിചിത്രമായിരിക്കും ചിലപ്പോള്‍ സത്യങ്ങള്‍. ആര്‍ക്കും വിശ്വസിക്കാനോ സമ്മതിക്കാനോ തോന്നുകയേ ഇല്ല. അത്തരമൊരു സംഭവമാണ് ബ്രസീലില്‍ ഈയിടെ നടന്നത്.

ബ്രസീലിലെ പറൈബ - യില്‍ നിന്നാണ് ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തന്റെ വീടിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയായിരുന്നു മധ്യവയസ്സിലെത്തിയ ഒരു വ്യക്തി. അപ്പോഴാണ് അപ്പോള്‍ ജനിച്ചതെന്നു തോന്നുന്ന ഒരു ആണ്‍കുഞ്ഞിനെയും കൊണ്ട് ഒരു യുവതി അവിടെയുള്ള ചവറുവീപ്പയ്ക്കരികിലേക്കു വരുന്നത് കണ്ടത്. ആ ചവറുവീപ്പയ്ക്കരികിലായി തീര്‍ത്തും നഗ്നനായി ആ പിഞ്ചുകുഞ്ഞിനെ കിടത്തിയിട്ട് ആ യുവതി നടന്നു മറഞ്ഞു.

ഈ കാഴ്ച കണ്ടുകൊണ്ടിരുന്ന ആള്‍ ഓടിവന്ന് ആ കുഞ്ഞിനെ എടുത്തിട്ട് പോലീസില്‍ വിവരം അറിയിച്ചു.
പോലീസെത്തി കുഞ്ഞിനെ ഏറ്റുവാങ്ങിയശേഷം, സി.സി. ടിവി ദൃശ്യങ്ങളില്‍ കണ്ട യുവതിയുടെ ചിത്രം പരസ്യപ്പെടുത്തി. ഈ യുവതിയെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പോലീസുമായി ബന്ധപ്പെടാനാവശ്യപ്പെട്ടു. ഏറ്റെടുത്ത കുട്ടിയ്ക്ക് പോലീസുകാര്‍ വെറുതെ ഒരു പേരുമിട്ടു; മോസസ് എന്ന്.


അധികം വൈകാതെ തന്നെ ഒരു യുവാവ് പോലീസ് സ്റ്റേഷനിലെത്തി. ചില മാസങ്ങള്‍ക്കു മുമ്പ് താന്‍ ഉപേക്ഷിച്ച തന്റെ ഗേള്‍ഫ്രണ്ടാണ് സി.സി. ടിവിയില്‍ കണ്ട യുവതിയെന്നും, അവള്‍ ഗര്‍ഭിണി ആയിരുന്നുവെന്ന് തനിയ്ക്കറിയില്ലായിരുന്നുവെന്നും അയാള്‍ പറഞ്ഞു. ആ കുഞ്ഞ് തന്റെ കുഞ്ഞായിരിക്കാനാണ് സാധ്യതയെന്ന് തന്റെ പുതിയ ഗേള്‍ഫ്രണ്ടിനോടൊപ്പം പോലീസ് സ്റ്റേഷനിലെത്തിയ ആ യുവാവ് പറഞ്ഞു.


പോലീസുകാര്‍ യുവാവിനെ വിശദമായി ചോദ്യം ചെയ്തു. വന്ന യുവാവിന്റെ പേര് മോസസ് എന്നാണെന്നറിഞ്ഞപ്പോള്‍ പോലീസുകാര്‍ക്ക് അതിശയം അടക്കാനായില്ല. അവര്‍ കുഞ്ഞിനിട്ട പേര് അതായിരുന്നല്ലോ.? അതു കൂടാതെ, തന്റെ മകന്റെ കുഞ്ഞിനേയാണ് ആ യുവതി റോഡില്‍ കളഞ്ഞിട്ടു പോകുന്നതെന്ന് അറിയാതെ പോലീസിനെ വിവരമറിയിച്ചത് മോസസിന്റെ അച്ഛനായിരുന്നു.


ആ കുഞ്ഞിനെ ഏറ്റെടുത്ത് വളര്‍ത്താന്‍ തന്നെയാണ് മോസസിന്റെ തീരുമാനം. തന്റെ പേരക്കുട്ടിയെ തെരുവില്‍ നിന്ന് കോരിയെടുത്ത അപ്പൂപ്പനും, പുതിയ ഗേള്‍ഫ്രണ്ടും എല്ലാം പൂര്‍ണ്ണ പിന്തുണയുമായി മോസസിനോടൊപ്പമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (2 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (2 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (3 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (3 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (3 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (5 hours ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (5 hours ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (5 hours ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (5 hours ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (6 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (7 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (7 hours ago)

Malayali Vartha Recommends