Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പ് മാറ്റിവച്ച മൂന്ന് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള പ്രത്യേക തെരഞ്ഞെടുപ്പ് ജനുവരി 12ന്.... രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്


വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...


നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ നാളെ കോടതിയിൽ ഹാജരാക്ക്: പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെ, കടകംപള്ളി സുരേന്ദ്രൻ...


കുറ്റകൃത്യത്തെ അപലപിക്കുന്ന ഗാനം കുറ്റകരമല്ല: ചെറിയാൻ ഫിലിപ്പ്


" പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല; സിപിഎം സൈബർ ഗ്രൂപ്പുകളിൽ കൊലവിളി: പിണറായിയിൽ യുവാവിന്റെ കൈപ്പത്തി തകർന്നത്, പടക്കം പൊട്ടിയതാണെന്ന് എഫ്ഐആർ...

കോണ്‍സുലേറ്റിലെ കള്ളന്മാര്‍; സ്വപ്‌നയുടെ സി.പി.എം നയം; ഇന്ത്യയും യു.എ.ഇയുമായുള്ള നയതന്ത്ര ബന്ധം തകര്‍ക്കാന്‍ ശ്രമം; സ്വപ്‌നയുടെ ശ്രമം കേസ് അന്വേഷണം അട്ടിമറിക്കാന്‍; യു.എ.ഇ. കോണ്‍സുലേറ്റിലെ ഉന്നതരെല്ലാം വിദേശത്തേക്ക് വന്‍തോതില്‍ ഡോളര്‍കടത്തി

20 OCTOBER 2020 02:34 PM IST
മലയാളി വാര്‍ത്ത

യു.എ.ഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെല്ലാം ഉടായിപ്പുകളാണെന്ന മൊഴിയാണ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്‌ന പറയുന്നത്. ഇത് കേസിലെ അന്വേഷണം അട്ടിമറിക്കാന്‍ പ്രതികളുടെ കൂട്ടായ ശ്രമമെന്ന വിലയിരുത്തലിലേക്ക് കേന്ദ്ര ഏജന്‍സികള്‍ക്കുള്ളത്. സ്വപ്‌നാ സുരേഷും സരിത്തും സന്ദീപ് നായരും സ്വയ രക്ഷയ്ക്കുള്ള മൊഴികളാണ് നല്‍കുന്നത്. യുഎഇയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കേസ് അട്ടിമറിക്കാനുള്ള സാഹചര്യം. നയതനന്ത്ര കടത്തിന്റെ വേരുകള്‍ നീളുന്നത് യുഎഇയിലേക്കാണ്. ഇവിടെ അന്വേഷണം നടത്തണമെങ്കില്‍ യുഎഇ സര്‍ക്കാരിന്റെ സഹകരണം ആവശ്യമാണ്. ഇതില്ലാതാക്കുകയെന്നതാണ് പ്രതികള്‍ നല്‍കുന്ന മൊഴികളുടെ പ്രാഥമിക ലക്ഷ്യം. അന്വേഷണം യുഎഇ കോണ്‍സുലേറ്റിനെതിരെയാണെന്ന് വരുത്താനാണ് ശ്രമം. യുഎഇ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍ സാബി, അഡ്മിനിസ്‌ട്രേഷന്‍ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി അല്‍ ഷെമേലി, ഫിനാന്‍സ് വിഭാഗം തലവന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രി എന്നിവര്‍ വന്‍ തോതില്‍ ഇന്ത്യന്‍ രൂപ വിദേശ കറന്‍സിയാക്കി മാറ്റിയ ശേഷം ഒളിപ്പിച്ചു കടത്തിയെന്നു പ്രതികള്‍ മൊഴി നല്‍കിയത് ഇതിന്റെ ഭാഗമാണ്. ഇതില്‍ ഷൗക്രിയെ ഈ കേസില്‍ സംശയത്തില്‍ സിബിഐ അടക്കമുള്ളവര്‍ കാണുന്നുണ്ട്. എന്നാല്‍ കോണ്‍സല്‍ ജനറലിനേയും അറ്റാഷെയേയും വെറുതേ കേസിലേക്ക് വലിച്ചിഴയ്്കുകയാണെന്നാണ് സംശയം.

ഇതു തന്നെയാണ് ഡിപ്ലോമാറ്റിക് ബാഗേജ് വാദം ഉയര്‍ത്തി സി.പി.എം നടത്തുന്നത്. യു.എ.ഇയുമായി നല്ല നയതന്ത്ര ബന്ധമാണ് ഇന്ത്യക്കുള്ളത്. ഇത് തകര്‍ക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. നയതന്ത്ര ബന്ധം നിലനിര്‍ത്താന്‍ എജന്‍സികള്‍ അന്വേഷണം യു.എ.ഇ ഉദ്യോഗസ്ഥര്‍ക്കെതിരെ നടത്തില്ലെന്ന വിശ്വാസം തന്നെയാണ് പ്രതികളുടെ ഇത്തരം മൊഴിക്ക് പിന്നില്‍. എന്നാല്‍ നയതന്ത്ര ബന്ധം ഉപയോഗിച്ച് സമ്മര്‍ദ്ദം ചെലുത്തി യു.എ.ഇയിലെ കോണ്‍സിലേറ്റ് ഉദ്യോഗസ്ഥരെ അന്വേഷണത്തിന്റെ പരിതിയില്‍പ്പെടുത്താനുള്ള നീക്കമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. അതുകൊണ്ടു തന്നെ സ്വപ്‌ന ഉള്‍പ്പെടെയുള്ള പ്രതികളുടെ അന്വേഷണം അട്ടിമറിക്കാനുള്ള മൊഴികള്‍ എത്രകാലം നിലനില്‍ക്കുമെന്നും വ്യക്തമല്ല.

അതിനിടെ കേന്ദ്ര ഏജന്‍സികള്‍ മാനസികമായി പീഡിപ്പിച്ചതായി സാമ്പത്തിക കുറ്റവിചാരണക്കോടതിയോടു പ്രതി സ്വപ്‌ന സുരേഷ് പരാതിപ്പെട്ടു. താന്‍ പറയാത്ത മൊഴികളാണ് അന്വേഷണ ഏജന്‍സികള്‍ രേഖപ്പെടുത്തിയത്. ഈ മൊഴികള്‍ ഉപയോഗപ്പെടുത്തി മറ്റു കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തപ്പോഴാണ് തന്റേതെന്ന പേരില്‍ രേഖപ്പെടുത്തിയതു വസ്തുതാവിരുദ്ധമായ മൊഴികളാണെന്നു ബോധ്യപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു. കസ്റ്റംസിനു നല്‍കിയ മൊഴി ചോര്‍ന്നതിനെതിരെ സ്വപ്‌ന നിയമനടപടി തുടങ്ങി. മൊഴിപ്പകര്‍പ്പ് തനിക്കുപോലും നല്‍കിയിരുന്നില്ല. ഇതു ചോര്‍ന്നതില്‍ കുറ്റക്കാരായവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്നാണു സ്വപ്‌നയുടെ ആവശ്യം. നിയമപരമായി നല്ല ഉപദേശം സ്വപ്‌നയ്ക്ക് ഇപ്പോഴും കിട്ടുന്നുണ്ട്. അതുകൊണ്ടാണ് പ്രതികള്‍ കേസ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാം യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ തലയില്‍ കൊണ്ടു വയ്ക്കുന്നതെന്നാണ് ഉയരുന്ന സംശയം.


യു.എ.ഇ. കോണ്‍സുലേറ്റിലെ ഉന്നതരെല്ലാം വിദേശത്തേക്ക് വന്‍തോതില്‍ ഡോളര്‍കടത്തിയെന്ന് കസ്റ്റംസ് അന്വേഷണസംഘം. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, അഡ്മിന്‍ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസൈക്രി അല്‍ഷെമിലി, സാമ്പത്തികവിഭാഗം മേധാവി ഖാലിദ് മുഹമ്മദ് അലി ഷൗക്രി എന്നിവര്‍ കേരളത്തില്‍നിന്ന് അനധികൃമായി വന്‍തോതില്‍ വിദേശകറന്‍സി കടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. സ്വപ്‌നാ സുരേഷ്, പി.എസ്. സരിത്ത് എന്നിവര്‍ ഇതിന് സഹായം ചെയ്തിട്ടുണ്ടെന്നും ഇരുവരും വിദേശനാണ്യ വിനിമയചട്ടത്തിന്റെ (ഫെമ) ലംഘനമാണ് നടത്തിയതെന്നും കസ്റ്റംസ് പറയുന്നു. പുതിയ ഡോളര്‍ക്കടത്ത് കേസില്‍ ഇരുവരുടെയും അറസ്റ്റു രേഖപ്പെടുത്തി.

സ്വര്‍ണക്കടത്തില്‍ പിടിയിലായതിനെത്തുടര്‍ന്ന് സ്വപ്‌നാ സുരേഷ് ജൂലായ് 31ന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡോളര്‍ക്കടത്തില്‍ കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്വപ്‌നയെയും ഒന്നാംപ്രതി സരിത്തിനെയും ഓക്ടോബര്‍ 10, 14 തീയതികളില്‍ വിശദമായി ചോദ്യംചെയ്തതില്‍ നിന്നാണ് കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് വന്‍തോതില്‍ വിദേശകറന്‍സി കടത്തിയതായി തെളിഞ്ഞിരിക്കുന്നത്. കോണ്‍സുലേറ്റിലെ മറ്റു ചില ജീവനക്കാര്‍ക്കെതിരേയും സ്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്.

കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ഖാലിദ് 1.90 ലക്ഷം യു.എസ് ഡോളര്‍ ഒമാന്‍ വഴി കയ്‌റോയിലേക്ക് ഹാന്‍ഡ്ബാഗേജില്‍ ഒളിപ്പിച്ച് കൊണ്ടുപോയതായാണ് മൊഴി. സ്വപ്‌നയും സരിത്തും ഒമാന്‍വരെ ഖാലിദിനൊപ്പം യാത്രചെയ്‌തെന്നും ഇതിനുശേഷം ഖാലിദ് കയ്‌റോയിലേക്കും മറ്റു രണ്ടുപേരും ദുബായിലേക്കും പോയി. തിരുവനന്തപുരം വിമാനത്താവളത്തിലെ പരിശോധനയില്‍ ഖാലിദിന് പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനായിരുന്നു ഇവര്‍ അനുഗമിച്ചത്. ഇവരുടെ യാത്രാവിവരങ്ങള്‍ ശരിയാണെന്ന് കസ്റ്റംസ് കണ്ടെത്തി.

ഡോളറുകള്‍ ഒളിപ്പിച്ച ഹാന്‍ഡ്ബാഗേജ് ഖാലിദ് യു.എ.ഇ. കോണ്‍സുലേറ്റിലെ എക്‌സറേ മെഷീനില്‍ സ്‌ക്രീന്‍ ചെയ്ത് നോക്കുന്നത് നേരില്‍ കണ്ടിട്ടുണ്ടെന്നാണ് സ്വപ്‌നയുടെ മൊഴി. വിമാനത്താവളത്തിലെ സി.ഐ.എസ്.എഫിന്റെ പരിശോധനയില്‍ പിടികൂടുമോ എന്നറിയാനായിരുന്നു ഇത്. സരിത്തും ഇതിന് സമാനമായ മൊഴി നല്‍കിയിട്ടുണ്ട്. കോണ്‍സല്‍ ജനറല്‍ അല്‍സാബി, അറ്റാഷെ റാഷിദ് ഖാമിസ് എന്നിവര്‍ ഇതേരീതിയിലാണ് വിദേശകറന്‍സി കടത്തിയതായി സ്വപ്‌ന മൊഴി നല്‍കിയത്. കോണ്‍സുലേറ്റ് ഉന്നതര്‍ വിമാനത്താവളത്തിലെ പരിശോധനയില്‍ കുടുങ്ങാതിരിക്കാന്‍ സരിത്താണ് അനുഗമിച്ചിരുന്നത്. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള ദീര്‍ഘകാല ബന്ധം ഉപയോഗിച്ചും നയതന്ത്രപരിരക്ഷ ചൂണ്ടിക്കാട്ടിയും പരിശോധനകള്‍ സരിത്ത് ഒഴിവാക്കി കൊടുക്കുമായിരുന്നു. കേസില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ആരെയും പ്രതിചേര്‍ത്തിട്ടില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയിൽ  (12 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിലെത്തിയേക്കും  (34 minutes ago)

നാലാം ടി20 മത്സരം ഉപേക്ഷിച്ചു.....  (45 minutes ago)

ജനുവരി 13 ന് രാവിലെ 10 മുതൽ വോട്ടെണ്ണല്‍....  (1 hour ago)

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍  (10 hours ago)

ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റിയൂട്ട് ആദ്യഘട്ടം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്; 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി  (11 hours ago)

പരീക്ഷയ്ക്ക് വൈകിയെത്തിയതില്‍ മനംനൊന്ത് 14 കാരന്‍ ജീവനൊടുക്കി  (11 hours ago)

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങിയ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ്  (12 hours ago)

കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു  (12 hours ago)

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍  (12 hours ago)

ശബരിമല വിഷയത്തില്‍ അറസ്റ്റിലായ മുന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എസ് ശ്രീകുമാര്‍ റിമാന്‍ഡില്‍  (13 hours ago)

7 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 282 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (13 hours ago)

വിസി നിയമനം: അവസാനിച്ചത് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി തകര്‍ത്ത സര്‍ക്കാര്‍- ഗവര്‍ണര്‍ കോമഡി ഷോ - രമേശ് ചെന്നിത്തല: സിപിഎം- ബിജെപി അന്തര്‍ധാര പുറത്തായി...  (13 hours ago)

ക്യാമ്പസിന്റെ തിളക്കവുമായി ആഘോഷം ട്രയിലർ എത്തി.  (14 hours ago)

നേരിന്‍റെ ഒരംശം പോലും ഇല്ലാത്ത രാഷ്ട്രീയക്കാരൻ ആണ് നിങ്ങൾ എന്ന് തെളിയിച്ചു; താൻ എന്‍റെ പേര് ഈ വിവാദത്തിലേക്ക് വലിച്ചിഴച്ച് മാസങ്ങൾ ആയില്ലേ: ചുണയുണ്ടെങ്കിൽ താൻ തന്‍റെ കൈയിൽ ഉണ്ടെന്ന് പറയുന്ന തെളിവുകൾ ന  (14 hours ago)

Malayali Vartha Recommends