അപ്ലാസ്റ്റിക് അനീമിയ എന്ന അപൂര്‍വരോഗം നീലാംബരിയുടെ ചിരി കവരുമോ...?
കൊല്ലം മാങ്കോട് ശ്രീകൃഷ്ണ വിലാസത്തില്‍ രാധാകൃഷ്ണന്റെ മകള്‍ നീലാംബരി (16) സുമനസ്സുകളുടെ സഹായം എത്തുന്നതും കാത്ത് ആശുപത്രിക്കിടക്കയിലാണ്.
മാങ്കോട് ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിയായ നീലാംബരിയ്ക്ക്് അപ്ലാസ്റ്റിക് അനീമിയ എന്ന അപൂര്‍വരോഗമാണെന്ന് തിരിച്ചറിഞ്ഞത് ഈ മാസമാണ്. തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണു രോഗം തിരിച്ചറിഞ്ഞത്.
മജ്ജ മാറ്റിവയ്ക്കല്‍ മാത്രമാണു പോംവഴിയെന്നാണു ഡോക്ടര്‍മാരുടെ അഭിപ്രായം. വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലേക്കു മാറ്റിയിരിക്കുകയാണിപ്പോള്‍. ചികിത്സയ്ക്കായി 40 ലക്ഷം രൂപ കണ്ടെത്തേണ്ട അവസ്ഥയിലാണ് ഈ നിര്‍ധന കുടുംബം.
ചുവരെഴുത്ത് തൊഴിലാക്കിയ രാധാകൃഷ്ണനു സന്മനസ്സുള്ളവരുടെ സഹായം തേടുകയല്ലാതെ മറ്റു വഴികളില്ല. സുമനസ്സുകള്‍ക്കു സഹായിക്കാം. പത്തനാപുരം ഗ്രാമീണ്‍ ബാങ്കിലാണ് അക്കൗണ്ട്. പേര്: എസ്.കെ.രാധാകൃഷ്ണന്. നമ്പര്‍: 40585101041129. ഐഎഫ്എസ്സി കോഡ്:KLGB0040585. ഫോണ്‍: 815796 7890 (ഗൂഗിള്‍ പേ).
https://www.facebook.com/Malayalivartha