Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...


യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...


നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ പതിനേഴുകാരൻ മരിച്ചു...


യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!


ഗാസയിൽ മൂന്ന് ബന്ദികളുടെ മൃതദേഹങ്ങൾ കണ്ടെടുത്തത് ഐഡിഎഫ്:- റഫയിൽ ഐഡിഎഫിൻ്റെ പ്രവർത്തനങ്ങൾ ബന്ദികളുടെ ജീവൻ അപകടത്തിലാക്കുമെന്ന് മുന്നറിയിപ്പ്...

പ്രധാനമന്ത്രി നരേന്ദ്ര മോദി ഊര്‍ജ, സാങ്കേതിക വിദ്യ വിഷയങ്ങളില്‍ മികച്ച കാഴ്ചപ്പാടുള്ള വ്യക്തി; ഇന്ത്യ-യുഎസ് സഹകരണം ശക്തമാക്കാന്‍ ഏറെ വഴികള്‍; ബൈഡന്‍ ഭരണകൂടം ഇന്ത്യയോടുള്ള നയം വ്യക്തമാക്കി; ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാന്‍ മേഖലയിലെ ഒരു രാജ്യത്തിനും കഴിയില്ലെന്ന് സ്റ്റേറ്റ് സെക്രട്ടറി

20 JANUARY 2021 09:35 AM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

അധികാരത്തിലേറി ആദ്യ ദിനം തന്നെ ഇന്ത്യയോടുള്ള നയം വ്യക്തമാക്കി ബൈഡന്‍ ഭരണകൂടം. നിയുക്ത സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇന്ത്യയുമായുള്ള ബന്ധത്തില്‍ അമേരിക്കയുടെ പ്രതികരണം വ്യക്തമാക്കിയത്. ഇന്ത്യയും യുഎസും ഒന്നിച്ച് മുന്നേറാന്‍ ഏറെ സാധ്യതകളുള്ള രാജ്യങ്ങളാണെന്ന് അദ്ദേഹം പ്രതികരിച്ചു. ഇന്ത്യ-യുഎസ് സഹകരണം ശക്തമാക്കാന്‍ ഏറെ വഴികളുണ്ട്. ഇന്ത്യക്കും അമേരിക്കയ്ക്കും സഹകരണത്തിന്റെ മികച്ച ചരിത്രമുണ്ട്. ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഊര്‍ജ, സാങ്കേതിക വിദ്യ വിഷയങ്ങളില്‍ മികച്ച കാഴ്ചപ്പാടുള്ള വ്യക്തിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യാന്‍ മേഖലയിലെ ഒരു രാജ്യത്തിനും കഴിയില്ലെന്ന് സേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറയുമ്പോള്‍ അത് ചൈനയെ സംബന്ധിച്ച് അത്ര സുഖമുള്ള കാര്യമല്ല. അമേരിക്കയില്‍ ജോ ബൈഡന്‍ കാലത്തിന് തുടക്കമാകുമ്പോള്‍ വിദേശനയം എന്താകും എന്നറിയാന്‍ കാത്തിരിക്കുകയായിരുന്നു ഡല്‍ഹി. ബൈഡനുമായി നല്ല ബന്ധം ഉറപ്പിക്കാനുള്ള നീക്കം നരേന്ദ്ര മോദി സര്‍ക്കാര്‍ തുടങ്ങി കഴിഞ്ഞു. പാകിസ്ഥാനോടും ചൈനയോടും അമേരിക്കയുടെ അടിസ്ഥാന നയം മാറില്ലെങ്കിലും ജമ്മുകശ്മീര്‍ വിഷയത്തില്‍ ട്രംപ് ഭരണകൂടത്തില്‍ നിന്ന് വ്യത്യസ്ത നിലപാട് ബൈഡന്‍ സ്വീകരിച്ചേക്കാം. വാഷിംഗ്ടണിലെ അക്രമത്തില്‍ കൃത്യമായ നിലപാട് പ്രഖ്യാപിച്ച് നരേന്ദ്ര മോദി ഇന്ത്യയുടെ നയം മാറ്റത്തിന്റെ സൂചന നല്‍കിയിരുന്നു.

ട്രംപും മോദിയുമായുള്ള നല്ല ബന്ധം ഇനി ചരിത്രമാണ്. പുതിയ ഭരണകൂടവുമായി നല്ല ബന്ധമുണ്ടാക്കുക എന്ന വെല്ലുവിളിയാണ് ഇപ്പോള്‍ സര്‍ക്കാരിനെ കാത്തിക്കുന്നത്. ജോ ബൈഡനുമായി മോദി സംസാരിച്ചു. കമല ഹാരിസിന് അഭിനന്ദനം അറിയിച്ചു. ഇതുവരെയുള്ള നയങ്ങളിലും ബൈഡന്‍ ഇന്ത്യയോട് തെറ്റുമെന്ന സൂചന നല്കിയിട്ടില്ല. ബരാക്ക് ഒബാമ പ്രസിഡന്റായിരുന്നപ്പോള്‍ രണ്ടായിരത്തി പതിമൂന്നില്‍ ഇന്ത്യയിലെത്തിയ ബൈഡന് രണ്ട് രാജ്യങ്ങള്‍ക്കുമിടയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലുണ്ടാക്കിയ ബന്ധം നന്നായി അറിയാം.

ഒസാമ ബിന്‍ ലാദനെ അബോട്ടാബാദിലെത്തി അമേരിക്ക വധിക്കുമ്പോള്‍ വൈസ് പ്രസിഡന്റായിരുന്നു ബൈഡന്‍. അതിനാല്‍ ഭീകരവാദത്തിനുള്ള പാക് പിന്തുണയെക്കുറിച്ച് ബൈഡനോട് ആരും പറയേണ്ടതില്ല. എന്നാല്‍ താലിബാനുമായുള്ള ചര്‍ച്ചകള്‍ തുടരുന്ന സാഹചര്യത്തില്‍ പാകിസ്ഥാനോട് കടുത്ത നയം പ്രതീക്ഷിക്കേണ്ടതില്ല. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരായ നിലപാടില്‍ അമേരിക്കയെ കൂടെ നിറുത്താനാവും മോദിയുടെ ശ്രമം.

ചൈനയ്‌ക്കെതിരെ സഖ്യകക്ഷികളെ എല്ലാം കൂടെ നിറുത്തി നയം രൂപീകരിക്കുമെന്ന് ബൈഡന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ട്രംപിന്റെ വ്യക്തിപരായ നിലപാടിനെക്കാള്‍ ബൈഡന്റെ ഈ പൊതുനയം ഗുണം ചെയ്യും എന്ന് വിദേശകാര്യമന്ത്രാലയം കരുതുന്നു. എച്ച് വണ്‍ ബി വിസയുടെ കാര്യത്തില്‍ കൂടുതല്‍ ഉദാരമായ നിലപാട് ബൈഡന്‍ സ്വീകരിക്കുമെന്നും ഡല്‍ഹി പ്രതീക്ഷിക്കുന്നു. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിലുള്‍പ്പടെ കാര്യമായ ഇടപെടല്‍ നടത്താതെ ഡോണള്‍ഡ് ട്രംപ് മാറി നിന്നിരുന്നു. എന്നാല്‍ ജോ ബൈഡന്‍ ഭരണകൂടം ഇതേ മൗനം തുടരണമെന്നില്ല.

റഷ്യയ്ക്കും ഇന്ത്യയ്ക്കും ഇടയിലെ ആയുധ ഇടപാടുകള്‍ക്ക് പ്രത്യേക ഇളവു നല്കാന്‍ ഇനി അമേരിക്ക തയ്യാറാകുമോ എന്ന ആശങ്കയും സൗത്ത് ബ്‌ളോക്കില്‍ പ്രകടമാണ്. ഒരിന്ത്യന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റായ ആദ്യ ഭരണകൂടം വരുമ്പോഴും നയം എന്തെന്നറിയാന്‍ കാത്തിരിക്കുകയാണ് ഡല്‍ഹി. ഹൗഡി മോദി, നമസ്‌തെ ട്രംപ് പോലുള്ള നാടകീയ ആഘോഷങ്ങള്‍ക്കുള്ള സാധ്യത എന്നാല്‍ വിരളമാണ്. അതിന് പകരം വാക്കുകളില്‍ ഒതുങ്ങാത്ത പ്രവര്‍ത്തിയിലുള്ള സൗഹൃദം ഇരു രാജ്യത്തെയും ജനങ്ങള്‍ക്ക് ഗുണം ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിൽ കാലവർഷം എത്തുന്നു!!! നാളെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേരും; ഈ മാസം 31 ഓടെ കാലവർഷം കേരളതീരം തൊട്ടേക്കും; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത  (18 minutes ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്!!! കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറത്ത്  (22 minutes ago)

ബോംബ് നിര്‍മാണം സിപിഎമ്മിന്റെ അംഗീകൃത കുടില്‍ വ്യാവസായവും അതിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സഖാക്കള്‍ പോഷകസംഘടനാ നേതാക്കളും ആണോ? കണ്ണൂര്‍ ജില്ലയിലെ പല സംഭവങ്ങളും അതാണ് സൂചിപ്പിക്കുന്നത്!!!  (27 minutes ago)

ദീപാ നിശാന്ത് ജി ഇംഗ്ളണ്ടിൽ പോയി ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തപ്പോൾ അടിക്കുറുപ്പായി ഇടാൻ മനസിൽ പെട്ടെന്ന് തോന്നിയത് ഏതെങ്കിലും കമ്മി സാഹിത്യമല്ല , ആർഎസ്എസിൻ്റെ ഗണഗീതമാണ്; മലയാളി മനസിലേക്ക് ആർഎസ്എസ് സോ  (32 minutes ago)

പറന്നുയര്‍ന്ന വിമാനത്തിന്റെ എയര്‍ കണ്ടീഷനിങ് യൂണിറ്റില്‍ തീപ്പിടിത്തം; ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ.ഐ.-807 വിമാനം അടിയന്തരമായി തിരിച്ചിറക്കി  (41 minutes ago)

തനിക്കെതിരായ അപകീർത്തി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഹർജി; പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 21ലേക്കു മാറ്റി  (44 minutes ago)

ജീവിത പങ്കാളിയാക്കാത്തതിന്‍റെ വൈരാഗ്യത്തിൽ കാമുകിയും സുഹൃത്തും ചേർന്ന് കാമുകന്റെ വീടിന് തീയിട്ടു:- പിന്നാലെ സംഭവിച്ചത്...  (46 minutes ago)

ഉപഭോക്താക്കളുടെ പേരിൽ വായ്പ എടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസ്; ഒരാള്‍ കൂടി അറസ്റ്റില്‍  (53 minutes ago)

യദു ഓടിച്ച ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ്:- ബസിൻ്റെ വേഗപ്പൂട്ടും ജി.പി.എസും പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തൽ...  (53 minutes ago)

കെഎസ്ആർടിസി ബസ്സിലെ വനിതാ കണ്ടക്ടറുടെ നേരെ അതിക്രമം; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു  (58 minutes ago)

ഓട്ടോ ഡ്രൈവറായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റിൽ; പ്രതിയെ കോടതിയില്‍ ഹാജരാക്കി  (1 hour ago)

നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട്:- തിങ്കളാഴ്ച വരെ യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്:- ഊട്ടിയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ട്രെയിൻ സർവീസ് റദ്ദാക്കി: കുറ്റാലം വെള്ളച്ചാട്ടത്തിൽ ഉണ്ടാ  (1 hour ago)

യദു ചോദിക്കുന്നു കാർ എവിടെ..? മെമ്മറികാർഡും, കാറും കണ്ടെത്താൻ സാധിക്കാതെ പോലീസ്..!  (2 hours ago)

ജാമ്യമില്ലാ വകുപ്പിൽ മേയർ ആര്യയോട് ഒപ്പം ആ പ്രതികളും പക്ഷേ കേസ് തുടങ്ങിയപ്പോഴെ രാജ്യം വിട്ടു..! മജിസ്‌ട്രേറ്റിന്റെ മുന്നിൽ എത്തുമ്പോൾ...  (2 hours ago)

ഐപിഎല്ലില്‍ ഇന്നലെ നടന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലും തോറ്റ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് ഒരു  (3 hours ago)

Malayali Vartha Recommends