Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറിനുള്ളില്‍ ട്രംപിന്റെ വക ഖമേനിക്ക് 'എട്ടിന്റെ പണി'..ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഔദ്യോഗിക വിമാനം പറന്നുയർന്നു..ഇന്ത്യയുടെ മുന്നറിയിപ്പ്..


തൈപ്പൊങ്കല്‍ പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് അവധി... തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്


56 ദിവസത്തെ മുറജപത്തിന് സമാപനം കുറിച്ചുകൊണ്ടാണ് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ലക്ഷദീപം തെളിഞ്ഞത്.. ആറുവർഷത്തിലൊരിക്കൽ നടക്കുന്ന ഭക്തിനിർഭരമായ ചടങ്ങിന്റെ പുണ്യം നുകരാൻ തൊഴുകൈകളോടെ ഭക്തസഹസ്രങ്ങൾ


  ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കർദാസ് അറസ്റ്റിൽ.... എസ്‌ഐടി സംഘം ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...

ടീച്ചറമ്മക്ക് സ്വന്തം മണ്ഡലം നഷ്ടപ്പെടും; സ്വന്തം മണ്ഡലം മുന്‍ പ്രതിയോഗിക്ക് വിട്ടു നല്‍കേണ്ടി വരും; സിറ്റിംഗ് സീറ്റ് വിട്ടു നല്‍കുന്ന സംസ്ഥാനത്തെ ഏറ്റവും പ്രമുഖ നേതാവായി ആരോഗ്യമന്ത്രി കെ.കെ ശൈലജ; എല്ലാം മുന്നണി സമവാക്യങ്ങളുടെ ഭാഗം

20 JANUARY 2021 11:42 AM IST
മലയാളി വാര്‍ത്ത

പിണറായി മന്ത്രിസഭയില്‍ ഏറ്റവും ജനപ്രീയ മന്ത്രി ആരെന്ന് ചോദിച്ചാല്‍ കെ.കെ ശൈലജ എന്നായിരിക്കും ഉത്തരം. ഇതില്‍ പ്രതിപക്ഷത്തിന് പോലും മറിച്ചൊരു അഭിപ്രായമുണ്ടാകുമെന്ന് തോന്നുന്നില്ല. എന്നാല്‍ കരുതലോടെ നാട് കാക്കാന്‍ ഓടിനടന്ന ടീച്ചറമ്മയ്ക്ക് സ്വന്തം മണ്ഡലം നഷ്ടപ്പെടുമെന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

എല്‍.ഡി.എഫിലെ മുന്നണി സമവാക്യങ്ങളിലെ മാറ്റമാണ് കെ.കെ ശൈലജക്ക് സ്വന്തം മണ്ഡലത്തെ വിട്ടുകൊടുക്കേണ്ട സാഹചര്യത്തില്‍ എത്തിച്ചത്. മണ്ഡലം കൈവിടേണ്ടി വരുന്നവരില്‍ സംസ്ഥാനത്തെ ഏറ്റവും പ്രമുഖ നേതാവാണ് കെ.കെ ശൈലജ. യു.ഡി.എഫില്‍നിന്ന് ലോക്താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി) ഇടതുമുന്നണിയിലെത്തിയ സാഹചര്യത്തിലാണ് ആരോഗ്യമന്ത്രിക്ക് മണ്ഡലം മാറേണ്ടിവരുന്ന സാഹചര്യമുണ്ടായത്.

ആരോഗ്യരംഗത്തെ മികച്ച പ്രവര്‍ത്തനത്തിലൂടെ ലോകശ്രദ്ധ നേടിയ മന്ത്രിയെ സുരക്ഷിതമായ മറ്റൊരു മണ്ഡലത്തില്‍ സി.പി.എം മത്സരിപ്പിക്കും. ലോക്താന്ത്രിക് ജനതാദള്‍ ജില്ലാ പ്രസിഡന്റ് കെ.പി. മോഹനനെ പരാജയപ്പെടുത്തിയാണ് ശൈലജ കഴിഞ്ഞതവണ കൂത്തുപറമ്പില്‍നിന്ന് വിജയിച്ചത്. ഇത്തവണ എല്‍.ജെ.ഡി. ഈ സീറ്റീനായി അവകാശവാദം ഉന്നയിച്ചിരിക്കുകയാണ്. കഴിഞ്ഞതവണ സി.പി.എം. ശക്തിയുക്തം എതിര്‍ത്ത കെ.പി. മോഹനന്‍ ഇടത് സ്ഥാനാര്‍ഥിയാകുന്ന സാഹചര്യം സി.പി.എം പ്രവര്‍ത്തകരെ മാനസികമായി ബുദ്ധിമുട്ടിലാക്കുന്നു. സോളാര്‍- ബാര്‍ കോഴ സമരകാലത്ത് നിയമസഭയില്‍ യു.ഡി.എഫിനു പ്രതിരോധം തീര്‍ക്കാന്‍ പതിനെട്ടടവും പയറ്റിയ ആളാണ് മോഹനന്‍. ഈ സാഹചര്യം മുന്നില്‍ക്കണ്ട് കെ.പി. മോഹനനു പകരം മറ്റാരെയെങ്കിലും സ്ഥാനാര്‍ഥിയാക്കണമെന്ന് എല്‍.ജെ.ഡി. നേതൃത്വത്തിനു സി.പി.എം. നിര്‍ദേശം നല്‍കി.

കെ.പി. മോഹനന്റെ സഹോദരപുത്രനായ പ്രവീണിന്റെ പേരാണ് സി.പി.എം. നിര്‍ദേശിച്ചിരിക്കുന്നത്. ഇത് എല്‍.ജെ.ഡി.യില്‍ പൊട്ടിത്തെറികള്‍ക്ക് ഇടയാക്കിയേക്കും. കെ.കെ. ശൈലജയിലൂടെ മികച്ച വിജയം നേടാവുന്ന സാഹചര്യമുള്ള മണ്ഡലം എല്‍.ജെ.ഡിയില്‍ ആഭ്യന്തരവിവാദങ്ങള്‍ വിളിച്ചുവരുത്തി നഷ്ടപ്പെടുത്തുന്ന അവസ്ഥ വരാതിരിക്കാന്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ- സംസ്ഥാന നേതൃത്വങ്ങള്‍ ഇടപെടല്‍ തുടങ്ങിക്കഴിഞ്ഞു. മുസ്ലിം ലീഗിന് കാര്യമായ സ്വാധീനശേഷിയുള്ള മണ്ഡലമാണ് കൂത്തുപറമ്പ്. സീറ്റുമാറ്റ ചര്‍ച്ച ആരംഭിച്ചിട്ടില്ലെങ്കിലും കുത്തുപറമ്പ് എല്‍.ജെ.ഡിക്കു തന്നെ വിട്ടുനല്‍കാന്‍ സി.പി.എം തയാറായതായാണ് സൂചന. പകരം മട്ടന്നൂര്‍, പയ്ന്നൂര്‍, തയളിപ്പറമ്പ്, കല്യാശേരി മണ്ഡലങ്ങളിലൊന്ന് ശൈലജയ്ക്കു നല്‍കും.

സി.കൃഷ്ണന്‍ (പയ്യന്നൂര്‍), ജയിംസ് മാത്യു (തളിപ്പറമ്പ്), ടി.വി രാജേഷ് (കല്യാശേരി) എന്നിവര്‍ തുടര്‍ച്ചയായി രണ്ട് തവണ മത്സരിച്ച് വിജയിച്ചതിനാല്‍ ഇക്കുറി രംഗത്തുണ്ടാകില്ല. ഇ.പി. ജയരാജനും മത്സരരംഗത്തുനിന്നു പിന്മാറാനിടയുണ്ട്. മുന്നണി വികസിപ്പിച്ചതോടെ ഇടതുമുന്നണിക്ക് പാര്‍ട്ടി കോട്ടയായ കണ്ണൂര്‍ ജില്ലയില്‍ രണ്ടു നിയമസഭാ സീറ്റുകള്‍ മാറ്റിവയ്ക്കേണ്ടി വരും. അതെ സമയം പി.ജയരാജനെ സ്ഥാനാര്‍തിയാക്കി അര്‍ഹമായ സ്ഥാനം നല്‍കണമെന്ന ആവശ്യവും കണ്ണൂര്‍ സജീവമാണ്.

കേരള കോണ്‍ഗ്രസ് എമ്മും എല്‍.ജെ.ഡിയും യു.ഡി.എഫില്‍ ആയിരുന്നപ്പോള്‍ തളിപ്പറമ്പ്, കുത്തുപറമ്പ് മണ്ഡലങ്ങളിലാണ് മത്സരിച്ചത്. എന്നാല്‍ സി.പി.എമ്മിന്റെ ഏറ്റവും ഉറച്ച മണ്ഡലങ്ങളിലൊന്നായ തളിപ്പറമ്പ് കേരളാകോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് നല്‍കാനിടയില്ല. പകരം സി.പി.ഐ. മത്സരിച്ച ഇരിക്കൂര്‍ നല്‍കിയേക്കും. സി.പി.എം. മത്സരിച്ച പേരാവൂര്‍ മണ്ഡലം സി.പി.ഐയ്ക്കു പകരം നല്‍കിയേക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജനനായകന്‍ സിനിമയുടെ സ്റ്റേ നീക്കണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (29 minutes ago)

വർഷങ്ങൾക്കുശേഷം പിടിയിൽ...  (44 minutes ago)

സഹോദരനെ മർദിക്കുന്നത് തടയാനെത്തിയ യുവാവ് തലക്കടിയേറ്റ് മരിച്ചു...  (57 minutes ago)

സെൻസെക്സ് 245 പോയിന്റ് താഴ്ന്ന് 83,382.71ലും നിഫ്റ്റി 50 പോയിന്റ് താഴ്ന്ന്  (1 hour ago)

IRAN ഇന്ന് രാത്രി ഇറാനെ ആക്രമിച്ചേക്കാം  (1 hour ago)

കേരള സംസ്ഥാന സർവകലാശാലകളിലെ സ്ഥിരം ഗവേഷണ വിദ്യാർത്ഥികൾക്കായുള്ള സിഎം റിസർച്ച് സ്കോളർഷിപ്പിന് അപേക്ഷിക്കാം  (1 hour ago)

പെൺകുട്ടിയെ രക്ഷിക്കാൻ  (1 hour ago)

ആഭ്യന്തര വിമാന സർവീസ് ഉപയോഗിച്ചുള്ള ആദ്യ അവയവദാനമാണിത്  (1 hour ago)

അന്താരാഷ്ട്ര റൂട്ടുകളിൽ കാലതാമസം  (1 hour ago)

കസ്റ്റഡി അപേക്ഷ നൽകാനും തീരുമാനം...  (2 hours ago)

ജപ്പാൻ സുരക്ഷാ നയങ്ങൾ പുനഃപരിശോധിച്ചു  (2 hours ago)

സ്വർണവിലയിൽ ഇന്ന് ഇടിവ്  (2 hours ago)

21-ന് സൂചനാസമരം ..  (2 hours ago)

ബഹിരാകാശ സഞ്ചാരികളിലൊരാള്‍ക്ക് ആരോഗ്യ പ്രശ്‌നമുണ്ടായതിനെത്തുടര്‍ന്നാണ് സംഘം ഭൂമിയിലേക്ക് മടങ്ങുന്നത്...  (2 hours ago)

കുത്തേറ്റ് യുവാവ് മരിച്ചു...  (2 hours ago)

Malayali Vartha Recommends