Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ സിപിഎമ്മിന് കടുത്ത തിരിച്ചടിയുണ്ടായാല്‍... പിണറായി വിജയനെ സിപിഎം മുഖ്യമന്ത്രി പദവിയില്‍ നിന്ന്, പുറത്താകുകയോ അതല്ലെങ്കില്‍ സ്വയം രാജിവച്ച് പുറത്താവുകയോ ചെയ്യുമെന്ന് തീര്‍ച്ചയാണ്....


കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ നിലപാട് കടുപ്പിക്കുന്നു.... ഇ.ഡി. വീണ്ടും സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികളിലേക്ക് കടക്കുകയാണ്... ഇതിനൊപ്പം ചില പ്രതികളെ അറസ്റ്റു ചെയ്യുമെന്നാണ് സൂചന...


മേയർ അടക്കം അഞ്ച് പേർക്കെതിരെ എഫ് ഐ ആർ...സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചു...യാത്രക്കാർ ഇരിക്കെ ഭർത്താവ് സച്ചിൻ ദേവ് പച്ചത്തെറി വിളിച്ചു...എഫ്‌ഐആറില്‍ ആര്യയ്ക്കും സച്ചിനുമെതിരെ ഗുരുതര ആരോപണങ്ങള്‍...രണ്ടു കസേര പോകുമോ...?


കള്ളക്കടൽ പ്രതിഭാസം’ കാരണം ജനജീവിതം ദുസ്സഹമാകുന്നു:- ബീച്ചിൽ പോകരുത്...


യദുവിന്റെ പരാതിയിൽ കേസെടുക്കാതെ ചുറ്റിക്കളിച്ച പൊലീസ്, കോടതി ഉത്തരവനുസരിച്ച് മേയർക്കും എം.എൽ.എയ്ക്കുമെതിരെ കേസ് എടുത്തു:- ഡ്രൈവറുടെ ഹർജിപ്രകാരമുള്ള കേസിൽ, ജാമ്യമില്ലാക്കുറ്റം ഉൾപ്പെടെ കൂടുതൽ വകുപ്പുകൾ...

ദിനോസറുകള്‍ ഇല്ലായ്മ ചെയ്യപ്പെട്ടതെങ്ങെനെ ? ആ വില്ലൻ ഇനിയും വന്നാൽ ഭൂമിയുടെ അവസ്ഥ എന്തായിരിക്കും? ലോകാവസാനം എന്ന്? പുതിയ ശാസ്ത്രനിഗമനത്തിൽ ഞെട്ടിവിറച്ചു ലോകം ......

19 FEBRUARY 2021 10:00 AM IST
മലയാളി വാര്‍ത്ത

More Stories...

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!


6.6 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭൂമിയില്‍ ദിനോസസറുകള്‍ ഉണ്ടായിരുന്നു എന്നുള്ളത് കണ്ടെത്തപ്പെട്ട ഫോസിലുകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ നാം വിശ്വസിക്കുന്നുണ്ട് ... എല്ലാല്‍ ഇവ എങ്ങനെയാണ് ഈ ഭൂമുഖത്തുനിന്നും തുടച്ചുനീക്കപ്പെട്ടത് എന്നത് ഇന്നും നമ്മെ സംബന്ധിച്ച് അജ്ഞാതമാണ്,

അഗ്‌നിപര്‍വ്വത സ്ഫോടനങ്ങള്‍ മൂലമുണ്ടായ വംശനാശമാണ് ദിനോസറുകൾ അപ്രത്യക്ഷമാകാൻ കാരണമെന്നാണ് ഇതുവരെ പഠനങ്ങളിൽ നിന്ന് തെളിയിക്കപ്പെട്ടിരുന്നത് .ലോകജീവിതത്തിന്റെ ബഹുഭൂരിപക്ഷത്തിന്റെയും കൂട്ടവംശനാശം സംഭവിച്ചത് ആറ് തരത്തിലായിരുന്നുവെന്ന് ശാസ്ത്ര ലോകം കണ്ടെത്തിയിരുന്നു..

ഇതില്‍ ആദ്യത്തേതാണ് എന്‍ഡ്-ഓര്‍ഡോവീഷ്യന്‍ കൂട്ട വംശനാശം..540 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആണ് ഇത് സംഭവിച്ചതെന്ന് കരുതപ്പെടുന്നു

ഡെവോണിയന്‍ കൂട്ട വംശനാശമാണ് രണ്ടാമത്തേത്. ഏകദേശം 375-359 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ്, വലിയ പാരിസ്ഥിതിക വ്യതിയാനങ്ങള്‍ ഒരു പ്രധാന വംശനാശത്തിന് കാരണമായി, ഇത് പ്രധാന മത്സ്യഗ്രൂപ്പുകളെ തുടച്ചുമാറ്റുകയും 100 ദശലക്ഷം വര്‍ഷത്തേക്ക് പുതിയ പവിഴപ്പുറ്റുകള്‍ രൂപപ്പെടുകയും ചെയ്തു എന്ന് പറയുന്നു

എന്‍ഡ്-പെര്‍മിയന്‍ കൂട്ട വംശനാശം (മഹത്തായ മരണം) ആണ് മൂന്നാമത്തേത്. ഏറ്റവും വലിയ വംശനാശ സംഭവവും ഭൂമിയുടെ പരിസ്ഥിതിയെ ഏറ്റവും ആഴത്തില്‍ ബാധിച്ച സംഭവവും ഇതു തന്നെ. ഏകദേശം 252 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇത് നടന്നത്. ഒരു ഫോസില്‍ റെക്കോര്‍ഡ് പോലും ബാക്കിവെക്കാതെ 97% ജീവജാലങ്ങളും എന്നെന്നേക്കുമായി അപ്രത്യക്ഷമായി

എന്‍ഡ്-ട്രയാസിക് വംശനാശമാണ് നാലാമത്തേത്. ആദ്യകാല ദിനോസറുകള്‍ ആദ്യമായി പ്രത്യക്ഷപ്പെട്ടത് ഈ വംശനാശത്തെ തുടര്‍ന്നാണ്. ദിനോസറുകള്‍ പോലെ വലിയ ഉഭയജീവികളും സസ്തനികള്‍ പോലുള്ള ഉരഗങ്ങളുമാണ് കരയിലെ മൃഗങ്ങളില്‍ പ്രധാനപ്പെട്ടവയായി മാറിയത്.

201 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ ദ്രുതഗതിയിലുള്ള വംശനാശം അത് മാറ്റി. എന്‍ഡ്-ക്രിറ്റേഷ്യസ് വംശനാശമാണ് അഞ്ചാമത്തേത്. ഇത് 66 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഛിന്നഗ്രഹം ഭൂമിയില്‍ പതിക്കുകയും ദിനോസറുകളുടെ ഭരണം അവസാനിപ്പിക്കുകയും ചെയ്തു.

അഗ്‌നിപര്‍വ്വത സ്ഫോടനങ്ങള്‍ മൂലമുണ്ടായ വംശനാശമാണ് ലോകത്തു നിന്നും അന്ന് വലിയൊരു വിഭാഗം ജീവി വര്‍ഗ്ഗം അപ്രത്യക്ഷമായത് എന്നാണ് കണ്ടെത്തല്‍ ആണ് ആറാമത്തേത്

എന്നാല്‍ ദിനോസറുകള്‍ ഇല്ലായ്മ ചെയ്യപ്പെട്ടതെങ്ങെനെഎന്നതിന് പുതിയ വാദം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്ര ലോകം. സൗരയൂഥത്തിൽ നിന്നും ഭൂമിയിലേയ്ക്ക് പതിച്ച ബൃഹത്തായ ധൂമകേതു ദിനോസറുകള്‍ ഉള്‍പ്പെടെ അക്കാലത്തുണ്ടായിരുന്ന മുക്കാല്‍ ഭാഗത്തോളം ജീവജാലങ്ങളെ ഭൂമുഖത്ത് നിന്ന് തുടച്ചു നീക്കി എന്നാണ് ശാസ്ത്രവാദം.

ധൂമകേതു പതിച്ചതിനെ തുടര്‍ന്നുണ്ടായ അതിശൈത്യമാണ് ജീവജാലങ്ങള്‍ നാമവശേഷമാകാനുള്ള പ്രധാന കാരണമെന്നാണ് ഭൂരിഭാഗം പഠനഫലങ്ങളും മുന്നോട്ട് വെക്കുന്നത്. ഇന്ന് മെക്‌സികോ എന്നറിയപ്പെടുന്ന പ്രദേശത്ത് പതിച്ച ധൂമകേതുവാണ് ദീര്‍ഘകാലം നീണ്ട അതിശൈത്യത്തിന് ഇടയാക്കിയതെന്നാണ് ഹാര്‍വാഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

സൗരയൂഥത്തിന്റെ അതിര്‍ത്തിയിലെ ചിതറികിടക്കുന്ന മഞ്ഞുപാളികളില്‍നിന്ന് രൂപം കൊണ്ട ഈ ധൂമകേതു വ്യാഴഗ്രഹത്തിന്റെ സ്വാധീനത്താല്‍ ഭൂമിയിലേക്ക് പതിച്ചതായി ശാസ്ത്രജ്ഞര്‍ പറയുന്നു. 2575 കോടി കാലയളവിലൊരിക്കല്‍ ഇത്തരത്തിലുള്ള പ്രതിഭാസം സ്വാഭാവികമാണെന്നാണ് വിദഗ്ധാഭിപ്രായം. ഈ മേഖലയില്‍ പഠനം നടത്തുന്ന ഗവേഷകരെ ദീര്‍ഘകാലമായി ആശയകുഴപ്പത്തില്‍ പെടുത്തിയ ചീക്ക്ഷാലൂബ് ഇംപാക്ടര്‍ (Chicxalub Impactor) എന്ന സമസ്യയ്ക്ക് ഏതാണ്ട് ഉത്തരം ലഭിച്ചതായി ശാസ്ത്രജ്ഞര്‍ പറയുന്നു.

1181 കിലോമീറ്റര്‍ വ്യാസമുള്ള ഒരു ധൂമകേതുവോ മറ്റേതെങ്കിലും ആകാശവസ്തുവോ അതിവേഗതയില്‍ ഭൂമിയിലേക്ക് പതിച്ച് അനിഷ്ടകരമായ പരിണതഫലത്തിനിടയാക്കിയതാണ് ചീക്ക്ഷാലൂബ് ഇംപാക്ടര്‍ എന്ന് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. മെക്‌സികോയ്ക്ക് സമീപത്തുള്ള ചീക്ക്ഷുലാബില്‍ ആകാശവസ്തു പതിച്ചാണ് ദിനോസോറുള്‍പ്പെടെ നിരവധി ജീവജാലങ്ങളെ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാക്കാനിടയാക്കിയതായാണ് കരുതപ്പെടുന്നത്. അതിനാലാണ് ഈ പ്രതിഭാസത്തെ ചീക്ക്ഷുലാബ് ഇംപാക്ടര്‍ എന്ന് വിളിക്കുന്നത്.

നമ്മുടെ സൗരയൂഥത്തില്‍ തന്നെയുള്ള ക്ഷുദ്രഗ്രഹത്തില്‍ നിന്നടര്‍ന്ന ഒരു ഭാഗം പതിച്ചാണ് അതിശൈത്യമുണ്ടായതെന്നാണ് നേരത്തെയുള്ള നിഗമനം. ഇതിനെ പാടെ തള്ളിയാണ് ഹാര്‍വാഡിലെ രണ്ട് ശാസ്ത്രജ്ഞരുടെ പുതിയ പഠനറിപ്പോര്‍ട്ട്. സൗരയൂഥത്തിലെ ഏറ്റവും വലുതും ആകര്‍ഷണബലമുള്ള ഗ്രഹമായ വ്യാഴം ഒരു പിന്‍ ബോള്‍ മെഷീന്‍പോലെ പ്രവര്‍ത്തിക്കുകയും ഇവയെ സൗരയൂഥത്തിലേക്ക് ആകര്‍ഷിക്കുകയും ചെയ്യും.

അതിശൈത്യമേഖലയില്‍ നിന്നെത്തുന്ന ധൂമകേതുക്കള്‍ക്ക് ഭൂമിയ്ക്ക് സമീപമുള്ള ക്ഷുദ്രഗ്രഹങ്ങളേക്കാള്‍ താപനില വളരെ കുറവായിരിക്കുകയും ചെയ്യും. സൂര്യന് സമീപമെത്തുന്ന ധൂമകേതുവിന് ബാഷ്പീകരണം നടക്കാനിടയാവുകയും ധൂമകേതുവിന്റെ ഉള്‍ഭാഗത്ത് അതിതീവ്രമായ ചാക്രികബലം സൃഷ്ടിക്കപ്പെടുകയും വിഘടനത്തിനിടയാക്കുകയും ചെയ്യും. സ്‌ഫോടനത്തിന്റെ ശക്തിയില്‍ ആയിരക്കണക്കിന് കഷണങ്ങളാവുന്ന ധൂമകേതുവിന്റെ ഒരു ഭാഗത്തിന്റെ വീഴ്ച ദിനോസോറുകളെ ഒന്നടങ്കം നശിപ്പിക്കാന്‍ ശേഷിയുള്ള കാലാവസ്ഥാവ്യതിയാനത്തിനിടയാക്കിയതായി പഠനം നടത്തിയ ആമിര്‍ സിറാജ്, എവി ലോബ് എന്നീ ശാസ്ത്രജ്ഞര്‍ പഠനറിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

ധൂമകേതുവാണ് ദിനോസോറുകളുടെ വംശനാശത്തിനിടയാക്കിയതെന്ന പുതിയവാദത്തെ ബലപ്പെടുത്തുന്ന ചില കാരണങ്ങള്‍ കൂടി ഇവര്‍ വ്യക്തമാക്കുന്നുണ്ട്. ചൊവ്വയ്ക്കും വ്യാഴത്തിനുമിടയില്‍ കാണപ്പെടുന്ന ക്ഷുദ്രഗ്രഹങ്ങളില്‍ പത്ത് ശതമാനം മാത്രമാണ് കാര്‍ബണേഷ്യസ് കോണ്‍ഡ്രൈറ്റ് കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍ ധൂമകേതുക്കളില്‍ ഭൂരിഭാഗത്തിലും കാര്‍ബണേഷ്യസ് കോണ്‍ഡ്രൈറ്റ് അടങ്ങിയിരിക്കുന്നു. ദിനോസോറുകളുടെ വംശനാശകാലത്തില്‍ കാര്‍ബണേഷ്യസ് കോണ്‍ഡ്രൈറ്റിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ ധൂമകേതുവാണ് ഭൂമുഖത്തുണ്ടായിരുന്ന ജീവജാലങ്ങളെ നാമാവശേഷമാക്കിയതിന് പിന്നിലെന്ന് ഈ ശാസ്ത്രജ്ഞര്‍ ഉറപ്പിച്ചു പറയുന്നു.

ഇനിയും ഇത്തരം ഒരു ധൂമകേതു ഭൂമിയിൽ പതിച്ചാൽ ഇന്ന് ഭൂമിയിൽ കാണുന്ന ജീവജാലങ്ങൾ തുടച്ചു നീക്കപ്പെടുമോ എന്ന ഭയം എന്നും ചർച്ചചെയ്യപ്പെട്ടിരുന്നു.. ലോകാവസാനം സംബന്ധിച്ച പ്രവചനങ്ങള്‍ അനവധി നടന്നിട്ടുണ്ട്, ഏറ്റവും ഒടുവില്‍ ലോകം അവസാനിക്കുന്നതായി പ്രഖ്യാപിച്ചത് 2020 ജൂണ്‍ 21നായിരുന്നു... ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ഈ പ്രവചനം. മായന്‍ കലണ്ടറിന്‍റെ പ്രവചനമായിരുന്നു ഇത്

അടുത്ത 3 പതിറ്റാണ്ടിനപ്പുറം മനുഷ്യ നാഗരികത നിലനില്‍ക്കില്ലെന്ന് ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നല്‍കി. 2050 ഓടെ ഭൂമിയുടെ ശരാശരി താപനില 3ഡിഗ്രി സെല്‍ഷ്യസ്‌ വര്‍ദ്ധിക്കുമെന്ന് ഗവേഷണങ്ങള്‍ അവകാശപ്പെടുന്നു.

അതേസമയം, മഹാനായ ഗണിതശാസ്ത്രജ്ഞനും ഭൗതികശാസ്ത്രജ്ഞനുമായ ഐസക് ന്യൂട്ടനും ലോക നാശത്തെക്കുറിച്ച്‌ പ്രവചിച്ചിട്ടുണ്ട്. 2060 ല്‍ ലോകാവസാനം ഉണ്ടാവുമെന്നാണ് ന്യൂട്ടണ്‍ നടത്തിയ പ്രവചനം. 2060 ആകുമ്പോഴേക്കും ലോകം അവശേഷിക്കുന്നുവെങ്കില്‍, അത് നാശത്തിന്‍റെ വര്‍ഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുധാകരന്റെ കടുത്ത സമ്മര്‍ദത്തിന് പിന്നാലെ ഹൈക്കമാന്റ് അനുമതി നല്‍കി... കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി നാളെ ചുമതല ഏല്‍ക്കും...  (10 minutes ago)

ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസിയായ യുവാവ് റിയാദില്‍ മരിച്ചു  (31 minutes ago)

ജീവിതം മാറ്റിമറിച്ചു... കനകലത ഓര്‍മ്മയാകുമ്പോള്‍ മായാതെ നില്‍ക്കുന്നത് അനേകം സിനിമകളും സീരിയലുകളും; അവസാന നാളുകള്‍ ഏറെ കഷ്ടപ്പെട്ടു; ആരെന്നുപോലും അറിയില്ല, സ്വന്തം പേരും മറന്നു: അവസാനകാലത്തും ദുരിത ജീ  (38 minutes ago)

പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു.... പാര്‍ക്കിന്‍സണ്‍സും മറവിരോഗവും ബാധിച്ച് ചികിത്സയിലായിരുന്നു, മലയാളത്തിലും തമിഴിലുമായി 360ല്‍ അധികം സിനിമകളില്‍ വേഷമിട്ടിരുന്നു  (41 minutes ago)

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ, ഭർത്താവും എംഎൽഎയുമായ കെഎം സച്ചിൻ ദേവ് എന്നിവർ കെഎസ്ആർടിസി ഡ്രൈവറുമായി തർക്കമുണ്ടായ സംഭവം വലിയ വിവാദമായിരുന്നു.... ഇതുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ പുറത്ത് വരു  (50 minutes ago)

ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍  (1 hour ago)

മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ സിപിഎം അനുവദിക്കില്ല  (1 hour ago)

കരുവന്നൂരിൽ വീണ്ടും കണ്ടുകെട്ടാൻ ഇ.ഡി.  (1 hour ago)

കലിപ്പനും കാന്താരിയും അഴിക്കുള്ളിലേക്ക്...!  (1 hour ago)

കൊല്ലം പറവൂര്‍ പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി മധ്യവയസ്‌കന്റെ ആത്മഹത്യാ ശ്രമം... മകന്‍ ഗുരുതരമായ പരുക്കേറ്റ് ആശുപത്രിയില്‍  (1 hour ago)

കണ്ണൂരില്‍ മദ്യലഹരിയിലായിരുന്ന അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

കള്ളക്കടൽ പ്രതിഭാസം’ കാരണം ജനജീവിതം ദുസ്സഹമാകുന്നു:- ബീച്ചിൽ പോകരുത്...  (1 hour ago)

യദുവിന്റെ പരാതിയിൽ കേസെടുക്കാതെ ചുറ്റിക്കളിച്ച പൊലീസ്, കോടതി ഉത്തരവനുസരിച്ച് മേയർക്കും എം.എൽ.എയ്ക്കുമെതിരെ കേസ് എടുത്തു:- ഡ്രൈവറുടെ ഹർജിപ്രകാരമുള്ള കേസിൽ, ജാമ്യമില്ലാക്കുറ്റം ഉൾപ്പെടെ കൂടുതൽ വകുപ്പുകൾ  (1 hour ago)

മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുള്ള തർക്കം സംബന്ധിച്ച് കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയ അഭിഭാഷകനായ ബൈജു നോയൽ ആദ്യമായല്ല ഇത്തരം സംഭവങ്ങളിൽ ഇടപെടുന്നത്.....ആരാണ് അഭിഭാഷകനായ ബൈ  (2 hours ago)

മൂന്ന് മലയാളികളുടെ വേഗത്തിലും കുതിപ്പിലും ഇന്ത്യന്‍ പുരുഷ റിലേ ടീം പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടി  (2 hours ago)

Malayali Vartha Recommends