Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...


കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ... ജാഗ്രത ശക്തമാക്കാൻ ആരോഗ്യ വകുപ്പ്...4 പേർ കോഴിക്കോട് ജില്ലക്കാരാണ്.... 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്...

സമാധാനമായി ഉറങ്ങിയ ഒരു ദിവസമില്ല! തലയണക്കിടയില്‍ കത്തിയും വാതിലിന് പിന്നില്‍ ഗ്യാസ് കുറ്റിയും വച്ചാണ് ഉറക്കം! വീടിന് പുറത്ത് ഷെഡ് പോലൊരു ചെറിയ ബാത്ത് റൂമാണ്... അമ്മയും അനിയത്തിയും കുളിക്കുന്നതിന് തൊട്ട് മുന്‍പ് ചുറ്റിനും പോയി നോക്കാറുണ്ട്... ബിഗ്‌ബോസ് വീട്ടിൽ പൊട്ടിക്കരഞ്ഞു സായ് വിഷ്ണു

19 FEBRUARY 2021 11:09 AM IST
മലയാളി വാര്‍ത്ത

More Stories...

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

ബിഗ് ബോസ് മലയാളം സീസണ്‍ 3 സംഭവബഹുലമായിട്ടാണ് തുടങ്ങിയത്. വ്യത്യസ്ത മേഖലകളിൽ നിന്നും തികച്ചും വ്യത്യസ്തമായ ചുറ്റുപാടിൽ നിന്നും വന്നവരെ ഒരുമിച്ചൊരു വീട്ടിൽ നൂറു ദിവസം താമസിക്കാൻ വിടുന്നു എന്നതാണ് ബിഗ് ബോസിനെ വ്യത്യസ്തമാക്കുന്നത് . ഇന്ത്യയിൽ ഒട്ടുമിക്ക ഭാഷയിലും ബിഗ് ബോസ് റിയാലിറ്റി ഷോ ഉണ്ട്. അതിന്റെ മലയാളം പതിപ്പാണ് ബിഗ് ബോസ് മലയാളം. ഒരു കൂട്ടം മത്സരാർത്ഥികളെ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചു നാൾ ഒരു വീട്ടിൽ ഒരുമിച്ചു ജീവിക്കാൻ അനുവദിക്കുന്നു. എന്നിട്ടു ഓരോ ദിവസവും അവർക്കു ഓരോ ടാസ്കുകൾ നൽകുകയും അവരുടെ ഓരോ നീക്കങ്ങളും ക്യാമറയിൽ ഒപ്പിയെടുത്തു പ്രേക്ഷകരിലെത്തിക്കുകയും ചെയ്യുന്നു അതാണ് ബിഗ് ബോസ്.

ബിഗ് ബോസ് സീസണ്‍ 3ല്‍ പ്രമുഖ വ്യക്തികള്‍ക്കൊപ്പം പുതുമുഖങ്ങളും എത്തിയിരുന്നു. സീസണ്‍ 3 ലെ പുതുമുഖ താരമാണ് സായ് വിഷ്ണു. ഇപ്പോഴിത തന്റെ വീട് എന്നുള്ള സ്വപ്നത്തെ കുറിച്ച്‌ മനസ് തുറക്കുകയാണ്. വീക്കിലി ടാസ്ക്കിന്റെ ഭാഗമായിട്ടാണ് സായ് തന്റെ വീടിനെ കുറിച്ച്‌ സംസാരിച്ചത്. സായ് വിഷ്ണുവിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് സ്വന്തമായി വീട്. ജനിച്ചിട്ട് ഇന്നുവരെ സമാധാനമായി ഉറങ്ങിയ ഒരു ദിവസമില്ലെന്ന് പറഞ്ഞ് കൊണ്ടാണ് തന്റെ വീടിനെ കുറിച്ചും വീടിനെ കുറിച്ച്‌ മനസ്സിലുള്ള സങ്കല്‍പ്പത്തെപ്പറ്റിയും സായ് വിഷ്ണു പറഞ്ഞ് തുടങ്ങിയത്. ഇങ്ങോട്ട് വരുന്നതിന് തൊട്ട് മുന്‍പ് വരെ തലയണക്കിടയില്‍ കത്തിയും വാതിലിന് പിന്നില്‍ ഗ്യാസ് കുറ്റിയും വെച്ചാണ് കിടന്നുറങ്ങിയിരുന്നത്. വീട്ടില്‍ അമ്മയും അനിയത്തിയും ഉണ്ട്.

വീടിന് പുറത്ത് ഷെഡ് പോലൊരു ചെറിയ ബാത്ത് റൂമാണ്. അമ്മയും അനിയത്തിയും കുളിക്കുന്നതിന് തൊട്ട് മുന്‍പ് ചുറ്റിനും പോയി നോക്കാറുണ്ട്. വീട് ഉണ്ടെങ്കിലും പണി ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇന്നത്തെ കാലത്തുള്ള വീടുകളെ പോലെ സൗകര്യമൊന്നുമില്ലെന്നും സായ് പറയുന്നു. തനിക്ക് ഇവിടെ കിട്ടുന്ന സുഖസൗകര്യങ്ങളൊന്നും അവിടെയില്ല. വീട്ടില്‍ ടിവിയില്ല. അതിനാല്‍ തന്നെ ഇതൊന്നും അമ്മയും അച്ഛനും കാണുണ്ടാകില്ല. അനിയത്തി കാണുമായിരിക്കും. അനിയത്തി ഫുള്‍ എപ്ലസ് വാങ്ങിയപ്പോള്‍ ഫോണ്‍ വാങ്ങി കൊടുത്തിരുന്നു. അതിലൂടെ കാണുമായിരിക്കും.

തന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നാണ് വലിയൊരു ബംഗ്ലാവ് വയ്ക്കണം എന്നത്. പുത്തന്‍ ചിറ എന്നാണ് വീടിന്റെ പേര്. എല്ലാവരും കളിയാക്കി പുത്തന്‍ ചിറ പാലസ് എന്നാണ് വിളിക്കുന്നതെന്നും സായ് ഇടറിയ ശബ്ദത്തില്‍ പറഞ്ഞു. ഇല്ലായ്മകളാണ് ഞങ്ങളുടെ സന്തോഷം. ടിവി ഇല്ലാത്തത് കൊണ്ട് വീട്ടുകാരുമായി ചേര്‍ന്ന് കൂടുതല്‍ സംസാരിക്കാറുണ്ട്. അതുപോല തന്നെ എല്ലാവരും ഒന്നിച്ച്‌ ചേര്‍ന്നാണ് ഭക്ഷണം ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് ഇവിടെയും അടുക്കളയുടെ അടുത്തു നിന്ന് മാറാത്തത്. അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമാണ് താനൊരു സിനിമാ നടനാവുക എന്നത്. അത് താന്‍ ആകുമെന്നും വലിയ വീട് വെയ്ക്കുമെന്നും സായ് പറയുന്നു. തങ്ങളെല്ലാവരും വീടിന്റെ പാലുകാച്ചലിന് വരുമെന്ന് മറ്റുള്ള മത്സരാര്‍ഥികള്‍ പറയുന്നു.

കെട്ടിലും മട്ടിലും മാറ്റങ്ങളോടെയാണ് കൂടുതല്‍ മത്സരാര്‍ത്ഥികളുമായാണ് ഇത്തവണ ബിഗ് ബോസ് എത്തിയിരിക്കുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണ്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഫിനാലെ നടത്താതെ അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ഡോ. രജത് കുമാറായിരുന്നു സമൂഹമാധ്യമങ്ങളില്‍ ഏറെ തരംഗം തീര്‍ത്ത മത്സരാര്‍ത്ഥി. എന്നാല്‍ മറ്റൊരു മത്സരാര്‍ത്ഥിയുടെ കണ്ണില്‍ മുളകു തേച്ച വിവാദവുമായി ബന്ധപ്പെട്ട് ഡോ. രജത് കുമാറിന് ഷോയില്‍ നിന്നും പുറത്തുപോവേണ്ടി വരികയും അത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു.

ബിഗ് ബോസിന്റെ ആദ്യ സീസണും മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ജനപ്രീതി നേടിയിരുന്നു. നടനും അവതാരകനുമായ സാബുമോനാണ് ബിഗ്ഗ് ബോസ് ടൈറ്റില്‍ സ്വന്തമാക്കിയത്. പേളി മാണിയും മോഡലും നടനുമായ ഷിയാസ് കരീമുമാണ് റണ്ണര്‍ അപ്പ് പുരസ്കാരങ്ങള്‍ നേടിയത്. ബിഗ് ബോസ് ഹൗസിലെ പേളി- ശ്രീനീഷ് അരവിന്ദ് പ്രണയവും തുടര്‍ന്നുള്ള ഇരുവരുടെയും വിവാഹവുമെല്ലാം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശോഭ പാർട്ടിയുടെ വിശ്വാസ്യത തകർത്തു; കൂടിക്കാഴ്ച ശോഭ എങ്ങനെ അറിഞ്ഞു; പാർട്ടി പലരുമായും കൂടിക്കാഴ്ച നടത്തും; അത് തുറന്നു പറയുന്നത് കേരളത്തിൽ മാത്രമാണ്; ശോഭ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച് പ്രകാശ് ജാവേദ്ക്ക  (2 minutes ago)

നാളെ ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ മഞ്ഞ അലേർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം  (11 minutes ago)

വെസ്റ്റ് നൈല്‍ പനി, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി: മന്ത്രി വീണാ ജോര്‍ജ് : കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം; വെസ്റ്റ് നൈല്‍ പനിയെപ്പറ്റി അറിയാം...  (18 minutes ago)

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം  (20 minutes ago)

ഇസ്രായേലില്‍ അല്‍ ജസീറ വാര്‍ത്താ ചാനല്‍ നിരോധിച്ചു; തീരുമാനം ഉടന്‍ നടപ്പാക്കുക എന്ന നിര്‍ദേശത്തോടെ ഇസ്രായേല്‍ കമ്മ്യൂണിക്കേഷന്‍സ് മന്ത്രി ഉത്തരവില്‍ ഒപ്പുവച്ചു  (40 minutes ago)

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നു; അഹമ്മദാബാദിലെ നിഷാന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബൂത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തി  (43 minutes ago)

രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...  (45 minutes ago)

കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?  (51 minutes ago)

കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...  (1 hour ago)

ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...  (1 hour ago)

പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു:- ഗുരുതരാവസ്ഥയിൽ മകനും, പിതാവും ചികിത്സയിൽ...  (1 hour ago)

മുഖ്യമന്ത്രിയുടെ വിദേശയാത്രക്ക് കേന്ദ്രത്തിന്റെ ചാരകണ്ണോ?അരിച്ചുപെറുക്കും...എല്ലാമറിയും  (1 hour ago)

റാഫയുടെ ചില ഭാഗങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിഞ്ഞ് പോകാൻ ഇസ്രയേൽ സൈന്യം നിർദേശിച്ച് മണിക്കൂറുകൾക്കകം ഗാസയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസ്...  (1 hour ago)

വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു  (1 hour ago)

മുഖ്യമന്ത്രി ഫുൾ വൈബ്...!  (1 hour ago)

Malayali Vartha Recommends