Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...


അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...


ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...


കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം


3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...

റാഫയുടെ ചില ഭാഗങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിഞ്ഞ് പോകാൻ ഇസ്രയേൽ സൈന്യം നിർദേശിച്ച് മണിക്കൂറുകൾക്കകം ഗാസയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസ്...

07 MAY 2024 02:43 PM IST
മലയാളി വാര്‍ത്ത

More Stories...

വൻ ആക്രമണം... ഇറാൻ സംഘർഷത്തിനിടെ സൗദിയിൽ ഹൂതി ആക്രമണം; റിയാദിനെ നടുക്കി വൻ ആക്രമണം

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

റാഫയുടെ ചില ഭാഗങ്ങളില്‍ നിന്ന് പ്രദേശവാസികളോട് ഒഴിഞ്ഞു പോകാൻ ഇസ്രയേൽ സൈന്യം നിർദേശിച്ച് മണിക്കൂറുകൾക്കകം ഗാസയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസ്. കരാർ അംഗീകരിക്കുന്നതായി ഹമാസ് തലവൻ ഇസ്മയിൽ ഹനിയ ഖത്തറിനെയും ഈജിപ്തിനെയും അറിയിക്കുകയായിരുന്നു. ഈജിപ്ത്തും ഖത്തറും മുന്നോട്ടുവച്ച വെടിനിർത്തൽ കരാറാണ് ഹമാസ് അംഗീകരിച്ചത്. കരാറുമായി ബന്ധപ്പെട്ട് ഇസ്രയേലിന്റെ പ്രതികരണം പുറത്ത് വന്നിട്ടില്ല. ഏഴു മാസത്തോളമായി തുടരുന്ന യുദ്ധത്തിൽ 2.3 ദശലക്ഷം ജനങ്ങളാണ് ഗാസയിൽനിന്ന് പലായനം ചെയ്തത്. യുദ്ധം നിർത്തില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഇസ്രയേല്‍ നിലപാടെടുത്തത്.

യുദ്ധം നിർത്തുകയും ഇസ്രയേൽ സൈന്യം പിൻമാറുകയും ചെയ്താൽ എല്ലാ ബന്ദികളെയും മോചിപ്പിക്കാമെന്ന ഹമാസ് നിർദേശം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു തള്ളിയിരുന്നു. 130ലേറെ ബന്ദികൾ ഗാസയിലുണ്ടെന്നാണ് ഇസ്രയേൽ കണക്ക്. കഴിഞ്ഞ മാസം ആദ്യം നടന്ന സമാധാന ചർച്ച പരാജയപ്പെട്ടിരുന്നു. രണ്ടു ചർച്ചകൾക്കും ഇസ്രയേൽ പ്രതിനിധികളെ അയച്ചിരുന്നില്ല.

വെടിനിർത്തലുമായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിക്കണമെന്ന് ഖത്തറിനെയും ഈജിപ്തിനെയും ഹമാസ് അറിയിച്ചിട്ടുണ്ട്. തുർക്കി പ്രസിഡന്റ് ഉർദ്ഗാനെയും ഈ കാര്യം ഔദ്യോഗികമായി അറിയിച്ചതായി ഹമാസിന്റെ രാഷ്ട്രീയകാര്യ മേധാവി ഇസ്മയിൽ ഹനിയ വ്യക്തമാക്കി. വെടിനിർത്തലുമായി ബന്ധപ്പെട്ട് നേരത്തെ ഖത്തറിലും പാരീസിലും ചർച്ച നടത്തിയിരുന്നു.

 

 

 

ഹമാസുമായിട്ടുള്ള കരാർ മാത്രമാണ് ബന്ധികളുടെ മോചനത്തിനുള്ള ഏകവഴിയെന്നും അതുകൊണ്ട് ആ രീതിയിൽ തന്നെ മുന്നോട്ട് പോകണമെന്നും ബൈഡൻ നെതന്യാഹുവുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ നിർദേശം നൽകിയിരുന്നു. അതേസമയം വിഷയം പഠിക്കുകയാണെന്നും അതിനു ശേഷം പ്രതികരിക്കുമെന്നും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ ഇത് അംഗീകരിച്ചാൽ 213 ദിവസമായി തുടരുന്ന ഗസ യുദ്ധത്തിന് താൽക്കാലികമായെങ്കിലും അറുതി വന്നേക്കാം.

 

 

കഴിഞ്ഞ ആറുമാസത്തിലേറെയായി സംഘർഷഭൂമിയായ ഗാസയിലെ പല മേഖലകളിൽനിന്ന് എത്തിയവർ അഭയാർഥികളായി കഴിയുന്ന മേഖലയാണ് റഫാ. 14 ലക്ഷത്തോളം അഭയാർഥികളാണ് റഫായിലുള്ളത്. ഖത്തറി-ഈജിപ്ഷ്യന്‍ മധ്യസ്ഥർ മുന്നോട്ടുവെച്ച വെടിനിർത്തല്‍ കരാർ അംഗീകരിക്കുന്നതായി പ്രസ്താവനയിലൂടെയാണ് ഹമാസ് തലവന്‍ ഇസ്മയില്‍ ഹാനിയെ സ്ഥിരീകരിച്ചത്. ഇസ്രയേലിന്റെ നിലപാട് പ്രതികൂലമായതോടെ ഇരുവിഭാഗങ്ങളുമായിട്ടുള്ള നേരിട്ടുള്ള ചർച്ചയ്ക്ക് പ്രതിനിധി സംഘം കെയ്റോയിലേക്ക് തിരിക്കുമെന്ന് ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

 

 

 

റഫായിലെ സൈനിക ഓപ്പറേഷന്‍ തുടരുന്നതിന് വാർ ക്യാബിനറ്റ് അംഗീകാരം നല്‍കിയതായി നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. റഫാ ആക്രമിക്കുന്നതിലൂടെ വെടിനിർത്തല്‍ കരാറിലെത്താനുള്ള സാധ്യതകള്‍ ഇസ്രയേല്‍ കൂടുതല്‍ അപകടത്തിലാക്കുകയാണെന്ന് ജോർദാന്റെ വിദേശകാര്യ മന്ത്രി അയ്‌മാന്‍ സഫാദി സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചു.

ഹമാസ് അംഗീകരിച്ച കരാർ ഒരു ഈജീപ്ഷ്യന്‍ പതിപ്പാണെന്നും തങ്ങള്‍ക്ക് അനുകൂലമല്ലാത്ത നിരവധി ഘടകങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇസ്രയേല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

 

 

വരും മണിക്കൂറുകളില്‍ ഹമാസിന്റെ നിലപാട് സഖ്യകക്ഷികളുമായി ചർച്ച ചെയ്യുമെന്നും ഒരു സമവായത്തിലെത്താന്‍ സാധിക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. റഫായിൽ എട്ട് കുട്ടികളടക്കം 22 പേരുടെ മരണത്തിനിടയാക്കിയ ശക്തമായ ഇസ്രയേൽ ബോംബാക്രമണം കഴിഞ്ഞ ദിവസമുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ കരേം അബു സലേം ക്രോസിങ്ങിന് നേരെ നടന്ന ഹമാസ് റോക്കറ്റ് ആക്രമണത്തിൽ മൂന്ന് ഇസ്രയേൽ സൈനികരും കൊല്ലപ്പെട്ടിരുന്നു.

 

 

കിഴക്കൻ റഫയിലെ സമീപപ്രദേശങ്ങളിലെ താമസക്കാരോട് അൽ-മവാസി, ഖാൻ യൂനിസ് മേഖലകളിലെ വിപുലീകരിച്ച മേഖലയിലേക്ക് മാറാനാണ് ഇസ്രയേൽ സൈന്യം ചൊവ്വാഴ്ച ആവശ്യപ്പെട്ടത്. പലസ്തീൻ സായുധ സംഘമായ ഹമാസിന്റെ ശക്തികേന്ദ്രമാണ് റഫായെന്നാണ് ഇസ്രയേലിന്റെ ന്യായീകരണം. എന്നാൽ റഫായിൽ ആക്രമണം നടത്തുന്നതിനെതിരെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തുവന്നിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസിൽ പിണറായി വിജയൻ ഒന്നാം പ്രതി! നാളെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും...  (23 minutes ago)

അടൂർ ആശുപത്രി ആക്രമണം: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ 20 പേർക്കെതിരെ കേസ്...  (29 minutes ago)

ഇട്ടുമൂടാനുള്ള പണത്തിന്റെ കൊഴുപ്പുകാട്ടിയത് നടുറോഡിൽ: മൂന്ന് ബാറുകളിൽ കയറി മദ്യപാനവും, വീഡിയോ ചിത്രീകരണവും: നെടുമ്പാശ്ശേരിയിൽ 3 പേരെ കൊന്ന മിനി കൂപ്പർ ചോരക്കളി; ഇഹ ഡിസൈൻസ് ഉടമയുടെ മകനെതിരെ നരഹത്യ...  (38 minutes ago)

മലപ്പുറത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മ മരിച്ചു...  (2 hours ago)

സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണയുടെ തകർപ്പൻ വിജയക്കുതിപ്പ് തുടരുന്നു...  (2 hours ago)

കണ്ണീർക്കാഴ്ചയായി... കണ്ണൂർ പാനുണ്ടയിൽ കുളത്തിന്റെ പടിക്കെട്ടിൽ തലയിടിച്ച് വീണ് ആറുവയസുകാരി മരിച്ചു  (3 hours ago)

ദേശീയ ജൂനിയർ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്... കേരളത്തെ പ്രതിനിധീകരിച്ച് പെരിന്തൽമണ്ണ എസ്.എച്ച് സ്പോർട്സ് അക്കാദമി താരമായ ദിയ ഫാത്തിമക്കും കോഴിക്കോട് സായി സ്പോർട്സ് സെന്റർ വിദ്യാർഥി ജീവൻ ഷിജിക്കും അവസര  (3 hours ago)

വയനാടൻ മലനിരകളിൽ ചൂട് ക്രമാതീതമായി വർധിക്കുന്നു...പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും കാർഷിക മേഖലയ്ക്കും കനത്ത വെല്ലുവിളിയാകുന്നു  (3 hours ago)

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകാനുള്ള ആദ്യ കമ്മ്യൂണിറ്റി കിച്ചന്റെ പ്രവർത്തനം ആലപ്പുഴ മെഡിക്കൽ കോളേജിൽ അടുത്ത വർഷം ജനുവരിയിൽ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി  (3 hours ago)

  കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളായ അഭിജീത്ത് ദിപ്‌കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കോടതി വെറുതെ വിട്ടു...  (3 hours ago)

3 പേരെ കൊന്നിട്ടും അഹങ്കാരം! ‘എന്റെ വാപ്പ നോക്കിക്കോളും’ എന്ന് സുഹൈൽ! പണമുണ്ടെങ്കിൽ എന്തും ആകുമോ?!...  (4 hours ago)

കളിക്കളത്തിൽ തിരിച്ചെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിൽ ഡി.സി. യുണൈറ്റഡിനെതിരെ ഇന്റർ മയാമിക്ക് ജയം  (4 hours ago)

പത്തു നാൾ ഇനി കണ്ണൂരിന് ഉത്സവരാവ്..കോർപറേഷൻ സംഘടിപ്പിക്കുന്ന കണ്ണൂർ ദസറയാണ് നാളെ മുതൽ 21വരെ കലക്ടറേറ്റ് മൈതാനിയിൽ  (4 hours ago)

മാസപ്പടി വിഷയത്തിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും ടി.വീണയ്ക്കുമെതിരെ തിങ്കളാഴ്ച വിജിലൻസ് കേസെടുത്തേക്കും  (5 hours ago)

​ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends