Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

മുഖ്യമന്ത്രിയുടെ വിദേശയാത്രക്ക് കേന്ദ്രത്തിന്റെ ചാരകണ്ണോ?അരിച്ചുപെറുക്കും...എല്ലാമറിയും

07 MAY 2024 02:48 PM IST
മലയാളി വാര്‍ത്ത

More Stories...

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...

മുഖ്യമന്ത്രിഎന്ന നിലയിലുള്ള തന്റെ അവസാന വിദേശയാത്രയാണോപിണറായി വിജയൻ പോയത്? മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ ഉടനീളം കേന്ദ്ര സർക്കാരിന്റെ ചാര കണ്ണുകൾ പിന്തുടരുന്നുണ്ടോ? മുഖ്യമന്ത്രി എവിടെയെല്ലാം പോകുന്നു ആരെയെല്ലാം കാണുന്നു എന്ന കാര്യങ്ങളെല്ലാം കേന്ദ്രസർക്കാർ നിരീക്ഷിക്കും. മുമ്പ് പിണറായി വിജയനെതിരെ നിരവധി ദുരൂഹമായ ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ പരിശോധന നടത്തുന്നത്.

ലോക് സഭാ തെരഞ്ഞടുപ്പ് ഫലം ഇടതുമുന്നണിക്ക് പ്രതികൂലമാകുമെന്ന് മനസിലാക്കിയാണ് ഫലം അറിയുന്നതിന് മുമ്പ് മുഖ്യമന്ത്രിയും കുടുംബവും വിനോദയാത്രക്കായി വിദേശത്തേക്ക് പോയതെന്നാണ് സൂചന. ഇരുപതിൽ ഇരുപതും പോയാൽ മുഖ്യമന്ത്രി സ്ഥാനം സ്വാഹയാവുമെന്ന് സി.പി.എമ്മിലെ ഉന്നത നേതാക്കൾ ആണയിട്ട് പറയുന്നു. ഒരു സീറ്റെങ്കിലും കിട്ടിയാൽ തരക്കേടില്ലെന്നും എന്നാൽ ഒരു സീറ്റുംകിട്ടാൻ സാധ്യതയില്ലെന്നും സി.പി എം. നേതാക്കൾ പറയുന്നു.ഒരു സീറ്റിലെങ്കിലും ബി.ജെ. പി. ജയിച്ചില്ലെങ്കിൽ അതും മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ടാവും. എത്രയും വേഗം ലോകം കറങ്ങി തിരിച്ചെത്താമെന്ന ഐഡിയയിലാണ് മുഖ്യമന്ത്രി ഇപ്പോഴുള്ളതെന്നാണ് മനസിലാക്കുന്നത്.

 

 

 

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും കഴിഞ്ഞ ദിവസം
പുലര്‍ച്ചെ നെടുമ്പാശേരിയിൽ നിന്ന് യാത്ര പുറപ്പെട്ടത് ഇന്തോനേഷ്യയിലേക്കാണ് . ഈ മാസം 12 വരെ അദ്ദേഹം ഇന്തോനേഷ്യയിൽ തുടരും. 12 മുതൽ 18 വരെയുള്ള ആറ് ദിവസങ്ങളിൽ അദ്ദേഹം സിങ്കപ്പൂരിലാണ് ചെലവഴിക്കുക. പിന്നീട് ഈ മാസം 19 മുതൽ 21 വരെ യുഎഇയും സന്ദര്‍ശിക്കും. ശേഷം കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണയും മുഖ്യമന്ത്രിക്കും ഭാര്യയ്‌ക്കും ഒപ്പമുണ്ട്. ഇന്നലെയാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നൽകിയത്. വിനോദയാത്രയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ മുഖ്യമന്ത്രി അറിയിച്ചത്.

പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് യാത്ര തിരിച്ചത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമലയും കൊച്ചുമകനുമുണ്ട്. മന്ത്രി മുഹമ്മദ് റിയാസും ഭാര്യ വീണ വിജയനും നാല് ദിവസം മുമ്പ് വിദേശത്തേക്ക് യാത്രതിരിച്ചിരുന്നു. യുഎഇയിലേക്കായിരുന്നു ആദ്യ യാത്ര. ഇന്ന് ഇരുവരും ഇന്തോനേഷ്യയിലേക്കെത്തും. വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള സ്വകാര്യ യാത്രയെന്നാണ് ആഭ്യന്തര മന്ത്രാലയത്തെ മുഖ്യമന്ത്രിയും മന്ത്രി റിയാസും അറിയിച്ചത്.

തെരഞ്ഞെടുപ്പ് സമയമായതിനാൽ ഓദ്യോഗിക വിദേശയാത്രകൾക്ക് പരിമിതിയുണ്ട്. സാധാരണ മുഖ്യമന്ത്രിയുടെ വിദേശയാത്രകൾക്ക് മുൻപായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിപ്പുണ്ടാകാറുണ്ട്. ഇത്തവണ ഒരു അറിയിപ്പും ഉണ്ടായില്ല. യാത്രാ വിവരം ഗവർണ്ണറെയും അറിയിച്ചിട്ടില്ല. കുറച്ച് ദിവസത്തേക്ക് ഓഫീസിലുണ്ടാകില്ലെന്ന വിവരമാണ് സ്റ്റാഫ് അംഗങ്ങളെ മുഖ്യമന്ത്രി അറിയിച്ചത്. ഈ ദിവസങ്ങളിലെല്ലാം വിവിധ ജില്ലകളിൽ മുഖ്യമന്ത്രിയുടെ പൊതുപരിപാടികളുണ്ടായിരുന്നു. അതെല്ലാം മാറ്റിവെച്ചു.

മുഖ്യമന്ത്രിയുടെ വിദേശയാത്രക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയതിന് പിന്നിൽ രണ്ടാണ് ലക്ഷ്യം. മുഖ്യമന്ത്രിയുടെ യാത്രക്ക് സാധാരണഗതിയിൽ കേന്ദ്രം തടസം നിൽക്കാറില്ല. എവിടേക്കാണ് മുഖ്യമന്ത്രി പോകുന്നതെന്ന് മനസിലാക്കാനുള്ള സംവിധാനം കേന്ദ്രത്തിന്റെ കെയിലുണ്ട്. അതാണ് കേന്ദ്രം പ്രയോഗിക്കുന്നത്. സർക്കാരിന് സംശയങ്ങളുള്ള ഡിപ്ലോമാറ്റുകൾ വിദേശസഞ്ചാരം നടത്തുമ്പോൾ ഇത്തരം നിരീക്ഷണങ്ങൾ പതിവാണ്.

കേരളം സാമ്പത്തികമായി തകർന്നു നിൽക്കുന്ന സാഹചര്യമാണുള്ളത്. എന്നിട്ടും മുഖ്യമന്ത്രി വിദേശയാത്ര നടത്തുന്നു. അതിനുള്ള പണം എവിടെ നിന്നാണെന്ന് ആർക്കുമറിയില്ല. പണത്തിന്റെ ഉറവിടം വെളിപ്പെടുത്തണമെന്ന് ബി, ജെ.പി ആവശ്യപെട്ടെങ്കിലും ഒരക്ഷം ആരും മിണ്ടിയിട്ടില്ല. വിനോദയാത്രക്കുള്ള പണം സർക്കാരിൽ നിന്നെടുക്കാൻ തന്നെയാണ് സാധ്യതയെന്നാണ് കേരളം പറയുന്നത്. കുടും ബാംഗങ്ങളുടെ പണം സ്വകാര്യ ചെലവായിരിക്കും. മുഖ്യമന്ത്രിക്കും മന്ത്രി റിയാസിനും സർക്കാർ തന്നെയായിരിക്കും ചെലവ് നോക്കുക. മുമ്പും ഇങ്ങനെ തന്നെയായിരുന്നുവെന്ന് എല്ലാവർക്കും അറിയാം.

 

 

 

മുഖ്യമന്ത്രി ആരെയും കൂസുന്നില്ല എന്നതിന്റെ ഉദാഹരണമാണ് അദ്ദേഹത്തിന്റെ വിനോദയാത്ര. കേരളത്തിൽ എന്തു തന്നെ സംഭവിച്ചാലും തനിക്കൊന്നുമില്ലെന്ന മുഖ്യമന്ത്രിയുടെ ധാർഷ്ട്യമായി അദ്ദേഹത്തിന്റെ വിനോദസഞ്ചാരത്തെ എല്ലാവരും കാണുന്നു. ഒന്നാം സർക്കാരിൽ പിണറായി 14 തവണ വിദേശയാത്ര നടത്തിയപ്പോൾ ആറു മന്ത്രിമാർ ഒരു യാത്രപോലും നടത്തിയില്ല, കൂടുതൽ പേർ പറന്നത് ഒരു രാജ്യത്തേക്കായിരുന്നു. അന്ന് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയാണ് മുഖ്യമന്ത്രിക്ക് തൊട്ടു പിന്നിൽ. ഔദ്യോഗികവും സ്വകാര്യവുമായ യാത്രകൾ അടക്കം 2016 ആഗസ്റ്റ് മുതൽ 2019 ഡിസംബർ വരെ പിണറായി വിജയൻ മന്ത്രിസഭയിലെ 17 മന്ത്രിമാർ 27 വിദേശ രാജ്യങ്ങളാണ് സന്ദർശിച്ചതെന്ന് നിയമസഭയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നു.യു എ ഇ സർക്കാരിന്റെ ഔദ്യോഗിക ക്ഷണം,​ മുഖ്യമന്ത്രിയും മന്ത്രിമാരും ഗൾഫ് സന്ദർശനത്തിന്,​ നിക്ഷേപക സംഗമത്തിലും പങ്കെടുത്ത
മുഖ്യൻ 14 തവണ
ഔദ്യോഗിക യാത്രകളും രണ്ട് സ്വകാര്യ യാത്രയും അടക്കം 16 തവണയാണ് വിദേശ യാത്ര നടത്തിയത്. അമേരിക്കയിലേക്കും യു.എ.ഇയിലേക്കുമായിരുന്നു മുഖ്യമന്ത്രിയുടെ സ്വകാര്യ യാത്രകൾ. യു.എസിലേക്കുള്ള യാത്ര ചികിത്സാർത്ഥം ആയിരുന്നു. ശേഷിച്ച 12 ഔദ്യോഗിക യാത്രകൾ യു.എ.ഇ, യു.എസ്, ബഹറിൻ, നെതർലൻഡ്സ്, സ്വിറ്റ്സർലണ്ട്, ഫ്രാൻസ്, ബ്രിട്ടൻ, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേക്കായിരുന്നു. അന്ന് ടൂറിസം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രൻ 13 തവണയാണ് വിദേശയാത്ര നടത്തിയത്. സ്‌പെയിൻ, ജർമ്മനി, ഫ്രാൻസ്, ഇറ്റലി, വത്തിക്കാൻ, യു.എസ്.എ, ബ്രിട്ടൻ, കസാക്കിസ്ഥാൻ, ജപ്പാൻ എന്നീ രാജ്യങ്ങളിലേക്കായിരുന്നു കടകംപള്ളിയുടെ യാത്ര.
മുൻ മന്ത്രിമാരായ എ.കെ. ബാലൻ, കെ.ടി. ജലീൽ, ടി.പി. രാമാകൃഷ്ണൻ, കെ.കെ. ശൈലജ , ജെ. മേഴ്സിക്കുട്ടി അമ്മ, ഇ.ചന്ദ്രശേഖരൻ, മാത്യൂ ടി. തോമസ്, കെ. രാജു, എ.കെ.ശശീന്ദ്രൻ, ജി. സുധാകരൻ, വി.എസ്. സുനിൽകുമാർ, ടി.എം. തോമസ് ഐസക്, ഇ.പി. ജയരാജൻ, തോമസ് ചാണ്ടി, സി. രവീന്ദ്രനാഥ് എന്നിവരാണ് വിദേശയാത്ര നടത്തിയ മറ്റുള്ളവർ. ഇവരിൽ തോമസ് ചാണ്ടി, രവീന്ദ്രനാഥ്, മാത്യൂ ടി. തോമസ്, ഇ.ചന്ദ്രശേഖരൻ എന്നിവർ ഒരു വിദേശയാത്ര മാത്രമാണ് നടത്തിയത്. ജി. സുധാകരൻ, ജെ. മേഴ്സിക്കുട്ടി അമ്മ എന്നിവർ രണ്ട് വിദേശയാത്രകളാണ് നടത്തിയത്.സ്വകാര്യ യാത്രകൾ മാത്രം നടത്തിയ മന്ത്രിമാരും കഴിഞ്ഞ മന്ത്രിസഭയിലുണ്ട്. വി.എസ്. സുനിൽകുമാർ ഇറ്റലി, യു.എ.ഇ, യു.എസ്.എ, ഒമാൻ, ശ്രീലങ്ക എന്നിവിടങ്ങളിലേക്ക് സ്വകാര്യ യാത്രകളാണ് നടത്തിയത്. വനം മന്ത്രിയായിരുന്ന കെ. രാജു യു.എ.ഇ, ജർമ്മനി എന്നീ രാജ്യങ്ങൾ സ്വകാര്യമായി സന്ദർശിച്ചു. പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരൻ ഖത്തർ, യു.എ.ഇ എന്നീ രാജ്യങ്ങളിൽ സ്വകാര്യ സന്ദർശനം നടത്തി. ഒറ്റ വിദേശ യാത്ര മാത്രം നടത്തിയ സി. രവീന്ദ്രനാഥും ഇ. ചന്ദ്രശേഖരനും യഥാക്രമം യു.എസ്, യു.എ.ഇ എന്നിവിടങ്ങളിലേക്കാണ് സ്വകാര്യ സന്ദർശനം നടത്തിയത്.വിദേശയാത്ര നടത്താത്തവർരണ്ടാം പിണറായി സർക്കാരിലെ വൈദ്യുതി മന്ത്രിയായ കെ. കൃഷ്ണൻകുട്ടി, മുൻ തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, മുൻ ഭക്ഷ്യമന്ത്രി പി.തിലോത്തമൻ, മുൻ തദ്ദേശ സ്വയംഭരണ മന്ത്രി എ.സി.മൊയ്തീൻ, മുൻ വൈദ്യുതി മന്ത്രി എം.എം. മണി എം.എൽ.എ എന്നിവർ ഒരു വിദേശരാജ്യവും സന്ദർശിച്ചിട്ടില്ല. വിദേശരാജ്യങ്ങളിൽ മന്ത്രിമാർക്ക് പ്രിയപ്പെട്ട രാജ്യം യു.എ.ഇ ആണ്. മന്ത്രിമാർ 28 തവണയാണ് യു.എ.ഇ സന്ദർശിച്ചത്. അമേരിക്ക (12), ബ്രിട്ടൻ (9) എന്നിങ്ങനെയാണ് തൊട്ടുപിന്നിൽ. റഷ്യ, കസാക്കിസ്ഥാൻ, ഇന്തോനേഷ്യ, ഇറ്റലി, തായ്ലൻഡ്, വത്തിക്കാൻ, സ്‌പെയിൻ, സിംഗപ്പൂർ, ഫ്രാൻസ്, അയർലണ്ട്, മോഡോവ എന്നിവയാണ് മന്ത്രിമാർ സന്ദർശിച്ച മറ്റ് രാജ്യങ്ങൾ.യാത്രാക്കൂലി ഇനത്തിൽ ചെലവായ 53.68 ലക്ഷം രൂപയാണ് മന്ത്രിമാർക്കാകെ തിരിച്ച് ലഭിച്ചത്. കടകംപള്ളി സുരേന്ദ്രനാണ് ഏറ്റവും കൂടുതൽ തിരിച്ചു ലഭിച്ചത്, 14.65 ലക്ഷം

 


അതേസമയം മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ കണക്കുകൾ അതീവ രഹസ്യമായി സൂക്ഷിക്കാൻ സർക്കാർ മുമ്പ് തീരുമാനിച്ചിരുന്നു. വിവരാവകാശമോ നിയമസഭാ ചോദ്യമോ വന്നാലും മറുപടി നൽകേണ്ടതില്ലെന്നാണ് തീരുമാനം. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ലണ്ടൻ ഹൈകമ്മിഷൻ കണക്കുകൾ പുറത്തുവിട്ടതോടെയാണ് പിണറായി വാലും ചുരുട്ടി ഓടിയത്. കണക്കുകൾ സംബന്ധിച്ച ഫയലുകളെല്ലാം അതീവ രഹസ്യമായി സൂക്ഷിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.ചുരുങ്ങിയ കാലം ഏറ്റവും കൂടുതൽ വിദേശ യാത്ര നടത്തി ഒന്നും നേടാതെ തിരിച്ചെത്തിയ മുഖ്യമന്ത്രി എന്ന ഖ്യാതിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ നേടി റെക്കോർഡ് സൃഷ്ടിച്ചത്.


ലണ്ടനില്‍ മുഖ്യമന്ത്രിയും സംഘവും ഹോട്ടല്‍ താമസത്തിനും ഭക്ഷണത്തിനും നഗരയാത്രകള്‍ക്കുമായി ചിലവിട്ടത് 43.14 ലക്ഷം രൂപയാണെന്ന് ലണ്ടന്‍ ഹൈക്കമ്മിഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം സുരേന്ദ്രന് വിവരം ലഭിച്ചു.. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് വിദേശത്ത് ഉല്ലാസയാത്ര നടത്താന്‍ ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.


നിത്യ ചിലവുകള്‍ക്കുപോലും പണം കണ്ടെത്താനാകാതെ എല്‍ഡിഎഫ് സര്‍ക്കാര്‍ പകച്ചുനില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രി സകുടുംബം ഉല്ലാസയാത്ര പോയത്. മുഖ്യമന്ത്രി നടത്തിയ വിദേശയാത്രകള്‍ കൊണ്ട് സംസ്ഥാനത്തിന് എന്ത് ഗുണമുണ്ടായെന്ന് ആരും വ്യക്തമാക്കിയിട്ടില്ല.

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയില്‍പെട്ടു നട്ടംതിരിയുമ്പോഴും കാലങ്ങളായി തുടരുന്ന ധൂര്‍ത്ത് സര്‍ക്കാര്‍ വര്‍ദ്ധിപ്പിക്കുകയാണ്.


കടം വാങ്ങി ശമ്പളവും പെന്‍ഷനും നല്‍കുന്ന സര്‍ക്കാര്‍ പാലിനും വെള്ളത്തിനും വൈദ്യുതിക്കും മദ്യത്തിനും തുടങ്ങി എല്ലാത്തിനും വില കൂട്ടി ജനങ്ങളെ ദുരിതത്തിലാക്കി.


മുമ്പ് ഇന്ത്യന്‍ കമ്പനിയായ ഹിന്ദുജ ഗ്രൂപ്പുമായി ചര്‍ച്ച നടത്താന്‍ ബോംബെയില്‍ പോകേണ്ടതിനു പകരം പിണറായി യൂറോപ്പിലേക്കാണ് പോയത്. ലണ്ടനില്‍ വച്ച് ഹിന്ദുജ ഗ്രൂപ്പുമായി സംസാരിച്ചെന്നാണ് പറയുന്നത്. ഹിന്ദുജ ബോംബെ ആസ്ഥാനമായുള്ള ഇന്ത്യന്‍ കമ്പനിയാണ്. അവരുമായി ചര്‍ച്ച നടത്താന്‍ ലണ്ടനില്‍ പോകേണ്ട കാര്യമില്ല


മുഖ്യമന്ത്രിയും മന്ത്രിമാരും ഇതിന് മുന്‍പും നിരവധി വിദേശയാത്രകള്‍ നടത്തിയിട്ടുണ്ട്. 2019 മേയില്‍ നെതര്‍ലന്‍ഡ് സന്ദര്‍ശിച്ച മുഖ്യമന്ത്രി റൂം ഫോര്‍ റിവര്‍ പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞു. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും നടപ്പായില്ല. പദ്ധതി ചെളിവാരല്‍ പദ്ധതിയായി അവശേഷിച്ചു. നേരത്തെ ജപ്പാന്‍ കൊറിയ സന്ദര്‍ശനവേളയില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ ഏതെല്ലാം നടപ്പായെന്നു മുഖ്യമന്ത്രി വെളിപ്പെടുത്തിയിട്ടില്ല.


നാളെയുടെ പദാര്‍ത്ഥമെന്ന് ലോകം വിശേഷിപ്പിക്കുന്ന ഗ്രഫീന്‍ അടിസ്ഥാനമാക്കിയുള്ള പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുമെന്നാണ് ഒരു പ്രഖ്യാപനം. ഗ്രഫീന്‍ ഇന്നവേഷന്‍ സെന്റര്‍ തുടങ്ങാന്‍ കേരളം തീരുമാനിച്ചെന്ന് 2022 ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇന്ത്യ ഇന്നവേഷന്‍ സെന്റര്‍ ഫോര്‍ ഗ്രഫീന്‍ പദ്ധതി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയും സെന്റര്‍ ഫേര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക് ടെക്‌നോളജിയും ചേര്‍ന്ന് നടപ്പാക്കുമെന്നാണ് പറഞ്ഞത്. ഇക്കാര്യത്തില്‍ ഒരു നടപടിയും ഇതുവരെയുണ്ടായില്ല.


കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും സോഷ്യല്‍ വര്‍ക്കര്‍മാക്കും യു.കെയിലേക്ക് തൊഴില്‍ കുടിയേറ്റം സാധ്യമാക്കുന്നതിന് വേണ്ടിയുള്ള ഇടപെടല്‍ നടത്തിയെന്നാണ് പറയുന്നത്. എന്നാല്‍ ആദ്യം മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത് യു.കെയും കേരളവും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടെന്നാണ്. പിന്നീട് അത് മാറ്റി യു.കെയിലെ ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോക്ക് ഷെയര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ടണര്‍ഷിപ്പുമായി നോര്‍ക്ക റൂട്ട്‌സ് ധാരണാപത്രം ഒപ്പ് വച്ചൊണ്. ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ടണര്‍ഷിപ്പ് സ്റ്റാറ്റിയൂട്ടറി സ്ഥാപനം മാത്രമാണ്. ഇതിലൂടെ ആരെയും ജോലിക്ക് അയയ്ക്കാനാകില്ല.


മിക്ക യാത്രയിലും പിണറായി ഭാര്യയേയും മകളേയും ചെറുമകളേയും ഒപ്പം കൂട്ടാറുണ്ട്.. എന്നാല്‍ ഇതിനായി എത്ര രൂപ ചെലവഴിച്ചുവെന്ന വിവരം സര്‍ക്കാര്‍ പുറത്തുവിടില്ല. സാമ്പത്തിക ഞെരുക്കത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നിശ്ചലമായ സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പോലും കടമെടുത്ത് നല്‍കേണ്ട സ്ഥിതിയാണ്. എന്നാല്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും യാത്രാ ചെലവുകള്‍ക്ക് ധനവകുപ്പ് നിര്‍ലോഭം പണം അനുവദിക്കുന്നുണ്ട്.


പ്രളയാനന്തരം കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിന് മുഖ്യമന്ത്രി ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഒരു ഡസനിലേറെ മന്ത്രിമാര്‍ വിദേശയാത്രക്ക് അനുമതി തേടിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ മുഖ്യമന്ത്രിയും നോര്‍ക്ക സെക്രട്ടറിയുമാണ് വിദേശത്തേക്ക് പോയത്. യാത്രയുടെ ഫലമായി എത്ര രൂപ സമാഹരിക്കാനായെന്ന് നിയമസഭയില്‍ വി.ടി ബല്‍റാമിന്റെ ചോദ്യത്തിന് ആദ്യം സര്‍ക്കാര്‍ മറുപടി നല്‍കിയില്ല. പിന്നീടും പ്രതിപക്ഷാംഗങ്ങള്‍ ചോദ്യം ആവര്‍ത്തിച്ചതോടെ വിദേശ രാജ്യങ്ങളില്‍ നിന്നും സഹായം ലഭിച്ചില്ലെന്നായിരുന്നു മറുപടി. നിയമസഭയില്‍ പറയാതെ വെബ്‌സൈറ്റിലാണ് മറുപടി പ്രസിദ്ധീകരിച്ചത്.


മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശ യാത്രക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് എത്ര രൂപ ചെലവാക്കിയെന്ന എന്‍.എ നെല്ലിക്കുന്നിന്റെ ചോദ്യത്തിന് വർഷങ്ങൾ കഴിഞ്ഞിട്ടും മറുപടി ലഭിച്ചിട്ടില്ല. വിദേശ യാത്രക്കായി ചെലവിട്ട തുക സംബന്ധിച്ച് വിവരം ശേഖരിച്ചുവരികയാണെന്ന സ്ഥിരം പല്ലവിയാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. വിവരാവകാശ നിയമമനുസരിച്ചുള്ള ചോദ്യത്തിനും മറുപടി പഴയത് തന്നെ. ഖജനാവില്‍ നിന്ന് ചെലവഴിച്ച പണത്തിന്റെ കണക്ക് വെളിപ്പെടുത്താതെ മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ നേട്ടമായി ഊതിപ്പെരുപ്പിച്ച കണക്കുകളാണ് അവതരിപ്പിക്കുന്നത്. തുടക്കത്തിലെ പാളിയ പ്രവാസി ചിട്ടിയും അദാനിക്ക് കൈമാറിയ തിരുവനന്തപുരം വിമാനത്താവള വികസനത്തിനുള്ള മുതല്‍ മുടക്കും ഉള്‍പ്പെടെ നടക്കാത്ത വാഗ്ദാനങ്ങളാണ് നേട്ടമായി സര്‍ക്കാര്‍ നിരത്തുന്നത്. ഗള്‍ഫ് സന്ദര്‍ശനവേളയില്‍ പത്ത് ദിവസത്തിലേറെ സ്വകാര്യ ആവശ്യങ്ങള്‍ക്കും മുഖ്യമന്ത്രി യു.എ.ഇയില്‍ തങ്ങി. പ്രത്യേക അപേക്ഷ നല്‍കിയാണ് മുഖ്യമന്ത്രി സുഹൃത്തുക്കളേയും ബന്ധുക്കളേയും കാണാന്‍ യു.എ.ഇയില്‍ തങ്ങിയത്. ഇതിന്റെ ചെലവ് സ്വയം വഹിച്ചെന്നാണ് കണക്ക്.


മുഖ്യമന്ത്രിയുടെ യൂറോപ്പ് സന്ദര്‍ശനം പൂര്‍ണ പരാജയമായിരുന്നു. തോട്ടവിള പരിപാലനം, പുഷ്പ, ഫല മേഖലയില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് തുടങ്ങിയ മേഖലയില്‍ സഹകരണ വാഗ്ദാനം ചില കമ്പനികള്‍ നല്‍കിയെങ്കിലും തുടര്‍നടപടികളുണ്ടായില്ല. വെനിസ്, ആംസ്റ്റര്‍ഡാം, ലണ്ടന്‍ എന്നിവിടങ്ങളില്‍ കറങ്ങിയ മുഖ്യമന്തിയുടെ പര്യടനം നിഷ്ഫലമായിരുന്നു.

ലോക ബാങ്കും ഏഷ്യന്‍ ഡവലപ്‌മെന്റ് ബാങ്കും പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് വാഗ്ദാനം ചെയ്ത തുക മുഖ്യമന്ത്രിയുടെ യുറോപ്യന്‍ പര്യടന നേട്ടമായി ഉയര്‍ത്തിക്കാണിക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചിട്ടില്ല. ജനീവയുടെ മാലിന്യം സംസ്‌കരണ സംവിധാന സംസ്ഥാനത്തിന് പ്രയോജനപ്പെടുത്താന്‍ ധാരണയിലെത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. വിദ്യാഭ്യാസ മേഖലയില്‍ സ്വിറ്റ്സര്‍ലന്‍ഡുമായി സഹകരണത്തിന് ധാരണയെത്തിയെന്ന വാഗ്ദാനവും നിഷ്ഫലമായി.

ദൂബായില്‍ വ്യവസായ സമൂഹവുമായി നടത്തിയ ചര്‍ച്ചയില്‍ പങ്കെടുത്തത് നിലവില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ്, ആസ്റ്റര്‍, ഡി.പി വേള്‍ഡ് കമ്പനികളാണ്. കേരളത്തില്‍ ഈ കമ്പനികള്‍ നേരത്തെ പ്രഖ്യാപിച്ച മുതല്‍മുടക്ക് യോഗത്തില്‍ ആവര്‍ത്തിക്കുകയായിരുന്നു. വിദ്യാഭ്യാസ രംഗത്തെ സഹകരണം ഉറപ്പാക്കുകയാണ് ജപ്പാനിൽ പോയ മുഖ്യമന്ത്രിയുടെ ലക്ഷ്യം. സര്‍വകലാശാലാ മേധാവികളെ നിയോഗിക്കേണ്ട കാര്യത്തിനാണ് പരിവാര സമേതം മുഖ്യമന്ത്രി ജപ്പാനിലെത്തിയത്. ഏറ്റവും കൂടുതല്‍ തവണ വിദേശ സന്ദര്‍ശനം നടത്തിയ മുഖ്യമന്ത്രിയെന്ന നേട്ടം ഇപ്പോള്‍ തന്നെ പിണറായി വിജയനാണ്.

 

ഏതായാലും ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഇപ്പോഴത്തെ യാത്ര.അതു കൊണ്ടുതന്നെയായിരിക്കും മുഖ്യമന്ത്രിയെ കേന്ദ്രസർക്കാർ നിരീക്ഷിക്കുക.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (3 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (5 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (5 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (5 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (5 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (5 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (6 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (6 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (6 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (7 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (7 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (8 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (8 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (8 hours ago)

Malayali Vartha Recommends