Widgets Magazine
21
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യായ സംഹിത  വകുപ്പുകൾ ചുമത്തി കേസ് എടുക്കാൻ ഹർജി തിരുവനന്തപുരം പോക്സോ കോടതി ഇന്ന് പരിഗണിക്കും


സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...


ഉന്നത പദവിയും അപ്രതീക്ഷിത ധനലാഭവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


ആര്‍ജിസിബി പിഎച്ച്ഡി ബയോടെക്നോളജി പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു...


ടീച്ചർ... ഉറക്കത്തിൽ പോലും അധ്യാപകരെ വിളിച്ചു കരഞ്ഞ് പാങ്ങിലെ കുരുന്നുകൾ: വാൽപ്പാറ ദുരന്തം കുട്ടികളിൽ ഏൽപ്പിച്ചത് വലിയ ആഘാതം...

ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റി വച്ചു...സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് ദൗത്യം മാറ്റിവച്ചത്...റോക്കറ്റിന്റെ ഒരു വാൽവിൽ കണ്ടെത്തിയ തകരാറ് കാരണമാണ് ദൗത്യം മാറ്റിയത്...

07 MAY 2024 02:26 PM IST
മലയാളി വാര്‍ത്ത

More Stories...

ജപ്പാനില്‍ അതിശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തി

ജപ്പാനിൽ അതിശക്തമായ ഭൂചലനം; തീരങ്ങളിൽ സുനാമി ഭീതി, അതീവ ജാഗ്രത...

വെടിവെപ്പില്‍ എട്ടു കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു..കുടുംബ വഴക്കിന്റെ പക.. മരിച്ച എട്ടു കുട്ടികളില്‍ ഏഴുപേരും പ്രതിയുടെ സ്വന്തം മക്കൾ..ആകെ 10 പേര്‍ക്കാണ് ഇയാളുടെ വെടിയേറ്റത്..

ഇറാൻ കപ്പൽ തുസ്‌കയുടെ എഞ്ചിൻ റൂം തുളച്ചു ! നടുക്കടലിൽ അമേരിക്കയുടെ സംഹാരതാണ്ഡവം.. വൈകാതെ തന്നെ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ വെല്ലുവിളി..വീണ്ടും യുദ്ധം..

അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള സ്വർണ്ണ കള്ളക്കടത്ത്: 35 ലക്ഷം രൂപയുടെ ഒരു കിലോ സ്വർണ്ണം കടത്തിയ സി ബി ഐ കേസ് കസ്റ്റംസ് ഹെഡ് ഹവിൽദാറിനും ട്രാവൽസ് ഉടമക്കും 4 വർഷം വീതം കഠിന തടവും 1.4 ലക്ഷം രൂപ പിഴയും സിബിഐ കോടതി ശിക്ഷ വിധിച്ചു

ഇന്ത്യൻ വംശജയായ സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റി വച്ചു. ബോയിംഗിന്റെ പുതിയ സ്റ്റാർലൈനർ പേടകത്തിന്റെ ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് മിഷന്റെ പൈലറ്റായി, സുനിത യാത്ര ചെയ്യാനിരിക്കെയായിരുന്നു സാങ്കേതിക പ്രശ്‌നത്തെ തുടർന്ന് ദൗത്യം മാറ്റിവച്ചത്. റോക്കറ്റിന്റെ ഒരു വാൽവിൽ കണ്ടെത്തിയ തകരാറ് കാരണമാണ് ദൗത്യം തത്ക്കാലത്തേക്ക് നിർത്തി വയ്‌ക്കുന്നതെന്ന് നാസ അറിയിച്ചു.ഫ്‌ലോറിഡയിലെ കേപ് കനാവറലിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്ത്യൻ സമയം രാവിലെ 8.04 നായിരുന്നു ബോയിംഗ് സ്റ്റാർലൈനർ പറന്നുയരാൻ തയ്യാറായിരുന്നത്. ഇതിനു വേണ്ടിയുള്ള സജ്ജീകരണങ്ങൾ ഒരുക്കുകയും യാത്രികരായ സുനിതവില്യംസും ബാരി വിൽമോറും പേടകത്തിൽ കയറുകയും ചെയ്തിരുന്നു.

 

ഇതിനിടയിലാണ് തകരാർ കണ്ടെത്തിയത്. ഇതോടെ മിഷൻ നിർത്തി വയ്‌ക്കുകയായിരുന്നു. ദൗത്യത്തിന് ലഭ്യമായ അടുത്ത ലോഞ്ച് വിൻഡോ ഇന്ന് രാത്രിയാണുള്ളത്. എന്നാൽ വിക്ഷേപണം എപ്പോൾ നടത്തുമെന്നതിൽ തീരുമാനമായിട്ടില്ലെന്നും നാസ അറിയിച്ചു.നാസയുടെ കൊമേഷ്യൽ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്ള സ്റ്റാർലൈനറിന് വേണ്ടി നടത്തുന്ന ആദ്യത്തെ ക്രൂ ഫ്ളൈറ്റ് ആണിത്. നേവി ടെസ്റ്റ് പൈലറ്റായ സുനിത 2006ലും 2012ലുമാണ് ഇതിന് മുൻപ് രണ്ട് തവണ ബഹിരാകാശത്തേക്ക് പോയത്. മനുഷ്യരുമായി സ്റ്റാർലൈനർ നടത്തുന്ന ആദ്യ യാത്രയാണിത്. ഏഴ് യാത്രക്കാരെ ഈ പേടകത്തിന് വഹിക്കാൻ സാധിക്കും.ഏകദേശം 8 ദിവസത്തെ ദൗത്യമാണിത്. സ്റ്റാർലൈനിന്റെ സംവിധാനങ്ങളും കഴിവുകളും സുനിതയും വിൽമോറും ചേർന്ന് പരിശോധിച്ച് വിലയിരുത്തും.

യാത്രയിൽ ആകാംക്ഷയുണ്ടെന്നും, എന്നാൽ പുതിയ ബഹിരാകാശ പേടകത്തിൽ പോകുന്നതിനെക്കുറിച്ച് ആശങ്കകളില്ലെന്നും 59കാരിയായ സുനിത വില്യംസ് പറയുന്നു.വീണ്ടുമൊരു ബഹിരാകാശ യാത്ര വീട്ടിലേക്ക് മടങ്ങുന്നത് പോലെയുള്ളതാണെന്നും അവർ കൂട്ടിച്ചേർത്തു. നാസയുടെ കൊമേഷ്യൽ ക്രൂ പ്രോഗ്രാമിന്റെ ഭാഗമായിട്ടുള്ള സ്റ്റാർലൈനറിന് വേണ്ടി നടത്തുന്ന ആദ്യത്തെ ക്രൂഡ് ഫ്‌ളൈറ്റ് ആണിത്.നേവി ടെസ്റ്റ് പൈലറ്റായ സുനിത 2006ലും 2012ലുമാണ് ഇതിന് മുൻപ് രണ്ട് തവണ ബഹിരാകാശത്തേക്ക് പോയത്. നാസയിൽ നിന്നുള്ള കണക്കുകൾ പ്രകാരം ആകെ 322 ദിവസമാണ് സുനിത ബഹിരാകാശത്ത് ചെലവഴിച്ചിട്ടുള്ളത്.50 മണിക്കൂറും 40 മിനിറ്റും ബഹിരാകാശത്ത് നടന്നുവെന്ന റെക്കോർഡും സുനിതയ്‌ക്ക് സ്വന്തമാണ്. ഏഴ് തവണയായിട്ടാണ് നേട്ടം സ്വന്തമാക്കിയത്.

 

സുനിത വില്യംസിനൊപ്പം നാസയുടെ ബഹിരാകാശ സഞ്ചാരിയായ ബുച്ച് വിൽമോറും ദൗത്യത്തിന്റെ ഭാഗമാകും. വിവിധ പരീക്ഷണങ്ങളുടെ ഭാഗമായി ഒരാഴ്ചയോളം ഇവർ ഇന്റർനാഷണൽ സ്‌പേസ് സെന്ററിൽ ഡോക്ക് ചെയ്യും.ബോയിംഗിന്റെ റിപ്പോർട്ടുകൾ പ്രകാരം ക്രൂ സ്പേസ് ട്രാൻസ്പോർട്ടേഷൻ-100 സ്റ്റാർലൈനർ പേടകം ഏഴ് യാത്രക്കാരെ ഉൾക്കൊള്ളാൻ പാകത്തിലാണ് നിർമിച്ചിരിക്കുന്നത്.മനുഷ്യരുമായി സ്റ്റാർലൈനർ നടത്തുന്ന ആദ്യ യാത്രയാണിത്. വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി സ്റ്റാർലൈനർ ഉപയോഗിക്കുന്നതിന്റെ ഭാഗമായിട്ടാണ് നാസയോടൊപ്പം ചേർന്ന് ഇത്തരമൊരു പരീക്ഷണം നടത്തുന്നത്. സ്റ്റാർലൈനറിലെ യാത്രയിലൂടെ തന്റെ വരും ദിനങ്ങൾ, പറന്നു കൊണ്ട് വളരെ രസകരമായ രീതിയിൽ ദിനചര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന രീതിയിൽ ഉള്ളതാകുമെന്നും സുനിത വില്യംസ് പറയുന്നു.പേടകം സുരക്ഷിതവും സുഖപ്രദവുമാണെന്നാണ് സുനിത വില്യംസ് യാത്രയെക്കുറിച്ച് പ്രതികരിച്ചത്. ഏകദേശം 10 ദിവസം നീണ്ടുനിൽക്കുന്ന ദൗത്യത്തിനിടെ സുനിതയും ബുച്ച് വിൽമോറും സ്റ്റാർലൈനറിന്റെ എല്ലാ സംവിധാനങ്ങളും കഴിവുകളും സമഗ്രമായി പരിശോധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ പ്രദേശവാസികൾ... അതിരപ്പിള്ളിയിൽ ഹോട്ടൽ ആക്രമിച്ച് കാട്ടാന....  (3 minutes ago)

മണിപ്പൂരിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി... ഇന്ന് പുലർച്ചെയാണ് ഭൂകമ്പമുണ്ടായത്, കാംജോങ്ങിലാണ് പ്രഭവകേന്ദ്രമെന്ന് അധികൃതർ  (21 minutes ago)

സങ്കടക്കാഴ്ചയായി... തിരൂരില്‍ അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍  (43 minutes ago)

സുഹൃത്തുക്കളോടൊപ്പം ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു....  (1 hour ago)

  ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്... തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്തു.  (1 hour ago)

ശബരിമല യുവതി പ്രവേശനം... സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേൾക്കും  (1 hour ago)

വീണ്ടും സംഘര്‍ഷത്തിലേക്ക്... കീഴടങ്ങൽ പ്രതീക്ഷിക്കേണ്ടെന്ന് ഇറാൻ, ചർച്ചയിൽ പങ്കെടുത്തേക്കില്ല, ഒരുപാട് ബോംബുകൾ പൊട്ടും'; വെടിനിർത്തൽ തീരും മുൻപ് കരാറിൽ എത്താൻ ഇറാനെതിരെ ട്രംപിന്‍റെ കടുത്ത ഭീഷണി  (1 hour ago)

സ്കൂളിൽ ഹാൻഡ് ബോൾ പോസ്റ്റ് തലയിൽ വീണ് എട്ട് വയസ്സുകാരന് ദാരുണാന്ത്യം...  (2 hours ago)

പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും തമിഴ്നാട്ടിലും പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും...  (2 hours ago)

  ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നേടാനുള്ള അവസരം 30വരെ മാത്രം...  (3 hours ago)

ജനന രജിസ്‌ട്രേഷനിൽ തിരുത്തൽ... സത്യവാങ്മൂലം മാത്രം മതി  (3 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം  സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്ററടക്കം 6 പേർക്കെതിരെ പോക്സോ , ബാല വിവാഹം, പട്ടിക വർഗ്ഗ അതിക്രമം തടയൽ , ബാലനീതി നിയമം, ഭാരതീയ ന്യാ  (3 hours ago)

ഉദ്ഘാടനത്തിന് ഒരുദിവസം മാത്രം ബാക്കി നിൽക്കെ രാജസ്ഥാനിലെ പച്ച്പദ്ര റിഫൈനറിയിൽ തീപിടിത്തം....  (3 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏപ്രില്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 5.17 കോടി രൂപ, 1.32 കിലോ സ്വർണം    (3 hours ago)

സങ്കടമടക്കാനാവാതെ.... കുവൈത്തിൽ കൊല്ലം സ്വദേശിനി ഹൃദയാഘാതം മൂലം മരിച്ചു...  (4 hours ago)

Malayali Vartha Recommends