ആഡംബര കാറിൽ നാട് മുഴുവൻ ചുറ്റിക്കറങ്ങിയ ശേഷം ഹൈടെക് മോഷണം... രാത്രിയിൽ ദേഹമാസകലം തുണികൊണ്ട് മൂടി മുഖം മറച്ചെത്തിയത് സ്ത്രീകളടക്കമുള്ള സംഘം; കായംകുളത്തെ മോഷണ സംഘത്തെ പോലീസ് പൊക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ....

ഹൈടെക് മോഷ്ടാക്കളെ അതിവേഗം പൊക്കി പൊലീസിന്റെ മിടുക്ക്. വള്ളികുന്നം സ്റ്റേഷന് പരിധിയിലെ ചൂനാട് മാര്ക്കറ്റില് മോഷണം നടത്തിയ സ്ത്രീകള് അടക്കമുള്ള സംഘമാണ് മണിക്കൂറുകള്ക്കകം പൊലീസിന്റെ വലയിലായത്.
കറ്റാനം ഇലപ്പക്കുളം തോട്ടിന്റെ തെക്കതില് സജിലേഷ് (23), കരുനാഗപ്പള്ളി കാരൂര്കടവ് മീതു ഭവനത്തില് നിധിന് സേതു (21), കരുനാഗപ്പള്ളിയില് വാടക താമസക്കാരായ എറണാകുളം കുമ്ബളങ്ങി താന്നിക്കല് പ്രീത (29), തിരുവനന്തപുരം വെഞ്ഞാറമൂട് പൂവന്വിളവത്ത് അനു (36) എന്നിവരാണ് പിടിയിലായത്.
സ്റ്റേഷന് സ്ഥിതി ചെയ്യുന്ന മാര്ക്കറ്റില് മോഷണം നടത്തിയ തസ്കരസംഘത്തെ 24 മണിക്കൂറിനുള്ളില് പിടികൂടാനായത് പൊലീസിനും അഭിമാനമായി.
ചൂനാട് മാര്ക്കറ്റിലെ കബീറിന്റെ സിറ്റി ബേക്കറിയിലാണ് വെള്ളിയാഴ്ച പുലര്ച്ച മോഷണം നടന്നത്. തെക്കേ ജങ്ഷനിലെ ഷംനാദിന്റെ ഉടമസ്ഥതയിലെ ജാസ്മിന് ജ്വല്ലേഴ്സ് തുറക്കാന് ശ്രമിച്ചെങ്കിലും വിജയച്ചില്ല. ഒരാഴ്ച മുമ്ബും ഇതേ സംഘം ജ്വല്ലറി കുത്തി തുറക്കാന് ശ്രമിച്ചിരുന്നു.
കെ.എല് 29 പി 6639 ടാറ്റ ടിയാഗോ കാറിലാണ് സംഘം എത്തിയത്. ബേക്കറിയുടെ മുന് വശത്ത് ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് സ്ഥാപിച്ച പൂട്ട് തകര്ത്താണ് അകത്ത് കയറിയത്.
ഫ്രീസറില് സൂക്ഷിച്ചിരുന്ന 20,000 രൂപയുടെ സാധനങ്ങളാണ് കവര്ന്നത്. ഗ്യാസ് കട്ടര് ഉള്പ്പെടെയുള്ളവയുമായാണ് മോഷ്ടാക്കള് എത്തിയത്.
രണ്ട് മണിക്കൂറോളം മാര്ക്കറ്റില് ചെലവഴിച്ചിരുന്നു. സി.സി ടി.വി ദൃശ്യങ്ങളില്നിന്ന് ലഭിച്ച കാറിന്റെ ചിത്രവും ഗ്യാസ് സിലിണ്ടറുമാണ് മോഷ്ടാക്കളെ പിന്തുടരാന് സഹായിച്ചത്. മോഷണത്തിന് ഗ്യാസ് സിലിണ്ടര് കാറില്നിന്ന് ഇറക്കുന്നതും കയറ്റുന്നതും ദൃശ്യങ്ങളില് വ്യക്തമായിരുന്നു.
ദേഹമാസകലം മൂടിയ വസ്ത്രവും മുഖം മറച്ചുമാണ് ഇവര് എത്തിയത്. കാറിലെത്തിയ മോഷ്ടാക്കളുടെ ചിത്രം സമൂഹ മാധ്യമങ്ങളില് പ്രചരിച്ചതും തിരിച്ചറിയലിന് സഹായകമായി. പുതിയ മോഡല് കാറും ഇതിലെ ചുളുക്കും തിരിച്ചടിയായി.
അന്വേഷണത്തില് താമല്ലാക്കല് സ്വദേശിയുടെതാണ് കാറെന്ന് കണ്ടെത്തിയതോടെ കാര്യങ്ങള് എളുപ്പമായി.
റെന്റ് എ കാര് സ്ഥാപനത്തില്നിന്ന് വാടകക്ക് എടുത്താണ് സംഘം മോഷണത്തിന് ഇറങ്ങിയത്. പിടിവീഴുമെന്നായതോടെ മുന്നാറിലേക്ക് മുങ്ങാനുള്ള ശ്രമമായിരുന്നു.
എന്നാല്, ജി.പി.ആര്.എസ് സംവിധാനമുള്ള കാറിന്റെ സഞ്ചാരപാത പിന്തുടര്ന്ന് വഴിമധ്യേ പൊലീസ് പിടികൂടുകയായിരുന്നു.
മോഷ്ടാക്കളെക്കുറിച്ച് കൂടുതല് അന്വേഷണം നടത്തിവരുകയാണെന്ന് അന്വേഷണത്തിന് മേല്നോട്ടം വഹിച്ച സി.ഐ ഡി. മിഥുന് പറഞ്ഞു. എസ്.ഐ അന്വര് സാദത്ത്, സിവില് പൊലീസ് ഓഫിസര്മാരായ മനീഷ്, ജിഷ്ണു, ഷാജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
https://www.facebook.com/Malayalivartha