Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയിച്ചിട്ടും ലക്‌നൗ പ്ലേഓഫ് കാണാതെ പുറത്ത്


മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്


ഭക്ഷണം കഴിക്കാനായി വിളിച്ചിട്ടും എത്തിയില്ല... ഒടുവില്‍ കണ്ടത്.... ആലപ്പുഴയില്‍ കാറിനുള്ളില്‍ എ.സി ഓണ്‍ ചെയ്ത് വിശ്രമിച്ച യുവാവ് മരിച്ച നിലയില്‍


യൂറോപ്പിനെതിരെ രാസായുധം തീവ്രവാദ ശക്തികള്‍ ഉപയോഗിക്കും:- വരുന്നത് മഹായുദ്ധമെന്ന് പ്രവചിച്ച് ബാബ വംഗ...


തണുത്ത ലാവാ പ്രവാഹത്തിലും, പ്രളയത്തിലും കുട്ടികളടക്കം മരിച്ചത് 67 പേർ:- ഇന്തൊനീഷ്യയിൽ മഴയുടെ ഗതി മാറ്റാൻ ക്ലൗഡ് സീഡിങ്...

'പ്രായപൂർത്തി ആയ പുരുഷനും സ്ത്രീക്കും കുടുംബത്തിൽ നിന്നും മാറി ഒറ്റയ്ക്കു താമസിക്കുന്ന അവസ്ഥ വന്നാലേ കുടുംബ ബന്ധങ്ങൾ ശക്തമാകൂ. ധാരാളം മാനസിക, ശാരീരിക പീഡന കഥകൾ സുഹൃത്തുക്കളിൽ നിന്നും കേട്ടിട്ടുണ്ട്...' വൈറലായി കുറിപ്പ്

18 MARCH 2021 06:34 PM IST
മലയാളി വാര്‍ത്ത

More Stories...

തെരുവോരങ്ങളിൽ ഉറങ്ങുന്നവരെ കല്ല് കൊണ്ട് ഇഞ്ചിഞ്ചായി ഇടിച്ച് കൊല്ലും!!! പോലീസ് പിടിച്ചപ്പോൾ അറിഞ്ഞത് നടുക്കുന്ന മറ്റൊരു വിവരം; കൊല്ലത്തെ വിറപ്പിച്ച സൈക്കോ കില്ലർ മൊട്ട നവാസ് !!!!!!

കടലിലെ ഉഷ്ണതരംഗത്തെ തുടർന്ന് ലക്ഷദ്വീപിലെ പവിഴപ്പുറ്റുകൾ വൻതോതിൽ നശിക്കുന്നു; പഠനത്തിൽ നടുങ്ങി ശാസ്ത്ര ലോകം

കടൽ കാക്കകൾ ജനങ്ങളുടെ മരണത്തിന് കാരണമായേക്കാം!!!! മുന്നറിയിപ്പുമായി വിദഗ്ധർ

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

അമ്മൂമ്മ കഥകളിലെ യക്ഷിയെ പാലമരത്തിൽ തളയ്ക്കുന്നതു പോലെയാണ്, സ്ത്രീയെ കല്യാണം കഴിച്ചു പുരുഷന്റെ കുടുംബ വീട്ടിൽ അയക്കുന്നത്. അല്ലെങ്കിൽ ചിറകരിഞ്ഞു കിളികളെ കാട്ടിൽ വിടുന്ന പോലെ. സ്വാതന്ത്ര്യം അതോടെ തീരും. പ്രായപൂർത്തി ആയ പുരുഷനും സ്ത്രീക്കും കുടുംബത്തിൽ നിന്നും മാറി ഒറ്റയ്ക്കു താമസിക്കുന്ന അവസ്ഥ എന്നത്. സുമേഷ് സി.പിള്ള എഴുതിയ കുറിപ്പ് വൈറലാകുന്നു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

അമ്മൂമ്മ കഥകളിലെ യക്ഷിയെ പാലമരത്തിൽ തളയ്ക്കുന്നതു പോലെയാണ്, സ്ത്രീയെ കല്യാണം കഴിച്ചു പുരുഷന്റെ കുടുംബ വീട്ടിൽ അയക്കുന്നത്. അല്ലെങ്കിൽ ചിറകരിഞ്ഞു കിളികളെ കാട്ടിൽ വിടുന്ന പോലെ. സ്വാതന്ത്ര്യം അതോടെ തീരും. പ്രായപൂർത്തി ആയ പുരുഷനും സ്ത്രീക്കും കുടുംബത്തിൽ നിന്നും മാറി ഒറ്റയ്ക്കു താമസിക്കുന്ന അവസ്ഥ വന്നാലേ കുടുംബ ബന്ധങ്ങൾ ശക്തമാകൂ. ധാരാളം മാനസിക, ശാരീരിക പീഡന കഥകൾ സുഹൃത്തുക്കളിൽ നിന്നും കേട്ടിട്ടുണ്ട്. കുറച്ചു നാൾ മുൻപ് എഴുതിയതാണ്; പുതിയ കുറെ അനുഭവ കഥകൾ കേട്ടപ്പോൾ ഒന്നു കൂടി പറയണം എന്നു തോന്നി. ജോ മിങ് എന്റെ അടുത്ത സുഹൃത്തായിരുന്നു, ചൈനക്കാരൻ, നന്നായി സംസാരിക്കും, ഒഴിവു സമയങ്ങളിൽ ഞങ്ങൾ കുടുംബ കാര്യങ്ങൾ പരസ്പരം സംസാരിക്കുമായിരുന്നു.രണ്ടായിരത്തി രണ്ടിൽ ആണ്. മാസം കൃത്യമായി ഓർമ്മയില്ല, സെപ്റ്റംബർ മാസം ആണെന്നു തോന്നുന്നു.

അന്ന് ഞങ്ങൾ രണ്ടു പേരും അമേരിക്കയിൽ കാൽടെക്കിൽ (കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്കനോളജിയിൽ) പോസ്റ്റ്-ഡോക്ടറൽ ഗവേഷണം നടത്തുന്ന സമയമാണ്.അങ്ങിനെയാണ് ഒരു ദിവസം കോഫി ബ്രേക്കിന്റെ ഇടയിൽ ജോ മിങ്, ലീമ (യഥാർത്ഥ പേരുകൾ അല്ല) എന്ന തന്റെ പ്രണയിനിയെക്കുറിച്ചു പറഞ്ഞത്.ജോമിങിന്റെ കണ്ണുകളിൽ സന്തോഷം വിരിഞ്ഞു.

"അപ്പോൾ ഉടനെ കല്യാണം കഴിച്ചു കൂടെ?" ഞാൻ ചോദിച്ചു.
"അത് സുരേഷേ, ഭയങ്കര ചിലവുള്ള ഏർപ്പാടാണ്."
"അതെന്താണ് കല്യാണത്തിന് ഭയങ്കര ചെലവ്?" എനിക്ക് ആകാംക്ഷയായി.
"അത് കല്യാണത്തിനു മുൻപ്, ലീമയുടെ മാതാപിതാക്കൾക്ക് വലിയ ഒരു സമ്മാനം കൊടുക്കണം. 'ബ്രൈഡ് പ്രൈസ്' എന്നാണ് പറയുന്നത്."
"കൊള്ളാമല്ലോ, നിങ്ങളുടെ ആചാരങ്ങൾ" ഞാൻ ചിരിച്ചു.
"എത്ര പൈസ വേണ്ടി വരും?" ഞാൻ ചോദിച്ചു.
"അത് യു എസ് ഡോളറിൽ ഏകദേശം പതിനായിരം ഡോളർ (ആറു ലക്ഷം രൂപ)"
"അതിലും കുറയാത്ത പൈസ ലിമ എന്റെ എന്റെ മാതാപിതാക്കൾക്കും കൊടുക്കും."
"കൊള്ളാമല്ലോ, കല്യാണ ചെലവുകൾക്ക് എടുക്കാമല്ലോ, ആ പൈസ."
"അല്ല, പൈസ സാധാരണ രണ്ടു പേർക്കും കൂടി പുതിയ ഒരു അപ്പാർട്ട്മെന്റ് വാങ്ങാനായുള്ള അഡ്വാൻസ് കൊടുക്കും, ബാക്കി പതിയെ ലോൺ ആയി അടയ്ക്കും."
"അപ്പോൾ നിങ്ങളുടെ നാട്ടിൽ, പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടിലല്ലേ താമസം?"
"ഞങ്ങളുടെ പ്രോവിന്സിൽ അങ്ങിനെയല്ല, ചൈന വലിയ രാജ്യമല്ലേ, ഓരോ സ്ഥലങ്ങളിലും ഇതൊക്കെ വ്യത്യസപ്പെട്ടിരിക്കും". ജോമിങ് പറഞ്ഞു നിർത്തി.

എത്ര നല്ല ആചാരം, ആരും ആരുടേയും അടിമയല്ല. ഇഷ്ടങ്ങൾക്ക് വിലങ്ങുകൾ ഇല്ല.
പറഞ്ഞു വരുന്നത്, എനിക്ക് ഏറ്റവും വിഷമം തോന്നിയിട്ടുള്ള ഒരു സമ്പ്രദായം ആണ്, വിവാഹ ശേഷം പെൺകുട്ടിയെ (വധുവിനെ) ഭർത്താവിന്റെ വീട്ടിലേക്ക് അയക്കുന്നത്.ഒരു പരിചയവും ഇല്ലാത്ത, ഇണങ്ങാൻ പറ്റുമോ എന്നറിയാത്ത ഒരു സ്ഥലത്തേക്ക് മകളെ അയക്കുന്നത് എത്ര വിഷമിപ്പിക്കുന്ന സംഗതിയാണ്?.
ഒരാഴ്ച്ചയൊക്കെ അതിഥിയായി കഴിയാം, എന്നിരുന്നാലും, ഒരു ജീവിതകാലം മുഴുവൻ മറ്റൊരു സാഹചര്യത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ടവർ.പുരുഷ കേന്ദ്രീകൃതമായ ഒരു സമൂഹത്തിൽ ഇപ്പറയുന്നതിന് വലിയ അംഗകാരം കിട്ടില്ല എന്നറിഞ്ഞു തന്നെയാണ് എഴുതുന്നത്.പ്രായമായ അച്ഛനും, അമ്മയും എന്നൊക്കെയാവും ഇപ്പോൾ മനസ്സിൽ, അല്ലേ?.അപ്പോൾ പെൺ മകൾ/മക്കൾ മാത്രമുള്ള മാതാപിതാക്കളോ?
ഇനിയുള്ള തലമുറയിൽ, മക്കളുടെ കൂടെയുള്ള താമസം എത്രമാത്രം പ്രായോഗികമായതാണ് ആണ് എന്നും ആലോചിക്കണം.

കൂട്ടു കുടുംബങ്ങളിൽ നിന്നും അണു കുടുംബത്തിലേക്ക് മാറിയതാണ് എല്ലാ കുടുംബ പ്രശ്നങ്ങൾക്കും കാരണം എന്ന് ചിന്തിക്കുന്നവരായിരിക്കും കൂടുതലും.ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം സ്വാതന്ത്ര്യത്തോടെ ജീവിക്കുക എന്നുള്ളതാണ്. മാതാപിതാക്കൾക്കും അങ്ങിനെയാണ്.രണ്ടായി താമസിച്ചാൽ രണ്ടു കൂട്ടരുടെയും സ്വാതന്ത്ര്യത്തിനു വിഘാതം ഉണ്ടാവില്ല.പരസഹായം ആവശ്യമില്ലാത്ത സമയം വരെ ഒറ്റയ്ക്ക് താമസിക്കുന്നതല്ലേ അവർക്കും അഭികാമ്യം?അപ്പോൾ മക്കൾക്കായി, നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം, ജോമിങിന്റെയും, ലിമയുടെയും മാതാപിതാക്കൾ ചെയ്തപോലെ തനിയെ താമസിക്കാൻ ഒരു വീടോ, അപ്പാർട്ടുമെന്റോ വാങ്ങാനുള്ള കുറച്ചു പൈസ കൊടുക്കുക എന്നുള്ളതാണ്.

വരന്റെയും, വധുവിന്റെയും മാതാപിതാക്കൾ തുല്യമായി അതിനുള്ള പൈസ contribute ചെയ്യട്ടെ. ബാക്കിയുള്ളത് അവർ തന്നെ ലോൺ എടുക്കട്ടേ, അടച്ചു തീർക്കുന്നത് അവരുടെ ഉത്തരവാദിത്വം. പെൺകുട്ടിയെ ഒരു പരിചയവും ഇല്ലാത്ത ഭർതൃഗൃഹത്തിലേക്ക് വിട്ട്, അവിടെ നീറിപ്പുകയാതെ അവർ അവരുടെ ജീവിതം കെട്ടിപ്പടുക്കാൻ സഹായം ചെയ്യുകയല്ലേ ഉത്തരവാദിത്വം ഉള്ള മാതാപിതാക്കൾ ചെയ്യേണ്ടിയത്?അവർക്ക് അതിനുള്ള പക്വത ഈ പ്രായത്തിൽ കാണുമോ എന്നൊക്കെ ചിന്തിച്ചു തല പുകയ്ക്കണ്ട. വിദേശങ്ങളിൽ ഒക്കെ ചെയ്യുന്ന പോലെ ആ പക്വത ആയിട്ടു കല്യാണം കഴിച്ചാൽ മതി.

എന്റെ അഭിപ്രായത്തിൽ 'ഈ കെട്ടിച്ചു വിടുക' എന്ന പദം തന്നെ അങ്ങേയറ്റം സ്ത്രീ വിരുദ്ധമാണ്. അതിലും അരോചകമാണ് പെൺകുട്ടികളെ, ഭർത്താവിന്റെ വീട്ടിലേക്ക് കല്യാണം കഴിച്ചു വിടുന്നത്.
ധാരാളം മാനസിക, ശാരീരിക പീഡന കഥകൾ സുഹൃത്തുക്കളിൽ നിന്നും കേട്ടിട്ടുണ്ട്. അങ്ങിനെ കല്യാണം കഴിച്ചു പോകുന്ന പെൺകുട്ടിയുടെ മാനസികാവസ്ഥ ഒന്നാലോചിച്ചു നോക്കൂ. ചില സ്ഥലങ്ങളിൽ ഒക്കെ 'കൊടുക്കുക (എന്നെ 'കൊടുത്തിരിക്കുന്നത്' ഇന്ന സ്ഥലത്താണ് എന്ന് പറയുന്നതും കേട്ടിട്ടുണ്ട്) എന്നാണ് പറയുന്നത്.

സ്വാതന്ത്ര്യം പുരുഷനു മാത്രം എന്നുള്ളതാണല്ലോ, നമ്മുടെ സമൂഹത്തിലെ പൊതു തത്വം. പുരുഷനെ കെട്ടിച്ചു വിടുക എന്ന് കേട്ടിട്ടുണ്ടോ? പറഞ്ഞു വന്നത് നമ്മുടെ ഇടയിൽ സ്ത്രീ വിരുദ്ധമായ പല അനാചാരങ്ങളും ഉണ്ട്. മകന് അല്ലെങ്കിൽ മക്കൾക്കുള്ള ഏറ്റവും വലിയ വിവാഹ സമ്മാനം, അവർക്ക് സ്വാതന്ത്ര്യത്തോടെ, മനസ്സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കികൊടുക്കുക എന്നതാണ്.
ഒന്നു മാറി ചിന്തിച്ചു കൂടെ?അതിനു സാഹചര്യം ഉള്ളവരെങ്കിലും?(അഭിപ്രായങ്ങൾ പോസ്റ്റുമായി ബന്ധപ്പെട്ട ആശയങ്ങളിൽ മാത്രം ഒതുക്കുവാൻ അഭ്യർത്ഥിക്കുന്നു. വ്യക്തിപരമായ പരാമർശങ്ങൾ ദയവായി ഒഴിവാക്കുക).

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി....  (7 minutes ago)

അതിനിടെ ബ്രിട്ടാസും... വിദേശ സന്ദര്‍ശനം നേരത്തെ അവസാനിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി; നാളെ കേരളത്തില്‍ തിരിച്ചെത്തുമെന്നായിരുന്നു അറിയിച്ചത്; മണത്തറിഞ്ഞ മാധ്യമങ്ങള്‍ കാത്  (35 minutes ago)

പെട്ടെന്ന് മാറി മറിഞ്ഞു... കൊടും ചൂടില്‍ നിന്നും ആശ്വാസമായി എത്തിയ വേനല്‍മഴ കനത്തു; സംസ്ഥാനത്ത് ഇന്നും മഴ, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; വരും ദിവസങ്ങളില്‍ സം  (38 minutes ago)

വലിയ ടീമിന്റെ പോക്ക്... അവസാന മത്സരത്തില്‍ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് തല്ലിക്കെടുത്തി; പത്താം തോല്‍വിയുമായി തലതാഴ്ത്തി മുംബൈയ്ക്കു മടക്കം; ജയി  (43 minutes ago)

വീണ്ടും ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി ഉത്തരകൊറിയ  (45 minutes ago)

സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്... സംസ്ഥാനത്ത് ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദ്ദേശം, ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയ  (1 hour ago)

ആര്യയുടെ രഹസ്യ മൊഴി രേഖപ്പെടുത്താന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുമ്പാകെയാണ് കന്റോണ്‍മെന്റ് പോലീസ് ക്രിമിനല്‍ നടപടിക്രമത്തിലെ വകുപ്പ് 164 പ്രകാരം  (1 hour ago)

പരവൂര്‍ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് ബന്ധുക്കള്‍  (1 hour ago)

പകര്‍ച്ചപ്പനികള്‍ക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണം: മന്ത്രി വീണാ ജോര്‍ജ്... പൊതു ജല സ്‌ത്രോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ കൃത്യമായ ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യണം, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എലിപ്പനി  (1 hour ago)

വിദേശ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി... ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു എത്തിയത്  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും... 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്, വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാഷ്ട്ര  (2 hours ago)

ബിരുദഫലം റെക്കോര്‍ഡ് വേഗത്തില്‍ പ്രസിദ്ധീകരിച്ച കാലിക്കറ്റ് സര്‍വകലാശാലയുടേത് ചരിത്രനേട്ടമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി  (3 hours ago)

തമിഴ്‌നാട്ടിലെ കുപ്രസിദ്ധ മോഷ്ടാവ് വിയ്യൂരില്‍ നിന്ന് രക്ഷപ്പെട്ടു... കേരളത്തിലും തമിഴ്‌നാട്ടിലുമായി ഒട്ടേറെ മോഷണ കേസുകളില്‍ പ്രതി, തെരച്ചില്‍ ആരംഭിച്ചു  (3 hours ago)

തിരുവനന്തപുരത്ത് ബ്യൂട്ടി പാര്‍ലര്‍ ഉടമ സ്ഥാപനത്തിനുള്ളില്‍ മരിച്ച നിലയില്‍  (4 hours ago)

മുംബൈ ഇന്ത്യന്‍സിന്റെ മോഹങ്ങള്‍ക്ക് വീണ്ടും തിരിച്ചടി.... മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്  (4 hours ago)

Malayali Vartha Recommends