ഉത്തര ഉണ്ണിയുടെ വിവാഹാഘോഷത്തിൽ തിളങ്ങി ദിലീപും കാവ്യയും! ഒരേ നിറത്തിൽ താര ദമ്പതികൾ; അനാർക്കലി വേഷത്തിൽ അതീവ സുന്ദരിയായി കാവ്യ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...
അഭിനയവും കൊണ്ടും നൃത്തം കൊണ്ടും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ഉത്തര ഉണ്ണി. ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ എന്ന നിലയിലും, സംയുക്ത വര്‍മ്മയുടെ അനുജത്തി എന്ന നിലയിലും നേരത്തെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഉത്തര.
കഴിഞ്ഞ ദിവസമായിരുന്നു ഉത്തരയുടെ വിവാഹം. ബാംഗ്ലൂരില്‍ ബിസിനസുകാരനായി ജോലി ചെയ്യുന്ന നിതേഷ് നായരാണ് വരന്.
അതേസമയം ഉത്തരയുടെ ഹല്‍ദി ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
ഒരേ കളര്‍ വേഷത്തിലാണ് ദിലീപും കാവ്യയും എത്തിയത്. നീല അനാര്‍ക്കലിയാണ് കാവ്യാ ധരിച്ചത്. അതേ കളര്‍ ഷര്‍ട്ടാണ് ദിലീപും അണിഞ്ഞിരുന്നത്.
കഴിഞ്ഞ ദിവസം രാവിലെ നടന്ന ഉത്തരയുടെ വിവാഹ ചടങ്ങില്‍ സംയുക്ത വര്‍മ്മയും എത്തിയിരുന്നു.
2020 ഏപ്രിലില്‍ നടത്താനിരുന്ന വിവാഹം കോവിഡിന്റെ സാഹചര്യം കണക്കിലെടുത്ത് മാറ്റി വയ്ക്കുകയായിരുന്നു.
ഭരതനാട്യം നര്‍ത്തകിയായ ഉത്തര 'വവ്വാല് പശങ്ക' എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ലെനിന് രാജേന്ദ്രന് ചിത്രം 'ഇടവപ്പാതി' ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം.
നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്. നയന്ത് മന്ത്, പോ പ്രിന്റ്സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha