ഏഴു വര്‍ഷം നീണ്ട പരിശ്രമത്തിന്റെ ഫലം! തന്റെ ജീവിതത്തിൽ സംഭവിച്ച പുതിയ സന്തോഷം പങ്കുവെച്ച് നടി വിന്ദുജ; ഏറ്റെടുത്ത് ആരാധകർ...
പവിത്രം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് വിന്ദുജ. ടികെ രാജീവ് കുമാര്‍ ഒരുക്കിയ പവിത്രം പുറത്തിറങ്ങിയിട്ട് 25 വര്‍ഷം പിന്നിട്ടിട്ടും വിന്ദുജയ്ക്ക് ഇന്നും ആരാധകര്‍ ഏറെയാണ്.
മിനി സ്ക്രീന്‍ പ്രേക്ഷകര്‍ക്കും പരിചിതയായ വിന്ദുജ തന്റെ ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍.
നൃത്തത്തിലും സംഗീതത്തിലും ആയി ഡോക്ടറേറ്റ് ലഭിച്ചിരിക്കുകയാണ് വിന്ദുജയ്ക്ക്.
ഏഴു വര്‍ഷം നീണ്ട പരിശ്രമത്തിന്റെ ഫലമായാണ് ഡോക്ടറേട്ട് ലഭിച്ചിരിക്കുന്നത്.
ഈ പ്രായത്തില്‍ തന്നെ ഡോക്ടറേറ്റ് ലഭിച്ചത് ഭാഗ്യവും ദൈവാനുഗ്രഹവും ആയി കരുതുന്നു.
നൃത്തവും പാട്ടും പോലെ തന്നെയാണ് അഭിനയത്തെയും ഞാന്‍ നോക്കി കാണുന്നത്- താരം പറയുന്നു.
https://www.facebook.com/Malayalivartha