ഈ ലക്ഷണങ്ങള്‍ അപായ സൂചനയോ? ജൈവവൈവിധ്യംകൊണ്ട് അനുഗ്രഹിക്കപ്പെട്ട ഭൂമധ്യരേഖാ പ്രദേശം കണ്ണീര്ത്താഴ്വരയായി മാറുമോ?. ചൂടിന്റെയും പ്രളയത്തിന്റെയും വറുതിയുടെയുമൊക്കെ കണ്ണീര്ത്താഴ്വര...?
ഗ്ലോബല്‍ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് കൗണ്‍സില്‍ പുറത്തുവിട്ട വിവരങ്ങള്‍ സത്യമാകുമോ?
ഈ ലക്ഷണങ്ങള്‍ അപായ സൂചനയോ. ജൈവവൈവിധ്യംകൊണ്ട് അനുഗ്രഹിക്കപ്പെട്ട ഭൂമധ്യരേഖാ പ്രദേശം കണ്ണീര്ത്താഴ്വരയായി മാറുമോ?. ചൂടിന്റെയും പ്രളയത്തിന്റെയും വറുതിയുടെയുമൊക്കെ കണ്ണീര്ത്താഴ്വര...ആ ദുരന്തം ഇതാ അരികില്‍..
മത്സ്യങ്ങളും കടല്‍ജീവികളും മധ്യരേഖാ പ്രദേശത്തുനിന്നു കൂടുതല്‍ തണുപ്പേറിയ ഇടങ്ങളിലേക്കു താമസം മാറുകയാണെന്ന ഒരു സംഘം ഗവേഷകരുടെ കണ്ടെത്തല്‍ ഗ്ലോബല്‍ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് കൗണ്‍സില്‍ പുറത്തുവിട്ടു.
മധ്യരേഖയോടു ചേര്‍ന്ന ഉഷ്ണമേഖലാ പ്രദേശത്തുനിന്ന് മല്‍സ്യങ്ങള്‍ സമീപ ഉഷ്ണമേഖലയിലേക്കു നീങ്ങുന്നതായാണു ന്യൂസീലന്‍ഡിലെ ഓക്ലന്‍ഡ് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണത്തില്‍ കണ്ടെത്തിയത്. കാലാവസ്ഥാ മാറ്റത്തിന്റെ തിക്തഫലമെന്നോണം ഭൂമധ്യരേഖാ പ്രദേശങ്ങളില്‍ ചൂടേറുന്നതാണ് മത്സ്യങ്ങളെ ഇതിനു പ്രേരിപ്പിക്കുന്നത്.
കേരളം ഉള്‍പ്പെടെ ഇന്ത്യയുടെ ഗുജറാത്ത് തീരം വരെ മധ്യരേഖാ പ്രദേശത്തിന്റെ ഭാഗമായി കണക്കാക്കാമെന്നതിനാല്‍ അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടലിലെയും മത്സ്യലഭ്യതയെയും ടൂറിസം പോലെയുള്ള ജനങ്ങളുടെ ഉപജീവന മാര്‍ഗങ്ങളെയും ഇതു ബാധിക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പു നല്കി.
ഗുജറാത്തിനും വടക്കോട്ടാണ് ഇന്ത്യയുടെ സബ് ട്രോപിക്സ് പ്രദേശം എന്നതിനാല്‍ നമ്മുടെ വിലകുറഞ്ഞ പോഷകാഹാരങ്ങളായ മത്തിയും അയിലയും കിളിമീനുമൊക്കെ കറാച്ചി കടല്‍ മേഖലയിലേക്കും ഒമാനിലേക്കുമൊക്കെ വഴിമാറുമെന്നു ചുരുക്കം.
കേരളത്തില്‍ ഇപ്പോള്‍തന്നെ രുചികുറഞ്ഞ ഒമാന്‍ മത്തി ഇറക്കുമതി ചെയ്യുന്നുണ്ട്. അടിത്തട്ടില്‍ വസിക്കുന്ന ജീവികളെക്കാള്‍ കടല്‍പ്പരപ്പിലെ സജീവ ജലമേഖലയില്‍ ജീവിക്കുന്ന മത്സ്യങ്ങളാണ് ചൂടേറ്റം കാരണം പലായനം തുടങ്ങിയിരിക്കുന്നത്. മധ്യരേഖാ പ്രദേശത്തു മാത്രം കണ്ടിരുന്ന പല മത്സ്യങ്ങളും കഴിഞ്ഞ 70 വര്‍ഷത്തിനിടെ സാവകാശം വടക്കോട്ടു നീങ്ങുന്നതായും കണ്ടെത്തി.
48,660 തരം കടല്‍ ജീവികളുടെ നീക്കങ്ങള്‍ ഡേറ്റാബേസില്‍ നിരീക്ഷിച്ചാണ് ഓക്ലന്‍ഡ് സര്‍വകലാശാല ഈ നിഗമനത്തിലെത്തിയത്. അധികം തണുപ്പും കടുത്ത ചൂടുമില്ലാത്ത സമശീതോഷ്ണ കാലാവസ്ഥ, ധാരാളം മഴ, 365 ദിവസവും ലഭിക്കുന്ന നല്ല സൂര്യപ്രകാശം തുടങ്ങി പ്രകൃതി വിഭവങ്ങളാല്‍ അനുഗ്രഹിക്കപ്പെട്ട മധ്യരേഖാ പ്രദേശത്തിന്റെ വരദാനമാണ് പശ്ചിമഘട്ട മലനിരകള്‍.
ശരാശരി സമുദ്ര താപനില 20- 25 ഡിഗ്രി സെല്‍ഷ്യസ് കടന്നാല്‍തന്നെ പല ജീവികള്‍ക്കും പിടിച്ചു നില്‍ക്കാനാവില്ല. ഇപ്പോള്‍ 30 ഡിഗ്രി വരെയായി താപനില ഉയരുന്നതു പതിവാണ്. 30 ഡിഗ്രി സമുദ്രോപരിതല താപനില ഏതാനും ആഴ്ചകളില്‍ തുടര്‍ച്ചയായി അനുഭവപ്പെടുമ്പോഴാണ് ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും മധ്യരേഖാ പ്രദേശത്ത് ചുഴലിക്കാറ്റുകളുടെ എണ്ണം കൂടി വരികയാണ്. വലിയൊരു ആശങ്കയുടെ കാര്‍മേഖം അരികില്‍ എന്നതാണ് പഠനം സൂചിപ്പി്ക്കുന്നത്.
ഇനിയും ഈ മാറ്റത്തെ ഗൗരവത്തോടെ കണ്ടില്ലെങ്കില്‍ കാലം കഴിയുന്തോറും ദുരന്തത്തിന്റെ ആഘാതം കൂടുമെന്നു തന്നെ കണക്കാക്കേണ്ടിയിരിക്കുന്നു. ആഗോള താപനവും കാലാവസ്ഥാമാറ്റവും എന്ന വിഷയത്തെ നാം ഓരോരുത്തരും ഗൗരവത്തോടെ സമീപിക്കേണ്ട നാളുകളാണ് വരുന്നതെന്നും ഈ റിപ്പോര്‍ട്ട് നമ്മെ ഓര്‍മിപ്പിക്കുന്നു.
https://www.facebook.com/Malayalivartha