അമ്മയ്ക്ക് ആ വേദന താങ്ങാന്‍ സാധിച്ചിരുന്നില്ല... ഒടുവില്‍ ഹോസ്പിറ്റലിലേക്ക് പോകും വഴി തന്നെ അമ്മ അവസാന ശ്വാസം എടുത്തു.. പാതി മുറിഞ്ഞ വാക്കുകളോടെ നടി! പ്രതീക്ഷയുടെ അമ്മയ്ക്ക് സംഭവിച്ചതറിഞ്ഞ് നടുങ്ങി സീരിയൽ ലോകം; താരത്തിന്റെ വാക്കുകളിൽ കണ്ണീരോടെ ആരാധകർ...
മിനി സ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് പ്രതീക്ഷ. ‘അമ്മ' സീരിയലിലൂടെ മീനാക്ഷി ആയി എത്തി കസ്തൂരിമാനിൽ ശിവ എന്ന വില്ലത്തി ആയി വന്ന താരമാണ് പ്രതീക്ഷ.
പേര് പ്രതീക്ഷയെന്നാണെങ്കിലും മീനാക്ഷി എന്ന പേരിലാണ് പ്രതീക്ഷ തുടക്കം മുതല്‍ ഇത് വരെയും അറിയപ്പെടുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായി അഭിനയരംഗത്തേക്ക് എത്തിയ പ്രതീക്ഷയുടെ ജീവിത്തില്‍ ഇപ്പോള്‍ സംഭവിച്ചതും തീര്‍ത്തും അപ്രതീക്ഷിതമായ ഒന്നാണ്.
നടിയുടെ ജീവിതത്തിൽ താങ്ങായും തണലായും കഴിഞ്ഞ അമ്മയുടെ മരണമാണ് പ്രതീക്ഷയുടെ ജീവിതത്തില്‍ അപ്രതീക്ഷിമായി സംഭവിച്ചിരിക്കുന്നത്.
താരത്തിന്റെ അമ്മ ഗിരിജ പ്രദീപ് കഴിഞ്ഞദിവസമാണ് ലോകത്തോട് വിടപറഞ്ഞത്. അര്‍ബുദം ആയിരുന്നു.
രണ്ടുവർഷക്കാലമായി ചികിത്സയിൽ ആയിരുന്നു. പ്രതീക്ഷയുടെ അമ്മയോടുള്ള ആദരവ് അറിയിച്ചുകൊണ്ട് നിരവധി താരങ്ങളും രംഗത്ത് എത്തുകയുണ്ടായി.
അച്ഛനും അമ്മയും ചേട്ടനും അടങ്ങുന്നതാണ് പ്രതീക്ഷയുടെ കുടുബം. കസ്തുരിമാന് കഴിഞ്ഞ ശേഷം നീയും ഞാനും എന്ന സീരിയലിലാണ് ഇപ്പോള്‍ പ്രതീക്ഷ അഭിനയിച്ചു വരുന്നത്. ജീവിതത്തിൽ താങ്ങായും തണല്‍ ആയും കൂടെ ഉണ്ടായിരുന്ന അമ്മയുടെ മരണത്തില്‍ ആകെ തളര്‍ന്നിരിക്കുകയാണ് പ്രതീക്ഷ.
അമ്മയുടെ വിയോഗത്തെ കുറിച്ച് പ്രതീക്ഷയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു...
'അമ്മ ഞങ്ങളുടെ ലോകം അയിരുന്നു. ഒരുപാട് കാലം ജീവിക്കണം എന്ന് അമ്മയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നു എന്നാല്‍ അമ്മയ്ക്ക് ആ വേദന താങ്ങാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ ഹോസ്പിറ്റലിലേക്ക് ഉള്ള വഴിമധ്യേ 'അമ്മ അവസാന ശ്വാസം എടുത്തു.. പാതിയില്‍ മുറിഞ്ഞ വാക്കോടെ പ്രതീക്ഷ കുറിച്ചു ...
അടുത്തകാലത്തായി നടന് ബാലയുടെ പേര് ചേര്‍ത്ത് കൊണ്ട് പ്രതീക്ഷയുടെ പേരില്‍ ഗോസിപ്പുകളും ചിലര്‍ പ്രചരിപ്പിച്ചിരുന്നു. ഇതില്‍ മനം നൊന്ത പ്രതീക്ഷയുടെ വീഡിയോ വൈറല്‍ ആയിരുന്നു.
https://www.facebook.com/Malayalivartha