34 വയസുള്ള കുട്ടിയല്ലേ സൂര്യ, പക്വതയോടെ കാര്യങ്ങളെ കാണേണ്ടതല്ലേ? ചുമ്മാ ക്യാമറയ്ക്ക് മുന്നില്‍ വന്ന് കരയുകയും പറയുകയുമൊക്കെ ചെയ്യുമ്ബോള്‍ കാണുന്നവര്‍ക്ക് തന്നെ എന്ത് തോന്നും? ഞങ്ങള്‍ വാടകവീട്ടില്‍ ആണ് ഇപ്പോഴും കഴിയുന്നത്. ഒരുപാട് ആലോചനകള്‍ വന്നതാണ് അവന്. അപ്പോഴൊക്കെ സ്വന്തമായി വീട് വെച്ചിട്ട് മതി വിവാഹമെന്നാണ് അവന്‍ പറയുന്നത്! ഇനി അവനും ഇഷ്ടം ആണെങ്കില്‍ ഇതൊക്കെ കഴിഞ്ഞു വെളിയില്‍ ഇറങ്ങട്ടെ, അപ്പോള്‍ ആലോചിക്കാവുന്നതാണെന്ന് മണികുട്ടന്റെ 'അമ്മ...

ബിഗ്‌ബോസ് സീസൺ 3യിൽ മണിക്കുട്ടന്‍ - സൂര്യ പ്രണയത്തിന് സാധ്യതയുണ്ടോയെന്ന ആകാംഷയിലാണ് ആരാധകര്‍. മണിക്കുട്ടനോട് സൂര്യ പ്രണയം തുറന്നു പറഞ്ഞെങ്കിലും തിരിച്ച് സൗഹൃദം മാത്രമേ ഉള്ളുവെന്നാണ് മണിക്കുട്ടന്‍ മറുപടി നല്‍കിയത്.
ക്യാമറയ്ക്ക് മുന്നില്‍ സൂര്യ കരഞ്ഞോണ്ട് വരുന്നത് മകന് നാണക്കേട് ഉണ്ടാക്കുമെന്ന് പറയുകയാണ് മണിക്കുട്ടന്റെ പപ്പയും അമ്മയും. മണിക്കുട്ടന്‍്റെ ആലോചന വന്നാല്‍ വിവാഹക്കാര്യം ആലോചിക്കുമെന്നായിരുന്നു നേരത്തേ സൂര്യയുടെ അമ്മ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.
'34 വയസുള്ള കുട്ടിയല്ലേ സൂര്യ. പക്വതയോടെ കാര്യങ്ങളെ കാണേണ്ടതല്ലേ? ചുമ്മാ ക്യാമറയ്ക്ക് മുന്നില്‍ വന്ന് കരയുകയും പറയുകയുമൊക്കെ ചെയ്യുമ്ബോള്‍ കാണുന്നവര്‍ക്ക് തന്നെ എന്ത് തോന്നും?.
ബിഗ് ബോസില്‍ പലപ്പോഴും കുനിഞ്ഞിരുന്ന് അവന്‍ ആലോചിക്കുന്നത് സൂര്യയെ കുറിച്ചുള്ള കാര്യങ്ങളായിരിക്കാം. കുനിഞ്ഞിരുന്നു ആലോചിക്കുന്നത് അവനു ഭയങ്കര വിഷമം ആയിട്ടാണ്.
ഞാന്‍ ഇവന്റെ അമ്മയല്ലേ. എനിക്കത് മനസിലാകും. സൂര്യയോട് അറുത്ത് മുറിച്ച് പറയാത്തത് അവളെ വിഷമിപ്പിക്കണ്ട എന്ന് കരുതിയാകും'. സൂര്യയുടെ പ്രണയം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നാണ് മണിക്കുട്ടന്റെ അമ്മ പറയുന്നത്.
ഞങ്ങള്‍ വാടകവീട്ടില്‍ ആണ് ഇപ്പോഴും കഴിയുന്നത്. ഒരുപാട് ആലോചനകള്‍ വന്നതാണ് അവന്. അപ്പോഴൊക്കെ സ്വന്തമായി വീട് വെച്ചിട്ട് മതി വിവാഹമെന്നാണ് അവന്‍ പറയുന്നത്.
സൂര്യയെ ഞങ്ങള്‍ മുന്‍പ് കണ്ടിട്ടൊന്നും ഇല്ല. ഇരുവരും തമ്മില്‍ അഭിയിച്ചിട്ടുണ്ട് എന്ന് അറിയുന്നത് തന്നെ ഇരുവരും ഹൗസിനകത്ത് എത്തിയതിനു ശേഷം.
ഇനി അവനും ഇഷ്ടം ആണെങ്കില്‍ ഇതൊക്കെ കഴിഞ്ഞു വെളിയില്‍ ഇറങ്ങട്ടെ, അപ്പോള്‍ ആലോചിക്കാവുന്നതാണ് എന്നാണ് മണിക്കുട്ടന്റെ അച്ഛനും അമ്മയും പ്രതികരിക്കുന്നത്. അതേസമയം, മണിക്കുട്ടനെ ഇഷ്ടമാണെന്നും മണിക്ക് സൂര്യയെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ അത് നടത്തിക്കൊടുക്കുമെന്നും സൂര്യയുടെ മാതാപിതാക്കളും പറയുന്നു.
https://www.facebook.com/Malayalivartha


























