വാക്സിന് ചലഞ്ചില്‍ വിദ്യാര്‍ഥിനികളും; വേര്‍പിരിയല്‍ ആഘോഷമാക്കുന്നത്തിന് പിരിച്ച തുക മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക്
വേർപിരിയൽ ആഘോഷമാക്കുന്നത്തിൽ ഹരം കാണുന്നവരാനാണ് ഇപ്പോഴത്തെ തലമുറ. ഈ കോവിഡ് മഹാമാരി കാലത്ത് ഓൺലൈൻ പഠനമായതിനാൽ പലരും പരസ്പ്പരം കണ്ട് കാണില്ല.
പരീക്ഷ സമയത്ത് മാത്രമാകും ഒന്ന് കണ്ടിട്ട് ഉണ്ടാവുക. അതും എല്ലാപേരും മാസ്കുകൾ ധരിച്ചും സാനിറ്റിസ്റ്റ് ഉപയോഗിച്ചും.
അവസാനത്തെ വേര്‍പിരിയല്‍ ആഘോഷമാക്കുന്നത്തിൽ എന്തൊക്കെ പുതിയ മാറ്റങ്ങൾ കൊണ്ടുവരാം എന്ന് ചിന്തിക്കുന്ന തലമുറയാണ് ഇപ്പോൾ ഉള്ളത്. എന്നാൽ ഇവിടെ മാതൃക ആകുകയാണ് വിളയൂര്‍ എടപ്പലം പി.ടി.എം യതീംഖാന ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസുകാരായ വിദ്യാര്‍ഥികള്‍.
വേർപിരിയൽ ആഘോഷമാക്കാൻ വേണ്ടി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ചിലേക്ക് നല്കിയിരിക്കുക്കയാണ് ഈ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍. കോവിഡ് പശ്ചാത്തലത്തില്‍ പരിപാടി ഉപേക്ഷിച്ചപ്പോള്‍ പിരിച്ച പണം എന്തു ചെയ്യണമെന്നായി ആലോചന.
ചിലരൊക്കെ തിരിച്ചുവാങ്ങി. അപ്പോഴാണ് ജുമാന് ടി.എന്‍. പുരം, റിയാന്‍ കൈപ്പുറം, മുനീഫ് എടപ്പലം എന്നിവര്‍ പുതിയ ആശയം മുന്നോട്ടുവെച്ചത്.
മറ്റു കുട്ടികള്‍ക്കും നിര്‍ദേശം സ്വീകാര്യമായപ്പോള്‍ 51,000 രൂപ ഒരു മഹാമാരിയുടെ പ്രതിരോധത്തിന് പൊരുതുന്ന സര്‍ക്കാറിന് കരുത്തായി.
മുഖ്യമന്ത്രിയുടെ വാക്സിന് ചലഞ്ച് ഫണ്ടിലേക്ക് സംഭാവനയായി തുകയുടെ ചെക്ക് നിയുക്ത എം.എല്‍.എ മുഹമ്മദ് മുഹ്സിന് കുട്ടികള്‍ കൈമാറി. ഈ പ്രവർത്തി മാതൃകാപരമാണ് എന്ന് എം.എല്‍.എ പറഞ്ഞു.
https://www.facebook.com/Malayalivartha