Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...


കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...

വെടിമരുന്ന് എങ്ങനെ എത്തി... മൂന്നു കുട്ടികളുടെ മരണത്തിലെ ദുരുഹതകള്‍ പൊലീസിനെ വലക്കുന്നു; രണ്ടു വര്‍ഷമായി അടഞ്ഞു കിടക്കുന്ന കെട്ടിടത്തില്‍ വെടിമരുന്ന് എത്തിയത് എങ്ങനെ? അന്വേഷണം എവിടെയും എത്തിയില്ല

08 MAY 2021 12:29 PM IST
മലയാളി വാര്‍ത്ത

More Stories...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

വയനാട്ടിലെ കാരക്കണ്ടിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മരിക്കാനിടയായ സംഭവത്തിന് പിന്നിലെ ദുരൂഹത പൊലീസിന് വെല്ലുവിളിയാകുന്നു. ടൗണിന് സമീപത്തെ ജനവാസമേഖലയിലുള്ള കെട്ടിടത്തില്‍ എങ്ങനെയാണ് സ്‌ഫോടകവസ്തുക്കള്‍ എത്തിയത് എന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല. നാടിനെ ഞെട്ടിച്ച സ്ഫോടനം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും പൊലീസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് ആരോപണം.

സ്‌ഫോടനത്തിനിടയാക്കിയത് വെടിമരുന്നാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍, രണ്ടു വര്‍ഷത്തിലേറെയായി ഉപയോഗിക്കാതെ കാടു മൂടിക്കിടന്ന ഈ കെട്ടിടത്തില്‍ എവിടെനിന്നാണ് വെടിമരുന്ന് എത്തിയതെന്നതാണ് പൊലീസ് ഇതുവരെ അന്വേഷിച്ചിരുന്നത്. പക്ഷേ ഇതുവരെ ഒരു തുമ്പും കണ്ടെത്താനായിട്ടില്ല. ക്വാറികള്‍ നടത്തുന്നവരുള്‍പ്പെടെ വെടിമരുന്ന് കൈകാര്യം ചെയ്യുന്നവരെ അന്വേഷണത്തില്‍ കേന്ദ്രീകരിച്ചെങ്കിലും ഫലമൊന്നുമുണ്ടായില്ല.

വിദേശത്തുള്ള മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലവും കെട്ടിടങ്ങളും. ബത്തേരി ടൗണില്‍ പടക്കശാല നടത്തിയിരുന്നവര്‍ മുമ്പ് വാടകയ്ക്ക് ഉപയോഗിച്ചിരുന്ന ഈ സ്ഥലവും കെട്ടിടങ്ങളും അവര്‍ രണ്ടു വര്‍ഷം മുമ്പ് ഒഴിഞ്ഞുപോയിരുന്നു. വിദേശത്തുള്ള സ്ഥലമുടമയും ഇവിടേക്ക് വരാറില്ല. ആരാണ് ഈ കെട്ടിടത്തില്‍ സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചിരുന്നതെന്നതാണ് പൊലീസിനെ കുഴക്കുന്നത്.

ഏപ്രില്‍ 22-ന് ഉച്ചയോടെയാണ് ആളൊഴിഞ്ഞ വീടിനു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തില്‍ സ്‌ഫോടനമുണ്ടായതും മുരളീ, അജ്മല്‍, ഫെബിന്‍ എന്നി മൂന്നു വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റതും. പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മൂന്നു കുട്ടികളും മരണപ്പെട്ടു. സ്‌ഫോടനം നടന്ന അന്നുതന്നെ ഫൊറന്‍സിക് വിഭാഗവും ബോംബ് സ്‌ക്വാഡുമെല്ലാം സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു. തൊട്ടടുത്ത ദിവസം സ്‌ഫോടകവസ്തു വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘവും പരിശോധന നടത്തി.

മൂന്നു പേരും കളിക്കാന്‍ പോയി വരുന്നതിനിടെ വാങ്ങിയ ശീതളപാനീയം കുടിക്കുന്നതിനായി ആളൊഴിഞ്ഞ കെട്ടിടത്തില്‍ കയറിയതാണെന്നും, അവിടെ കൂട്ടിയിട്ടിരുന്ന വര്‍ണക്കല്ലുകള്‍ക്ക് സമീപം കണ്ട കറുത്തപൊടി തീപ്പെട്ടിയുരച്ച് കത്തിക്കാന്‍ നോക്കിയപ്പോള്‍ പൊട്ടിത്തെറിച്ചതെന്നുമാണ് മരിച്ച ഫെബിന്‍ എന്ന കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.

സ്‌ഫോടനത്തില്‍ മുരളിക്കും അജ്മലിനും 90 ശതമാനത്തോളവും ഫെബിന് 80 ശതമാനത്തോളവും പൊള്ളലേറ്റിരുന്നു. 15 മിനിറ്റിന്റെ വ്യത്യാസത്തിലാണ് മുരളിയും പിന്നാലെ അജ്മലും മരണത്തിന് കീഴടങ്ങിയത്. ഫെബിനെങ്കിലും ആരോഗ്യവാനായി തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു എല്ലാവരും. പക്ഷേ ഫെബിനും കൂട്ടുകാര്‍ക്കൊപ്പം യാത്രയായി. പാലക്കാട് നിന്ന് അവധിക്ക് ബന്ധുവീട്ടില്‍ വിരുന്നിനെത്തിയതായിരുന്നു മുഹമ്മദ് അജ്മല്‍. ഫെബിന്‍ ഫിറോസിന്റെ പിതാവ് ജലീലിന്റെ സഹോദരിയുടെ മകളുടെ മകനാണ് മുഹമ്മദ് അജ്മല്‍. ഫെബിന്റെയും അജ്മലിന്റെയും സുഹൃത്താണ് മുരളി.

സ്‌ഫോടനത്തിന്റെ ഉഗ്രശബ്ദം കേട്ട് സമീപവാസികള്‍പോലും ഞെട്ടിത്തരിച്ചു പോയിരുന്നു. ശബ്ദം കേട്ട് തൊട്ടടുത്തുള്ള വീട്ടുകാര്‍ പുറത്തിറങ്ങി നോക്കിയപ്പോള്‍, മൂന്നു കുട്ടികളും ദേഹത്തുള്ള വസ്ത്രങ്ങളെല്ലാം കത്തിക്കരിഞ്ഞ്, നിലവിളിച്ചുകൊണ്ട് മതില്‍ ചാടിക്കടന്ന് റോഡിലൂടെ ഓടി സമീപത്തെ കുളത്തില്‍ ചാടുന്നതാണ് കണ്ടതെന്ന് സമീപവാസികള്‍ പറഞ്ഞു. സംഭവത്തിലെ ദൂരൂഹത അവസാനിപ്പിച്ച്, കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും മരിച്ച കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ഇതിനോടകം രംഗത്തുവുന്നിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട പെരുമ്പെട്ടിയില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....  (16 minutes ago)

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ചരക്കു കപ്പലിലുണ്ടായിരുന്ന എല്ലാ ജീവനക്കാരേയും വിട്ടയച്ചതായി റിപ്പോര്‍ട്ട്...  (33 minutes ago)

സങ്കടം അടക്കാനാവാതെ... ഇടുക്കി ചിന്നക്കനാലില്‍ സ്‌കൂട്ടര്‍ കൊക്കയിലേക്ക് മറിഞ്ഞ് അമ്മയും മകളുമുള്‍പ്പെടെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം....  (1 hour ago)

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവുമായി ഗതാഗത വകുപ്പ്.... പ്രതിദിന ലൈസന്‍സ് 40 ആക്കും  (1 hour ago)

ജസ്‌ന തിരോധാന കേസില്‍ പിതാവ് ജയിംസ് ജോസഫ് ഫോട്ടോസ് അടക്കമുള്ള തെളിവുകള്‍ ഹാജരാക്കി.... സിബിഐ അവ അന്വേഷിച്ചിട്ടുണ്ടോയെന്നറിയാന്‍ കേസ് ഡയറി ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു, പിതാവ് തെളിവുകള്‍ നല്‍കിയാല്‍  (1 hour ago)

സംസ്ഥാനത്ത് നാലു ദിവസം ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (2 hours ago)

ഐപിഎലില്‍ മുംബൈയുടെ തുടര്‍ച്ചയായ നാലാം തോല്‍വി... കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മിന്നും ജയം...  (2 hours ago)

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി....  (3 hours ago)

കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്.  (3 hours ago)

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (8 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (8 hours ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (8 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (8 hours ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (8 hours ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (8 hours ago)

Malayali Vartha Recommends