Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

ആഞ്ഞടിച്ച് ടൗട്ടെ! നടുങ്ങിയ നിമിഷങ്ങൾ... കണ്ണൂരില്‍ നിന്ന് 290 കിലോമീറ്റര്‍ മാത്രം അകലെ, വടക്കന്‍ ജില്ലകളില്‍ ജാഗ്രത! വരുന്ന മണിക്കൂറുകളിൽ സംഭവിക്കാൻ പോകുന്നത്....

15 MAY 2021 07:58 AM IST
മലയാളി വാര്‍ത്ത

ന്യൂനമര്‍ദം ടൗട്ടെ ചുഴലിക്കാറ്റായി രൂപപ്പെട്ടു. അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ടൗട്ടെ ചുഴലിക്കാറ്റായി രൂപപ്പെട്ടിരിക്കുകയാണ്. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 290 കിലോമീറ്റര്‍ അകലെയാണ് കാറ്റുള്ളത്.

സംസ്ഥാന വ്യാപകമായി കനത്ത ജാഗ്രത നിര്‍ദേശമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും നല്‍കിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ എല്ലാ മേഖലകളിലും വരുന്ന മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ന്യൂനമര്‍ദം അതിതീവ്ര ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തിലാണ് സുപ്രധാന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ടൗട്ടെ ചുഴലിക്കാറ്റ് നേരിട്ട് കേരളതീരത്ത് വീശിയിട്ടില്ലെങ്കിലും അതിന്റെ സഞ്ചരപാത സംസ്ഥാനത്തോട് ചേര്‍ന്നായതിനാല്‍ ഇന്നും നാളെയും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് മല്‍സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് തുടരുകയാണ്. 24 മണിക്കൂറിനുള്ളില്‍ കാറ്റ് ശക്തി പ്രാപിച്ച്‌ ചുഴലിക്കാറ്റായി മാറും. ഏവരും അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം.

അതേസമയം മഴ ശക്തമായതോടെ തീരമേഖല പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് ദുരിതം. ഈ പ്രദേശങ്ങളില്‍ കടലാക്രമണം ശക്തമായതോടെ സുരക്ഷാ നടപടികള്‍ ആരംഭിച്ചു. എറണാകുളം ജില്ലയിലെ തീരദേശമേഖലയായ ചെല്ലാനം, വൈപ്പിന്‍, എടവനക്കാട്, നായരമ്ബലം, ഞാറയ്ക്കല്‍, ചെറായി തുടങ്ങിയ സ്ഥലങ്ങളില്‍ കടലാക്രമണം രൂക്ഷമാണ്. ചെല്ലാനത്ത് ഇതിനകം തന്നെ മിക്ക വീടുകളും വെള്ളത്തിനടിയിലായി. മതിലുകളും വീടുകളുമെല്ലാം തകര്‍ന്നു വീണിട്ടുണ്ട്.

ശക്തമായ കടലാക്രമണത്തില്‍ തീരദേശമേഖലയില്‍ നിന്ന് പുറത്ത് എത്താന്‍ ആരോഗ്യപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമുള്‍പ്പെടെ ഏറെ പ്രയാസപ്പെടുന്ന സഹചര്യമാണുണ്ടായത്. ഇപ്പോള്‍ പ്രദേശത്ത് ദുരന്ത നിവാരണ സേനയെ വിന്യസിച്ചിരിക്കുകയാണ്. വെള്ളപ്പൊക്ക സാധ്യതയും കടലാക്രമണവും കിഴക്കന്‍ മേഖലകളില്‍ മലയിടിച്ചില്‍ സാദ്ധ്യതയും കണക്കിലെടുത്ത് ഏത് അടിയന്തിര സാഹചര്യവും നേരിടുവാന്‍ ആശുപത്രികള്‍ സജ്ജമായിരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഇത്തരമൊരു അവസ്ഥ കൂടി നേരിടേണ്ടി വന്ന ദുരിതത്തിലാണ് ജനങ്ങള്‍.

കണ്ണൂര്‍ താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ അടിയന്തര സാചര്യത്തില്‍ ആളുകളെ മാറ്റി പാര്‍പ്പിക്കുന്നതിനായി 84ഓളം കെട്ടിടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആവശ്യമായി വന്നാല്‍ ക്യാമ്ബുകള്‍ തുറക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. കണ്ണൂര്‍ താലൂക്ക് കണ്‍ട്രോള്‍ റൂം നമ്ബര്‍: 04972 704969.

മെയ് 11ന് തലായി കടപ്പുറത്തു നിന്നും മത്സ്യ ബന്ധനത്തിനു പോയ തിരുവനന്തപുരം സ്വദേശികളായ മൂന്നുപേര്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഇവര്‍ പോയ ബോട്ടില്‍ വയര്‍ലെസ് സംവിധാനം ഇല്ലാത്തത്തിനാല്‍ യാതൊരു വിധ ആശയ വിനിമയത്തിനും സാധിച്ചിട്ടില്ല. തിരച്ചിലിന് കോസ്റ്റ് ഗാര്‍ഡിന്റെ സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് തഹസീല്‍ദാര്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രജനീകാന്തിന് ഇന്ന് 75ാം പിറന്നാൾ.  (10 minutes ago)

സ്വർണവിലയിൽ വർദ്ധനവ്....  (24 minutes ago)

ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി  (32 minutes ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു  (40 minutes ago)

ബസ് അപകടത്തില്‍ ഒമ്പതുമരണം...  (1 hour ago)

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....  (1 hour ago)

കനത്ത മൂടൽമഞ്ഞിന് സാധ്യത  (1 hour ago)

മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്  (2 hours ago)

ശിവരാജ് പാട്ടീൽ അന്തരിച്ചു  (2 hours ago)

രാഹുല്‍ ഈശ്വര്‍ ഇപ്പോഴും അകത്ത് തന്നെ... ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, മുന്‍കൂര്ർ ജാമ്യം നിഷേധിച്ചല്‍ രാഹുല്‍ വീണ്ടും ഒളിവിലാകും  (2 hours ago)

നടിയെ ആക്രമിച്ച കേസിലെ പ്രതികളെ വിയ്യൂർ  (2 hours ago)

​കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

അഖില്‍ വിശ്വനാഥ് നിര്യാതനായി....  (2 hours ago)

മലയാളി യുവാവിന് വധശിക്ഷ വിധിച്ച് കോടതി  (2 hours ago)

വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends