കഴിഞ്ഞ ദിവസം രാത്രിയില്‍ കാണാതായ വിദ്യാര്‍ഥിക്കായി ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തവെ കണ്ടെത്തിയത് പാറക്കുളത്തില്‍ മരിച്ച നിലയില്‍! നടുക്കം വിട്ടുമാറാതെ തൃക്കണ്ണമങ്കല്‍ എസ്.കെ.വി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സഹപാഠികളും അധ്യാപകരും...
വിദ്യാര്‍ഥിയെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
വിലങ്ങറ സ്വദേശികളായ സുരേഷ് കുമാറിന്റെയും മഞ്ജുവിന്റെയും മകനും തൃക്കണ്ണമങ്കല്‍ എസ്.കെ.വി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ സുധീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ കാണാതായ വിദ്യാര്‍ഥിക്കായി ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തവെയാണ് സമീപത്തെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെയാണ് മൃതദേഹം പുറത്തെടുത്തത്.
https://www.facebook.com/Malayalivartha