ഈഫല്‍ ടവറിന് താഴെ മലയിടുക്കോ? മായക്കാഴ്ച്ച ഒരുക്കി ഒരു കലാകാരന്
ഈഫല്‍ ടവറിന് താഴെ മലയിടുക്കോ? എന്ത് അസംബന്ധമാണല്ലേ പറയുന്നത്. എന്നാല്‍ സംഗതി ഉള്ളതാ. ജെ.ആര് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പ്രശസ്ത കലാകാരന്റെ ഏറ്റവും പുതിയ കരവിരുതിന്റെ ഫലമായാണ് ഈഫല്‍ ടവര്‍ രണ്ട് പാറക്കെട്ടുകളുടെ മുനമ്പിൽ സ്ഥതി ചെയ്യുന്നതായി നമുക്ക് തോന്നുന്നത്.
ജെ.ആര് പാരീസ് നഗരത്തിലെ ഈഫല്‍ ടവര്‍ ഒരു പാറക്കൂട്ടത്തിന് മുകളിലാണെന്ന മിഥ്യാധാരണ സൃഷ്ടിക്കുകയാണ്. ഒരു മലയിടുക്കിന്റെ ചിത്രവും ഈഫല്‍ ടവറിന്റെ അടിത്തറയായ തൂണുകളും ഉള്പെടുത്തിയിട്ടുള്ളതാണ് കലാസൃഷ്ടി.
ഒരാള്‍ ശരിയായ സ്ഥലത്ത് നിൽക്കുമ്പോൾ, മുന്‍വശത്തെ കലാസൃഷ്ടികളും പശ്ചാത്തലത്തിലുള്ള ഗോപുരവും ഒരുമിച്ച് അണിനിരക്കുന്നതോടെ മായക്കാഴ്ച്ച (ഒപ്ടിക്കല്‍ ഇല്യൂഷന്‍) സൃഷ്ടിക്കപ്പെടുന്നു. യുഎസ്-മെക്സിക്കോ അതിര്‍ത്തിയിലെ മതിലിലും പാരീസിലെ ലൂവ്രെ മ്യൂസിയത്തിന്റെ മുറ്റത്തും ജെ.ആറിന്റെ മറ്റ് രണ്ട് പ്രശസ്തമായ കലാസൃഷ്ടികളുണ്ട്.
https://www.facebook.com/Malayalivartha