Widgets Magazine
30
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന കെഎസ്ആർടിസി ജീവനക്കാരെ പിടികൂടാനുള്ള പരിശോധന...കർശനമാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ... ഒരു മദ്യപാന സദസ് നടക്കുന്നതായാണ് വിജിലൻസ് കണ്ടെത്തി...ഞെട്ടിക്കുന്ന റിപ്പോർട്ട്...


'ഞാൻ മേയർക്കൊപ്പമാണ്... തെറ്റായ ദിശയിൽ റോഡ് വെട്ടി അനാവശ്യ സ്ഥലത്താണ് സീബ്ര ലൈൻ വരച്ചിരിക്കുന്നത്...സഖാക്കളെയും ഞെട്ടിച്ചു കൊണ്ട് ശ്രീജിത്ത് പണിക്കരുടെ പോസ്റ്റ്...കമ്മന്റുമായി ആളുകളും...


സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...


അടുത്ത മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യത...


ഇപി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടി എടുക്കാത്തതിന് കാരണം...ഇടതുമുന്നണി രണ്ടക്കത്തിൽ അധികം സീറ്റുകളിൽ ജയിക്കുമെന്ന വിലയിരുത്തലിൽ..ഇപി ഇനി പാർട്ടിയുടെ കർശന നിരീക്ഷണത്തിലാകും...

പ്രകൃതി സൗന്ദര്യത്തിന്റെ നിറകുടം.. വനങ്ങളുടെ നാട്..സസ്യ ജന്തു വിഭവങ്ങളാൽ സമ്പുഷ്ടം..ഇന്ത്യൻ ചക്രവാളത്തിൻറ ഉദയസൂര്യൻ ഇനിയും അറിയാൻ ഉണ്ട് ഈ സംസ്ഥാനത്തിന്റെ നിരവധി വിശേഷങ്ങളെക്കുറിച്ച്.....

23 MAY 2021 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

വനങ്ങളുടെ നാട്.. സസ്യ ജന്തു വിഭവങ്ങളാൽ സമ്പുഷ്ടം. വനങ്ങളും വെള്ളച്ചാട്ടങ്ങളും പുഴകളുമെല്ലാം പ്രധാന കാഴ്ചകൾ. ഒപ്പം ചരിത്രം പറയുന്ന നിരവധി സ്മാരകങ്ങൾ... ഇന്ത്യൻ ചക്രവാളത്തിൻറ ഉദയസൂര്യൻ... ഇന്ന് മലയാളി വാർത്ത ഫോക്കസിൻ ചർച്ച ചെയ്യുന്നു പ്രകൃതി സൗന്ദര്യത്തിന്റെ നിറകുടമായ ജാർഖണ്ഡിനെക്കുറിച്ച്.  

ബീഹാറിന്റെ ദക്ഷിണഭാഗങ്ങൾ ഉരുത്തിരിഞ്ഞുണ്ടായ സംസ്ഥാനമാണ് ജാർഖണ്ഡ്. 2000 നവംബർ 15നാണ് ഈ സംസ്ഥാനം  രൂപംകൊണ്ടത്. ബീഹാറിന്റെ ഭാഗമായി കിടന്നിരുന്ന ജാർഖണ്ഡിനെ പ്രത്യേക സംസ്ഥാനമായി പ്രഖ്യാപിക്കണമെന്നുള്ള വിവിധ ഗോത്രക്കാരുടെ ആവശ്യം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇന്ത്യയ്ക്ക് സ്വതന്ത്ര്യം  ലഭിച്ച നാൾ മുതൽ അവർ ഈ ആവശ്യം ഉന്നയിച്ചുകൊണ്ടിരുന്നു. അഞ്ച് ദശാബ്ദങ്ങൾക്കൊടുവിൽ അതിന് ഫലമുണ്ടായി. തുടർന്ന് ഝാർഖണ്ഡ് ഉൾപ്പെടുന്ന പ്രദേശത്തിന്റെ ചരിത്രം മഗധ രാജ്യത്തിൻറെ ചരിത്രത്തിൽ തുടങ്ങുന്നു. പിന്നീട് മുഗൾ കാലത്ത് ഈ പ്രദേശം കുക്കാര എന്നറിയപ്പെട്ടു.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവോടെ 1771 ൽ ഈ ഭൂപ്രദേശം ഝാർഖണ്ഡ് എന്ന പേര് സ്വീകരിച്ചു. പിന്നീട് 1779 ൽ ഭൂമിജ് ഗോത്രക്കാർ ബ്രിട്ടീഷുകാർക്കെതിരെ ബംഗാളിനോടൊപ്പം പടവെട്ടി. കുറേകഴിഞ്ഞ ചെറോ ഗോത്രക്കാർ പലമാവോ എന്ന സ്ഥലത്ത് കലാപം തുടങ്ങി. തുടരെ തുടരെയുണ്ടായ ഗോത്രവർഗ ചെറുത്തുനിൽപ്പുകൾക്ക് ബ്രിട്ടീഷ് അധികാരത്തിഒന്നുമേൽ വലിയ സ്വാധീനമുണ്ടാക്കുവാൻ കഴിഞ്ഞു. ബിർസ മുണ്ടയുടെ നേതൃത്വത്തിൽ നടന്ന അവസാനത്തേതും ഏറ്റവും വലുതുമായ ഗോത്ര കലാപം 1895 ൽ ആരംഭിക്കുകയും 1900 ൽ അവസാനിക്കുകയും ചെയ്തു.

വനസമ്പത്തിന്റെ ബാഹുല്യം സംസ്ഥാനത്തെ കടുവ, ആനകൾ എന്നിവയുടെ സ്വാഭാവിക വാസസ്ഥലമാക്കുന്നു. ഭൂമിശാസ്ത്രപരമായി ജാർഖന്ദിന്റെ ഭൂരിഭാഗം പ്രദേശവും ചോട്ടാനാഗ്പൂർ പീഠഭൂമിയുടെ ഭാഗമാണിത്. കോയൽ, ദാമോദർ, ബ്രാഹ്മണി, ഖാകൈ, സുബർണരേഖ എന്നീ നദികൾ ഉത്ഭവിക്കുന്നത് ജാർഖണ്ഡിലാണ്. നിരവധി ജന്തുശാസ്ത്ര പാര്കുകളുടെയും ദേശീയോദ്യാനങ്ങളുടെയും പ്രഭാവം സംസ്ഥാനത്തെ ജന്തു-സസ്യജാലങ്ങളുടെ പറുദീസയാക്കുന്നു.   ഇന്ത്യയുടെ വടക്കുകിഴക്കുള്ള സംസ്ഥാനമാണ്‌ ഝാർഖണ്ഡ് . ബീഹാർ, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്‌, ഉത്തർപ്രദേശ്, ഒറീസ്സ എന്നിവയാണ്‌ ഝാ‍ർഖണ്ഡിന്റെ അതിർത്തി സംസ്ഥാനങ്ങൾ.

റാഞ്ചിയാണ് ഝാർഖണ്ഡിന്റെ തലസ്ഥാനം. സാന്താളി, മുന്താരി, കുറുഖ്, ഖോർത്ത, നാഗ്പുരിയ, സദി, ഖാരിയ, ഹിന്ദി, ഉറുദു, ബംഗാളി, ഭോജ്പുരി തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നവരുണ്ടെങ്കിലും ഹിന്ദിയാണ് മാതൃഭാഷ.നവംബർ മുതൽ ഫെബ്രുവരിവരെയുള്ള മാസങ്ങളിലാണ് ജാർഖണ്ഡിലേക്ക് സഞ്ചാരികൾ കൂടുതലായി എത്താറ്. ജാർഖണ്ഡിലെ കരകൗശലവസ്തുക്കൾ ലോകപ്രശസ്തമാണ്. ഏകദേശം 32 ഗോത്രവർഗക്കാർ ഇവിടെ താമസിക്കുന്നു. ജാർഖണ്ഡിലെ സൊഹ്‌റായ് ഫെസ്റ്റിവൽ വളരെ പ്രശസ്തമാണ്. ചരിത്രപരമായി ഏറെ പ്രത്യേകതകളുള്ള ഇടമാണിത്. ഇവിടെനിന്ന് മിസോലിത്തിക്, കാൽക്കോലിത്തിക് കാലഘട്ടങ്ങളിൽ വരയ്ക്കപ്പെട്ട ഗുഹാചിത്രങ്ങൾ ചരിത്രകാരന്മാർ കണ്ടെത്തിയിട്ടുണ്ട്. ചന്ദിൽ പോലുള്ള വലിയ ഡാമുകളും ടെറാക്കോട്ട ക്ഷേത്രങ്ങൾക്ക് പ്രശസ്തമായ മളൂട്ടി പോലുള്ള ഇടങ്ങളും നിരവധിയുണ്ട് ജാർഖണ്ഡിൽ.

സംസ്ഥാനത്തിലെ ഏറ്റവും വലിയ വ്യവസായ നഗരം എന്ന പദവി ജാംഷഢ്പൂരിനാണ്. പലനിലയ്ക്കും വിശ്രുതമായ വേറെയും പട്ടണങ്ങൾ ഝാർഖണ്ഡിലുണ്ട്. ധൻബാദ്, ബൊക്കാറോ, ഹസാരിബാഗ് എന്നിവ അതിൽ പ്രധാനമാണ്. ഇനിയും മനുഷ്യൻ കടന്നുചെല്ലാത്ത നിബിഢവനങ്ങളും മലകളും കൊണ്ട് മറയ്ക്കപ്പെട്ട നിലയിലാണ്, വനങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജാർഖണ്ഡ് നിലകൊള്ളുന്നത്. നിത്യഹരിത വനങ്ങൾക്കും ഉരുണ്ട കുന്നുകൾക്കും പാറക്കൂട്ടങ്ങൾ നിറഞ്ഞ സമതലങ്ങൾക്കും കൂടി പേര് കേട്ടതാണ് ഈ പ്രദേശം.  സംസ്ഥാനത്തിന്റെ പ്രധാന ജലസ്രോതസ്സുകളായി ദാമോദർ നദിയും കോയൽ , സുബർണ്ണരേഖ എന്നീ നദികളും സുബർണ്ണരേഖയുടെ പ്രധാന പോഷകനദിയായ ഖർകായിയുമുണ്ട്. സംസ്ഥാനത്തിന്റെ വലിയൊരു ഭൂവിഭാഗം ഇപ്പോഴും വനങ്ങളാണ്.

മനുഷ്യസംസർഗ്ഗമില്ലാതെ കിടന്നിരുന്ന കൊടുംവനങ്ങളായിരുന്നു ഇവ. പിന്നീട് ഈ മണ്ണിലൊളിഞ്ഞുകിടക്കുന്ന ധാതുസമ്പത്ത് കണ്ടെത്തിയതോടെ ജാർഖണ്ഡ് ഇന്ന് ഇന്ത്യയിലെ ഏറ്റവും  പ്രമുഖ വ്യാവസായിക നഗരങ്ങളിൽ ഒന്നായി മാറി . കൽക്കരി ഖനികളും റോഡ്, റെയിൽവേ ഗതാഗതങ്ങളും ത്വരിതഗതിയിൽ പുരോഗതി പ്രാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തിന്റെയും സാങ്കേതിക ശാസ്ത്രങ്ങളുടെയും സ്ഥാപനങ്ങൾ പെരുകി. പ്രധാനപട്ടണങ്ങളെല്ലാം തന്നെ സാർവ്വ ദേശീയ നഗരങ്ങളായി. ഇന്ത്യയിലെ ഇതര ഭാഗങ്ങളിലെന്ന പോലെ ഗ്രീഷ്മവും വർഷവും ശരത്കാലവും എന്നിങ്ങനെ മൂന്ന് പ്രധാന ഋതുഭേദങ്ങൾ ഝാർഖണ്ഡിലുമുണ്ട്. കഠിനമായ ചൂടുള്ളതും വരണ്ടതുമായ വേനൽകാലത്ത് ഈ പ്രദേശം സന്ദർശിക്കുന്നത് ഉചിതമല്ല.

ഉരുക്ക് വ്യവസായത്തിന് പേര് കേട്ട ബൊക്കാറോ സിറ്റിയിലെ ജവഹർലാൽ നെഹ്റു ബയോളജിക്കൽ പാർക്ക് വന്യജീവികൾക്ക് വേണ്ടിയുള്ള ജാർഖണ്ഡിലെ ഏറ്റവും വലിയ ഉപവനമാണ്. 200 ഏക്കറുകളിലായി പരന്ന് കിടക്കുന്ന ഈ ഉദ്യാനത്തിൽ ഒരുപാട് ഇനത്തിൽപെട്ട മൃഗങ്ങളും പക്ഷികളുമുണ്ട്. കൃത്രിമമായി ഉണ്ടാക്കിയ ഒരു കായലും അതിൽ ബോട്ടിംങിനുള്ള അവസരവും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഝാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 16 കിലോമീറ്റർ അകലെയുള്ള ബിർസമുണ്ഡ ജൈവിക് ഉദ്യാൻ പക്ഷിമൃഗാദികളുടെ അപാര വൈപുല്യവും വൈവിധ്യവും കൊണ്ട് ഇവിടെം  ശ്രദ്ധേയമാണ്....

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എഴുതാനും മറ്റും ഇടതുകൈ ശീലമാക്കിയ കുട്ടിക്ക് മഷി പുരട്ടാൻ ലഭിച്ചതാകട്ടെ ചെറിയ ബ്രഷും... ഇത്തരം ജോലി ചെയ്ത് ശീലമില്ലാത്ത, കന്നി വോട്ടു പോലും ചെയ്യാത്ത, കുട്ടിയുടെ വിരലുകളിലേക്ക് മഷിപരന്നു.... വിരലുകൾക്  (45 minutes ago)

നാണം കെടുത്തിയത് കെഎസ്ആർടിസി  (50 minutes ago)

പൊലീസിനെ ജനങ്ങളല്ല, ജനങ്ങളെ പൊലീസാണ് ‘സാർ’ എന്ന് വിളിക്കേണ്ടതെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ  (58 minutes ago)

ജമ്മു കശ്മീരിൽ മഴ തുടരുന്നു... ജമ്മു കശ്മീരിൻ്റെ പല ഭാഗങ്ങളിലും തുടർച്ചയായി മഴ പെയ്യുന്നതിനാൽ മുൻകരുതൽ നടപടിയായി കശ്മീർ താഴ്‌വരയിലുടനീളമുള്ള സ്‌കൂളുകളും റിയാസി ജില്ലയും അടച്ചിടാൻ തീരുമാനിച്ചിരിക്കുകയ  (1 hour ago)

ഇത്രയ്ക്ക് വേണ്ടായിരുന്നു...  (1 hour ago)

സിപിഎം ബിജെപിക്ക് 2 സീറ്റില്‍ വോട്ടുമറിച്ചു:- സിപിഐ തോല്‍ക്കും...  (1 hour ago)

അത്രയ്ക്കായോ പിണറായി ...തക്കം പാർത്ത് ഗോവിന്ദൻ.. ജൂൺ 4 ന് കഴിഞ്ഞാൽ കളി മൂക്കും...  (1 hour ago)

പിണറായി വിജയനു വേണ്ടി അദ്ദേഹത്തിന്റെ അറിവോടെയാണ് ഇടതുകണ്‍വീനര്‍ ഇപി ജയരാജന്‍ ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറെ കണ്ടത്; സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തില്‍ നിന്നു അത് വ്യക്തമായി; തുറന്നട  (1 hour ago)

അടുത്ത മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യത...  (1 hour ago)

ഡ്യൂട്ടി തടസപ്പെടുത്തിയതിനു ഹൈക്കോടതിയെ സമീപിക്കാൻ ഡ്രൈവർ യദുവിന്റെ നീക്കം....മേയർ ആര്യ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസ് തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്  (1 hour ago)

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക; തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ഇന്ന് മുതൽ മെയ് 04 വരെ കേരളത്തിൽ  (1 hour ago)

തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം: ലക്ഷ്യ അംഗീകാരം നേടുന്ന പതിനൊന്നാമത്തെ ആശുപത്രി...  (2 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി പുറപ്പെടുവിക്കുന്ന പ്രത്യേക ജാഗ്രത നിർദ്ദേശം  (2 hours ago)

ചാര്‍ സൗ ബീസ്, മോദി ഗ്യാരണ്ടി, രാമക്ഷേത്രം, സി.എ.എ അങ്ങനെ എന്തെല്ലാം പുകിലുകളായിരുന്നു; ഒന്നാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19ന് കഴിഞ്ഞതോടെ മോദിയുടെ ഊതിവീര്‍പ്പിച്ച ബലൂണിന്റെ ഗ്യാരണ്ടി ജനം അഴി  (2 hours ago)

ഇ പിക്കു ചുറ്റും ഇനി പിണറായിയുടെ ആളുകൾ  (2 hours ago)

Malayali Vartha Recommends