Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

ജമ്മു കശ്മീരിൽ മഴ തുടരുന്നു... ജമ്മു കശ്മീരിൻ്റെ പല ഭാഗങ്ങളിലും തുടർച്ചയായി മഴ പെയ്യുന്നതിനാൽ മുൻകരുതൽ നടപടിയായി കശ്മീർ താഴ്‌വരയിലുടനീളമുള്ള സ്‌കൂളുകളും റിയാസി ജില്ലയും അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ്...

30 APRIL 2024 03:44 PM IST
മലയാളി വാര്‍ത്ത

ജമ്മു കശ്മീരിൽ മഴ തുടരുന്നു. ജമ്മു കശ്മീരിൻ്റെ പല ഭാഗങ്ങളിലും തുടർച്ചയായി മഴ പെയ്യുന്നതിനാൽ മുൻകരുതൽ നടപടിയായി കശ്മീർ താഴ്‌വരയിലുടനീളമുള്ള സ്‌കൂളുകളും റിയാസി ജില്ലയും അടച്ചിടാൻ തീരുമാനിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ വിവിധ പ്രദേശങ്ങളിൽ വൻ നാശമാണ് വിതച്ചിരിക്കുന്നത്. സോൻമാർഗ് മേഖലയിലാണ് ഹിമപാതം ഉണ്ടായത്.

നിയന്ത്രണ രേഖയ്‌ക്ക് സമീപം ഉറിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഒരു വീട് മണ്ണിടിച്ചിലിൽ തകരുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. മഴയെ തുടർന്ന് പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായതോടെ ജമ്മു – ശ്രീനഗർ ദേശീയപാത അടച്ചിട്ടു.


റംബാൻ ജില്ലയിലെ മെഹർ, ഗാംഗ്രൂ, മോം പാസി, കിഷ്ത്വാരി പഥേർ എന്നിവിടങ്ങളിലാണ് മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചത്. ദക്ഷിണ കശ്മീരിലെ ഷോപ്പിയാൻ ജില്ലയുമായി ജമ്മുവിലെ പൂഞ്ചിനെയും രജൗരിയെയും ബന്ധിപ്പിക്കുന്ന സമാന്തര പാതയായ മുഗൾ റോഡും മൂന്ന് ദിവസങ്ങളായി അടച്ചിട്ടിരിക്കുകയാണ്.

 

 

കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ അതി ശക്തമായ മഴയാണ് ജമ്മുവിൽ അനുഭവപ്പെട്ടത്. പ്രദേശത്തെ എല്ലാ നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിട്ടുണ്ട്. വരുന്ന 24 മണിക്കൂറും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കനത്ത മഴ പൂഞ്ചിലെയും വടക്കൻ കശ്മീരിലെയും ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായി. ഇത് വലിയ നാശ നഷ്ടങ്ങൾക്ക് കാരണമായി. ഹൈവേയിൽ പലയിടത്തും മണ്ണിടിച്ചിലിനെത്തുടർന്ന് തിങ്കളാഴ്ച ശ്രീനഗർ - ജമ്മു ദേശീയ പാത അടച്ചു. ദേശീയ പാതയിൽ നിരവധി വാഹനങ്ങൾ കുടുങ്ങി.


റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് വടക്കൻ കശ്മീരിലെ കുപ് വാര ജില്ല താഴ്വരുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് വേർപെട്ടിരിക്കുകയാണ് മഴയെ തുടർന്ന് ജലനിരപ്പ് വർദ്ധിച്ചതിനാൽ 336 കുടുംബങ്ങളെ ഈ മേഖലകളിൽ നിന്ന് മാറ്റി പാർപ്പിച്ചു. .ഝലം നദിയുടെ കൈവഴിയായ സീലു കുപ്‌വാരയിലെ പൊഹ്‌രുനല്ല 1578.9 മീറ്റർ അപകടനില കടന്നതിനാൽ വെള്ളം ഗ്രാമങ്ങളിലേക്ക് പാച്ചുകളായി പ്രവേശിക്കുകയും കുപ്‌വാര ഹൈവേയുടെ ഒരു ഭാഗം കവിഞ്ഞെഴുകയും ചെയ്തായാണ് ലഭിക്കുന്ന വിവരം.

ഏപ്രിൽ 20 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിയും മിന്നലും ആലിപ്പഴ വർഷവും ( ഉയർന്ന പ്രദേശങ്ങളിൽ ) മഴ/മഞ്ഞ് ഉണ്ടാകുമെന്ന പ്രവചനവും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് ശ്രീനഗർ ഭരണകൂടം നിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ ജനങ്ങളോടും ഝലം നദിയുടെ കൈവഴികളിലും നല്ല നദികളിലും ഇടത്, വലത് കരകളിളും വസിക്കുന്നവരോടും ഈ ജലാശയങ്ങൾക്ക് ചുറ്റും പോകുന്നതിൽ നിന്ന് വിട്ടുനിൽക്കാനും കാലാവസ്ഥ മെച്ചപ്പെടുന്നത് വരെ അവരുടെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്താനും ആവശ്യപ്പെട്ടും.

 


ചൊവ്വാഴ്ചയും മഴ തുടരുമെന്ന് ശ്രീനഗറിലെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൊവ്വാഴ്ച പലയിടത്തും ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കൊപ്പം കാലാവസ്ഥ പൊതുവേ മേഘാവൃതമായിരിക്കും, കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ പറഞ്ഞു. എന്നാൽ ബുധനാഴ്ച മുതൽ കാലാവസ്ഥ മെച്ചപ്പെടുമെന്നും അറിയിച്ചു. മേയ് 1 മുതൽ മേയ് 5 വരെ പൊതുവെ വരണ്ട കാലാവസ്ഥയും ചില സ്ഥലങ്ങളിൽ ഉച്ചതിരിഞ്ഞുള്ള ഇടിമിന്നലോട് കൂടിയ മഴയുമാണ് പ്രതീക്ഷിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർണാടകയിൽ വാഹനാപകടം... ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു.. മരണം മൂന്നായി  (4 minutes ago)

ആ യാത്ര അന്ത്യയാത്രയായി.... ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ മലയാളികളുടെ കാർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം  (46 minutes ago)

ക്ഷേത്രോത്സവങ്ങളിലും പള്ളിപ്പെരുന്നാളുകളിലും തിരക്ക് നിയന്ത്രിക്കാനും ഗതാഗത തടസം ഒഴിവാക്കാനും മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി  (1 hour ago)

ഡൽഹിയിൽ നാലു ഫ്ളാറ്റിൽ വൻ അഗ്നിബാധ...  (1 hour ago)

കൊട്ടിയൂർ വൈശാഖോത്സവം ഈ മാസം 28ഓടെ ആരംഭിക്കും....  (1 hour ago)

എടച്ചേരിയിൽ 35-കാരിയെ കൊലപ്പെടുത്തിയ കേസ്... ഒളിവിലായിരുന്ന ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ  (1 hour ago)

കുളുവിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാറിന് മുകളിലേക്ക് മരം വീണ് നാല് അധ്യാപികമാർക്ക് ദാരുണാന്ത്യം....  (1 hour ago)

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് ജവാന്മാർക്ക് വീരമൃത്യു... ഒരു ജവാൻ പരിക്കേറ്റ് ആശുപത്രിയിൽ  (2 hours ago)

  എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമ പ്രവർത്തകനുമായ ഉണ്ണി എസ് നായർ അന്തരിച്ചു  (2 hours ago)

  ശ്രീലങ്കയ്ക്കും ഇന്ത്യയ്ക്കുമിടയിലുള്ള പാക് കടലിടുക്ക് നീന്തിക്കടന്ന് ചരിത്രം കുറിച്ച് ഏഴുവയസ്സുകാരൻ....  (2 hours ago)

ഡൽഹിയിലെ സഫ്ദർജംഗ് മേഖലയിൽ ജഡ്ജി ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്...  (2 hours ago)

പശ്ചിമ ബംഗാളിലെ ഫാൽത നിയമസഭാ മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും റീപോളിംഗ് നടത്താൻ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ , മെയ് 21 ന് രാവിലെ  (2 hours ago)

കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി  (3 hours ago)

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (3 hours ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (3 hours ago)

Malayali Vartha Recommends