Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തലസ്ഥാന നഗരത്തെ മാലിന്യക്കുഴിയാക്കിയത് സി.പി.എം..സ്മാർട്ട്, സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട തിരുവനന്തപുരത്തിന് കേന്ദ്ര സർക്കാർ നൽകിയ 1500 കോടിയും... കട്ടുമുടിച്ചത് സി പി എം നേതാക്കളാണ്....ഇതിൽ റോഡുകൾ സ്മാർട്ടാക്കാൻ നീക്കി വച്ച 273 കോടിയും സി പി എം പുളിശേരിയടിച്ചു...


ഹെലികോപ്റ്ററിന്റെ നിയന്ത്രണ സംവിധാനം തകരാറിലായിരുന്നു... എന്ന വിധത്തിൽ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ, സൈബറിടത്തിൽ അടക്കം ബലപ്പെടുന്നത് അട്ടിമറി തിയറി.... അപായ സന്ദേശം പോലും കൈമാറാൻ പൈലറ്റിന് സാധിക്കാതിരുന്നത് എന്തുകൊണ്ട്...?


ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒൻപതു വയസുകാരിയെ, തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു...ഇയാൾ കർണാടകയിലേക്ക് കടന്നുവെന്നാണ് വിവരം..ഇത് വരെയും പിടികൂടാനായില്ല...


അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ, ) ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു... കടുത്ത ജാഗ്രതയിലാണ് പഞ്ചായത്തും ആരോഗ്യവ വകുപ്പും... മറ്റു 4 കുട്ടികളും ഇന്നലെ ആശുപത്രി വിട്ടതായി മാതൃശിശു സംരക്ഷണകേന്ദ്രം..


ഇരട്ട ചക്രവാതച്ചുഴി.... സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും....ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത നിരീക്ഷണവും തുടര്‍നിരീക്ഷണവും ഉറപ്പാക്കാന്‍ തീരുമാനം

അത്രയ്ക്കായോ പിണറായി ...തക്കം പാർത്ത് ഗോവിന്ദൻ.. ജൂൺ 4 ന് കഴിഞ്ഞാൽ കളി മൂക്കും...

30 APRIL 2024 03:12 PM IST
മലയാളി വാര്‍ത്ത

More Stories...

തലസ്ഥാന നഗരത്തെ മാലിന്യക്കുഴിയാക്കിയത് സി.പി.എം..സ്മാർട്ട്, സിറ്റി പദ്ധതിയിൽ ഉൾപ്പെട്ട തിരുവനന്തപുരത്തിന് കേന്ദ്ര സർക്കാർ നൽകിയ 1500 കോടിയും... കട്ടുമുടിച്ചത് സി പി എം നേതാക്കളാണ്....ഇതിൽ റോഡുകൾ സ്മാർട്ടാക്കാൻ നീക്കി വച്ച 273 കോടിയും സി പി എം പുളിശേരിയടിച്ചു...

ചേര്‍ത്തലയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പിന്‍തുടര്‍ന്നെത്തി നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളിലുള്‍പ്പെടെ സകലതിലും സംസ്ഥാനത്തിന് തിരിച്ചടിയാകുന്ന നയങ്ങളാണ് പിണറായി സർക്കാർ സംഭാവന ചെയ്തത്; മലയാളിയെ മുടിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്ന് കൊല്ലം തികച്ചിരിക്കുന്നു

ഹൊസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒൻപതു വയസുകാരിയെ, തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയുടെ ചിത്രം പോലീസ് പുറത്തുവിട്ടു...ഇയാൾ കർണാടകയിലേക്ക് കടന്നുവെന്നാണ് വിവരം..ഇത് വരെയും പിടികൂടാനായില്ല...

അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ, ) ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു... കടുത്ത ജാഗ്രതയിലാണ് പഞ്ചായത്തും ആരോഗ്യവ വകുപ്പും... മറ്റു 4 കുട്ടികളും ഇന്നലെ ആശുപത്രി വിട്ടതായി മാതൃശിശു സംരക്ഷണകേന്ദ്രം..


ഇ.പി. ജയരാജനെ ഇല്ലാതാക്കാനുള്ള തന്റെ പ്ലാൻ  പിണറായി വെട്ടിയ കലിപ്പിൽ എം.വി. ഗോവിന്ദൻ.  ഇ പിയുടെ വെട്ടൽ നടക്കാതെ വന്നതോടെ ഇനി പിണറായിയായിരിക്കും ഗോവിന്ദന്റെ ടാർഗറ്റ്.   ബി.​ജെ.​പി നേ​താ​വ്​ പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​റു​മാ​യു​ള്ള വി​വാ​ദ കൂ​ടി​ക്കാ​ഴ്ച പാ​ർ​ട്ടി​യെ മു​ൾ​മു​ന​യി​ലാ​ക്കി​യി​യി​ട്ടും ഇ.​പി. ജ​യ​രാ​ജ​നെ പ​ര​സ്യ​മാ​യി ത​ള്ളി​പ്പ​റ​യാ​തെ സി.​പി.​എം മാറി നിന്നതിനു പിന്നിൽ പിണറായിയുടെ ഇടപെടലാണുള്ളത്. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗ​ത്തി​ൽ ഇ.​പി​ക്കെ​തി​രെ വി​മ​ർ​ശ​ന​മു​യ​ർ​ന്നെ​ങ്കി​ലും ന​ട​പ​ടി വേ​ണ്ടെ​ന്നും പ​ര​സ്യ​നി​ല​പാ​ടി​ൽ പി​ന്തു​ണ​ക്കു​ന്ന സ​മീ​പ​നം മ​തി​യെ​ന്നും ധാ​ര​ണ​യി​ലെ​ത്തു​ക​യാ​യി​രു​ന്നു. ആ​രോ​പ​ണ​മു​ന്ന​യി​ച്ച​വ​ർ​ക്കെ​തി​രെ ​നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും സി.​പി.​എം ഇ.​പി​ക്ക്​ അ​നു​മ​തി ന​ൽ​കി.എന്നാൽ ഇ.പി. അതിനെന്നും തയ്യാറാവില്ല.   ഇ.​പി​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി പ​ര​സ്യ​മാ​യി ഉ​ന്ന​യി​ച്ച വി​മ​ർ​ശ​ന​ങ്ങ​ൾ ശ​രി​യാ​ണെ​ന്നാ​യി​രു​ന്നു യോ​ഗ​ത്തി​ന്‍റെ നി​ല​പാ​ട്. പ​ര​സ്യ​മാ​യി ത​ള്ളി​പ്പ​റ​യാ​തി​രി​ക്കു​​മ്പോ​ഴും കൂ​ട്ടു​കെ​ട്ടു​ക​ളി​ല്‍ ഇ.​പി ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്നും നേ​ര​ത്തേ​യും ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത പു​ല​ര്‍ത്തു​ന്നി​ല്ലെ​ന്നു​മു​ള്ള പി​ണ​റാ​യി വി​ജ​യ​ന്‍റെ പ​രാ​മ​ർ​ശം ശ​രി​വെ​ക്കു​ന്ന​തോ​ടെ ജാ​ഗ്ര​ത​ക്കു​റ​വു​ണ്ടാ​യി എ​ന്ന്​ അം​ഗീ​ക​രി​ക്കു​ക​യാ​ണ്​ പാ​ർ​ട്ടി. തെ​ര​ഞ്ഞെ​ടു​പ്പ്​ അ​വ​ലോ​ക​ന​ത്തി​നാ​യി ചേ​ർ​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗ​ത്തി​ലാ​ണ്​ ഇ.​പി വി​ഷ​യം ചൂ​ടേ​റി​യ ച​ർ​ച്ച​യാ​യ​ത്.      
ജാ​വ്​​ദേ​ക്ക​റെ ക​ണ്ട​തി​ൽ തെ​റ്റി​ല്ലെ​ന്നും കൂ​ടി​ക്കാ​ഴ്ച നി​ഷ്ക​ള​ങ്ക​മാ​യി​രു​ന്നെ​ന്നു​മാ​ണ്​ സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗ ശേ​ഷ​മു​ള്ള സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ വി​ശ​ദീ​ക​ര​ണം. "രാ​ഷ്​​ട്രീ​യ എ​തി​രാ​ളി​ക​ളെ പ​ല സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും കാ​ണു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്യേ​ണ്ടി​വ​രും. അ​ങ്ങ​നെ കാ​ണു​മ്പോ​ഴേ​ക്കും അ​വ​സാ​നി​ച്ചു​ പോ​കു​ന്ന പ്ര​ത്യ​യ ശാ​സ്​​ത്ര ക​രു​ത്ത്​ മാ​ത്ര​മേ ഇ​ട​തു​പ​ക്ഷ നേ​താ​ക്ക​ൾ​ക്കു​ള്ളൂ​വെ​ന്ന​ത്​ പൈ​ങ്കി​ളി ശാ​സ്ത്ര​മാ​ണ്. വ്യ​ക്തി​പ​ര​മാ​യി ഒ​രാ​ളെ ക​ണ്ടൂ​വെ​ന്ന്​ പ​റ​ഞ്ഞാ​ൽ തെ​റ്റാ​യി പോ​യി എ​ന്ന്​ പ​റ​യാ​ൻ മാ​ത്രം എ​ന്ത്​ ​ഭ്രാ​ന്താ​ണു​ള്ള​ത്. ഇ​നി മ​റ്റു നേ​താ​ക്ക​ൾ ജാ​വ്​​ദേ​ക്ക​റു​മാ​യി ക​ണ്ടാ​ലും കു​ഴ​പ്പ​മി​ല്ല’’ -എ​ന്ന​തി​ലേ​ക്ക്​ വ​രെ സെ​ക്ര​ട്ട​റി​യു​ടെ ന്യാ​യീ​ക​ര​ണ​വും ഉ​ദാ​ര​സ​മീ​പ​ന​വും നീ​ണ്ടു.പിണറായി എഴുതി കൊടുത്തത് വായിക്കുകയാണ് ഗോവിന്ദൻ ചെയ്തത്. 

ഇ.​പി​ക്കെ​തി​​രെ ന​ട​പ​ടി​ക്ക്​ മു​തി​രു​ന്ന​ത്​ പ്ര​തി​പ​ക്ഷ​ത്തി​ന്​ ന​ൽ​കു​ന്ന വ​ടി​യാ​യി​രി​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലും യോ​ഗ​ത്തി​ലു​ണ്ടാ​യി. ഇ.​പി​യു​ടെ കൂ​ടി​ക്കാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഇ.​പി​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​യാ​ൽ മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്കും പ്ര​തി​പ​ക്ഷ ആ​രോ​പ​ണ​മു​ന നീ​ളും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ.​പി​യെ പി​ന്തു​ണ​ച്ച്​ ​ മു​ഖം ര​ക്ഷി​ക്ക​ലാ​ണ്​ ഉ​ചി​ത​മെ​ന്ന വി​ല​യി​രു​ത്ത​ലു​ണ്ടാ​യ​ത്. ജാ​വ്​​ദേ​ക്ക​റെ ക​ണ്ട​തി​ല​ല്ല, ന​ന്ദ​കു​മാ​റു​മാ​യു​ള്ള സൗ​ഹൃ​ദ​മാ​ണ്​ ഏ​റെ വി​മ​ർ​ശി​ക്ക​പ്പെ​ട്ട​ത്. അ​ദ്ദേ​ഹ​വു​മാ​യു​ള്ള ബ​ന്ധം നേ​ര​ത്തേ അ​വ​സാ​നി​പ്പി​ച്ചെ​ന്ന്​ ഇ.​പി യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. ഇ.​പി​യെ പാ​ർ​ട്ടി പി​ന്തു​ച്ച​തി​നു​പി​ന്നാ​ലെ ക​ന​ത്ത വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ്​ രം​ഗ​ത്തെ​ത്തി. ഇ.​പി. ജ​യ​രാ​ജ​നെ തൊ​ടാ​ൻ സി.​പി.​എ​മ്മി​നും മു​ഖ്യ​മ​ന്ത്രി​ക്കും ഭ​യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഏ​ജ​ന്‍റാ​യി ബി.​ജെ.​പി​യു​മാ​യി സം​സാ​രി​ച്ച ഇ.​പി. ജ​യ​രാ​ജ​നെ​തി​രെ ചെ​റു​വി​ര​ൽ അ​ന​ക്കാ​നു​ള്ള ധൈ​ര്യം സി.​പി.​എ​മ്മി​നി​ല്ലെ​ന്നും വി.​ഡി. സ​തീ​ശ​ൻ പറഞ്ഞു.     യഥാർത്ഥത്തിൽ പിണറായി ഇ.പിയെ രക്ഷിച്ചത് ഇ.പിക്ക് വേണ്ടിയല്ല തനിക്ക് വേണ്ടിയാണ്. ഇ.പിയെ പിടിച്ചാൽ താനും കളിയിലെ കഥാപാത്രമാകുമെന്ന് പിണറായിക്ക് അറിയാമായിരുന്നു. പിണറായിക്ക് വേണ്ടിയാണ് ഇ.പി. ബി.ജെ.പി. നേതാക്കളെ കണ്ടതെന്ന  വാദത്തിന് കഴമ്പുണ്ടാവും. ഇത്തരം ഒരു സാഹചര്യം ഒരുക്കാതിരിക്കാനാണ് പിണറായി ശ്രമിച്ചത്. പിണറായിയും കുടുംബവും നേരിടുന്ന കേസുകൾക്ക് വേണ്ടി ഇ.പി. ബി ജെ പി നേതാക്കളെ കാണുന്നുണ്ടെന്ന ആരോപണം മുമ്പേയുണ്ട്. 
ഇ പിയും പിണറായിയും തമ്മിലുള്ള ഹൃദയബന്ധം അറിയുന്ന ആരും ഇ പിയെ  സംശയിക്കില്ല. ഇ.പിക്കുള്ളത് ജാഗ്രതക്കുറവ് മാത്രമാണ്. അക്കാര്യം നേതാക്കൾക്കറിയാം. എന്നാൽ ഗോവിന്ദന്റേത്  ഇ പിയോടുള്ള പക മാത്രമാണ്. അത് തീർക്കുകയാണ് ഉദ്ദേശ്യം. എന്നാൽ എം.വി.ഗോവിന്ദന് ഇപിയെ ഭയമുടെന്നതും നിസ്തർക്കമായ കാര്യങ്ങളാണ്. കാരണംഇ.പിഎല്ലാം പറഞ്ഞാൽ എം.വി. ഗോവിന്ദന് എ.കെ.ജി. സെന്ററിൽ നിന്നും ഇറങ്ങി ഓടേണ്ടി വരും.    മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും  തള്ളിപ്പറഞ്ഞതോടെ ഇ.പി മുന്നണി കൺവീനറായി ഇനി എത്രനാൾ എന്ന ചോദ്യവുമുയർന്നിരുന്നു.  സിപിഎം സംഘടനാരീതി കണിശമായി പിന്തുടരുന്ന പിണറായി അത് ഉപേക്ഷിച്ചാണ് ജയരാജനോടുള്ള അമർഷം പരസ്യമാക്കിയത്. ഒരാൾക്കെതിരെ പരാതി ഉയരുമ്പോൾ ബന്ധപ്പെട്ട കമ്മിറ്റി ചർച്ച ചെയ്ത് പാർട്ടിയുടെ അഭിപ്രായം പരസ്യമാക്കുകയാണു രീതി. ബന്ധപ്പെട്ടയാൾക്കു പറയാനുള്ളതു കേൾക്കുകയും ചെയ്യും. ഇവിടെ പാർട്ടിതല ചർച്ച നടന്നില്ല; പകരം പാർട്ടി കമ്മിറ്റികളിൽ പലപ്പോഴും പിണറായി പ്രകടിപ്പിക്കുന്ന ക്ഷോഭം പുറത്തു പ്രകടിപ്പിക്കുകയും ചെയ്തു. ഇത് തനിക്ക് രക്ഷപ്പെടാനുള്ള പിണറായിയുടെ അടവായി കരുതുന്ന നേതാക്കളും സി.പി.എമ്മിലുണ്ട്. 

സിപിഎം നേതൃത്വവുമായി ഉടക്കിയ സമയത്തു ബിജെപിയുടെ പ്രലോഭനത്തിൽ ഇ.പി വീണത് പിണറായിക്ക് അറിയാമായിരുന്നു. ഇ.പി. വഴി ബി ജെ പിയിലേക്ക് ഒരു പാലം നിർമ്മിക്കാൻ പിണറായി ആഗ്രഹിച്ചിരുന്നുവെന്നാണ് മനസിലാക്കുന്നത്.  എന്നാൽ ഇലക്ഷന്  തലേന്ന് മുന്നണിക്കാകെ അലോസരമുണ്ടാക്കുന്ന തരത്തിൽ അക്കാര്യം ഉയർന്നപ്പോൾ ഇനി സംയമനം വേണ്ടെന്നു പിണറായി തീരുമാനിച്ചിട്ടുണ്ടാകാം. എന്നാൽ, പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ മറ്റൊന്നാണ്– എൽഡിഎഫ് തോൽക്കുമെന്ന് ഉറപ്പായതോടെ ആ പാപഭാരം ജയരാജനുമേൽ ചാർത്തി കൈകഴുകാനുള്ള തന്ത്രമാണു മുഖ്യമന്ത്രിയുടേതെന്ന് അവർ കരുതുന്നു. ഇതേ വികാരം സി.പി.എമ്മിലെ പല നേതാക്കൾക്കുമുണ്ട്.          ‘വഴിയിൽകൂടി പോയപ്പോൾ എന്റെ വീടാണെന്നറിഞ്ഞ് ജാവഡേക്കർ വന്നുകയറിയെന്നും തിരിച്ചയച്ചെന്നും’ ഉള്ള ഇ.പിയുടെ വിശദീകരണം അണികൾക്കു പോലും വിഴുങ്ങാൻ എളുപ്പമല്ല. കേന്ദ്രകമ്മിറ്റി അംഗമായ മുതിർന്ന നേതാവ് വോട്ടെടുപ്പുദിനം തന്നെ പാർട്ടിയെ ഇങ്ങനെ പരിഹാസ്യമാക്കിയത് എന്തുകൊണ്ടെന്നും പാർട്ടിയിൽ ചർച്ച നടക്കുന്നു . ദല്ലാൾ നന്ദകുമാറാണ് ഇ പിക്ക് ഇടനില നിന്നതെന്നാണ് സി.പി.എം  നേതാക്കൾ കരുതുന്നത്. 

ദല്ലാൾ നന്ദകുമാറുമായുള്ള സൗഹൃദത്തിന്റെ പേരിൽ മുഖ്യമന്ത്രി ഒരിക്കൽ ജയരാജനു മുന്നറിയിപ്പു നൽകിയതാണ്. ലാവ്‌ലിൻ വിവാദകാലത്തു വി.എസ്.അച്യുതാനന്ദന്റെ കാലാൾപ്പടയിൽ ഉണ്ടായിരുന്ന നന്ദകുമാർ, പിണറായി ഏറ്റവും വെറുക്കുന്നവരിലൊരാളാണ്. ദേശാഭിമാനി ജനറൽ മാനേജരായിരിക്കെ സാന്റിയാഗോ മാർട്ടിനുമായി ഉണ്ടാക്കിയ ബിസിനസ് ബന്ധമാണ് പിണറായി ഓ‍ർമിപ്പിച്ച മറ്റൊരു ചീത്തക്കൂട്ടുകെട്ട്. ജയരാജന്റെ ‘വൈദേകം’ റിസോർട്ട് രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാപനവുമായി കരാറിലായതും ബിജെപിയും എൽഡിഎഫും തമ്മിലാണ് ഇവിടെ ചിലയിടത്തു മത്സരമെന്നു ജയരാജൻ പറഞ്ഞതും പാർട്ടിക്കും എൽഡിഎഫിനുമെതിരെ പ്രതിപക്ഷം ആയുധമാക്കിയിരുന്നു.

മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം ജയരാജനെ വൻ പ്രതിസന്ധിയിലേക്കാണു തള്ളിവിട്ടത്. പാർട്ടി ആവശ്യപ്പെടാതെതന്നെ മുന്നണി കൺവീനർ സ്ഥാനം അദ്ദേഹം ഒഴിഞ്ഞേക്കുമെന്നു എല്ലാവരും  കരുതി. എന്നാൽ പിണറായി പറഞ്ഞ വിമർശനം ഉപദേശമാണെന്ന് പറഞ്ഞ് ഇ.പി. സർവാത്മനാ അംഗീകരിച്ചു. 

ഇ പി.ജയരാജൻ പാർട്ടിയുമായി പിണങ്ങിയാണ് നിൽക്കുന്നതെങ്കിലും പിണറായി അദ്ദേഹത്തെ ഉപേക്ഷിച്ചിരുന്നില്ല. മനസുകൊണ്ട് പിണറായിക്ക്  ഇ പി യെ സ്നേഹമായിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്ന കാലത്താണ് ഇ.പിയുടെ അഴിമതി ആദ്യം പിടിക്കപ്പെട്ടത്.തുടർന്ന് പിണറായി മന്ത്രിസഭയിൽ നിന്നും പുറത്തായി. പിന്നീട് ഇ.പിയെ പിണറായി മന്ത്രിയാക്കിയത്  ഇ പി യോടുള്ള താൽപ്പര്യത്തിലാണ്. കണ്ണൂരിലെ പ്രബല നായർ കുടുംബമായ ഇ.പിയെ പിണക്കാൻ പിണറായിക്ക് കഴിയില്ല.

കണ്ണൂരിൽ നിന്നുള്ള വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർ  മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയർത്തിയത് കുളമാക്കിയതോടെയാണ് പിണറായിക്ക് ഇ.പിയോട് വിരോധമായത്.  മുഖ്യമന്ത്രിക്ക് എതിരെ  വധശ്രമം എന്നാണ് ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിയെ  വിമാനത്തിൽ നിന്ന് ഇറങ്ങിയ  ശേഷമാണ് പ്രതിഷേധം ഉണ്ടായതെന്ന വാർത്തകൾ പുറത്തു വന്നതോടെ മുഖ്യമന്ത്രിക്ക് നാണക്കേടായി. പിന്നീട് എ.കെ.ജി സെൻറർ ആക്രമണവും ഇ.പിക്ക് എതിരായി മാറി. എ.കെ.ജി.സെൻററിൽ ബോംബിട്ടു എന്നാണ് ജയരാജൻ മാധ്യമങ്ങളെ അറിയിച്ചത്.എന്നാൽ ഏറു പടക്കമാണ് സെൻററിലേക്ക് എറിഞ്ഞത്.  

ദല്ലാൾ നന്ദകുമാർ പിണറായിയുടെ ജന്മ ശത്രുവാണ്. ദല്ലാളിനെ ഉപയോഗിച്ചാണ് വി എസ് അച്ചുതാനന്ദൻ പിണറായിക്കെതിരെ ലാവ്ലിൻ കേസിൽ കരുക്കൾ നീക്കിയത്. അവിടേക്കാണ് ചിറ്റപ്പൻ ജയരാജൻ കടന്നു ചെന്നത്.  തന്നെ ജീവിതകാലം മുഴുവൻ  വേട്ടയാടിയ  നന്ദകുമാറിൻെറ വീട്ടിലെത്തി അയാളുടെ അമ്മയെ ആദരിച്ചത് പിണറായിക്ക് ഒരിക്കലും  സഹിക്കാൻ കഴിയില്ല. തന്നെ മനപൂർവം അധിക്ഷേപിക്കാൻ ജയരാജൻ ശ്രമിച്ചതായി പിണറായി കരുതുന്നു. വാർത്തകളിൽ നിന്നാണ് പിണറായി ഈ വിവരം അറിഞ്ഞത്. അത് പിണറായിയെ ഞെട്ടിക്കുന്നതായിരുന്നു. എന്നിട്ടും പിണറായി ക്ഷമിക്കാൻ കാരണം ഇ പിക്കുള്ള ബി ജെ പി ബന്ധമാണ്. ക്ഷമിച്ചില്ലെങ്കിൽ വിവരം അറിയുമെന്ന് പിണറായിക്കറിയാം.   ലോകസഭാ തിരഞ്ഞടുപ്പിൽ സി.പി.എം തോറ്റാൽ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനായിരിക്കുമെന്ന് പാർട്ടിയും മുന്നണിയും പറഞ്ഞു കഴിഞ്ഞു.  സമാനതകളില്ലാത്ത പ്രതിസന്ധിയാണ് മുഖ്യമന്ത്രിക്ക് വന്നു ചേർന്നിരിക്കുന്നത്.  ന്യൂനപക്ഷങ്ങളിൽ നിന്നും സർക്കാർ   അകന്നതായും  സി.പി.എം വിലയിരുത്തി.അതായത്  പാർലെമെൻറ് തിരഞ്ഞടുപ്പിൽ തോറ്റാൽ പിണറായിയുടെ പണി തെറിക്കുമെന്നാണ് വിവരം. ഭരണവിരുദ്ധ വികാരത്തിന്റെ പേരിലായിരിക്കും പിണറായിയെ സി.പി.എം ഇല്ലാതാക്കുക.       സർക്കാരിന്റെ ഇമേജ് അടിയന്തരമായി  തിരുത്തണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി നേരത്തെ  നിർദ്ദേശിച്ചിരുന്നു.  ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്കും  മുന്നണിക്കും തിരിച്ചടി സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം  മുഖ്യമന്ത്രിക്കാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞതായാണ്  വിവരം .   ന്യൂനപക്ഷങ്ങളുടെ സ്വന്തം സർക്കാർ എന്നാണ് പിണറായി വിജയൻ സർക്കാർ ഏതാനും മാസങ്ങൾ മുമ്പ് വരെ അറിയപ്പെട്ടിരുന്നത്. ഇത്തരമൊരു ധാരണയ്ക്ക് പെട്ടെന്നാണ് മാറ്റം സംഭവിച്ചത്. ഇടതുമുന്നണിയോടും സിപിഎമ്മിനോടും ഏറ്റവും കൂടുതൽ വിരോധം ഉണ്ടായിരിക്കുന്നത് മുസ്ലിം സമുദായ അംഗങ്ങൾക്കാണ് . അത് കഴിഞ്ഞാൽ ക്രൈസ്തവരും പാർട്ടിയെ പ്രതിസ്ഥാനത്ത് നിർത്തുന്നു. ഹിന്ദുക്കളുടെ വോട്ടുകൾ ഒരു കാരണവശാലും ഇടതുമുന്നണിയിൽ കേന്ദ്രീകരിക്കുകയില്ല. വലതുമുന്നണി, ഇടതുമുന്നണി, ബിജെപി എന്നിങ്ങനെ ഹിന്ദു വോട്ടുകൾ വിഭജിച്ചു പോകാറാണ് പതിവ്. ഈ സാഹചര്യത്തിലാണ് ന്യൂനപക്ഷങ്ങളെ പിണക്കരുതെന്ന ശക്തമായ മുന്നറിയിപ്പ് സിപിഎം മുഖ്യമന്ത്രിക്ക് നൽകിയത്. ഇതിൻറെ അടിസ്ഥാനത്തിലാണ് പൗരത്വ നിയമഭേദഗതി കേസുകൾ പിൻവലിക്കാൻ സർക്കാർ ഉത്തരവ് ഇറക്കിയത്. എന്നാൽ ഇലക്ഷൻ  ഫലം വരുന്നത് വരെ   പെരുമാറ്റ ചട്ടം  നിലനിൽക്കുന്നത് കാരണം ഇതിൽ സർക്കാരിന് കാര്യമായി   ഒന്നും ചെയ്യാൻ കഴിയുകയില്ല. പൗരത്വ നിയമ ഭേദഗതിയിൽ സർക്കാർ പുറത്തിറക്കിയ ഉത്തരവ് കണ്ണടച്ചിരുട്ടാക്കലാണെന്ന് വ്യാപകമായ പരാതിയുണ്ട് . ഗുരുതര സ്വഭാവമുള്ള കേസുകൾ പിൻവലിക്കേണ്ടതില്ലെന്ന തീരുമാനമാണ് സർക്കാരിന് വിനയായി തീർന്നത്. ഗുരുതര സ്വഭാവമുള്ള കേസുകൾ പിൻവലിക്കാൻ നിയമം അനുവദിക്കുന്നില്ല.  ഇത്തരം കേസുകൾ സർക്കാർ പിൻവലിക്കാൻ തീരുമാനിച്ചാൽ തന്നെ കോടതി അതിനെതിരെ നിലപാടെടുക്കുമെന്ന് നിയമ വിദഗ്ധർക്ക് അറിയാം. എന്നാൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സർക്കാർ ഉത്തരവിലെ  അവ്യക്തത  അവ്യക്തതയായി  തന്നെ നിലനിൽക്കുന്നു. തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ങ്കം മു​റു​കി​യ​തോ​​ടെ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ഉ​യ​രാ​തി​രി​ക്കാ​ൻ തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ രംഗത്തെത്തിയത് ഈ സാഹചര്യത്തിലാണ്. സി.​എ.​എ വി​രു​ദ്ധ പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ പി​ൻ​വ​ലി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സി​ന്‍റെ ഇ​ട​പെ​ട​ൽ ഇ​തി​ൽ ഒ​ടു​വി​ല​ത്തേ​താ​ണ്. സി.​എ.​എ വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വം ഏ​റ്റെ​ടു​ക്കാ​ൻ സി.​പി.​എം നീ​ക്കം ന​ട​ത്തു​മ്പോ​ൾ നേ​ര​ത്തേ ന​ട​ന്ന സ​മ​ര​ങ്ങ​ളു​ടെ പേ​രി​ലെ​ടു​ത്ത കേ​സു​ക​ൾ പി​ൻ​വ​ലി​ച്ചി​ട്ടി​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി പ്ര​തി​പ​ക്ഷം രം​ഗ​ത്തു​വ​ന്ന​തോ​ടെ​യാ​ണ്​ ഈ ​മ​നം​മാ​റ്റം.
ക്ഷേ​മ പെ​ൻ​ഷ​ൻ കു​ടി​ശ്ശി​ക, വ​ന്യ​ജീ​വി ആ​ക്ര​മ​ണം, സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണം, സ​പ്ലൈ​കോ പ്ര​തി​സ​ന്ധി എ​ന്നി​വ​യാ​ണ്​ കാ​ര്യ​മാ​യ ച​ർ​ച്ച​യാ​യ​ത്. വ​ന്യ​ജീ​വി ആ​ക്ര​മ​ണം​ നേ​രി​ടു​ന്ന മ​ല​യോ​ര ജ​ന​ത​യു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ട​പെ​ടുന്നില്ല. 

എ​ങ്കി​ലും വ​ന്യ​ജീ​വി ആ​ക്ര​മ​ണം പ്ര​ത്യേ​ക ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ച്​ ഇ​ര​ക​ൾ​ക്ക്​ ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്കാ​നു​ള്ള തീ​രു​മാ​നം മ​ന്ത്രി​സ​ഭ എ​ടു​ത്ത​ത്​​ ഹൈ​റേ​ഞ്ചി​​ലെ ജ​ന​രോ​ഷം ത​ണു​പ്പി​ക്കാ​നാ​ണ്. പൂ​ക്കോ​ട്​ വെ​റ്റ​റി​ന​റി കോ​ള​ജ്​ വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ​ന്‍റെ മ​ര​ണ​ത്തി​ന്​ പി​ന്നി​ൽ എ​സ്.​എ​ഫ്.​ഐ​യു​ടെ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​യും മ​ർ​ദ​ന​വു​മാ​ണെ​ന്ന​ത്​ പു​റ​ത്തു​വ​ന്ന​ത്​ സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ​യും പ്ര​തി​രോ​ധ​ത്തി​ലാ​ക്കി.

സി​ദ്ധാ​ർ​ഥ​ന്‍റെ പി​താ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച​ക്ക്​ അ​വ​സ​ര​മൊ​രു​ക്കി സി.​ബി.​ഐ അ​ന്വേ​ഷ​ണ​മെ​ന്ന കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചാ​ണ്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​തി​ൽ​നി​ന്ന്​ ത​ടി​യൂ​രി​യ​ത്. ക്ഷേ​മ പെ​ൻ​ഷ​ൻ മാ​സ​ങ്ങ​ളാ​യി കു​ടി​ശ്ശി​ക​യാ​യ​ത്​ ഘ​ട​ക ക​ക്ഷി​ക​ളി​ൽ​നി​ന്നു​വ​രെ ക​ടു​ത്ത പ്ര​തി​ഷേ​ധം വി​ളി​ച്ചു​വ​രു​ത്തി.    

കേ​​ന്ദ്രം ഫ​ണ്ടു ത​രു​ന്നി​ല്ലെ​ന്ന വി​ശ​ദീ​ക​ര​ണം ന​ൽ​കി​യെ​ങ്കി​ലും ജ​ന​രോ​ഷം ത​ണു​പ്പി​ക്കാ​നാ​യി​ല്ല. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലും ക​ട​മെ​ടു​ത്ത പ​ണം നീ​ക്കി​വെ​ച്ച്​ ര​ണ്ടു മാ​സ​ത്തെ കു​ടി​ശ്ശി​ക ന​ൽ​കാ​ൻ ധ​ന​മ​ന്ത്രി നി​ർ​ദേ​ശി​ച്ച​ത്​ ക്ഷേ​മ​പെ​ൻ​ഷ​ൻ​കാ​രു​​​ടെ വോ​ട്ട്​ എ​തി​രാ​കാ​തി​രി​ക്കാ​നാ​ണ്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമാധാനപരമായി നടന്ന സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് നേരത്തേ നല്‍കിയ ഉറപ്പ് സര്‍ക്കാര്‍ ലംഘിച്ചിരുന്നു. . 8,000ത്തോളം പേരാണ് സി എ എ സമരവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടത്. ഇവരെല്ലാം കേസ് നടപടികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.    ബി ജെ പി ജയിച്ചാലും തോറ്റാലും പിണറായിക്ക് വിഷയമായിരിക്കും. ജയിച്ചാൽ അത് സി.പി.എം സഹായത്തോടെയാണെന്ന്  വിമർശിക്കപ്പെടും. തോറ്റാൽ ബി. ജെ. പി. പിണറായിയെ വെറുതെ വിടില്ല. ഇതെല്ലാം സിപിഎം സംസ്ഥാന സമിതിക്കുമറിയാം. സാഹചര്യം കാത്തിരിക്കുകയാണ് എം.വി. ഗോവിന്ദൻ.                      
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവാസിയായ മലപ്പുറം സ്വദേശി റിയാദില്‍ മരിച്ചു... മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം  (5 minutes ago)

സംഭവത്തിൽ പങ്കില്ല!!!! ഇറാൻ പ്രസിഡന്റ് സെയദ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ട മരണ വാർത്തയിൽ പ്രതികരിച്ച് ഇസ്രായേൽ  (10 minutes ago)

കട്ടുമുടിച്ചത് സി പി എം നേതാക്കളാണ്.  (17 minutes ago)

ചേര്‍ത്തലയില്‍ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പിന്‍തുടര്‍ന്നെത്തി നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (18 minutes ago)

സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളിലുള്‍പ്പെടെ സകലതിലും സംസ്ഥാനത്തിന് തിരിച്ചടിയാകുന്ന നയങ്ങളാണ് പിണറായി സർക്കാർ സംഭാവന ചെയ്തത്; മലയാളിയെ മുടിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാര്‍ മൂന്ന് കൊല്ലം തികച  (21 minutes ago)

അപായ സന്ദേശം കൈമാറാൻ സാധിച്ചില്ല;  (28 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്.... പവന് 480 രൂപയുടെ കുറവ്, വില 55,000ത്തിന് താഴെ  (33 minutes ago)

പ്രതി നാട് വിട്ടെന്ന് സൂചന  (35 minutes ago)

അഞ്ച് വയസുകാരി മരണത്തിന് കീഴടങ്ങി  (39 minutes ago)

കെ സുധാകരന്‍ കുറ്റവിമുക്തന്‍... ഇ.പി.ജയരാജനെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ കെ സുധാകരന്‍ കുറ്റവിമുക്തന്‍.... കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കെ സുധാകരന്റെ ഹര്‍ജി ഹൈക്കോടതി അനുവദിച്ചുകൊണ്ടാണ് പ്  (1 hour ago)

കണ്ണൂരില്‍ പ്രവാസിയുടെ വീട്ടില്‍ നിന്ന് കവര്‍ന്നത് 75 പവന്‍... വാതില്‍ കുത്തിത്തുറന്ന് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാണ് കവര്‍ന്നത്, ഇന്ന് പുലര്‍ച്ചെയാണ് സംഭവം  (1 hour ago)

മൂന്നാറില്‍ വീണ്ടും സജീവമായി പടയപ്പ... കല്ലാറിലെ മാലിന്യസംസ്‌കരണ കേന്ദ്രത്തിലെത്തി പച്ചക്കറി മാലിന്യങ്ങള്‍ കഴിച്ച ശേഷം തിരിക കാട്ടിലേക്ക് മടങ്ങുന്നതാണ് പടയപ്പയുടെ ഇപ്പോഴത്തെ രീതി  (2 hours ago)

ഭാരതപ്പുഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ വെള്ളിയാങ്കല്ല് തടയണയുടെ അഞ്ച് ഷട്ടറുകള്‍ ഉയര്‍ത്തി...  (2 hours ago)

ഇരട്ട ചക്രവാതച്ചുഴി.... സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും....ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത ന  (3 hours ago)

എന്താകുമോ എന്തോ.... സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് വീണ്ടും പുലിവാലാകുമോയെന്ന് സംശയം; ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണ സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും; ജസ്റ്റിസ് എന്‍. നഗരേഷ  (3 hours ago)

Malayali Vartha Recommends