Widgets Magazine
21
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇരട്ട ചക്രവാതച്ചുഴി.... സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും....ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത നിരീക്ഷണവും തുടര്‍നിരീക്ഷണവും ഉറപ്പാക്കാന്‍ തീരുമാനം


ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്റെയും മരണത്തില്‍ ഇന്ത്യയില്‍ ദുഃഖാചരണം പ്രഖ്യാപിച്ചു... ഇന്ന്എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കി , ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും തീരുമാനം


സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്‌ടിച്ച പെരുമ്പാവൂര്‍ വധക്കേസിൽ പ്രതി അമീറുൽ ഇസ്‌ലാമിന്‍റെ വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് അഡ്വ. ആളൂര്‍..സോഷ്യൽ മീഡിയയിൽ ആളൂരിന് പൂരപ്പാട്ട്..


ദിവസങ്ങൾക്ക് മുൻപാണ് 21 കൊല്ലം നീണ്ട ചര്‍ച്ചകള്‍ക്കും...പലവിധ പ്രതിസന്ധികള്‍ക്കുമൊടുവില്‍ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണമേറ്റെടുക്കാനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്... അതിന് ശേഷം മരണവും... ഇന്ത്യ ഒപ്പുവെച്ചതിന് പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലായിരുന്നു...


കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിൽ മുങ്ങുമ്പോഴും... നടപടിയില്ലാതെ നഗരസഭ. മഴക്കാല പൂർവ ശുചീകരണം അടക്കം പാളി...നഗരസഭ കൃത്യമായ ഇടപെടൽ നടത്തിയില്ലെങ്കിൽ... തുടരുന്ന മഴയിൽ നഗരം അപ്പാടെ വെള്ളത്തിൽ മുങ്ങും...

കീ….ന്ന് പറഞ്ഞ് ഹോണടിച്ച് അങ്ങ് കേറ്റുകയാണ്... അതിന് പിന്നെ ഠേ എന്നു പറഞ്ഞ് വെടിവച്ചാവും മറുപടി...അന്ന് രാഷ്ട്രപതിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈയിൽ നിന്നും രക്ഷപ്പെട്ടത് തലനാഴിരയിക്ക്..!

30 APRIL 2024 11:21 AM IST
മലയാളി വാര്‍ത്ത

More Stories...

രോഗവ്യാപനം രൂക്ഷമായ വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മയും മരിച്ചു...

ബിലിവേഴ്‌സ് ഈസ്റ്റേണ്‍ സഭ പരമാധ്യക്ഷന്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപൊലീത്തയുടെ സംസ്‌കാരം ഇന്ന് നടക്കും... രാവിലെ 11 മണിക്ക് തിരുവല്ല സെന്റ് തോമസ് ഈസ്റ്റേണ്‍ ചര്‍ച്ച് കത്തീഡ്രലില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളുടെയാണ് സംസ്‌കാരം

കരമന മരുതൂര്‍ക്കടവ് അഖില്‍ കൊലക്കേസ്... എട്ട് പ്രതികളെ നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു, പാപ്പനംകോട് ബാറിലെ കയ്യാങ്കളിയില്‍ വച്ചുള്ള വിരോധത്തില്‍ കൃത്യം ചെയ്തുവെന്നാണ് കേസ്

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണ സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി വീണ്ടും ഹൈക്കോടതി പരിഗണനയില്‍...

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും... വൈകുന്നേരം മൂന്നിന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴിയെടുക്കുക

2021-ൽ ഡിസംബറിൽ അന്നത്തെ ഇന്ത്യൻ പ്രസിഡന്റ് ആയിരുന്ന രാംനാഥ് കോവിന്ത് കേരളത്തിൽ വന്നപ്പോഴും മേയർ കാണിച്ചത് യദുവിനോട് കാണിച്ച അതേ ഹുങ്ക്.അന്ന് മുരളിധരൻ പറഞ്ഞ വാക്കുകൾ ഇന്നും വയറലാവുന്നു.രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കാറും കൊണ്ട് അതിക്രമിച്ചു കേറാണ്; അതിന് വിവരമില്ല'; മേയര്‍ ആര്യക്കെതിരെ കെ മുരളീധരന്‍ പറഞ്ഞത്

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്ക് വരുന്നതിനിടെയാണ് രാഷ്ട്രുതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയര്‍ ആര്യാ രാജേന്ദ്രന്റെ കാര്‍ കയറ്റാന്‍ ശ്രമിച്ചുവെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

‘തിരുവനന്തപുരം മേയറെ വിമര്‍ശിച്ചതിന്റെ പേരിലാണ് എനിക്കെതിരെ കേസ് വന്നത്. ഇപ്പോ ഒരു കാര്യം മനസ്സിലായി. അതിന് വിവരമില്ല. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കാറും കൊണ്ട് അതിക്രമിച്ചു കേറാണ്. രാഷ്ട്രപതിയുടേയോ പ്രധാനമന്ത്രിയുടെയോ വാഹനവ്യൂഹത്തിലേക്ക് അതിക്രമിച്ചു കയറിയാല്‍ സ്‌പോട്ടില്‍ വെടിവയ്ക്കുക എന്നതാണ് നയം. കീ….ന്ന് പറഞ്ഞ് ഹോണടിച്ച് അങ്ങ് കേറ്റുകയാണ്. അതിന് പിന്നെ ഠേ എന്നു പറഞ്ഞ് വെടിവച്ചാവും മറുപടി. ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാനുള്ള ബുദ്ധിയുള്ള ഒരുത്തനും സിപിഎമ്മില്‍ ഇല്ലേ’ എന്നായിരുന്നു മുരളീധരന്റെ പരാമര്‍ശം.
രാഷ്ട്രപതി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് പി എന്‍ പണിക്കര്‍ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കാന്‍ പൂജപ്പുരയിലേക്ക് പോകും വഴിയാണ് സുരക്ഷാ വീഴ്ച ഉണ്ടായത്.

 

 


വിമാനത്താവളത്തില്‍ രാഷ്ട്രപതിയെ സ്വീകരിക്കാന്‍ മേയര്‍ ആര്യാ രാജേന്ദ്രനും ഉണ്ടായിരുന്നു. രാഷ്ട്രപതിയുടെ വാഹനവ്യൂഹം പുറപ്പെട്ടതിന് ശേഷമാണ് മേയറുടെ വാഹനം വിമാനത്താവളത്തില്‍ നിന്ന് ഇറങ്ങിയത്. രാഷ്ട്രപതിക്കൊപ്പം പൂജപ്പുരയിലെ പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ മേയര്‍ വിവിഐപി വാഹനവ്യൂഹത്തിനുള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വിമാനത്താവളത്തില്‍ നിന്ന് തിരിച്ച രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന് സമാന്തരമായി തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് മുതല്‍ ജനറല്‍ ആശുപത്രി വരെയുള്ള ഭാഗം മേയറുടെ വാഹനം സഞ്ചരിച്ചതായും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. ജനറല്‍ ആശുപത്രിക്ക് സമീപം വച്ച് മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലെ എട്ടാമത്തെ കാറിന് മുന്നിലായി കയറി. പുറകിലുള്ള വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക്കിട്ടതിനാല്‍ അപകടം ഒഴിവാകുകയായിരുന്നു. പതിനാല് വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വ്യൂഹത്തിലുണ്ടായിരുന്നത്. അതേസമയം നടുറോഡിലുണ്ടായ തർക്കത്തിലെ നിർണ്ണായക തെളിവ് പരിശോധിക്കാൻ പൊലീസിന് താൽപ്പര്യമില്ല. തിരുവനന്തപുരം ഡിപ്പോയുടെ ആർ.പി.സി 101 എന്ന കെ.എസ്.ആർ.ടി.സി ബസിൽ മൂന്ന് നിരീക്ഷണ ക്യാമറകളുണ്ട്. മേയർ ഉന്നയിക്കുന്ന ആരോപണങ്ങൾക്കെല്ലാം തെളിവ് ഈ ക്യാമറയിലുണ്ട്. ഈ ക്യാമറാ ദൃശ്യങ്ങൾ നശിപ്പിക്കാനും ചിലർ നീക്കം നടത്തുന്നുണ്ട്. കെ എസ് ആർ ടി സി അടക്കം ഈ ക്യാമറയെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയാണ്. ഇതിന് പിന്നിൽ അട്ടിമറി സാധ്യതയാണ് ചർച്ചയാകുന്നത്.

 

 

ഗതാഗതമന്ത്രി കെബി ഗണേശ് കുമാറിന് ഈ ക്യാമറയെ കുറിച്ച് അറിയാം. അതുകൊണ്ടാണ് വിശദ റിപ്പോർട്ട് തേടിയത്. ബസിനുള്ളിൽ ഇരുന്ന് ചിലർ എടുത്ത വീഡിയോ നിർബന്ധപൂർവ്വം ഡിലീറ്റ് ചെയ്തിരുന്നു. മന്ത്രി കെ.ബി ഗണേശ്‌കുമാറിന്റെ നിർദേശപ്രകാരം അടുത്തിടെ ക്യാമറ ഘടിപ്പിച്ച ബസുകളിലൊന്നാണിത്. മുന്നിലും പിന്നിലും, ബസിന് ഉള്ളിലും ക്യാമറയുണ്ട്. ഒരാഴ്ച ദൃശ്യങ്ങൾ സൂക്ഷിക്കാനാകും. ബസിലെ യാത്രക്കാരെ ആരാണ് ഇറക്കിവിട്ടതെന്ന് തെളിവ് ഈ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഡ്രൈവർ ക്യാബിനിലെ ദൃശ്യങ്ങളും ഇതിലുണ്ട്. ഇവ പരിശോധിച്ചാൽ സംഭവത്തിന്റെ സത്യം തെളിയും. എന്നാൽ പൊലീസിന് ഇതിൽ താൽപ്പര്യമില്ല.

ബസും കാറും തമ്മിൽ എത്രനേരം റോഡിൽ ഒരുമിച്ച് ഓടിയെന്നതും ആരാണ് പ്രശ്‌നമുണ്ടാക്കിയതെന്നും വ്യക്തമാകും. എന്നാൽ ഈ ദൃശ്യങ്ങളൊന്നും തത്കാലം പുറത്തുവിടേണ്ടെന്നാണ് കെ എസ് ആർ ടി സിക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം. കെ.എസ്.ആർ.ടി.സി. താത്കാലിക ഡ്രൈവർ എച്ച്.എൽ. യദുവിനെ അന്വേഷണറിപ്പോർട്ട് പുറത്തുവരുംമുമ്പേ ജോലിയിൽനിന്നു മാറ്റിനിർത്തിയിരിക്കുകയാണ്. യദുവിനെ ഇനി തിരിച്ചെടുക്കില്ല. താൽകാലിക ജോലി ആയതുകൊണ്ടു തന്നെ നിസ്സാരമായി ഡ്രൈവറെ പുറത്താക്കാൻ കെ എസ് ആർ ടി സിക്ക് കഴിയും. കോൺഗ്രസ് പശ്ചാത്തലമുള്ള യദുവിനെ കെ എസ് ആർ ടി സിയിൽ ജോലി നൽകിയത് എങ്ങനെയെന്ന ചോദ്യവും പ്രസക്തമാണ്.

 

 

മേയർ ആര്യാ രാജേന്ദ്രനെയും ഭർത്താവ് സച്ചിൻദേവ് എംഎ‍ൽഎ.യെയും പിന്തുണച്ച് സിപി.എം. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. അതുകൊണ്ട് തന്നെ പൊലീസ് സമ്മർദ്ദത്തിലാണ്. അശ്ലീല ആംഗ്യം കാണിച്ചെന്നടതടക്കം മേയർ ഉന്നയിക്കുന്ന കാര്യങ്ങൾ ശരിയാണോയെന്നതിന് തെളിവ് ക്യാമറയിലുണ്ടാകും. എന്നിട്ടും പൊലീസ് പരിശോധിക്കുന്നില്ല. ഇത് ഏറെ വിവാദങ്ങൾക്ക് കാരണമാകും. അതിനിടെ കോടതിയിൽ കേസ് കൊടുക്കാനാണ് യദുവിന്റെ തീരുമാനം. അങ്ങനെ വന്നാൽ ബസിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളും തെളിവായി മാറും.

അതിനിടെ മേയർക്കെതിരെ കേസെടുക്കാത്തത് ഇപ്പോഴും വലിയ വിവാദമായി തുടരുകയാണ്. പ്രധാന റോഡിൽ സിനിമാ സ്‌റ്റൈലിൽ കാർ കുറുകെ ഇട്ട് ബസ് തടയുന്നത് ക്രിമിനൽ കുറ്റമാണ്. ഇതിൽ പൊലീസ് കേസെടുക്കുന്നുമില്ല. കെ.എസ്.ആർ.ടി.സി. ബസ് തടഞ്ഞാൽ ക്രിമിനൽ കേസ് ഉറപ്പാണ്. ജീവനക്കാരെ ആക്രമിക്കുകയോ ബസിനു കേടുപാടുണ്ടാക്കുകയോ ചെയ്താൽ ജാമ്യമില്ലാ കുറ്റമാകും. ഔദ്യോഗിക കൃത്യനിർവഹണം തടയുക, ബസ് മുടക്കിയതു വഴി സാമ്പത്തികനഷ്ടം ഉണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളെല്ലാം ചുമത്തും. ജീവനക്കാർക്ക് നേരിട്ട് പൊലീസിൽ പരാതി നൽകാം. ട്രിപ്പ് പൂർത്തിയാക്കിയില്ലെങ്കിലോ ബസിന് നാശനഷ്ടമുണ്ടെങ്കിലോ ഡിപ്പോ മേധാവി പരാതിപ്പെടണം. പക്ഷേ ഇതൊന്നും ഇവിടെ നക്കില്ല.

സംഭവമറിഞ്ഞ് കെ.എസ്.ആർ.ടി.സി. അധികൃതർ സ്ഥലത്തെത്തുമ്പോൾ ബസിൽ കണ്ടക്ടർ സുബിൻ മാത്രമാണുണ്ടായിരുന്നത്. ഡ്രൈവറെ പൊലീസ് കൊണ്ടുപോയിരുന്നു. പാളയം സാഫല്യം കോംപ്ലക്സിനു സമീപത്തെ സിഗ്നലിനു മുന്നിൽവച്ചാണ് കാർ ബസിനു കുറുകെ നിർത്തിയതെന്ന് നിരീക്ഷണക്യാമറ ദൃശ്യങ്ങളിൽ വ്യക്തമാണ്. സീബ്രാലൈനിനു മുകളിൽ ബസ് കടന്നുപോകാൻ കഴിയാത്ത വിധത്തിലാണ് കാർ നിർത്തിയത്. മറ്റു വാഹനങ്ങൾക്കു തടസ്സമുണ്ടാകുന്ന വിധത്തിൽ വാഹനം നിർത്തുന്നത് ഡ്രൈവിങ് റെഗുലേഷന്റെ ലംഘനമാണ്. ബസിനെ പിന്തുടർന്നതിലും തടഞ്ഞതിലും അപകടകരമായ ഡ്രൈവിങ് കണ്ടെത്തിയാൽ കാറോടിച്ചയാളുടെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാം. സീബ്രാലൈനിലേക്കു കടന്നുകയറി വാഹനം നിർത്തുന്നതും കുറ്റകരമാണ്.

 

 

പൊതുസ്ഥലത്തെ ലൈംഗികാതിക്രമമാണെങ്കിലും പൊലീസിനെ ആദ്യം വിവരമറിയിക്കണം. പ്രതി രക്ഷപ്പെടാൻ സാധ്യതയുണ്ടെങ്കിൽ മാത്രമേ തടയാൻ ശ്രമിക്കാവൂ. പൊലീസ് കൺട്രോൾ റൂമിന് ഒരു കിലോമീറ്റർ അകലെവച്ചാണ് സംഭവം നടക്കുന്നത്. നഗരത്തിനുള്ളിൽ എവിടെയും അഞ്ചു മിനിറ്റിനുള്ളിൽ എത്താവുന്ന വിധത്തിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എല്ലാം അറിയാവുന്ന മേയർ സ്വയം നിയമം കൈയിലെടുത്തു. എല്ലാം കണ്ട് ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവ് കൂടെ നിന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രോഗവ്യാപനം രൂക്ഷമായ വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മയും മരിച്ചു...  (15 minutes ago)

ബിലിവേഴ്‌സ് ഈസ്റ്റേണ്‍ സഭ പരമാധ്യക്ഷന്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപൊലീത്തയുടെ സംസ്‌കാരം ഇന്ന് നടക്കും... രാവിലെ 11 മണിക്ക് തിരുവല്ല സെന്റ് തോമസ് ഈസ്റ്റേണ്‍ ചര്‍ച്ച് കത്തീഡ്രലില്‍ സംസ്ഥാന സര്‍ക്കാരിന്റ  (42 minutes ago)

കരമന മരുതൂര്‍ക്കടവ് അഖില്‍ കൊലക്കേസ്... എട്ട് പ്രതികളെ നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു, പാപ്പനംകോട് ബാറിലെ കയ്യാങ്കളിയില്‍ വച്ചുള്ള വിരോധത്തില്‍ കൃത്യം ചെയ്തുവെന്നാണ് കേസ്  (55 minutes ago)

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണ സര്‍ക്കുലറിനെതിരായ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി വീണ്ടും ഹൈക്കോടതി പരിഗണനയില്‍...  (1 hour ago)

കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും... വൈകുന്നേരം മൂന്നിന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ  (1 hour ago)

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്.... മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്,തെക്കന്‍ തീരദേശ തമിഴ്‌നാടിനു മുകളിലായി ചക്രവാതചുഴിയും വടക്കന്‍ കര്‍ണാടക വരെ ന്യുന മര്‍ദ്ദ പാത്തിയും രൂപപ്പെട്ടു, ഉരുള  (1 hour ago)

ഇരട്ട ചക്രവാതച്ചുഴി.... സംസ്ഥാനത്ത് ശക്തമായ മഴ മൂന്നു ദിവസം കൂടി തുടരും....ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്... തൃശൂര്‍ ജില്ലയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തീര്‍ത്തും അപ്രതീക്ഷിതമായതിനാല്‍ കനത്ത ന  (2 hours ago)

രക്ഷപ്പെട്ടത് രണ്ടു പേര്‍.... ഒരാളെ കാണാതായി.... മണിമലയാറ്റില്‍ ഇതരസംസ്ഥാനക്കാരനെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (3 hours ago)

മദ്യനയ കേസില്‍ മുന്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി വിധി ഇന്ന്...  (3 hours ago)

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈന്‍ അമീര്‍ അബ്ദുല്ലാഹിയാന്റെയും മരണത്തില്‍ ഇന്ത്യയില്‍ ദുഃഖാചരണം പ്രഖ്യാപിച്ചു... ഇന്ന്എല്ലാ ഔദ്യോഗിക ആഘോഷ പരിപാടികളും റദ്ദാക്കി , ദേശീ  (3 hours ago)

അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു  (7 hours ago)

അവയവക്കച്ചവടത്തില്‍ ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള റാക്കറ്റിലെ ഒരാള്‍ കൂടി പിടിയില്‍  (7 hours ago)

മഴക്കെടുതിയില്‍ പത്തനംതിട്ട ജില്ലയില്‍ വിവിധയിടങ്ങളിലായി മൂന്ന് പേര്‍ ഒഴുക്കില്‍പ്പെട്ടു  (8 hours ago)

പൂന്തുറയില്‍ മത്സ്യത്തൊഴിലാളികളുടെ ചൂണ്ടയില്‍ കുടുങ്ങിയത് ഭീമന്‍ തിരണ്ടി  (8 hours ago)

പ്രായപൂര്‍ത്തിയാകാത്ത സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി രണ്ട് സഹോദരന്മാര്‍  (8 hours ago)

Malayali Vartha Recommends