29കാരനായ യുവാവുമൊത്തുള്ള വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് യുവതി രാത്രിയോടെ ഭര്‍ത്താവിന്‍റെ വീട്ടിലെത്തിയത്... ഇരുവരും കിടപ്പറയിലേക്ക് പോയതോടെ നിമിഷങ്ങൾക്കുള്ളിൽ യുവാവ് അലറി വിളിച്ചു.. ആദ്യരാത്രിയില്‍ 18കാരിക്ക് ദാരുണാന്ത്യം; അമ്പരന്ന് ബന്ധുക്കളും നാട്ടുകാരും....

ആദ്യ രാത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് 18കാരിക്ക് ദാരുണാന്ത്യം. ബ്രസീലിലെ ഇബിറൈറ്റ് നഗരത്തിലാണ് സംഭവം.
ഭര്‍ത്താവിന്‍റെ വീട്ടില്‍വെച്ചാണ് യുവതിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
29കാരനായ യുവാവുമൊത്തുള്ള വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് യുവതി രാത്രിയോടെ ഭര്‍ത്താവിന്‍റെ വീട്ടിലെത്തിയത്.
എന്നാല്‍ ഇരുവരും കിടപ്പറയിലേക്ക് പോയി അല്‍പ്പസമയത്തിനകമാണ് യുവതിക്കു നെഞ്ചുവേദന അനുഭവപ്പെട്ടത്.
യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ സമീപത്തുള്ള ടാക്സി ഡ്രൈവറെ വിളിച്ചെങ്കിലും വരാന്‍ തയ്യാറായില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പറയുന്നു. രണ്ടാമത് മറ്റൊരു ടാക്സി വിളിച്ചെങ്കിലും അതും വന്നില്ല.
തുടര്‍ന്ന് എമര്‍ജന്‍സി സര്‍വീസില്‍ വിവരം അറിയിക്കുകയും, ആംബുലന്‍സ് എത്തി യുവതിയെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. എന്നാല്‍ ശ്വാസതടസം അനുഭവപ്പെട്ട യുവതിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. എന്നാല്‍ ടാക്സി വരാന്‍ തയ്യാറാകാതിരുന്നതും ആംബുലന്‍സ് വരാന്‍ വൈകിയതുമാണ് തന്‍റെ ഭാര്യയുടെ മരണ കാരണമെന്ന് യുവാവ് പറഞ്ഞു.
https://www.facebook.com/Malayalivartha