ആഗ്രഹങ്ങൾ സഫലമാകും, രാഷ്ട്രീയ പദവി തേടിയെത്തും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): സമ്മിശ്രഫലങ്ങൾ പ്രതീക്ഷിക്കാവുന്ന ദിവസമാണിത്. ദിവസത്തിന്റെ തുടക്കത്തിൽ ജോലിയിൽ പുരോഗതിയും ദാമ്പത്യ ജീവിതത്തിൽ ഐക്യവും ഉണ്ടാകുമെങ്കിലും ഉച്ചയ്ക്ക് ശേഷം ചില കാര്യങ്ങളിൽ മനസ്സിന് സ്വസ്ഥത കുറവ് അനുഭവപ്പെട്ടേക്കാം. പ്രവൃത്തികളിൽ അതീവ ശ്രദ്ധ പുലർത്തുക.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): രാവിലെ ആരോഗ്യപരമായ ചില കുറവുകൾ അനുഭവപ്പെട്ടേക്കാമെങ്കിലും ഉച്ചയ്ക്ക് ശേഷം സ്ഥിതി മെച്ചപ്പെടും. സാമ്പത്തിക നേട്ടങ്ങൾ തേടിയെത്താനും ഉന്മേഷത്തോടെ കാര്യങ്ങൾ ചെയ്യാനും സാധിക്കും. ഒരു സമ്മിശ്ര ഫലമാണ് ഈ രാശിക്കാർക്ക് ഇന്ന് കാണുന്നത്.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): ദിവസത്തിന്റെ ആദ്യ പകുതിയിൽ ദാമ്പത്യ ഐക്യവും പ്രശസ്തിയും ധനലാഭവും ഉണ്ടാകും. എന്നാൽ ഉച്ചയ്ക്ക് ശേഷം ആരോഗ്യ കാര്യങ്ങളിൽ, പ്രത്യേകിച്ച് കണ്ണുകളുമായി ബന്ധപ്പെട്ട ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ ജാഗ്രത പാലിക്കുക.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): തുടക്കത്തിൽ ശത്രുഭയമോ നിയമപരമായ തർക്കങ്ങളിൽ തിരിച്ചടികളോ നേരിടാൻ സാധ്യതയുണ്ട്. എന്നാൽ ഉച്ചയ്ക്ക് ശേഷം സാഹചര്യങ്ങൾ അനുകൂലമായി മാറും. തൊഴിലില്ലാത്തവർക്ക് അർഹമായ ജോലി ലഭിക്കാൻ ഈ ദിവസം വഴിതെളിക്കും.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ശത്രുക്കളുടെ മേൽ വിജയം നേടാൻ സാധിക്കുന്ന മികച്ച ദിവസമാണിത്. സമൂഹത്തിൽ ഉന്നത സ്ഥാനമാനങ്ങൾ ലഭിക്കാനുള്ള യോഗം കാണുന്നു. ശരീരത്തിന് ഉന്മേഷം വർദ്ധിക്കുകയും ആത്മീയ കാര്യങ്ങളിൽ കൂടുതൽ താല്പര്യം തോന്നുകയും ചെയ്യും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): മനസ്സിൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ പലതും സഫലമാകുന്ന ശുഭദിനമാണിത്. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഉയർന്ന പദവികൾ ലഭിക്കാനുള്ള ഭാഗ്യമുണ്ടാകും. ദാമ്പത്യ ജീവിതത്തിലെ ഐക്യവും നിയമപരമായ തർക്കങ്ങളിലെ വിജയവും സന്തോഷം നൽകും.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): ദിവസത്തിന്റെ ആദ്യ പകുതിയിൽ അനാവശ്യ സൗഹൃദങ്ങൾ വഴി അപമാനങ്ങൾക്കോ പണനഷ്ടത്തിനോ സാധ്യതയുണ്ട്. എന്നാൽ ഉച്ചയ്ക്ക് ശേഷം കാര്യങ്ങൾ അനുകൂലമായി വരും. കൂട്ടുകെട്ടുകളിൽ നിയന്ത്രണം പാലിക്കുന്നത് ഉചിതമായിരിക്കും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): രോഗപരമായ ബുദ്ധിമുട്ടുകൾ അലട്ടാൻ ഇടയുള്ളതിനാൽ ആരോഗ്യത്തിൽ ശ്രദ്ധ വേണം. കുടുംബാംഗങ്ങളുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതെ നോക്കണം. പുതിയ ബന്ധങ്ങളിൽ ഏർപ്പെടുമ്പോൾ ജാഗ്രത പുലർത്തുക. ചെലവുകൾ വർദ്ധിക്കാൻ സാധ്യത കാണുന്നു.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): ഉച്ചവരെ ആരോഗ്യത്തിലും സാമ്പത്തിക നേട്ടങ്ങളിലും പുരോഗതിയുണ്ടാകും. എന്നാൽ ഉച്ചയ്ക്ക് ശേഷം തൊഴിൽപരമായ കാര്യങ്ങളിൽ ചില ക്ലേശങ്ങളും മാനസികമായ ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യതയുണ്ട്. സംയമനം പാലിക്കുന്നത് ഗുണകരമാകും.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): പുതിയ വാഹനം വാങ്ങാനോ വീട് പുതുക്കിപ്പണിയാനോ പുതിയ ഭൂമി സ്വന്തമാക്കാനോ ആഗ്രഹിക്കുന്നവർക്ക് അനുകൂലമായ ദിവസമാണിത്. ദമ്പതികൾക്കിടയിൽ സ്നേഹവും ഐക്യവും വർദ്ധിക്കും. ഐശ്വര്യം നിറഞ്ഞ അനുഭവങ്ങൾ പ്രതീക്ഷിക്കാം.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): ദിവസത്തിന്റെ തുടക്കത്തിൽ അന്യദേശ യാത്രകൾക്കോ കുടുംബത്തിൽ നിന്ന് മാറിനിൽക്കേണ്ട സാഹചര്യങ്ങൾക്കോ സാധ്യതയുണ്ട്. എന്നാൽ സായാഹ്നത്തോടെ കാര്യങ്ങൾ അനുകൂലമാവുകയും മനസ്സിന് സന്തോഷം ലഭിക്കുകയും ചെയ്യും.
മീനം രാശി (Pൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): മാതൃസ്ഥാനത്തുള്ളവരുടെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഉറക്കക്കുറവും ശാരീരിക അസ്വസ്ഥതകളും അലട്ടിയേക്കാം. ദാമ്പത്യ ജീവിതത്തിൽ കലഹങ്ങൾ ഉണ്ടാകാതെ വിട്ടുവീഴ്ചകൾ ചെയ്യുന്നത് സമാധാനം നിലനിർത്താൻ സഹായിക്കും.
"
https://www.facebook.com/Malayalivartha
























