Widgets Magazine
05
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്തിന്റെ പ്രധാന സേവകന്റെ റോഡ് ഷോ ചരിത്രമായി...ഇടത്തും വലത്തും ബിജെപി പ്രവർത്തകരും അനുഭാവികളും മോദി ആരാധകരും..ബിജെപി ക്യമ്പിന് ആവേശം..


കേരളത്തിൽ അൾട്രാ വയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു... ആറിടത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു


എം.വി ഗോവിന്ദന് പാർട്ടിയുടെ മാധ്യമ വിലക്കുണ്ടായത് എങ്ങനെയാണ് ? തെരഞ്ഞെടുപ്പ് പ്രചരണം അവസാന ലാപ്പിൽ എത്തിയപ്പോഴും വാർത്താസമ്മേളനം ഒഴിവാക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ...


ഇറാനിലെ ബുഷെര്‍ ആണവനിലയത്തിന് നേരെ ആക്രമണം..റേഡിയോ ആക്ടീവ് പുക പടര്‍ന്നാല്‍..പേര്‍ഷ്യന്‍ കടലിടുക്കിന് മറുഭാഗത്തുള്ള സൗദി അറേബ്യ, യു.എ.ഇ, ഖത്തര്‍, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളെ നശിപ്പിക്കും..


ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത..

സ്ഥാനക്കയറ്റവും വിശേഷപ്പെട്ട സമ്മാനങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

28 MARCH 2026 06:56 AM IST
മലയാളി വാര്‍ത്ത

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): മറ്റുള്ളവരെ സഹായിക്കാൻ താല്പര്യം കാണിക്കുമെങ്കിലും തിരിച്ച് അത്ര നല്ല അനുഭവങ്ങൾ ഉണ്ടാകാൻ സാധ്യതയില്ല. അനാവശ്യ കാര്യങ്ങളിൽ ഇടപെടുന്നത് ശത്രുതയ്ക്കും നിയമപരമായ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പക്വതയോടെ കാര്യങ്ങളെ സമീപിക്കുക.

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): സഹോദരതുല്യരായ വ്യക്തികളിൽ നിന്ന് വലിയ സഹായസഹകരണങ്ങൾ ലഭിക്കും. തീർത്ഥാടന കേന്ദ്രങ്ങളോ വിനോദസഞ്ചാര കേന്ദ്രങ്ങളോ സന്ദർശിക്കാൻ അവസരമുണ്ടാകും. ദാമ്പത്യ ഐക്യം, തൊഴിൽ വിജയം, സാമ്പത്തിക നേട്ടം എന്നിവ ഈ ദിവസത്തിന്റെ പ്രത്യേകതകളാണ്.

മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): കുടുംബാംഗങ്ങളുമായോ ജീവിതപങ്കാളിയുമായോ വാക്കുതർക്കങ്ങളിൽ ഏർപ്പെടുന്നത് മനഃസമാധാനം കളഞ്ഞേക്കാം. വീടുവിട്ട് മാറിനിൽക്കേണ്ട സാഹചര്യങ്ങൾ വന്നേക്കാം. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക.

കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): സൈന്യം, ഫയർ ഫോഴ്‌സ് തുടങ്ങിയ സുരക്ഷാ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ വസ്ത്രങ്ങളോ ആഭരണങ്ങളോ സമ്മാനമായി ലഭിക്കും. സന്തോഷകരമായ അനുഭവങ്ങൾ നിറഞ്ഞ ദിവസമാണിത്.

ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): ശാരീരികമായ അലസതയോ ആരോഗ്യക്കുറവോ അനുഭവപ്പെട്ടേക്കാം. പുതിയ ബന്ധങ്ങൾ വഴി അപമാനങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. ഭക്ഷണ കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്; പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കുന്നത് വഴി ആരോഗ്യ പ്രശ്നങ്ങൾ തടയാം.

കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): ബന്ധുക്കളുമായി നിലനിന്നിരുന്ന പിണക്കങ്ങൾ മാറി ഇണക്കത്തിലാകാൻ സാധിക്കും. സന്താനഭാഗ്യത്തിനായി പ്രയത്നിക്കുന്നവർക്ക് അനുകൂലമായ വാർത്തകൾ ലഭിക്കും. അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങളും രോഗശാന്തിയും ഈ രാശിക്കാർക്ക് ഇന്ന് പ്രതീക്ഷിക്കാം.

തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിനോ സ്ഥലംമാറ്റത്തിനോ ഉള്ള സാഹചര്യങ്ങൾ തെളിഞ്ഞുവരും. ബിസിനസ്സ് രംഗത്തെ സാമ്പത്തിക മാന്ദ്യം മാറി പുതിയ കരാറുകൾ ലഭിക്കാൻ തുടങ്ങും. തൊഴിൽ മേഖലയിൽ പുരോഗതിയുണ്ടാകും.

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): സാമ്പത്തിക ഇടപാടുകളിൽ കൃത്യമായ കണക്കുകൾ സൂക്ഷിക്കുക. പുതിയ ശത്രുക്കൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ സംസാരത്തിൽ നിയന്ത്രണം വേണം. ജലവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നവർ അപകടങ്ങൾ ഒഴിവാക്കാൻ ജാഗ്രത പാലിക്കണം.

ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): കുടുംബജീവിതത്തിൽ ചെറിയ അസ്വസ്ഥതകൾക്കോ ഉറക്കക്കുറവിനോ സാധ്യതയുണ്ട്. ദുസ്വപ്നങ്ങൾ കണ്ട് അസ്വസ്ഥരാകാതെ മനസ്സിനെ ശാന്തമായി വെക്കാൻ ശ്രമിക്കുക. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുന്നത് ഉന്മേഷം നൽകും.

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): വളരെ മികച്ച ഫലങ്ങൾ ലഭിക്കുന്ന ദിവസമാണിത്. പുതിയ സൗഹൃദങ്ങൾ ഉടലെടുക്കും. ബന്ധുക്കളിൽ നിന്ന് ഗുണാനുഭവങ്ങളും സാമ്പത്തിക പുരോഗതിയും ഉണ്ടാകും. ദാമ്പത്യ ഐക്യവും തൊഴിൽ വിജയവും മനഃസന്തോഷം നൽകും.

കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): ദീർഘനാളത്തെ ശാരീരിക-മാനസിക പ്രയാസങ്ങൾക്ക് ശമനം ലഭിക്കും. മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ തേടിയെത്തും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും തീർത്ഥയാത്രകൾ നടത്താനും അനുകൂലമായ സാഹചര്യമുണ്ടാകും.

മീനം രാശി (Pൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): കുടുംബത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കാൻ സാധ്യതയുള്ളതിനാൽ സ്നേഹത്തോടെയും ശാന്തമായും സംസാരിക്കാൻ ശ്രദ്ധിക്കുക. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ നേരിടാൻ സാധ്യതയുണ്ട്. ചെറിയ ആരോഗ്യ പ്രശ്നങ്ങളെ അവഗണിക്കാതെ ചികിത്സ തേടുക.

 

ജ്യോതിഷസംബന്ധമായ നിങ്ങളുടെ സംശയങ്ങൾക്കും പരിഹാരങ്ങൾക്കും  ജയറാണി ഇ വി 9746812212

 

  "

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടോൾ ബൂത്തുകളിൽ കറൻസി ഇടപാടുകൾ അവസാനിപ്പിക്കാനായി നടപടികളുമായി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പു മന്ത്രാലയം...  (11 minutes ago)

വിജയം ഉറപ്പിച്ച് ബിജെപി  (30 minutes ago)

.തിരുവനന്തപുരം സ്വദേശി കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്യും...  (35 minutes ago)

തകിടം മറിഞ്ഞ് കാലാവസ്ഥ  (53 minutes ago)

കേരളത്തിൽ അൾട്രാ വയലറ്റ് വികിരണ തോത് ക്രമാതീതമായി ഉയരുന്നു... ആറിടത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു  (55 minutes ago)

Iran nuclear plant റേഡിയോ ആക്ടീവ് മലിനീകരണ ഭീഷണി  (59 minutes ago)

പയ്യോളിയിൽ നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി സെൽഫി... ഷേക്കേറ്റ് പതിനേഴുകാരന് ​ഗുരുതര പരുക്ക്  (1 hour ago)

ഭൂമിയിൽ നിന്ന് ഏറ്റവും ദൂരം സഞ്ചരിച്ച വനിത എന്ന റെക്കോഡുമായി മിഷൻ മിഷൻ സ്പെഷലിസ്റ്റ് ക്രിസ്റ്റീന കോച്ച്  (1 hour ago)

വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം ഡോക്ടർ കാർ നിർത്താതെ പോയി....ഒടുവിൽ പരുക്കേറ്റയാൾക്ക് വിദ​ഗ്ദ്ധ ചികിത്സയ്ക്കായി കണ്ണൂരിലേക്ക മാറ്റി, പിന്നാലെ സംഭവിച്ചത്....  (2 hours ago)

അധിരമൻ അന്തർ വാഹിനിയും ശത്രു റഡാറിന്റെ കണ്ണിൽപ്പെടാത്ത താരാഗിരി പടക്കപ്പലും നാവിക സേനയ്ക്ക് സ്വന്തം...  (2 hours ago)

അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തുമായി പൊലീസിന്റെ തെളിവെടുപ്പ് ഇന്ന് നടക്കും... കാരവാനിൽ എത്തിച്ചാണ് തെളിവെടുക്കുക  (2 hours ago)

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് ത്രസിപ്പിക്കുന്ന ജയം  (2 hours ago)

  വിധിയെഴുതാനായി കേരളം പോളിങ് ബൂത്തിലെത്താൻ ഇനി വെറും നാലു നാൾ മാത്രം... പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും, ബുധനാഴ്ച നിശബ്ദ പ്രചാരണം  (2 hours ago)

അമിത് ഷായുടെ സന്ദർശനം: കോഴിക്കോട് നഗരത്തിൽ ഞായറാഴ്ച ഗതാഗതനിയന്ത്രണം  (3 hours ago)

കുന്നംകുളത്ത് കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ്സും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം.... ടാങ്കർ ലോറി ഡ്രൈവറെ കാബിൻ വെട്ടി പൊളിച്ചാണ് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്  (3 hours ago)

Malayali Vartha Recommends