Widgets Magazine
06
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നാംഘട്ട വോട്ടെടുപ്പ് ....പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍.... യോഗി ആദിത്യനാഥിനൊപ്പം റോഡ്‌ഷോയും നടത്തി, 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളാണ് ജനവിധിയെഴുതാനൊരുങ്ങുന്നത്


നവകേരളബസിന്റെ ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി... ബസിന്റെ വാതില്‍ കേടായി.... ഇതോടെ ചരടുകൊണ്ട് വാതില്‍ കെട്ടിവച്ചായിരുന്നു യാത്ര തുടര്‍ന്നത്...


മേയർ-കെ.എസ്.ആർ.ടി.സി ഡ്രൈവർ തർക്കം പുതിയ വഴിത്തിരിവിലേക്ക്...കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദുവിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ സാധ്യത...കളികൾ മുറുക്കി മേയറും സംഘവും...


മുഖത്ത് പലതും കൊണ്ട് അടിച്ച് മുഖം വികൃതമായ നിലയിൽ:- വീട്ടിൽ നിന്നും ഇട്ട വസ്ത്രം വേറെ; രക്തത്തിൽ കുളിച്ച് മൃദദേഹം:- അനിലയെ സുദര്‍ശന്‍ കൊലപ്പെടുത്തിയെന്ന് സഹോദരൻ...


റഫയിൽ അധിനിവേശം നടത്തുന്നതിനേക്കാൾ ഹമാസുമായി വെടിനിർത്തൽ കരാറാണ് വേണ്ടതെന്ന് സർവ്വേ:- നെതന്യാഹുവിനെ ഞെട്ടിച്ച് ഇസ്രായേലികൾ...

നഷ്ടപ്പെട്ട സൈക്കിള്‍ തേടിയിറങ്ങിയപ്പോള്‍ കിട്ടിയത് പുതിയ ലോകം... എക്കാലത്തെയും കരുത്തനായ മുഹമ്മദലിയുടെ ജീവിതമിതാണ്

04 JUNE 2016 02:03 AM IST
മലയാളി വാര്‍ത്ത.

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

എക്കാലത്തെയും കരുത്തനായ ബോക്‌സിങ് താരം മുഹമ്മദാലി ഇനി ഓര്‍മ്മകളില്‍. പാര്‍ക്കിന്‍സണ്‍ രോഗത്തെ തുടര്‍ന്ന് ഏറെക്കാലമായി വലഞ്ഞ 74 കാരനായ അലിയുടെ മരണം ശ്വാസകോശ സംബന്ധമായ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നായിരുന്നു. രോഗം ഗുരുതരമല്ലെന്നും സുഖംപ്രാപിക്കുകയായിരുന്നുവെന്നും ആയിരുന്നു ആദ്യ റിപ്പോര്‍ട്ടുകളെങ്കിലും ഇന്ന് അന്ത്യം സംഭവിച്ചു. അരിസോണയിലായിരുന്നു അവസാന നാളുകളില്‍ ബോക്‌സിങ് ഇതിഹാസത്തിന്റെ താമസം.
മൂന്നു തവണ ഹെവി വെയ്റ്റ് ജേതാവായ അലി 1981ല്‍ ബോക്‌സിങ് രംഗത്തുനിന്ന് വിരമിച്ചു. റിങ്ങിനു പുറത്ത് സൗമ്യനും സഹൃദയനുമായിരുന്നു മൂന്നതവണ ലോക ഹെവിവെയ്റ്റ് കിരീടം നേടിയ മുഹമ്മദലി. അതേസമയം സമകാലീന പ്രശ്‌നങ്ങളില്‍ കടുത്ത വിമര്‍ശകനായി ഇടപെടുകയും ചെയ്തിരുന്നു. 1996ലെ അത്‌ലാന്റ ഒളിമ്പിക്‌സിന്റെ ദീപം തെളിയിക്കാന്‍ വിറയ്ക്കുന്ന കൈകളുമായ എത്തിയ, പാര്‍ക്കിന്‍സണ്‍ രോഗബാധിതനായ അലിയുടെ രൂപമാവും ഒരുപക്ഷേ, അവസാനമായി ഒരു കായികവേദിയില്‍ ആ ലോകോത്തര താരത്തിന്റേതായി പ്രത്യക്ഷമായതും കായികസ്‌നേഹികളുടെ മനസ്സിലുള്ളതും.
1942 ജനുവരി പതിനേഴിന്, അമേരിക്കയില്‍ വര്‍ണവെറി കത്തിനിന്ന സമയത്തായിരുന്നു ഇടിക്കൂട്ടിലെ ഇതിഹാസമായി മാറിയ അലിയുടെ ജനനം. പിന്നീട് അദ്ദേഹം ഇസ്‌ളാം മത വിശ്വാസിയായി വര്‍ണവെറിക്കെതിരെ പ്രതിഷേധിച്ചതും ചരിത്രം. അമേരിക്കയില്‍ മുസ്ലീങ്ങളെ കയറ്റില്ലെന്നു പറഞ്ഞ ഭരണാധികാരികളോടുള്ള പ്രതിഷേധമായിരുന്നു അലി ഇത്തരത്തില്‍ പ്രകടിപ്പിച്ചത്. തനിക്കെതിരായി വിമര്‍ശനങ്ങളേറെ ഉയര്‍ന്നപ്പോഴും അതിനെയൊന്നും വകവയ്ക്കാതെ സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്ന വ്യക്തിത്വമാണ് ഇപ്പോള്‍ മരണത്തിന് കീഴടങ്ങുന്നത്. ഒളിമ്പിക് വേദിയില്‍ സ്വര്‍ണമെഡല്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചതും ആ പ്രതിഷേധം ന്യായമെന്നു കണ്ട് പിന്നീട് ഒളിമ്പിക് കമ്മിറ്റി അദ്ദേഹത്തെ വീണ്ടും മറ്റൊരു വേദിയില്‍വച്ച് മെഡലണിയിച്ചതും ചരിത്രത്തില്‍ ഇടംപിടിച്ചു.
നേരിട്ട എല്ലാ ബോക്‌സര്‍മാര്‍ക്കെതിരെയും ശക്തമായ മേല്‍ക്കൈ നേടാനായെന്നത് അലിയുടെ മേന്മയായിരുന്നു. ഒരു വിയറ്റ്‌നാംകാരന്‍പോലും എന്നെ കറുത്തവര്‍ഗക്കാരനെന്ന് അധിക്ഷേപിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് അമേരിക്കയിലെ വര്‍ണവിവേചനത്തിനെതിരെ വിരല്‍ചൂണ്ടിയാണ് അദ്ദേഹം ശക്തമായ നിലപാടെടുത്തത്. കാഷ്യസ് മെര്‍സിലസ് ക്‌ളേ ജൂനിയര്‍ എന്ന പേര് 1964ല്‍ ഇസല്‍ംമതം സ്വീകരിച്ചപ്പോഴായിരുന്നു മുഹമ്മദ് അലി എന്നാക്കി മാറ്റിയത്.
പരസ്യബോര്‍ഡ് എഴുത്തുകാരനായിരുന്നു കാഷ്യസ് മാര്‍സലസ് ക്‌ളേ സീനിയറിന്റെയും ഒഡേസ ഗ്രേഡി ക്‌ളേയുടേയും മകനായി കാഷ്യസ് ജൂനിയര്‍ ജനിച്ചത് അമേരിക്കയില്‍ വര്‍ണവെറി കൊടികുത്തി നിന്ന കാലത്തായിരുന്നു. കറുത്തവര്‍ക്കും വെളുത്തവര്‍ക്കും പ്രത്യേകം ഹോട്ടലുകളും പള്ളികളും പണിതുയര്‍ത്തിയിരുന്ന സമൂഹത്തില്‍ എല്ലാ മേഖലകളിലും അസമത്തം നിലനിന്നിരുന്നു. ഇതിനെതിരെ ബാലനായിരിക്കുമ്പോള്‍ തന്നെ പോരാടിയ അലി അങ്ങനെയാണ് 22ാം വയസ്സില്‍ ഇസ്‌ളാം മതം സ്വീകരിക്കുന്നത്.
1954ല്‍ പൊലീസുകാരനും ബോക്‌സിങ് പരിശീലകനുമായ ജോ മാര്‍ട്ടിനെ, നഷ്ടപ്പെട്ട സൈക്കിള്‍ തേടിയിറങ്ങിയപ്പോള്‍ ക്‌ളേ കണ്ടുമുട്ടുന്നതോടെയാണ് അദ്ദേഹത്തിന്റെ ജീവിതം മാറിമറിയുന്നത്. ലോകംകണ്ട എക്കാലത്തെയും മികച്ച ബോക്‌സറുടെ ജനനം അങ്ങനെയായിരുന്നു. 18 വയസ്സ് ആയപ്പോഴേക്കും അദ്ദേഹം 108 അമച്വര്‍ ബോക്‌സിങ് മല്‍സരങ്ങളില്‍ പങ്കെടുത്തിരുന്നു.കെന്റക്കി ഗോള്‍ഡന്‍ ഗ്ലൗസ് ടൂര്‍ണമെന്റ്‌റ് കിരീടം ആറ് തവണയും നാഷണല്‍ ഗോള്‍ഡന്‍ ഗ്ലൗസ് രണ്ടു തവണയും നേടി. 1960ല്‍ കാഷ്യസ് ക്ലേ റോം ഒളിമ്പിക്‌സിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഒളിമ്പിക്‌സില്‍ എതിരാളികളെ നിലം പരിശാക്കി ക്ലേ അനായാസം ഫൈനലില്‍ എത്തി.
മൂന്നു തവണ യുറോപ്യന്‍ ചാമ്പ്യനും 1956ലെ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവുമായ സിഗ്‌ന്യു പിയട്രിഗകൊവ്‌സ്‌കിയെ ഫൈനലില്‍ മൂന്നാംറൗണ്ടില്‍ ഇടിച്ചുവീഴ്ത്തി ക്‌ളേ സ്വര്‍ണംചൂടി. ലോകം പിന്നീടു കണ്ട മുഹമ്മദ് അലിയെന്ന ഇടിക്കൂട്ടിലെ രാജാവിന്റെ കിരീടധാരണമായിരുന്നു അന്ന് നടന്നത്. പിന്നീട് ഏറെക്കാലം അലി ബോക്‌സിങ് റിങ്ങില്‍ ചരിത്രമെഴുതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കള്ളക്കടല്‍ പ്രതിഭാസം... ആലപ്പുഴയിലും തിരുവനന്തപുരത്തും ഉള്‍പ്പടെ കടല്‍ക്ഷോഭം ശക്തം... ആലപ്പുഴയില്‍ വളഞ്ഞവഴിയിലും ആറാട്ടുപുഴയിലും വീടുകളിലേക്ക് വെള്ളം ഇരച്ചുകയറി, തിരുവനന്തപുരത്തും കടലാക്രമണം രൂക്ഷം  (26 minutes ago)

യാതൊരു മെക്കാനിക്കല്‍ തകരാറുമില്ല.... നവകേരള ബസ്സിന്റെ കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള ആദ്യ യാത്രയില്‍ തന്നെ ഡോര്‍ തകര്‍ന്നെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കെഎസ്ആര്‍ടിസി...  (39 minutes ago)

മൂന്നാംഘട്ട വോട്ടെടുപ്പ് ....പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍.... യോഗി ആദിത്യനാഥിനൊപ്പം റോഡ്‌ഷോയും നടത്തി, 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 92 മണ്ഡലങ്ങളാണ് ജനവിധിയെഴുതാനൊ  (56 minutes ago)

കാട്ടാക്കട നാരുവാമൂടില്‍ വന്‍ തീപിടിത്തം... അമ്മാനൂര്‍കോണത്ത് റിട്ട എസ്‌ഐ നടത്തുന്ന ഫര്‍ണിച്ചര്‍ ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു  (5 hours ago)

കേരളത്തില്‍ മൂന്നാം വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നു... അടുത്ത മാസം മുതല്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് സൂചന  (5 hours ago)

ബെറ്റിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു...  (5 hours ago)

വിദേശ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

നേതൃത്വമാറ്റമെങ്കില്‍ വിഡി.സതീശനും പദവി ഒഴിയണം... തന്നെ മാറ്റാന്‍ ബോധപൂര്‍വ്വമുള്ള ശ്രമമാണെന്ന് സുധാകരന്‍  (6 hours ago)

ഐസിഎസ്ഇ 10, ഐഎസ്‌സി 12 ക്ലാസുകളിലെ പരീക്ഷാ ഫലങ്ങള്‍ നാളെ പ്രഖ്യാപിക്കും  (6 hours ago)

ആദ്യ സര്‍വീസില്‍ തന്നെ കല്ലുകടി  (12 hours ago)

യദുവിനെ പൂട്ടികെട്ടാൻ പതിനെട്ടാമത്തെ അടവ്  (12 hours ago)

സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ്; മറ്റന്നാൾ വരെ 12 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ്; സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും; അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്  (12 hours ago)

ഇന്ത്യന്‍ ഭൂപ്രദേശങ്ങളുടെ ചിത്രം ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാൻ നേപ്പാൾ; ഈ നീക്കത്തിൽ പ്രതികരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍  (12 hours ago)

ഇറിഡിയം മെറ്റൽ ബിസിനസിൽ പങ്കാളിയാക്കാമെന്നുപറഞ്ഞ് മധ്യവയസ്കനിൽ നിന്നും 21 ലക്ഷം രൂപ തട്ടിയെടുത്തു ; കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു  (12 hours ago)

Malayali Vartha Recommends