മലയാള ബന്ധം ഇങ്ങനെ... മുത്തശ്ശിയുടെ സംസ്കാര ചടങ്ങിനായി ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയെത്തി
മുത്തശ്ശി മേരി ജോണ്‍ അഖൗരിയുടെ സംസ്കാത്തിനായി പ്രിയങ്ക ചോപ്ര കേരളത്തിലെത്തി. പൊന്‍കുന്നം സെന്റ് തോമസ് യാക്കോബ പള്ളിയിലാണ് സംസ്കാരം നടന്നത്. 94 വയസായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹ്യ പ്രവര്‍ത്തകയും രാഷ്ട്രീയ പ്രവര്‍ത്തകയുമായിരുന്നു മേരി ജോണ്‍ അഖൗരി.
ബീഹാറിലെ എം.എല്‍.സി ആയിരുന്ന പരേതനായ ഡോ. അഖൗരിയുടെ ഭാര്യയായ മേരി ജോണും ദീര്‍ഘകാലം എം.എല്‍.സി ആയിരുന്നു. ജോലി തേടിയാണ് മേരി ബീഹാറിലെത്തിയത്. പിന്നീട് അവിടെ സ്ഥിര താമസമാക്കി. അപ്പോഴും ജന്മനാടിനോടായിരുന്നു സ്നേഹം. അത് മക്കളോട് പറയുകയും ചെയ്തു. ഇതുമനസ്സിലാക്കിയാണ് ജന്മനാട്ടില് സംസ്കാരം നടത്തിയത്
പ്രിയങ്കയുടെ മാതാവ് മധു അശോക് ചോപ്രയുടെ മാതാവാണ് മേരി അഖൗരി. മേരി ജോണ്‍ കുമരകം കവളപ്പാറ കുടുംബാംഗമാണ്. സംസ്കാരം സ്വദേശത്തു നടത്തണമെന്ന് ഇവര്‍ നേരത്തെ ബന്ധുക്കളെ അറിയിച്ചിരുന്നു. ഇന്നലെ പരുത്തുംപാറയിലെ ബന്ധുവീട്ടില്‍ എത്തിച്ച മൃതദേഹം ശുശ്രൂഷകള്‍ക്കുശേഷം വൈകിട്ട് അഞ്ചിനു പൊന്‍കുന്നം സെന്റ് തോമസ് യാക്കോബായാ പള്ളിയില്‍ എത്തിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുംബയിലാണ് ഇവര്‍ നിര്യാതയായത്.
പ്രിയങ്ക ചോപ്ര, സഹോദരന് സിദ്ധാര്‍ത്ഥ് ചോപ്ര, മാതാവ് മധു അശോക് ചോപ്ര എന്നിവരുള്‍പ്പെടെ അടുത്ത ബന്ധുക്കളെല്ലാം പൊന്‍കുന്നത്ത് എത്തിയിരുന്നു. കുമരകത്ത് സംസ്കാരം നടത്താനായിരുന്നു ആദ്യം ബന്ധുക്കള്‍ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് പൊന്‍കുന്നത്തേക്ക് മാറ്റുകയായിരുന്നു. ഇന്നലെ ചിങ്ങവനം പരുത്തുംപാറയിലെ ബന്ധുവീട്ടില്‍ എത്തിച്ച മൃതദേഹം ശുശ്രൂഷകള്‍ക്ക് ശേഷം വൈകിട്ട് അഞ്ചരയോടെ പൊന്‍കുന്നം സെന്റ് തോമസ് യാക്കോബ പള്ളിയില്‍ എത്തിക്കുകയായിരുന്നു.
കോട്ടയം ഭദ്രാസനാധിപന്‍ തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പൊലീത്ത സംസ്കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി. മക്കളും പ്രിയങ്ക ചോപ്ര ഉള്‍പ്പെടെയുള്ള പേരക്കുട്ടികളും ഭര്‍ത്താവ് അഖൗരിയുടെ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മുംബൈ, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നു സംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നതിന് എത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha