നമ്പര്‍ പ്ലേറ്റ് കാരണം വെട്ടിലായ സെലിബ്രിറ്റികള്‍ ഇവരൊക്കെയാണ്!
വാഹനപരിശോധനയ്ക്കിടെ ബോളിവുഡ് നടന് ഡാനി ഡെന്സെങ്പയെ പോലീസ് പിടികൂടി പിഴയടിച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇങ്ങനെ നമ്പര്‍ പ്ലേറ്റ് കാരണം പണി കിട്ടിയ ചില സെലിബ്രിറ്റിമാരുണ്ട്.
ഡാനി ഡെന്‍സോങ്പ...മുംബൈയിലൂടെ സിക്കിം രജിസ്ട്രേഷനിലുള്ള തന്റെ റേഞ്ച് റോവര്‍ ഓടിച്ച നടനെ ആര്.ടി.ഒ ഓഫീസര്‍മാര്‍ പൊക്കുകയായിരുന്നു. മഹാരാഷ്ട്ര റോഡ് ടാക്സ് അടയ്ക്കാത്ത നടന് 29 ലക്ഷം രൂപ പിഴയും ചുമത്തിക്കൊടുത്തു. മറ്റ് സംസ്ഥാനങ്ങളിലെ വാഹന രജിസ്ട്രേഷന് കാറുകളെ വീക്ഷിക്കാന്‍ തങ്ങള്‍ക്ക് പ്രത്യേക ഫ്ളൈയിങ് സ്ക്വാഡ് തന്നെയുണ്ടെന്ന് അന്ധേരിയിലെ അസിസ്റ്റന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ വിശ്വംഭര്‍ ഷിന്‍ഡെ പറയുന്നു. ഡാനിയുടെ കാര്‍ സിക്കിം രജിസ്ട്രേഷന് ആയിരുന്നതിനാല്‍ തങ്ങള്‍ക്ക് സംശയം തോന്നി മഹാരാഷ്ട്ര റോഡ് ടാക്സ് അടച്ച രസീത് കാണിക്കണമെന്ന് അദ്ദേഹത്തോട് പറയുകയായിരുന്നു. നടന് അത് ഹാജരാക്കാന്‍ സാധിക്കാത്തതിനാല്‍ പിഴയൊടുക്കുകയായിരുന്നു.
സാനിയ മിര്‍സ...ഇന്ത്യന്‍ ടെന്നീസ് തരാം സാനിയ മിര്‍സയെയും പോലീസ് ഒരിക്കല്‍ പിടികൂടിയിരുന്നു. 2015-ലായിരുന്നു സംഭവം. സാനിയയുടെ കാറിലെ നമ്പര്‍ പ്ലേറ്റ് ട്രാഫിക് നിയമങ്ങള്ക്കനുസൃതമായിരുന്നില്ല. അതിനാല്‍ തന്നെ പോലീസ് താരത്തിന് 200 രൂപ പിഴ കല്‍പ്പിക്കുകയായിരുന്നു. ജൂബിലി ഹില്‍സ് ഏരിയയില്‍ വെച്ചായിരുന്നു സംഭവം. തെലങ്കാനയുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് സാനിയ മിര്‍സ.
എം.എസ്.ധോണി...ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാന താരവും മുന്‍ ക്യാപ്റ്റനുമായ മഹേന്ദ്ര സിംഗ് ധോണിയ്ക്കും പിഴയടക്കേണ്ടി വന്നിട്ടുണ്ട്. ധോണിയുടെ ജന്മനാടായ റാഞ്ചിയില്‍ വച്ചായിരുന്നു സംഭവം. നാട്ടില്‍ തന്റെ എന്‍ഫീല്‍ഡ് ബൈക്കില്‍ ചുറ്റുകയായിരുന്ന ധോണിയുടെ ബൈക്കില്‍ നമ്പര്‍ പ്ലേറ്റ് സ്ഥാപിച്ചിരുന്നത് മല്ഗാര്ഡിന്റെ വശങ്ങളിലായിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരം സെക്ഷന്‍ 179, 50,51 സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍ എന്നിവ അനുസരിച്ച് ഇത് കുറ്റകരമാണ്. ഇത് പ്രകാരം ധോണിയ്ക്ക് 450 രൂപ ഫൈന്‍ അടയ്ക്കേണ്ടി വന്നു.
ഇമ്രാന് ഖാന്...ബോളിവുഡ് നടന് ഇമ്രാന് ഖാനും നമ്പര്‍ പ്ലേറ്റ് കാരണം കുടുങ്ങിയിരുന്നു. 2012-ല്‍ ഒരു പുലര്‍ച്ചെയായിരുന്നു സംഭവം. വാഹനപരിശോധനയില്‍ ഒന്നുമറിയാതെ നിന്ന ഇമ്രാന് ഖാന് സംഭവം കണ്ട് ഞെട്ടി. തന്റെ കാറില്‍ നമ്പര്‍ പ്ലേറ്റ് ഇല്ല. വഴിയില്‍ എവിടെയോ വീണുപോയിരിക്കാം എന്നാണ് അന്ന് നടന് പോലീസിനോട് പറഞ്ഞത്.
https://www.facebook.com/Malayalivartha