''അവര്‍ എന്റെ ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയാണ്,ദയവായി അവര്‍ക്ക് വോട്ട് ചെയ്യൂ''; പരസ്പരം മത്സരിക്കുന്ന രണ്ടു ഭാര്യമാരുടെ കലര്‍പ്പില്ലാത്ത രാഷ്ട്രീയം!
ഉല്ലാസ്നഗറില്‍ ഇപ്പോള്‍ സംസാരവിഷയം ഇപ്പോള്‍ ഒരു വ്യക്തിയുടെ രണ്ട് ഭാര്യമാരെക്കുറിച്ചാണ്. ഇത്രയും സഹകരണമുള്ള ഭാര്യമാരോ എന്ന് ആരും ചോദിച്ചുപോകും. ഇവിടുത്തെ വാര്‍ഡിലെ മുന്‍ സ്ഥാനാര്‍ഥിയായ സുരേഷ് ജാദവിന്റെ രണ്ടു ഭാര്യമാരാണ് പരസ്പരം മത്സരിക്കാനൊരുങ്ങുന്നത്.
ഭാര്യമാര്‍ എന്ന് പറഞ്ഞല്ലോ, ഒരാളെ ഡിവോഴ്സ് ചെയ്തല്ല ഇയാള്‍ രണ്ടാമതും കെട്ടിയത്. പരസ്പരം ബഹുമാനിക്കുന്ന രണ്ടു ഭാര്യമാര്‍. ശിവസേനയുടെ സ്ഥാനാര്‍ത്ഥിയായ ജ്യോഷ്ന ജാദവും എതിര്‍സ്ഥാനാര്‍ത്ഥിയായ ആദ്യമായി വിവാഹം ചെയ്ത സുനിതയും തമ്മിലാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പോരാട്ടം.
''അവരെന്റെ ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയാണ്,ദയവായി അവര്‍ക്ക് വോട്ട് ചെയ്യണം''. ഇങ്ങനെയാണ് സുനിത വോട്ട് അഭ്യര്‍ത്ഥിക്കാന്‍ പോകുമ്പോള്‍ ആളുകളോട് പറയുന്നത്.
''അതെ സുനിത ജ്യോഷ്നയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്നു, ഇതില്‍ യാതൊരു കള്ളത്തരവുമില്ല, പൊതുജനങ്ങള്‍ക്ക് നല്ലത് പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്-ഇരുപത് വര്‍ഷമായി സജീവ രാഷ്ട്രീയത്തിലുള്ള സുരേഷ് പറയുന്നു. എന്തായാലും മൂവരുടെയും സഹകരണം കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആളുകളെല്ലാം. തെരഞ്ഞെടുപ്പില്‍ ആര് ജയിക്കുമെന്ന് കണ്ടറിയാം!
https://www.facebook.com/Malayalivartha