അവന് മഹാ ക്രിമിനല്‍; അന്ന് എന്റെ ഭാര്യ മേനകയേയും ഇവന് വട്ടം ചുറ്റിച്ചു; മറ്റൊരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ടു പോയ പള്‍സ് സുനി മഹാ ക്രിമിനലാണെന്ന് നിര്‍മാതാവ് സുരേഷ് കുമാര്‍. ഒരിക്കല്‍ ഷൂട്ടിംഗ് സെറ്റില്‍ നിന്നും റൂമിലേക്ക് ഭാര്യ മേനക പോകുന്ന വഴി ഇയാള്‍ വട്ടം ചുറ്റിച്ചു. നേരെ ഹോട്ടലില്‍ കൊണ്ടു വിടാതെ വേറെ വഴിക്ക് പോയി കറങ്ങി. ഉടന്‍ മേനക തന്നെ വിളിക്കുകയും ഉടന്‍ ആ സിനിമയിലെ ആള്‍ക്കാരെ വിളിക്കുകയും ചെയ്തു. അങ്ങനെയാണ് അന്ന് രക്ഷപ്പെട്ടത്. പിന്നീട് പോലീസില്‍ പരാതി നല്‍കിയെങ്കിലും അതിന്മേല് ഒരു നടപടിയും എടുത്തില്ല. ഇവന് 2 നടന്മാരുടെ പേഴ്സണല്‍ ഡ്രൈവറാണ്. എന്നാല്‍ സിനിമാ ഡ്രൈവര്‍മാര്‍ സത്യസന്ധരാണെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.
ഇതിനിടെ മറ്റ് നടിമാര്‍ക്കുണ്ടായ അനുഭവങ്ങളും പുറത്തായി. കഴിഞ്ഞ വര്‍ഷം കവിയൂര്‍ പൊന്നമയ്ക്ക്ക്കും മുന്െ്രെഡവറുടെ കൈയില്‍ നിന്ന് ഇത്തരത്തില്‍ ഒരു അനുഭവം ഉണ്ടായിരുന്നു. ജോലിയില്‍ നിന്നു പിരിച്ചുവിട്ടതു മൂലമുള്ള വൈരാഗ്യമായിരുന്നു ഈ ആക്രമണത്തിനു പിന്നില്‍. കവിയൂര്‍ പൊന്നമ്മയുടെ ഡ്രൈവര്‍ കാര്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. പൊന്നമ്മയുടെ മുന്‍ ഡ്രൈവര്‍ ജിതീഷും സുഹൃത്ത് രവിയും ചേര്‍ന്നാണു കാര്‍ തകര്‍ത്തത്
കവിയൂര്‍ പൊന്നമ്മ അന്ന് വഞ്ചിയൂര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കടുത്ത സാമ്പത്തിക ക്രമക്കേടു നടത്തിയതിനെ തുടര്‍ന്നാണു പൊന്നമ്മ ഡ്രൈവര്‍ ജിതേഷിനെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടത്. അന്നുമുതല്‍ ഷൂട്ടിങ് സെറ്റുകളില്‍ ഉള്‍പ്പെടെ പൊന്നമ്മയുടെ പിന്നാലെ എത്തി ഇയാള്‍ ശല്യം ചെയ്തിരുന്നു. അതിനു ശേഷമായിരുന്നു ഇത്തരത്തിലൊരു നീക്കം.
https://www.facebook.com/Malayalivartha