ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള അഞ്ചാമത്തെ ഏകദിന മൽസരം നവംബർ ഒന്നിനു തിരുവനന്തപുരത്തു വച്ച്

വരുന്ന കേരള പിറവി ദിനത്തിൽ കായിക ലോകത്തിനും ഏറെ അഭിമാനിക്കാനുണ്ട്. ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള അഞ്ചാമത്തെ ഏകദിന മൽസരം നവംബർ ഒന്നിനു തിരുവനന്തപുരത്തു വച്ച് നടക്കും. വെസ്റ്റ് ഇൻഡീസുമായുള്ള ഏകദിന പരമ്പരയിലെ അവസാന മൽസരത്തിനാണ് കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയം വേദിയാകുന്നത്. അതിനുള്ള ഒരുക്കങ്ങൾ തുടങ്ങി കഴിഞ്ഞു.
ന്യൂസിലാന്റുമായുള്ള ട്വന്റി ട്വൻറി ക്രിക്കറ്റിന് വേദിആയത്തോടുകൂടിയാണ് ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ക്രിക്കറ്റ് ഭൂപടത്തിൽ ഇടം പിടിക്കുന്നത്. നേരത്തേ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ മൽസരം സംഘടിപ്പിക്കാൻ നീക്കം നടന്നെങ്കിലും പിന്നീട് അതു തിരുവനന്തപുരത്തിനു നൽകാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു. കലൂർ സ്റ്റേഡിയത്തിലെ ഫുട്ബോൾ മൈതാനം കുത്തിപ്പൊളിച്ച് ക്രിക്കറ്റിനു കളമൊരുക്കാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നതിനു പിന്നാലെയായിരുന്നു ബിസിസിഐയുടെ നടപടി.
ഒക്ടോബർ നാലിനു രാജ്കോട്ടിലെ ടെസ്റ്റ് മൽസരത്തോടെ പരമ്പരയ്ക്കു തുടക്കമാകും. ണ്ടാം ടെസ്റ്റ് ഒക്ടോബർ 12നു ഹൈദരാബാദിൽ. ഗുവാഹത്തി (ഒക്ടോബർ 21), ഇൻഡോർ (24), പുണെ (27), മുംബൈ (29) എന്നിവിടങ്ങളിലാണ് മറ്റ് ഏകദിനങ്ങൾ. കൊൽക്കത്ത (നവംബർ നാല്), ലക്നൗ (ആറ്), ചെന്നൈ (11) എന്നിവ ട്വന്റി ട്വന്റിക്ക് ആതിഥ്യം വഹിക്കും.
https://www.facebook.com/Malayalivartha