കോലി ലോക നിലവാരമുള്ള ക്യാപ്‌റ്റനാകുമെന്ന് ഡിവില്ലിയേഴ്‌സ്

വിരാട് കോലിയെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ്. കോലി ലോക നിലവാരത്തിലുള്ള ക്യാപ്‌റ്റനാകുമെന്നാണ് ഡിവില്ലിയേഴ്‌സിന്റെ അഭിപ്രായം. മുന്നില്‍ നിന്ന് നയിക്കാനുള്ള കോലിയുടെ കഴിവ് അപാരമാണ്. അനുഭവ സമ്പത്ത് കുറവാണെങ്കിലും ഭാവിയില്‍ ഒരു ക്യാപ്‌റ്റനാകാനുള്ള എല്ലാ ഗുണങ്ങളും കോലിയില്‍ കാണാന്‍ കഴിയുന്നു എന്ന് ഡിവില്ലിയേഴ്‌സ് പറഞ്ഞു. വിരാട് കോലി ക്യാപ്‌റ്റനായ ബാഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് താരം കൂടിയാണ് ഡിവില്ലിയേഴ്‌സ്.
മഹേന്ദ്ര സിംഗ് ധോനി ഇന്ത്യന്‍ ക്യാപ്‌റ്റന്‍ സ്ഥാനം ഒഴിയണം എന്ന മുറവിളികള്‍ക്കിടയില്‍ ഡിവില്ലിയേഴ്‌സിന്റെ അഭിപ്രായം വലിയ ചര്‍ച്ചയാകാനാണ് സാധ്യത. വിരാട് കോലിയെ ക്യാപ്‌റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കണം എന്നവാദം ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലും സജീവമാണ്. ധോനിക്കുശേഷം ആര് എന്ന ചോദ്യത്തിന് കോലി എന്ന മറുപടിതന്നെയാണ് എല്ലാവര്‍ക്കും പറയാനുള്ളതും.
https://www.facebook.com/Malayalivartha